english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നീതിയുടെ വസ്ത്രം
അനുദിന മന്ന

നീതിയുടെ വസ്ത്രം

Tuesday, 4th of February 2025
1 0 155
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series)
"കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത്". (റോമര്‍ 13:14).

ഒരു വസ്ത്രം എന്നാല്‍ കേവലം ശരീരം മറയ്ക്കുവാനുള്ള ഒരു കഷണം തുണിയല്ല; നാം എവിടെ പോകുന്നവരാണെന്നും ഇത് സൂചിപ്പിക്കുന്നു. ഒരു വ്യക്തിയുടെ വസ്ത്രധാരണം കാണുമ്പോള്‍ അവര്‍ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്ക്‌ അനുമാനിക്കാം. നമുക്ക് ചില കാര്യപരിപാടികളില്‍ ചില പ്രെത്യേക വസ്ത്രധാരണം ഉണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് സമ്മതിക്കും, പ്രത്യേകിച്ച് കോര്‍പറേറ്റ് സംവിധാനത്തില്‍. അത് കാണിക്കുന്നത് ആ സാഹചര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുന്നവര്‍ക്ക് മാത്രമേ ആ ഹാളിനകത്ത് പ്രവേശനമുള്ളൂ എന്നാണ്.

പ്രെത്യേക കാര്യപരിപാടി പോലെ, രാജാക്കന്മാര്‍ക്ക് മുമ്പാകെ പ്രത്യക്ഷമാകുന്നതിനും നമുക്ക് ചില വസ്ത്രധാരണ രീതികളുണ്ട്. എസ്ഥേറും മറ്റു സ്ത്രീകള്‍ എല്ലാവരും തങ്ങള്‍ക്കു ഇഷ്ടമുള്ളതല്ല ധരിച്ചത്; ആ കാരണത്താലാണ് അവര്‍ രാജാവിന്‍റെ മുമ്പാകെ നില്‍ക്കുന്നതിനു മുമ്പ് അവരുടെ വസ്ത്രധാരണ രീതികള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍വേണ്ടി രാജാവ് ഷണ്ഡനെ നിയമിച്ചത്. ആ സ്ത്രീകള്‍ രാജകൊട്ടാരത്തിലെ വസ്ത്രധാരണ രീതികള്‍ പാലിക്കുന്നുവെന്ന് രാജാവിന്‍റെ ഷണ്ഡന്‍ ഉറപ്പുവരുത്തി. എന്നാല്‍ എസ്ഥേറിനെ സംബന്ധിച്ചു വ്യത്യസ്തമായ കാര്യം എന്തായിരുന്നു? അവള്‍ കേവലം ഒരു വസ്ത്രം അണിയുകയല്ലായിരുന്നു; അവളുടെ ഹൃദയം നീതിയുടെ വസ്ത്രം അണിഞ്ഞിരുന്നു.

സ്വയ നീതികരണത്തിന്‍റെ തട്ടില്‍നിന്നുള്ള വസ്ത്രം ക്രിസ്തുവിലുള്ള ദൈവത്തിന്‍റെ നീതിയുടെ വസ്ത്രവുമായി ഒരിക്കലും താരതമ്യം ചെയ്യുവാന്‍ കഴിയുകയില്ല എന്നത് സത്യമായ വസ്തുതയാകുന്നു. പല സന്ദര്‍ഭങ്ങളിലും, നമ്മുടെ സ്വയമായി നിര്‍മ്മിച്ച നീതിനിമിത്തം നാം അംഗീകരിക്കപ്പെടുമെന്ന് നാം ചിന്തിക്കുന്നു, എന്നാല്‍ അതിനു വിപരീതമായി, നാം ക്രിസ്തുവില്‍ കൂടിയുള്ള നീതി ധരിക്കുമ്പോള്‍ മാത്രമാണ് ദൈവം നമ്മെ അംഗീകരിക്കുന്നത്.

എസ്ഥേര്‍ ആയിരുന്നതുപോലെ തന്നെ അംഗീകരിക്കപ്പെടുകയല്ലായിരുന്നു. അത് അവള്‍ അശുദ്ധയായതുകൊണ്ടോ, അവളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതുകൊണ്ടോ അല്ല, മറിച്ച് അവളുടെ ഏറ്റവും നല്ലത് രാജാവിന്‍റെ മുമ്പാകെ മതിയായത് അല്ലായിരുന്നതുകൊണ്ടാണ്. അവള്‍ക്കു ഒരു വ്യത്യസ്ത പരിവേഷം ഉണ്ടായിരുന്നതുകൊണ്ട് അവള്‍ വ്യത്യസ്തമായി വിളങ്ങണമായിരുന്നു. ഏതു വസ്ത്രമാണ് നിങ്ങള്‍ അണിയുന്നത്?

മത്തായി 22:8-14 വരെ കര്‍ത്താവായ യേശു ഒരു ഉപമ പഠിപ്പിച്ചു; വേദപുസ്തകം പറയുന്നു, "പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. ആകയാൽ വഴിത്തലയ്ക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിനു വിളിപ്പിൻ എന്നു പറഞ്ഞു. ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവനു വാക്കു മുട്ടിപ്പോയി. രാജാവ് ശുശ്രൂഷക്കാരോട്: ഇവനെ കൈയും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം".

രാജാവ് ഒരു വിരുന്നു ഒരുക്കുകയും താന്‍ ഒരുക്കിയ സമൃദ്ധമായ ആഹാരം ഭക്ഷിക്കേണ്ടതിനു അനേകം ആളുകളെ അവന്‍ ക്ഷണിക്കയും ചെയ്തു. പാര്‍സ്യയിലെ രാജാവ് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള സ്ത്രീകളെ രാജ്ഞിയായി തിരഞ്ഞെടുക്കുവാനുള്ള മത്സരത്തിനായി ക്ഷണിച്ചതുപോലെ ഈ രാജാവിന്‍റെ ദാസന്മാര്‍ അനേകം ആളുകളെ വിരുന്നിനായി വിളിച്ചു. എന്നാല്‍ ഒരു മനുഷ്യന്‍ മാത്രം അവിടെ പ്രവേശിക്കുവാന്‍ യോഗ്യമായ വസ്ത്രമാണോ താന്‍ ധരിച്ചിരിക്കുന്നത്‌ എന്ന് ശ്രദ്ധിക്കാതെ അവിടെ വന്നു. തനിക്കു ഇഷ്ടമുള്ള വസ്ത്രം ധരിച്ചുകൊണ്ട് രാജാവിന്‍റെ മുമ്പാകെ പ്രത്യക്ഷപ്പെടാമെന്നു അവനു തോന്നി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, രാജാവിന്‍റെ സന്നിധിയില്‍ നിന്നും അവന്‍ പുറത്താക്കപ്പെട്ടു. അതേ, വിളിക്കപ്പെട്ടവര്‍ അനേകരാണ്, എന്നാല്‍ നീതിയുടെ വസ്ത്രം അണിയുന്നവര്‍ മാത്രമാണ് രാജാവിന്‍റെ മുമ്പാകെ നില്‍ക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത്.

എന്‍റെ സുഹൃത്തേ, ഏതു തരത്തിലുള്ള വസ്ത്രമാണ് നിങ്ങള്‍ അണിഞ്ഞിരിക്കുന്നത്‌? നിങ്ങള്‍ നീതിയുടെ വസ്ത്രമാണോ അതോ അഹങ്കാരത്തിന്‍റെ വസ്ത്രമാണോ ധരിച്ചിരിക്കുന്നത്‌? അത് സത്യസന്ധതയുടേയും വിശുദ്ധിയുടേയും വസ്ത്രമാണോ അഥവാ നാശത്തിന്‍റെ വസ്ത്രമാണോ? ലൂക്കോസ് 18-ാം അദ്ധ്യായത്തില്‍, രാജാവിന്‍റെ മുമ്പാകെ വന്ന രണ്ടു വ്യക്തികളെക്കുറിച്ച് വേദപുസ്തകം സംസാരിക്കുന്നു, അതില്‍ ഒരുവന്‍ ഇപ്രകാരം പറയുന്നു 11 ഉം 12 ഉം വാക്യങ്ങളില്‍, "പരീശൻ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാർഥിച്ചു". യേശു പറഞ്ഞു ഈ മനുഷ്യന്‍റെ അപേക്ഷ പരിഗണിക്കാതെ തള്ളിക്കളഞ്ഞു. മറുഭാഗത്ത്, ക്രിസ്തുവിന്‍റെ നീതിയെ ആലിംഗനം ചെയ്ത മറ്റേ വ്യക്തി അംഗീകരിക്കപ്പെട്ടു.

എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗാനമുണ്ട്, അതിപ്രകാരമാണ്‌,
"കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍,
ആത്മശുദ്ധി നല്‍കും രക്തത്തില്‍?
ഹിമംപോല്‍ നിഷ്കളങ്കമോ നിന്‍ അങ്കി?
കുളിച്ചോ കുഞ്ഞാട്ടിന്‍ രക്തത്തില്‍?"

അതുപോലെതന്നെ, രാജാവിന്‍റെ സന്നിധിയില്‍ പ്രവേശിക്കണമെങ്കില്‍, യേശുവിന്‍റെ രക്തത്താല്‍ കഴുകപ്പെട്ട ഒരു വസ്ത്രം നിങ്ങള്‍ ധരിച്ചിരിക്കണം. പാപത്തിന്‍റെ വസ്ത്രത്തെ ഉരിഞ്ഞുക്കളഞ്ഞിട്ടു കര്‍ത്താവായ യേശുവിനെ ധരിക്കുക.

Bible Reading: Leviticus 10-12
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, തീര്‍ന്നുപോകാത്ത അങ്ങയുടെ കരുണയ്ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞാന്‍ ആയിരിക്കുന്നതുപോലെ അങ്ങയുടെ അടുത്തേക്ക്‌ വരുന്നു, സകല അനീതികളില്‍ നിന്നും അവിടുന്ന് എന്നെ കഴുകുകയും ശുദ്ധീകരിക്കയും ചെയ്യേണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ എന്‍റെ ജീവിതമാകുന്ന അങ്കിയെ അങ്ങയുടെ മുമ്പാകെ ഇട്ടുകൊണ്ട്‌ അങ്ങയുടെ വിലയേറിയ രക്തംകൊണ്ട്‌ എന്നെ ശുദ്ധീകരിക്കയും എന്നെ പൂര്‍ണ്ണനാക്കുകയും ചെയ്യേണമെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇപ്പോള്‍ മുതല്‍, രാജാവിന്‍റെ മുമ്പാകെ ഞാന്‍ ഇനി ഒരിക്കലും തിരസ്കരിക്കപ്പെടുകയില്ല, മറിച്ച് എസ്ഥേറിനെ പോലെ ഒരു വലിയ സദസ്സ് എനിക്കും ലഭിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● കര്‍ത്താവിനെ മഹത്വപ്പെടുത്തേണ്ടത് എങ്ങനെ
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
● ദിവസം 22: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
● ഒരു കാര്യം: ക്രിസ്തുവില്‍ ശരിയായ നിക്ഷേപം കണ്ടെത്തുക
● സുവിശേഷം അറിയിക്കുന്നവര്‍  
● പ്രാര്‍ത്ഥനയിലെ അത്യാവശ്യകത
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ