ജീവിതത്തില്‍ നേടുന്നതായ ഓരോ ലക്ഷ്യങ്ങളും ആരംഭിക്കുന്നത് ഒരുക്കത്തിലും, ആലോചനയിലും, സ്വപ്നം പൂര്‍ത്തിയാക്കുന്നതിനുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും കൂടിയാണ്. അതേപോലെ, ദൈവത്തിന്‍റെ ശക്തി നിങ്ങളിലൂടെ ഒഴുകുകയോ അഥവാ നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കയോ ചെയ്യണമെങ്കില്‍, അതിനെക്കുറിച്ച് വചനം എന്താണ് പറയുന്നതെന്ന് നിങ്ങള്‍ പഠിക്കണം.
കഴിഞ്ഞ വര്‍ഷങ്ങളില്‍, ഒരു അത്ഭുതത്തിനുവേണ്ടി ഒരുങ്ങേണ്ടതിനു ചില പ്രെത്യേക പടികള്‍ ഉണ്ടെന്നു ഞാന്‍ പഠിക്കയുണ്ടായി, അതുപോലെ ഒരു അത്ഭുതം ലഭിക്കേണ്ടതിനും ചില പടികള്‍ ഉണ്ട്.
സൂര്യനു കീഴില്‍ പുതുതായി യാതൊന്നും ഇല്ല. (സഭാപ്രസംഗി 1:9).
നമ്മുടെ ഉത്തമ മാതൃകയായ, നമ്മുടെ കര്‍ത്താവായ യേശുവും ശ്രേഷ്ഠകരമായ അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ ഇതേ പടികള്‍ തന്നെയാണ് എടുത്തിരുന്നത്. അപ്പൊസ്തലന്മാരും എടുക്കേണ്ടതായിരുന്ന പടികള്‍ ഇതുതന്നെ ആയിരുന്നു, ഒരേയൊരു അത്ഭുത മന്ത്രിയായ - കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും അത്ഭുതം പ്രാപിക്കേണ്ടതിനും അത്ഭുതങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതിന് നമ്മെത്തന്നെ ഒരുക്കേണ്ടതിനും ഞാനും നിങ്ങളും എടുക്കേണ്ടതായ പടികളും ഇതുതന്നെയാണ്.
നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ തെളിവായി കാണേണ്ടതിനുള്ള പ്രധാന കാര്യം ദൈവം നല്‍കിയിട്ടുള്ള അധികാരം മനസ്സിലാക്കയും ഉപയോഗിക്കയും ചെയ്യുക എന്നതാണ്.
ഒരിക്കല്‍ അപ്പോസ്തലന്മാരായ പത്രോസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാര്‍ത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോള്‍ അമ്മയുടെ ഗര്‍ഭംമുതല്‍ മുടന്തനായ ഒരാളെ ചിലര്‍ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തില്‍ ചെല്ലുന്നവരോട് ഭിക്ഷ യാചിപ്പാന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ദിനംപ്രതി ഇരുത്തുമാറുണ്ട്. അവന്‍ പത്രോസും യോഹന്നാനും ദൈവാലയത്തില്‍ കടപ്പാന്‍ പോകുന്നത് കണ്ടിട്ടു ഭിക്ഷ ചോദിച്ചു.
പത്രോസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കൂ എന്നു പറഞ്ഞു. അവന്‍ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചുനോക്കി. അപ്പോള്‍ പത്രോസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നടക്ക എന്നു പറഞ്ഞു
അവനെ വലംകൈക്കു പിടിച്ച് എഴുന്നേല്‍പിച്ചു; ക്ഷണത്തില്‍ അവന്‍റെ കാലും നരിയാണിയും ഉറച്ച് അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു. (അപ്പൊ.പ്രവൃ 3:1-8).
പത്രോസ് ഈ മനുഷ്യനുവേണ്ടി പ്രാര്‍ത്ഥിച്ചില്ല എന്ന കാര്യം ശ്രദ്ധിക്കുക. കുരിശില്‍ നിവര്‍ത്തിയാക്കപ്പെട്ട പ്രവര്‍ത്തിയുടെ വെളിപ്പാടിലാണ് പത്രോസ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. കര്‍ത്താവ് ക്രൂശില്‍ തന്‍റെ ഭാഗം ചെയ്തുകഴിഞ്ഞു എന്നും ആ ശക്തി അവന്‍ തന്‍റെമേല്‍ വെച്ചിട്ടുണ്ടെന്നും പത്രോസ് ഉറച്ചു വിശ്വസിക്കുവാന്‍ ഇടയായി. ഇപ്പോള്‍ ആ ശക്തി ഉപയോഗിക്കുക എന്നത് പത്രോസിന്‍റെ ഉത്തരവാദിത്വം ആയിരുന്നു, അതുമാത്രമാണ് അവന്‍ അവിടെ ചെയ്തത്.
"നിര്‍ത്തുക" എന്നു പറഞ്ഞുകൊണ്ട് മെലിഞ്ഞ ഒരു പോലീസ് അധികാരിക്കുപോലും വളരെ വലിയ ഒരു ട്രക്കിന്‍റെ മുമ്പില്‍ കയറിനിന്നു കൈ ഉയര്‍ത്തികാണിക്കുവാന്‍ സാധിക്കും. നിങ്ങള്‍ക്കറിയാം അത് എന്താണെന്ന്: ആ വലിയ ട്രെക്ക് നിര്‍ത്തണം. ആ പോലീസ് അധികാരിക്ക് തന്‍റെ ശാരീരിക ശക്തികൊണ്ട് ആ ട്രെക്ക് നിര്‍ത്തുവാന്‍ സാധിക്കുമോ? ഒരിക്കലുമില്ല! അവന്‍ അത് ചെയ്തത് അവനിലുള്ള അധികാരം ഉപയോഗിച്ചാണ് - ദേശത്തിന്‍റെ നിയമ പ്രകാരം.
മനുഷ്യരായ നാം മറ്റു മനുഷ്യര്‍ക്കു നല്‍കുന്ന ഈ തരത്തിലുള്ള അധികാരത്തെ സ്വാഭാവിക അധികാരം എന്നു വിളിക്കുന്നു. കര്‍ത്താവിനാല്‍ തന്‍റെ ശിഷ്യന്മാര്‍ക്ക് (എനിക്കും നിങ്ങള്‍ക്കും) നല്‍കിയിരിക്കുന്ന അധികാരത്തെ ആത്മീക അധികാരം എന്നു വിളിക്കുന്നു. സ്വാഭാവീക അധികാരത്തിന്‍റെയും ആത്മീക അധികാരത്തിന്‍റെയും തത്വം ഒന്നുതന്നെയാണ് - ആരെങ്കിലും അധികാരത്തെ നിയോഗിക്കണം.
"അവന്‍ (കര്‍ത്താവായ യേശു) പന്തിരുവരെ അടുക്കല്‍ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവര്‍ക്കു ശക്തിയും അധികാരവും കൊടുത്തു; ദൈവരാജ്യം പ്രസംഗിപ്പാനും രോഗികള്‍ക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു." (ലൂക്കോസ് 9:1-2).
ശ്രദ്ധിക്കുക, കര്‍ത്താവായ യേശു തന്‍റെ അധികാരവും ശക്തിയും ശിഷ്യന്മാര്‍ക്ക് കൊടുത്തു. ആരാണ് ഒരു ശിഷ്യന്‍? തന്‍റെ ഗുരുവിന്‍റെ എല്ലാ പഠിപ്പിക്കലുകളും പിന്തുടരുന്ന ഒരു വ്യക്തിയാണ് ലളിതമായി പറഞ്ഞാല്‍ ഒരു ശിഷ്യന്‍. ആകയാല്‍, ഈ അധികാരം പ്രാപിക്കേണ്ടതിന്, നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഒരു ശിഷ്യനായിരിക്കണം.
ആ കാരണത്താലാണ് വേദപുസ്തകം പറയുന്നത്, "പിശാചിനോട് എതിര്‍ത്തു നില്‍ക്കുവിന്‍ അപ്പോള്‍ അവന്‍ നിങ്ങളെ വിട്ടു ഓടിപോകും". നിങ്ങള്‍ പിശാചിനെക്കാള്‍ ശാരീരികമായി ശക്തരായതുകൊണ്ടല്ല മറിച്ച് ദൈവത്തിന്‍റെ വചനം ഐശ്വര്യമായി നിങ്ങളില്‍ വസിക്കുന്നതുകൊണ്ടാണ്. (കൊലോസ്യര്‍ 3:16)
യോഹന്നാന്‍ 8:31 അനുസരിച്ച്, "തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്‍റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി." ഈ അധികാരവും ശക്തിയും യഥാര്‍ത്ഥമായ ആ പന്ത്രണ്ടു ശിഷ്യന്മാര്‍ക്ക് മാത്രമല്ല പ്രത്യുത അത് അവനില്‍ വിശ്വസിച്ചു അവന്‍റെ വചന പ്രകാരം നടക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണെന്ന് ഈ വചനം വ്യക്തമായി നമ്മോടു പറയുന്നു.
ഇന്ന്, മനഃപൂര്‍വ്വമായി ഒരു തിരഞ്ഞെടുപ്പ് നടത്തുക; ഞാന്‍ ദൈവവചനം വായിക്കയും ധ്യാനിക്കയും ചെയ്യുവാന്‍ പോകയാണ്. എന്തുതന്നെയായാലും ഞാന്‍ ഇത് പ്രായോഗീകമാക്കുവാന്‍ പോകയാണ്. നിങ്ങള്‍ ഇത് ചെയ്യുമ്പോള്‍, നിങ്ങളെത്തന്നെ ദൈവത്തിന്‍റെ അധികാരത്തില്‍ വളരുന്നത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും.
പ്രാര്‍ത്ഥന
യേശുവിന്‍റെ നാമത്തില്‍, എനിക്കും എന്‍റെ കുടുംബത്തിനും എതിരായുള്ള എല്ലാ അന്ധകാര ശക്തിയോടും വിട്ടുപോകുവാന്‍ ഞാന്‍ കല്‍പ്പിക്കുന്നു. (നിങ്ങള്‍ ഒരു വിടുതല്‍ അനുഭവിക്കുന്നതുവരെ ഇത് പറയുന്നത് തുടരുക).
Join our WhatsApp Channel
Most Read
● സമര്‍പ്പണത്തിലുള്ള സ്വാതന്ത്ര്യം● പ്രാര്‍ത്ഥനയില്ലായ്മ ദിവ്യമായ പ്രവര്‍ത്തികളെ തടസ്സപ്പെടുത്തുന്നു
● സുന്ദരം എന്ന ഗോപുരം
● വിത്തിനെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന സത്യം
● സമര്‍പ്പണത്തിന്റെ സ്ഥലം
● സകലത്തിലും മതിയായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം
● ദിവസം 01:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍