english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കൃതജ്ഞതയുടെ ഒരു പാഠം
അനുദിന മന്ന

കൃതജ്ഞതയുടെ ഒരു പാഠം

Wednesday, 9th of April 2025
1 0 123
Categories : സന്തോഷം (Joy)
"അവൻ യെരൂശലേമിലേക്കു യാത്രചെയ്കയിൽ ശമര്യക്കും ഗലീലയ്ക്കും നടുവിൽക്കൂടി കടക്കുമ്പോൾ, ഒരു ഗ്രാമത്തിൽ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ അവന് എതിർപെട്ട് അകലെ നിന്നുകൊണ്ട്". (ലൂക്കോസ് 17:11-12).

ആ പത്തുപേരില്‍ ഒരുവനായിരിക്കുന്നതിനെപറ്റി സങ്കല്‍പ്പിക്കുക. കുഷ്ഠരോഗത്തോടുകൂടി വരുന്നതായ വേദന, ഒറ്റപ്പെടല്‍, തിരസ്കരണം, ഭയം ഇവയെല്ലാം ഒന്ന് സങ്കല്പ്പിച്ചുനോക്കുക. മോശെയുടെ ന്യായപ്രമാണം അനുസരിച്ച്, അവര്‍ മറ്റുള്ളവരില്‍ നിന്നും തങ്ങളെത്തന്നെ അകറ്റിനിര്‍ത്തണം, തങ്ങളുടെ വസ്ത്രം കീറണം, മാത്രമല്ല "അശുദ്ധന്‍, അശുദ്ധന്‍" എന്ന് നിലവിളിക്കയും വേണമെന്നത് അറിഞ്ഞുകൊണ്ട് അത് സങ്കല്‍പ്പിക്കുക. അവരുടെ ഹൃദയങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന നിരാശയേയും പ്രത്യാശയില്ലായ്മയേയും കുറിച്ച് ചിന്തിക്കുക.

എന്നിട്ടും, നമ്മില്‍ പലരും മറന്നുപോകുന്ന ചില കാര്യങ്ങള്‍ ഈ കുഷ്ടരോഗികള്‍ അറിഞ്ഞിരുന്നു: കരുണയ്ക്കായി എപ്രകാരം കരയണമെന്നു അവര്‍ അറിഞ്ഞിരുന്നു. "യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്ന് ഉറക്കെ പറഞ്ഞു". (ലൂക്കോസ് 17:13).

നിങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത് പ്രാര്‍ത്ഥനയുടെ സൂചകമാകുന്നു. ദൈവം നിങ്ങളുടെ സാഹചര്യങ്ങളില്‍ ഇടപ്പെടുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ നിങ്ങളുടെ ശബ്ദം ഉയര്‍ത്തുക എന്നത് അനിവാര്യമാണ്. 

അവരുടെ ഏക പ്രത്യാശ യേശുമാത്രമാകുന്നു എന്ന് അവര്‍ തിരിച്ചറിഞ്ഞു, അതുകൊണ്ട് കരുണയ്ക്കായി അവര്‍ അവനോടു അപേക്ഷിച്ചു. അപ്പോള്‍ യേശു എന്താണ് ചെയ്തത്? "അവൻ അവരെ കണ്ടിട്ട്: നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിപ്പിൻ എന്നു പറഞ്ഞു; പോകയിൽതന്നെ അവർ ശുദ്ധരായിത്തീർന്നു". (ലൂക്കോസ് 17:14). എന്നാല്‍ അവരിൽ ഒരുത്തൻ തനിക്കു സൗഖ്യം വന്നതു കണ്ട് ഉച്ചത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന്, അവന്‍റെ കാല്ക്കൽ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരൻ ആയിരുന്നു. (ലൂക്കോസ് 17:15-16).

അനേകര്‍ സൌഖ്യങ്ങളും വിടുതലുകളും പ്രാപിക്കുന്നുണ്ട്‌, എന്നാല്‍ വളരെ ചുരുക്കംപേര്‍ മാത്രമാണ് മടങ്ങിവന്നു സാക്ഷ്യംപറഞ്ഞ് കര്‍ത്താവിനു മഹത്വം കൊടുക്കുവാന്‍ തയ്യാറാകുന്നത്. 

നന്ദിയെ സംബന്ധിച്ചു നിരവധി പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന ഒരു കഥയാണിത്. ഒന്നാമതായി, നന്ദി ഒരു തിരഞ്ഞെടുപ്പാണ്. നമുക്ക് എന്ത് ഇല്ലാതിരിക്കുന്നുവോ അതില്‍ ശ്രദ്ധ പതിപ്പിക്കുന്നത് നമുക്ക് തിരഞ്ഞെടുക്കാം, അല്ലെങ്കില്‍ നമുക്കുള്ളതിനായി നന്ദി അര്‍പ്പിക്കുവാന്‍ നമുക്ക് തീരുമാനിക്കാം. യേശുവിങ്കലേക്ക് മടങ്ങിവന്ന കുഷ്ടരോഗിയായിരുന്ന ആ മനുഷ്യന്‍ തന്‍റെ നന്ദി പ്രകടമാക്കുവാനുള്ള സചേതനമായ തീരുമാനം കൈക്കൊണ്ടു, അതുനിമിത്തം അവന്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്തു.

രണ്ടാമതായി, നന്ദി എന്നത് ആരാധനയുടെ ഒരു രൂപമാണ്. ദൈവത്തിന്‍റെ അനുഗ്രഹത്തിനായി നാം നന്ദി പറയുമ്പോള്‍, നാം ദൈവത്തിന്‍റെ നന്മയേയും, അവന്‍റെ സ്നേഹത്തേയും, അവന്‍റെ കരുണയേയും അംഗീകരിക്കുകയാണ് ചെയ്യുന്നത്. നാം അവനെ മഹത്വപ്പെടുത്തുകയും ദൈവം അര്‍ഹിക്കുന്ന ആദരവ് അവനു നല്‍കുകയും ചെയ്യുന്നു. 

അവസാനമായി, നന്ദിയെന്നത് വ്യാപിക്കുന്നതാണ്. നാം നമ്മുടെ നന്ദിയെ പ്രകാശിപ്പിക്കുമ്പോള്‍, മറ്റുള്ളവരും അത് ചെയ്യുവാനായി നാം അവരെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. നാം സന്തോഷവും പ്രത്യാശയും പരത്തുകയും, നമുക്ക് ചുറ്റുമുള്ളവര്‍ക്ക് നാം ഒരു അനുഗ്രഹമായി മാറുകയും ചെയ്യുന്നു.

നമ്മുടെ അനുദിന ജീവിതവുമായി നാം മുമ്പോട്ടു പോകുമ്പോള്‍, കുഷ്ഠരോഗികളെയും കരുണയ്ക്കായുള്ള അവരുടെ നിലവിളിയേയും നമുക്ക് ഓര്‍ക്കാം. യേശുവിന്‍റെ അടുക്കലേക്കു നന്ദി പറയുവാനായി മടങ്ങിവന്ന ആ വ്യക്തിയേയും നമുക്ക് ഓര്‍ക്കാം, മാത്രമല്ല അവന്‍റെ മാതൃക നമുക്ക് അനുഗമിക്കയും ചെയ്യാം. ദൈവത്തോടു നന്ദിയുള്ളവര്‍ ആയിരിക്കുവാനും, ദൈവത്തെ ആരാധിക്കുവാനും, നാം പോകുന്നിടത്തെല്ലാം കര്‍ത്താവിന്‍റെ സന്തോഷവും അവന്‍റെ പ്രത്യാശയും പരത്തുവാനും നമുക്ക് തീരുമാനിക്കാം.

Bible Reading: 1 Samuel 22-24
പ്രാര്‍ത്ഥന
പിതാവേ, നന്ദിയുള്ള ഒരു ഹൃദയത്തോടെ ഇന്ന് ഞാന്‍ അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു. എന്നോടും എന്‍റെ കുടുംബത്തോടുമുള്ള അങ്ങയുടെ കരുണയ്ക്കായി അങ്ങേയ്ക്ക് നന്ദി പറയുന്നു; അനുദിനവും അത് പുതിയതായിരിക്കുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം അങ്ങയുടെ അനുഗ്രഹത്തിന്‍റെ ഒരു ചാനല്‍ ആക്കി എന്നെ തീര്‍ക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍!


Join our WhatsApp Channel


Most Read
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 1   
● ക്രിസ്തുവിലൂടെ ജയം നേടുക
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 2 
● ഭൂമിയിലെ രാജാക്കന്മാര്‍ക്ക് അധിപതി
● കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?
● സകലര്‍ക്കും വേണ്ടിയുള്ള കൃപ
● ദിവസം 08 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ