english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം
അനുദിന മന്ന

ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം

Thursday, 2nd of October 2025
1 0 36
Categories : സ്വഭാവം (Character)
ആത്മാവിന്‍റെ (പരിശുദ്ധാത്മാവ്) ഫലമോ (ദൈവത്തിന്‍റെ സാന്നിധ്യത്താല്‍ ഉള്ളില്‍ നിറവേറ്റപ്പെടുന്ന പ്രവര്‍ത്തി): സ്നേഹം, സന്തോഷം (ആനന്ദം), സമാധാനം, ദീര്‍ഘക്ഷമ (സഹിഷ്ണുത), ദയ, പരോപകാരം (ഉദാരമനസ്കത), വിശ്വസ്തത, സൌമ്യത (വിനയം, താഴ്മ), ഇന്ദ്രിയജയം (ആത്മനിയന്ത്രണം, ജിതേന്ദ്രിയത്വം); ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല (ഒരു ആരോപണം കൊണ്ടുവരുവാന്‍ കഴിയുന്ന). (ഗലാത്യര്‍ 5:22-23, ആംപ്ലിഫൈഡ് പരിഭാഷ).

ആ ഒമ്പതു സ്വഭാവങ്ങള്‍, ആത്മാവിന്‍റെ ഫലം, അതാണ്‌ ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവവും പ്രകൃതിയും. അത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സ്വഭാവവും പ്രകൃതിയും ആണ്.

യേശു ആത്മാവിന്‍റെ ഫലത്തിന്‍റെ നടക്കുന്ന, സംസാരിക്കുന്ന പ്രത്യക്ഷപ്രകടനം ആയിരുന്നു. ആത്മാവിന്‍റെ ഫലം ക്രിസ്തുവിന്‍റെ തന്നെ "സ്വരൂപം" ആയിരുന്നു.

അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന് അവന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്‍നിയമിച്ചുമിരിക്കുന്നു. (റോമര്‍ 8:29)

യഥാര്‍ത്ഥത്തില്‍, ദൈവ വചനത്തിന്‍റെയും അഭിഷേകത്തിന്‍റെയും ആത്യന്തികമായ ഉദ്ദേശം നമ്മെ രൂപാന്തരപ്പെടുത്തുകയും നമ്മുടെ സ്വഭാവം ദൈവത്തിന്‍റെത് പോലെ ആക്കുകയും ചെയ്യുക എന്നതാണ്.

ഓര്‍ക്കുക കര്‍ത്താവായ യേശു പറഞ്ഞു, "നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ (പുറപ്പെടുവിക്കുന്നതിനാല്‍) എന്‍റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ ആകും". (യോഹന്നാന്‍ 15:8)

ആത്മാവിന്‍റെ ഫലം ഇല്ലാതെ ആളുകള്‍ പരിശുദ്ധാത്മാവിന്‍റെ വരം ഉപയോഗിക്കുവാന്‍ ശ്രമിക്കുമ്പോള്‍, ആത്യന്തികമായി വരം ഉപയോഗപ്രദമല്ലാതെ വരികയും അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രവര്‍ത്തിക്കാതെയും വരുന്നു.

അങ്ങനെ വരം ദുരൂപയോഗം ചെയ്യുന്നതിലൂടെ ദൈവത്തിനു ഒരു മഹത്വവും ഉണ്ടാകുന്നില്ല. ആകയാല്‍ ദൈവത്തിന്‍റെ സന്നിധിയോടു ചേര്‍ന്നുനിന്ന് ഫലം പുറപ്പെടുവിക്കുക എന്നത് വളരെ അനിവാര്യമായ കാര്യമാണ്. പരിശുദ്ധാത്മാവിന്‍റെ വരം എപ്പോഴും ആത്മാവിന്‍റെ ഫലത്തോടു ചേര്‍ന്നും അതിന്‍റെ ശക്തമായ സ്വാധീനത്താലും ഉപയോഗിക്കപ്പെടെണ്ടത് ആകുന്നു.

സംഖ്യാപുസ്തകം 17-ാം അദ്ധ്യായത്തില്‍ ഒരു വടിയെകുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം; ദൈവം അവിടെ ഒരു മഹാപുരോഹിതനെ തിരഞ്ഞെടുക്കുകയാണ്, ഓരോ ഗോത്രത്തില്‍ നിന്നും പ്രഭുക്കന്മാര്‍ ഓരോ വടി വീതം കൊണ്ടുവന്ന് സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ വെക്കണമെന്ന് ദൈവം മോശെയോടു കല്പിച്ചു. ആരുടെ വടി തളിര്‍ക്കുന്നുവോ അത് തന്‍റെ പുരോഹിതനു വേണ്ടിയുള്ള തിരഞ്ഞെടുപ്പിന്‍റെ അടയാളം ആയിരിക്കും എന്ന് ദൈവം പറഞ്ഞു.

പിറ്റന്നാള്‍ മോശെ സാക്ഷ്യകൂടാരത്തില്‍ കടന്നപ്പോള്‍ ലേവിഗൃഹത്തിനുള്ള അഹരോന്‍റെ വടി തളിര്‍ത്തിരിക്കുന്നതു കണ്ടു; അതു തളിര്‍ത്തു പൂത്തു
ബദാംഫലം കായിച്ചിരുന്നു. ( സംഖ്യാപുസ്തകം 17:8)

കര്‍ത്താവായ യേശു പറഞ്ഞു, "അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്ക്‌ അവരെ തിരിച്ചറിയാം"...... (മത്തായി 7:16). മഹാപുരോഹിതനു വേണ്ടിയുള്ള ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് അറിഞ്ഞതും വടിയിലെ ഫലത്താല്‍ ആയിരുന്നു.

Bible Reading: Micah 4-7; Nahum 1 
ഏറ്റുപറച്ചില്‍
ഞാന്‍ തലയുമായി (കര്‍ത്താവായ യേശുക്രിസ്തു) ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, എന്‍റെ ജീവിതം അത്യധികം ഫലം കായിക്കുകയും പിതാവിനു മഹത്വം വരുത്തുകയും ചെയ്യും.



Join our WhatsApp Channel


Most Read
● സംസർഗ്ഗത്താലുള്ള അഭിഷേകം
● ദൈവം എങ്ങനെയാണ് കരുതുന്നത് #2
● ആടിനെ കണ്ടെത്തിയതിന്‍റെ സന്തോഷം
● പ്രതിരോധശക്തിയുള്ളതായി ആരുമില്ല
● സമര്‍പ്പണത്തിന്‍റെ സ്ഥലം    
● ആരാധനയാകുന്ന സുഗന്ധം
● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ