english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഇതിനായി ഒരുങ്ങിയിരിക്കുക
അനുദിന മന്ന

ഇതിനായി ഒരുങ്ങിയിരിക്കുക

Tuesday, 11th of April 2023
1 0 1180
Categories : ഉപദ്രവം (Persecution) ശരിയായ സാക്ഷ്യം (True Witness)
'അവന്‍റെ പുനരുത്ഥാനത്തിനു എങ്ങനെ സാക്ഷികളാകാം' എന്ന നമ്മുടെ പഠന പരമ്പര നാം തുടരുകയാണ്. കര്‍ത്താവിങ്കലേക്ക് വരുന്നതിനു മുമ്പ് ചില പ്രെത്യേക സാഹചര്യങ്ങളാല്‍ ഒരുപ്രാവശ്യം ടെറസിന്‍റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നതിന്‍റെ വക്കില്‍ ഞാന്‍ എത്തിയിരുന്നു. അത് "എന്നിലുള്ള സകലവും എടുക്കേണമേ" എന്ന എന്‍റെ ഗാനത്തില്‍ ഞാന്‍ വിവരിക്കുന്നുണ്ട്. ആ സമയത്താണ് ഒരു വ്യക്തി എന്നോടു സുവിശേഷം പറഞ്ഞതും എന്നെ ഒരു പ്രാര്‍ത്ഥനാ യോഗത്തിനു ക്ഷണിച്ചതും. ആ യോഗത്തില്‍ വെച്ചു സകലവും എനിക്കുവേണ്ടി മാറുകയുണ്ടായി.

ഞാന്‍ ഗിറ്റാര്‍ വായിക്കുന്ന ഒരുവനായിരുന്നു സംഗീത പരിപാടികളില്‍ സചീവമായിരുന്നു. മോശമായ ഭാഷ ഉപയോഗിക്കുക എന്നത് ഞങ്ങളുടെ ഇടയില്‍ അംഗീകരിക്കപ്പെട്ട ഒരു മാനദണ്ഡമായിരുന്നു. അടുത്ത ദിവസം, മറ്റൊരു സംഗീത ഗ്രൂപ്പില്‍പ്പെട്ട ആളുകളെ ഞാന്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ തങ്ങളുടെ തനതായ ഭാഷയില്‍ എന്നെ സ്വീകരിച്ചു. ഞാന്‍ സാധാരണമായി പ്രതികരിച്ചപ്പോള്‍ എന്‍റെ ഭാഷ മാറിയെന്ന കാര്യം അവര്‍ പെട്ടെന്ന് ശ്രദ്ധിച്ചു. എന്താണ് സംഭവിച്ചത് എന്ന് അവര്‍ എന്നോടു ചോദിച്ചു, "ഞാന്‍ യേശുവിനെ കണ്ടുമുട്ടി എന്ന് ഞാന്‍ അവരോടു പറഞ്ഞു" അവര്‍ എന്നെ കളിയാക്കുകയും പല പേരുകള്‍ വിളിക്കയും ചെയ്തു. ഞങ്ങളുടെ ആ സ്ഥലത്തുപോലും, ഞാന്‍ ലൌകീകമായ ഒരു ജീവിതം നയിച്ചപ്പോള്‍, അവര്‍ എന്നെ ഒരു നല്ല വ്യക്തി എന്ന് വിളിച്ചു, എന്നാല്‍ ഞാന്‍ ബൈബിളും എന്‍റെ ഗിറ്റാറുമായി പ്രാര്‍ത്ഥനാ യോഗത്തിനു പോകുമ്പോള്‍ അവര്‍ എന്നെ കളിയാക്കുകയും ചെയ്തു. ഇങ്ങനെയാണ് ലോകം പെരുമാറുന്നത്. നിങ്ങള്‍ അവരില്‍ ഒരുവന്‍ അല്ലാതാകുമ്പോള്‍, അവര്‍ നിങ്ങളെ തള്ളിക്കളയും.

ദൈവവചനം വ്യക്തമായി നമ്മോടു പറയുന്നു, "എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും". (2 തിമോഥെയോസ് 3:12). ഇത് നല്ലതായി തോന്നുകയില്ല എന്ന് എനിക്കറിയാം. എന്നാല്‍ കര്‍ത്താവായ യേശു പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കുക, "നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്. എന്‍റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പേയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ". (മത്തായി 5:10-12).

ഗിരിപ്രഭാഷണത്തിലെ മറ്റെല്ലാ വാക്യങ്ങളിലും "ഭാഗ്യവാന്മാര്‍" എന്ന പദം ഒരിക്കല്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്‌, എന്നാല്‍ ഈ പ്രെത്യേക വാക്യത്തില്‍ യേശു "ഭാഗ്യവാന്മാര്‍" എന്ന പദം രണ്ടു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു കാരണം ഉപദ്രവിക്കപ്പെടുന്നവര്‍ക്ക് ദൈവം ധാരാളമായി നല്‍കുന്ന അനുഗ്രഹത്തെ ഊന്നിപറയുവാന്‍ വേണ്ടിയാണ്. 

ദൈവഭക്തിയിലേക്കുള്ള നിങ്ങളുടെ വഴിയില്‍ നിങ്ങളെ ഒരുക്കുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടിയാണ് ഞാന്‍ ഇത് എഴുതിയിരിക്കുന്നത് അല്ലാതെ നിങ്ങളെ നിരുത്സാഹപ്പെടുത്തുവാനല്ല. അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുന്നതു നിമിത്തം നിങ്ങള്‍ ഉപദ്രവിക്കപ്പെടുമ്പോള്‍ നിങ്ങള്‍ പുറകോട്ടു പോകരുത്.

ഇപ്പോള്‍ ഏറ്റവും നല്ല ഭാഗം; മുമ്പ് എന്നെ കളിയാക്കിയ പലരും ഇന്ന് കര്‍ത്താവിങ്കലേക്ക് തിരിയുവാന്‍ ഇടയായി എന്നുള്ളതാണ്. ഇപ്പോഴും കര്‍ത്താവിങ്കലേക്കു തിരിയാത്ത ചിലരുണ്ട്, എന്നാല്‍ അവര്‍ രഹസ്യമായി തങ്ങളുടെ വിഷയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി എനിക്ക് നല്‍കുകയും പ്രാര്‍ത്ഥിക്കുവാനായി പറയുകയും ചെയ്യുന്നുണ്ട്. ഞാന്‍ പ്രവചിച്ചു പറയുന്നു, "നിങ്ങളെ ഉപദ്രവിക്കുന്നവര്‍ നിങ്ങള്‍ക്ക്‌ ഏറ്റവും നല്ല ഉപകാരികള്‍ ആയിമാറും". ഒഴുക്കിനൊപ്പം പോകുവാന്‍ ചത്ത ഒരു മീനിനു പോലും സാധിക്കും എന്നാല്‍ ഒഴുക്കിനെതിരെ സഞ്ചരിക്കുവാന്‍ ജീവനുള്ള ഒരു മത്സ്യത്തിനു മാത്രമേ കഴിയുകയുള്ളൂ. എഴുന്നേല്‍ക്കുക! അവന്‍റെ പുനരുത്ഥാനത്തിന്‍റെ ഒരു വലിയ സാക്ഷിയായി നിങ്ങള്‍ മാറുവാന്‍ പോകുകയാണ്.
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങയുടെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിക്കുമ്പോള്‍ ഉണ്ടാകുന്ന പരിശോധനകളും കഷ്ടതകളും വിശ്വസ്തതയോടെ സഹിക്കുവാനുള്ള കൃപയ്ക്കായി ഞാന്‍ അപേക്ഷിക്കുന്നു. ആമേന്‍.

Join our WhatsApp Channel


Most Read
● മനുഷ്യന്‍റെ അഭിനന്ദനത്തിനു അപ്പുറമായി ദൈവത്തിന്‍റെ പ്രതിഫലം അന്വേഷിക്കുക
● ജയിക്കുന്ന വിശ്വാസം
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: വിവേകത്തിന്‍റെ ആത്മാവ്
● സ്വപ്നത്തെ ഇല്ലാതാക്കുന്നവര്‍
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
● ദൈര്‍ഘ്യമേറിയ രാത്രിയ്ക്കു ശേഷമുള്ള സൂര്യോദയം
● ദിവസം 30: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ