english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. എങ്ങനെയാണ് ഉപവസിക്കേണ്ടത്?
അനുദിന മന്ന

എങ്ങനെയാണ് ഉപവസിക്കേണ്ടത്?

Sunday, 11th of December 2022
0 0 877
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ഉപവാസത്തിന്‍റെ സമയം എല്ലാ ദിവസവും 00:00 മണിക്ക് ആരംഭിച്ച് (അര്‍ദ്ധരാത്രി 12 മണി) 14:00 മണിക്ക് (ഉച്ചക്ക് 2 മണി) അവസാനിക്കും.

(നിങ്ങള്‍ ആത്മീകമായി പക്വത പ്രാപിച്ചവര്‍ ആണെങ്കില്‍, അനുദിനവും നിങ്ങള്‍ക്ക്‌ 15:00 മണിവരെ (ഉച്ചക്ക് 3 മണി) ഉപവാസം നീട്ടാവുന്നതാണ്).

00:00 മണി മുതല്‍ 14:00 മണിവരെ (അതിരാവിലെ 12 മണി മുതല്‍ ഉച്ചക്ക് 2:00 മണിവരെ) ചായയോ, കാപ്പിയോ, പാലോ അനുവദനീയമല്ല.

ഈ സമയങ്ങളില്‍ നിങ്ങള്‍ ആവശ്യത്തിനനുസരിച്ച് ധാരാളം വെള്ളം കുടിക്കുക.

*** ഈ സമയം കഴിയുമ്പോള്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ സാധാരാണ ഭക്ഷണം കഴിക്കാവുന്നതാണ് ***

ഉപവാസത്തിന്‍റെ സമയങ്ങളില്‍ കഴിയുന്നിടത്തോളം ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ലോകപ്രകാരമുള്ള കാര്യങ്ങള്‍ (സാമൂഹീക മാധ്യമങ്ങള്‍ പോലുള്ളവ) ഒഴിവാക്കുക അങ്ങനെ പരമാവധി പ്രയോജനം നിങ്ങള്‍ക്ക്‌ ഉപവാസം മുഖാന്തിരം ലഭിക്കുവാനിടയാകും.

പ്രാര്‍ത്ഥിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല സമയം?
കള്ളൻ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്‍റെ വീട് തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്ന് അറിയുന്നുവല്ലോ. (മത്തായി 24:43).

കള്ളന്‍ വരുന്ന സമയം ഏതെന്ന് വീട്ടുടയവന്‍ അറിഞ്ഞിരുന്നുവെങ്കില്‍:

1. അവന്‍ ഉണര്‍ന്നിരിക്കുമായിരുന്നു.
2. തന്‍റെ വീട് തുരക്കുവാൻ അനുവദിക്കുകയും ഇല്ലായിരുന്നു.

അതുകൊണ്ട് പ്രധാനപ്പെട്ട കാര്യം കള്ളന്‍ എപ്പോള്‍ വരുമെന്ന് അറിയുക എന്നതാണ് - അവന്‍ രാത്രിയില്‍ വരുന്നു (2 പത്രോസ് 3:10).

ഈ പ്രാര്‍ത്ഥന ദിനങ്ങളില്‍ നിന്നും ഏറ്റവും നല്ല ഒരു ഫലം നിങ്ങള്‍ക്ക്‌ കാണണമെങ്കില്‍, നിങ്ങള്‍ അര്‍ദ്ധരാത്രി സമയങ്ങളില്‍ പ്രാര്‍ത്ഥിക്കുവാന്‍ തയ്യാറാകേണം.

00:00 - 01:30 വരെയുള്ള സമയം (അര്‍ദ്ധരാത്രി 12 മണി മുതലുള്ള സമയം) പ്രാര്‍ത്ഥിക്കുവാന്‍ ഏറ്റവും നല്ല സമയമാണ്. ഈ സമയത്താണ് ദൈവജനത്തിനു എതിരായി അന്ധകാര ശക്തികള്‍ തങ്ങളുടെ ദുഷ്ട പ്രവര്‍ത്തികളുമായി കടന്നുവരുന്നത്‌.

ഞാന്‍ ഇത് പറയുവാനുള്ള മറ്റൊരു കാരണം, രാവിലെ സാധാരണയായി ആളുകള്‍ ജോലിക്ക് പോകുവാനും മറ്റു കാര്യങ്ങള്‍ക്കുമുള്ള തിരക്കിലായിരിക്കും. ലോകത്തിന്‍റെ ചിന്തകള്‍ അവരെ പിടിക്കയും ഒരിക്കലും പ്രവര്‍ത്തിക്കുവാന്‍ കഴിയാതിരിക്കയും ചെയ്യുന്നു.
പ്രാര്‍ത്ഥന
പ്രധാനപ്പെട്ട കുറിപ്പ്:
നിങ്ങള്‍ക്ക്‌ ആരോഗ്യപരമായ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ ഉപവാസം ആരംഭിക്കുന്നതിനു മുമ്പ് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക, പ്രത്യേകിച്ച് നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള മരുന്ന് കഴിക്കുന്നവര്‍ ആണെങ്കില്‍, വിട്ടുമാറാത്ത പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍, അഥവാ നിങ്ങള്‍ ഗര്‍ഭവതിയോ അല്ലെങ്കില്‍ ഒരു കൊച്ചുകുഞ്ഞിനെ പരിചരിക്കുന്നവരോ ആകുന്നുവെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യണം.

21 ദിവസത്തെ പ്രാര്‍ത്ഥനയുടെ സമയങ്ങളില്‍ ഓര്‍ക്കുക നാം ഏതെങ്കിലും മനുഷ്യരെ അല്ല പരാമര്‍ശിക്കുന്നത്, മറിച്ച് എഫെസ്യര്‍ 6:12 ല്‍ പറഞ്ഞിരിക്കുന്ന ആത്മീക വിഷയങ്ങളാണ് ഈ പ്രാര്‍ത്ഥനയുടെ ലക്ഷ്യം.

നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. (എഫെസ്യര്‍ 6:12).

നിങ്ങള്‍ ഇനിയും മുമ്പോട്ടു പോകുന്നതിനു മുമ്പ്, താഴെ പറഞ്ഞിരിക്കുന്ന ശക്തമായ പ്രാര്‍ത്ഥനാ വാചകങ്ങള്‍ കുറഞ്ഞത്‌ 2 മിനിറ്റെങ്കിലും ആവര്‍ത്തിക്കുക. ഇത് ചെയ്യാതെ നിങ്ങള്‍ മുമ്പോട്ടു പോകരുത്.

ഈ 21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ നിന്നും എന്നെ തടയുന്ന എല്ലാ ശക്തികളും യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും എന്നെന്നേക്കുമായി നശിച്ചുപോകട്ടെ.

Join our WhatsApp Channel


Most Read
● മാനുഷീക ഹൃദയം
● ദിവസം 30: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നമ്മുടെ രക്ഷകന്‍റെ നിരുപാധികമായ സ്നേഹം   
● നിങ്ങളുടെ വേദനയില്‍ ദൈവത്തിനു സമര്‍പ്പിക്കുവാന്‍ പഠിക്കുക
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല
● ആരാധനയ്ക്കുള്ള ഇന്ധനം
● നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 2
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ