english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. തളിര്‍ത്ത വടി
അനുദിന മന്ന

തളിര്‍ത്ത വടി

Saturday, 29th of June 2024
1 0 805
Categories : ദൈവത്തിൻ്റെ സാന്നിധ്യം (Presence of God)
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: "യിസ്രായേല്‍മക്കളോടു സംസാരിച്ച് അവരുടെ പക്കല്‍നിന്നു ഗോത്രംഗോത്രമായി സകല ഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഒരോരുത്തന്‍റെ വടിമേല്‍ അവന്‍റെ പേര്‍ എഴുതുക." (സംഖ്യാപുസ്തകം 17:1-2).

ശ്രദ്ധിക്കുക ആ വടി അതിന്‍റെ ഉത്ഭവസ്ഥാനത്തു നിന്നും വേര്‍തിരിക്കപ്പെട്ടിരുന്നു. സ്വാഭാവീകമായി പറഞ്ഞാല്‍, ആ വടി തന്‍റെ വൃക്ഷത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ടതുകൊണ്ട് വളരുവാനും ഫലം കായ്ക്കുവാനുമുള്ള അതിന്‍റെ കഴിവ് നഷ്ടപ്പെട്ടു.

നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ അത് നിങ്ങളാകാം, ഞാന്‍ ഇപ്പോള്‍ സംസാരിച്ച വടിയെപോലെ നിങ്ങളുടെ ജീവിതത്തിലെ ചില മേഖലകള്‍ ഉണങ്ങിയത്‌ ആയിരിക്കാം. ഒരു പക്ഷേ നിങ്ങള്‍ക്ക്‌ ഒരു സ്വപ്നമോ, ഒരു ദര്‍ശനമോ ഉണ്ടായിരുന്നിരിക്കാം എന്നാല്‍ സമയം മുമ്പോട്ടു പോകുന്നതിനനുസരിച്ച് അത് മങ്ങിപോയിട്ടുണ്ടാകാം. നിങ്ങളുടെ ജീവിതകഥ ഇന്ന് മാറുവാന്‍ പോകയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. 

രസകരമായി, പുരാതന യിസ്രായേല്യ സംസ്കാരമനുസരിച്ച് ഒരു വടി എന്നത്:
1. അധികാരത്തിന്‍റെയും ശക്തിയുടേയും ഒരു അടയാളമായിരുന്നു. (പുറപ്പാട് 4:20; പുറപ്പാട് 7:9-12).
2. ന്യായവിധിയുടെ ഒരു അടയാളമാണ് (സങ്കീ 2:9; സദൃശ്യ 10:13). ഒരു ചെങ്കോലുമായും ബന്ധപ്പെട്ടിരിക്കുന്നു (യെഹസ്കേല്‍ 19:14).

സമാഗമനക്കുടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്‍റെ മുമ്പാകെ അവയെ വയ്ക്കേണം. (സംഖ്യാപുസ്തകം 17:4).

ആ ഉണങ്ങിയ വടി തന്‍റെ സന്നിധിയില്‍ വെയ്ക്കുവനായി ദൈവം മോശെയോടു പറഞ്ഞു - മറ്റെവിടെയെങ്കിലുമല്ല പ്രത്യുത തന്‍റെ സന്നിധിയില്‍. നിങ്ങളുടെ സാഹചര്യം എന്തുതന്നെ ആയാലും, അനുദിനവും നിങ്ങളെത്തന്നെ ദൈവസന്നിധിയില്‍ ഏല്പിച്ചുകൊടുക്കുക. ദൈവത്തെ സ്തുതിച്ചുകൊണ്ട്, ആരാധനാ ഗാനങ്ങള്‍ ശ്രവിച്ചുകൊണ്ട്‌ ദിവസം മുഴുവന്‍ ആ ദൈവസാന്നിധ്യത്തെ നിലനിര്‍ത്തുക. ദൈവത്തിന്‍റെ സാന്നിധ്യം നഷ്ടമാക്കരുത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്.

പിറ്റന്നാള്‍ മോശെ സാക്ഷ്യകൂടാരത്തില്‍ കടന്നപ്പോള്‍ ലേവിഗൃഹത്തിനുള്ള അഹരോന്‍റെ വടി തളിര്‍ത്തിരിക്കുന്നതു കണ്ടു; അതു തളിര്‍ത്തു പൂത്തു ബദാംഫലം കായിച്ചിരുന്നു. (സംഖ്യാപുസ്തകം 17:8).

ഫലത്തിന്‍റെ മൂന്നു ഘട്ടങ്ങള്‍
1. തളിര്‍ത്തു
2. പൂത്തു
3. ബദാംഫലം കായ്ച്ചു.

ഇതെല്ലാം സംഭവിച്ചത് ഒരു രാത്രി മുഴുവനും ആ വടി ദൈവസന്നിധിയില്‍ വെച്ചതുകൊണ്ടാണ്. നിങ്ങള്‍ക്ക്‌ മാസങ്ങളും വര്‍ഷങ്ങളും എടുക്കുന്ന കാര്യങ്ങള്‍ക്കായി നിങ്ങളെത്തന്നെ ദൈവസന്നിധിയില്‍ കൊണ്ടുവന്നാല്‍ അത് ദിവസങ്ങള്‍ മാത്രംകൊണ്ട് സാധ്യമാകും. ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഫലം പുറപ്പെടുവിക്കുവാന്‍ ആരംഭിക്കും. നിങ്ങളുടെ മനസ്സിനു ഗ്രഹിക്കുവാന്‍ പോലും കഴിയാത്ത ഒരു പ്രവൃത്തി കര്‍ത്താവ് വേഗത്തില്‍ ചെയ്യുവാന്‍ ഇടയാകും. 

ഞാന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് സുവിശേഷം പ്രസംഗിക്കുകയായിരുന്നു. വായില്‍ അര്‍ബുദരോഗ ബാധിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അന്ന് വൈകുന്നേരം, ഞാന്‍ ഇപ്പോള്‍ നിങ്ങളോടു പറഞ്ഞതായ അതേ കാര്യംതന്നെ അവരോടും പറഞ്ഞു. നിങ്ങളെത്തന്നെ ദൈവത്തിന്‍റെ സന്നിധിയിലേക്ക് കൊണ്ടുവരിക. അന്നു വൈകുന്നേരം ഈ സ്ത്രീ വേദിയിലേക്ക് വന്നു, എന്നിട്ട് ഇങ്ങനെ സാക്ഷ്യം പറഞ്ഞു ആ അര്‍ബുദബാധിതമായ മുഴ പൊട്ടി; അവിടെ മുഴുവന്‍ രക്തമായി മാറി. സന്നദ്ധപ്രവര്‍ത്തകര്‍ ആ രക്തം തുടയ്ക്കുവാന്‍ തുണികള്‍ കൊണ്ടുകൊടുത്തു. ആത്മാര്‍ത്ഥമായി പറയട്ടെ, ഞാന്‍ അല്പം ഒന്ന് കുലുങ്ങിപോയി. അടുത്ത ദിവസം അതിരാവിലെ, അവള്‍ ആശുപത്രിയില്‍ പോയി, ചില പരിശോധനകള്‍ നടത്തി. അവള്‍ അര്‍ബുദത്തില്‍ നിന്നും മുക്തയായിരുന്നു, ഡോക്ടര്‍മാര്‍ പോലും അതിശയിച്ചുപോയി.

ദൈവത്തിന്‍റെ വചനം എത്ര സത്യമാണ്!
ജീവന്‍റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്‍റെ സന്നിധിയില്‍ സന്തോഷപരിപൂര്‍ണ്ണതയും നിന്‍റെ വലത്തുഭാഗത്ത്‌ എന്നും പ്രമോദങ്ങളും ഉണ്ട്. (സങ്കീ 16:11).

നിങ്ങളെത്തന്നെ ദൈവത്തിന്‍റെ സന്നിധിയില്‍ കൊണ്ടുവരിക. നിങ്ങളുടെ ചരിത്രം ഇപ്പോള്‍തന്നെ മാറുകയാണ്‌.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങളുടെ ജീവിതത്തില്‍ അനുദിനവും അങ്ങയുടെ വിശുദ്ധ സാന്നിധ്യം അനുഭവിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എപ്പോഴും ഞങ്ങളുടെ കൂടെയിരിക്കേണമേ, ഞങ്ങളുടെ ഹൃദയത്തെ തൊടേണമേ, ഞങ്ങളെ രൂപപ്പെടുത്തേണമേ, ഞങ്ങളെ മെനയുകയും നടത്തുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി -II
● ഒരു ഉറപ്പുള്ള 'അതെ'  
● പ്രാരംഭ ഘട്ടങ്ങളില്‍ തന്നെ ദൈവത്തെ സ്തുതിക്കുക
● ദിവസം 14:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ