അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #17
Tuesday, 28th of December 2021
2
1
1055
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
പുതിയ അഭിഷേകം
സ്വാഭാവികമായ എണ്ണ വറ്റിപോകുകയും മാഞ്ഞുപോകുകയും ചെയ്യുന്നത്പോലെ നമ്മുടെ മേലുള്ള അഭിഷേകം ശരിയായ നിലയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് കുറഞ്ഞുപോകുകയും മാഞ്ഞുപോകുകയും ചെയ്യും.
പരിശുദ്ധാത്മാവുമായുള്ള പരിശുദ്ധമായ കൂട്ടായ്മ പുതിയ എണ്ണ ഉത്പാദിപ്പിക്കും. നാം അവനെ കുറിച്ചല്ല പ്രത്യുത അവനോടു നേരിട്ട് സംസാരിക്കണം.
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
സങ്കീര്‍ത്തനങ്ങള്‍ 45:7
മത്തായി 9:17
അപ്പൊ.പ്രവൃത്തി 2:1-4
ചത്ത ഈച്ച തൈലക്കാരന്‍റെ തൈലം നാറുമാറാക്കുന്നു അതുപോലെ അല്പഭോഷത്തം ജ്ഞാനമാനങ്ങളെ ഇല്ലാതാക്കുന്നു. (സഭാപ്രസംഗി 10:1)
സങ്കീര്‍ത്തനങ്ങള്‍ 92:10-15 എങ്കിലും എന്‍റെ കൊമ്പ് നീ കാട്ടുപോത്തിന്‍റെ കൊമ്പുപോലെ ഉയര്‍ത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടും എന്‍റെ ചെവി എന്നോട് എതിര്‍ക്കുന്ന ദുഷ്കര്‍മ്മികളെ കുറിച്ചു കേട്ടും രസിക്കും. നീതിമാന്‍ പനപോലെ തഴയ്ക്കും;
ലെബാനോനിലെ ദേവദാരുപോലെ വളരും. യഹോവയുടെ ആലയത്തില്‍ നടുതലയായവര്‍ നമ്മുടെ ദൈവത്തിന്‍റെ പ്രാകാരങ്ങളില്‍ തഴയ്ക്കും.
വാര്‍ദ്ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും; അവര്‍ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും. യഹോവ നേരുള്ളവന്‍, അവന്‍ എന്‍റെ പാറ,
അവനില്‍ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.
അഭിഷേകം നമുക്കുവേണ്ടി ചെയ്യുന്ന 7 കാര്യങ്ങള്‍:
1. എന്‍റെ കണ്ണ്....... കാണും. അഭിഷേകം ഒരു പുതിയ ദര്‍ശനം നമുക്ക് തരും. ലക്ഷ്യങ്ങള്‍ ഉറപ്പിക്കാനും ദൈവരാജ്യത്തില്‍ നമ്മുടെ ഭാവി നിര്‍ണ്ണയം പൂര്‍ത്തീകരിക്കുവാനും ദൈവത്തിന്‍റെ ദര്‍ശനം നമുക്ക് ആവശ്യമാണ്. വചനം നമ്മോടു ഇപ്രകാരം പറയുന്നു, ദര്‍ശനം ഇല്ലാത്തേടത്ത് എന്‍റെ ജനം നശിക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 29:18)
2. എന്‍റെ ചെവി കേള്‍ക്കും..
ദൈവശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കുവാന്‍ കഴിയേണ്ടതിനു അഭിഷേകം നിങ്ങളുടെ ചെവികളെ തുറക്കും.
3. നീതിമാന്‍ പനപോലെ തഴയ്ക്കും.
മരുഭൂമിയില്‍ വെള്ളം ഉള്ള ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുവാന്‍ കഴിയുന്ന ശക്തമായ വേരുകള്‍ ഉള്ളതാണ് പന. പരിശുദ്ധാത്മാവുമായി ആഴമായ ഒരു ബന്ധത്തിന്‍റെ വളര്‍ച്ചയ്ക്കായി നാം സമയം എടുക്കുകയാണെങ്കില്‍, അത് നമ്മില്‍ "നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവ പോലെയായിരിക്കും". (യോഹന്നാന്‍ 4:14). നിങ്ങള്‍ നടപ്പെട്ടിരിക്കുന്നത് എവിടെ ആണെങ്കിലും അവിടെ തഴയ്ക്കുവാനും ഫലം കായ്ക്കുവാനും ഉള്ള ധൈര്യം ഈ അഭിഷേകം നല്കിത്തരും.
4. അവന്‍ ലെബാനോനിലെ ദേവദാരുപോലെ വളരും.
ദേവദാരുക്കള്‍ നീണ്ടകാലം നിലനില്‍ക്കും. ദൈവവചനത്തില്‍ പറഞ്ഞിരിക്കുന്ന പ്രമാണങ്ങള്‍ ഉണ്ട്, നാം അത് അനുഷ്ഠിക്കുമെങ്കില്‍ അത് ദീര്‍ഘായുസ്സും, ധനവും മാനവും കൊണ്ടുവരും.
5. യഹോവയുടെ ആലയത്തില്‍ നടുതലയായവര്‍ നമ്മുടെ ദൈവത്തിന്‍റെ പ്രാകാരങ്ങളില്‍ തഴയ്ക്കും.
നാം അധികം ഫലം കായ്ക്കണമെന്നും നമ്മുടെ ഫലം നിലനില്‍ക്കണമെന്നും ദൈവം ആഗ്രഹിക്കുന്ന കാര്യമാണ്. ഇതിനായി, നാം വിളിക്കപ്പെട്ടു ഭരമേല്‍പ്പിക്കപ്പെട്ടതും, നമുക്ക് തന്നിരിക്കുന്നതുമായ കര്‍ത്തവ്യം ചെയ്യുവാനുമുള്ള സമര്‍പ്പണവും ക്ഷമയും ആവശ്യമാണ്. പലര്‍ക്കും ഫലം കായ്ക്കാന്‍ കഴിയാതിരിക്കുന്നതിന്‍റെ കാരണം ലളിതമായി പറഞ്ഞാല്‍ പ്രതിബദ്ധതയില്‍നിന്നും ഓടിമാറുന്നതും, പരാജയത്താല്‍ ഉണ്ടാകുന്ന തിരസ്കരണത്തിന്‍റെ ഭീതിയുമാണ്.
6. വാര്‍ദ്ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും.
ദൈവം നമ്മെ അഭിഷേകത്താല്‍ അനുഗ്രഹിക്കുമ്പോള്‍, നമുക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുകയും അധികം ഫലം കായ്ക്കുകയും ചെയ്യും.
7. യഹോവ നേരുള്ളവന്‍, അവന്‍ എന്‍റെ പാറ, അവനില്‍ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.
അഭിഷേകം നിങ്ങളുടെ ജീവിതത്തില്‍ ശുദ്ധീകരണം കൊണ്ടുവരും.
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈലിലേക്ക് പോകുക.
പിതാവേ, എന്‍റെ ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഇപ്പോള്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു.
(ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്ക് വേണ്ടി അല്പം വിലപ്പെട്ട സമയം ചിലവഴിക്കുക. നിങ്ങളെ സമര്‍പ്പിക്കുവാന്‍ തുടങ്ങുക, പ്രത്യേകിച്ച് പരാജയങ്ങളും, വീഴ്ചകളും സംഭവിച്ച ഭാഗങ്ങള്‍ സമര്‍പ്പിക്കുക.)
ഏതെങ്കിലും ഒരു പാട്ട് പരിശുദ്ധാത്മാവില്‍ പാടുക (ഇത് നിങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ കൈകള്‍ ഉയര്‍ത്തുകയും കണ്ണുകള്‍ അടയ്ക്കുകയും ചെയ്യുക)
പരിശുദ്ധാത്മാവിന്‍റെ അഗ്നി എന്‍റെമേലും എന്‍റെ കുടുംബാംഗങ്ങളുടെ മേലും യേശുവിന്‍റെ നാമത്തില്‍ വരുമാറാകട്ടെ (ഈ പ്രാര്‍ത്ഥനാ വിഷയത്തില്‍ കുറഞ്ഞത് രണ്ടു മിനിറ്റ് ചിലവിടുക)
എന്‍റെ അടിസ്ഥാനത്തിന്മേല്‍ ഉള്ള വിഗ്രഹാരാധനയുടേയും അധാര്‍മ്മികതയുടെയും എല്ലാ വേരുകളും യേശുവിന്‍റെ രക്തത്തില്‍ ഉള്ള ശക്തിയാല്‍ പറിഞ്ഞുപോകട്ടെ.
എന്‍റെ മേലും എന്‍റെ കുടുംബാംഗങ്ങളുടെ മേലും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ യേശുവിന്‍റെ രക്തം തളിക്കുന്നു. (നിങ്ങളുടെ കുടുംബാംഗങ്ങളുടെ പേരുകള്‍ പരാമര്‍ശിക്കുക)
എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും ചുറ്റുമുള്ള സകല അന്ധകാരത്തിന്‍റെ അവസ്ഥകളും ദൈവത്തിന്‍റെ വെളിച്ചത്താലും അഗ്നിയാലും നീങ്ങിപോകട്ടെ യേശുവിന്‍റെ നാമത്തില്‍.
എന്‍റെ വീടിന്‍റെ അകത്തും വീടിന്‍റെ ചുറ്റുപാടുമുള്ള സകല അന്ധകാരത്തിന്‍റെ അവസ്ഥകളും ദൈവത്തിന്‍റെ വെളിച്ചത്താലും അഗ്നിയാലും നീങ്ങിപോകട്ടെ യേശുവിന്‍റെ നാമത്തില്‍. (നിങ്ങള്‍ക്ക് എന്തെങ്കിലും അനുഭവമാകുന്നത് വരെ ഇത് പറയുന്നത് തുടരുക)
അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുക
കുറഞ്ഞത് 10 മിനിറ്റുകള്‍. നിങ്ങള്‍ക്ക് ഒരു ആരാധനാ ഗാനം കേട്ടുകൊണ്ട് ഇതു ചെയ്യുവാന്‍ സാധിക്കും. നിങ്ങള്‍ക്ക് അന്യഭാഷാ വരം ലഭിച്ചിട്ടില്ലെങ്കില്‍, ദൈവത്തെ സ്തുതിക്കുവാനും ആരാധിക്കുവാനും 10 മിനിറ്റുകള്‍ ചിലവഴിക്കുക.
ഏറ്റുപറച്ചിലുകള്‍ (ഇത് ഉച്ചത്തില്‍ പറയുക)
യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞിരിക്കുന്നു.
യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പുതിയ അഭിഷേകത്തില്‍ മുന്നേറുന്നു.
യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ അനുഭവിക്കുന്നു.
യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഒരു ദര്‍ശകനും സ്വപ്നക്കാരനും ആകുന്നു.
യേശുവിന്‍റെ നാമത്തില്‍ എനിക്ക് കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിച്ചു എല്ലാ സാഹചര്യത്തിലും രക്ഷ പ്രാപിക്കുവാന്‍ കഴിയും.
യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ഒരു അനുഗ്രഹമായി തീരുവാന്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു.
പാസ്റ്റര്‍. മൈക്കിളിനും തന്‍റെ കുടുംബത്തിനും, നേതൃത്വങ്ങള്‍ക്കും, കരുണാ സദന്‍ മിനിസ്ട്രിക്കും ഒരു പുതിയ അഭിഷേകം ഉണ്ടാകേണ്ടതിന് ദയവായി അല്‍പസമയം പ്രാര്‍ത്ഥനയ്ക്കായി ചിലവഴിക്കുക. നിങ്ങള്‍ അത് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ കര്‍ത്താവ് നിങ്ങളെ മാനിക്കും.
Join our WhatsApp Channel
Most Read
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.● ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
● വിജയത്തിന്റെ പരിശോധന
● ആത്മീകമായ ദീര്ഘദൂരയാത്ര
● ദൈവത്തിന്‍റെ പ്രകാശത്തില് ബന്ധങ്ങളെ വളര്ത്തുക
● ആടിനെ കണ്ടെത്തിയതിന്റെ സന്തോഷം
● മികവിനെ പിന്തുടരുന്നത് എങ്ങനെ
അഭിപ്രായങ്ങള്‍