english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പക്വത ഉത്തരവാദിത്വത്തോടുകൂടെ ആരംഭിക്കുന്നു
അനുദിന മന്ന

പക്വത ഉത്തരവാദിത്വത്തോടുകൂടെ ആരംഭിക്കുന്നു

Saturday, 3rd of August 2024
0 0 670
Categories : പക്വത (Maturity)
നിങ്ങള്‍ ജീവിതത്തില്‍ ഉയരുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ ഏറ്റവും നന്നായി ചെയ്യുവാനായി നിങ്ങള്‍ പഠിക്കണം, അത് ഏറ്റവും മികച്ചതായ രീതിയില്‍ പൂര്‍ത്തിയാക്കുവാന്‍ പരിശീലിക്കണം. (2 തിമോഥെയോസ് 4:7). 

നിങ്ങള്‍ ഇപ്പോള്‍ ഭവനത്തില്‍, ജോലിയില്‍, അല്ലെങ്കില്‍ സഭയില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മടുപ്പായിട്ടോ ഒരു പതിവ് കാര്യമായിട്ടോ തോന്നുന്നുണ്ടാകാം. എന്നിരുന്നാലും ദൈവവചനം പറയുന്നതുപോലെ, "നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശക്തിയോടെ ചെയ്യുക" (സഭാപ്രസംഗി 9:10). ശുശ്രൂഷ ചെയ്യുവാന്‍ ഒരു പദവിയ്ക്കായി നോക്കരുത്. ഒരു ശീര്‍ഷകവും ഇല്ലാതെത്തന്നെ ശുശ്രൂഷ ചെയ്യുക - അത് ഉത്തരവാദിത്വമാണ്.

തന്‍റെ പിതാവിന്‍റെ ആടുകളെ പാലിക്കുന്നതില്‍ ദാവീദ്, രാജാവിന്‍റെ പട്ടാളത്തില്‍ ഉള്‍പ്പെട്ടിരുന്ന അവന്‍റെ സഹോദരന്മാര്‍ ചെയ്തതുപോലെയുള്ള ആനന്ദകരമായ ദൌത്യം അല്ലായിരുന്നു എങ്കില്‍പോലും, അവന്‍ വലിയ ഉത്തരവാദിത്വം കാണിച്ചിരുന്നു. 8 ആണ്മക്കളുള്ള ഒരു കുടുംബത്തിലെ ഏറ്റവും ഇളയ മകന്‍ സന്തോഷത്തോടെ വീട്ടിലെ ആടുകളെ പരിപാലിക്കുന്നത് എനിക്ക് ആശ്ചര്യകരമായി തോന്നുന്നു.

ദാവീദ് ആ യുദ്ധക്കളത്തില്‍ പോയപ്പോള്‍ പോലും, തന്‍റെ ഏതെങ്കിലും ഒരു സഹോദരന്‍റെ പക്കല്‍ ആടുകളെ നോക്കുവാന്‍ എല്പിച്ചില്ല പകരം ഒരു ഇടയനെയാണ് ഏല്പിച്ചത്: 1 ശമുവേല്‍ 17:20 പറയുന്നു, "അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവല്ക്കാരന്‍റെ അടുക്കൽ ഏൽപ്പിച്ചിട്ട്, യിശ്ശായി തന്നോട് കല്പിച്ചതൊക്കെയും എടുത്തുകൊണ്ട് ചെന്നു".

ഓരോ ദിവസവും നിങ്ങള്‍ മടുപ്പിക്കുന്ന, പതിവു രീതിയിലുള്ള ദൌത്യങ്ങള്‍ ആത്മാര്‍ത്ഥതയോടും വിശ്വസ്തതയോടും കൂടി ചെയ്യുമ്പോള്‍, നിങ്ങളുടെ അകത്ത് ഒരു സ്വഭാവ ഗുണം ജന്മം എടുക്കുന്നു, അതാണ്‌ "ഉത്തരവാദിത്വം". അത് നിങ്ങളുടെ സിരകളില്‍ അക്ഷരാര്‍ത്ഥത്തില്‍ ദൃഢചിത്തതയുള്ളതായി മാറും.

ദൈവവചനം വ്യക്തമായി പറയുന്നു, "ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായവൻ വലിയ കാര്യങ്ങളിലും വിശ്വസ്തൻ ആയിരിക്കും; ചെറിയ കാര്യങ്ങളിൽ നീതി കാണിക്കാത്തവർ വലിയ കാര്യങ്ങളിലും നീതി കാണിക്കാത്തവർ ആയിരിക്കും". (ലൂക്കോസ് 16:10).

രണ്ടാമതായി, ശുശ്രൂഷിക്കുവാനുള്ള ഒരു അവസരം നിങ്ങള്‍ക്ക്‌ ലഭിക്കുമ്പോള്‍ ഒക്കെയും, ആശ്രയിക്കുവാന്‍, വിശ്വസിക്കുവാന്‍ കൊള്ളാകുന്ന ഒരുവനെപോലെ നിങ്ങളുടെ ഏറ്റവും നല്ല പ്രകടനം എപ്പോഴും കാഴ്ചവെക്കുക. കാര്യങ്ങള്‍ ചെയ്യുവാന്‍ എപ്പോഴും ആരംഭിക്കും എന്നാല്‍ അത് പൂര്‍ത്തിയാക്കാത്ത വ്യക്തിയെപോലെ നിങ്ങള്‍ ഒരിക്കലും ആകരുത്. മറിച്ച്, കാര്യങ്ങള്‍ തുടങ്ങിയിട്ട് ഏറ്റവും നന്നായി പൂര്‍ത്തിയാക്കുന്ന വ്യക്തികള്‍ ആയിരിക്കുക. 

നിങ്ങളെ ശ്രേഷ്ഠരായ ആളുകളുടെ മുമ്പാകെ കൊണ്ടുവരികയും നിലനില്‍ക്കുന്ന വിജയങ്ങള്‍ നിങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്യുന്ന സ്വഭാവ വിശേഷണങ്ങളാണ് ഇതെല്ലാം. നിങ്ങള്‍ പോകുന്നിടത്തെല്ലാം ഈ സ്വഭാവവിശേഷണങ്ങള്‍ ജയം തരിക മാത്രമല്ല ചെയ്യുന്നത്, നിങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളില്‍ ആളുകള്‍ വിശ്വസിക്കുവാന്‍ ആരംഭിക്കും. ഇത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷം വളരെ ഫലപ്രദമായി പ്രചരിപ്പിക്കുവാന്‍ നിങ്ങളെ സഹായിക്കും.

ആകയാല്‍, നിങ്ങളുടെ വഴികളില്‍ വരുന്ന യാതൊരു ഉത്തരവാദിത്വങ്ങളെയും തള്ളിക്കളയരുത്, അവ എത്ര ചെറുതായും മുഷിപ്പിക്കുന്നതായും തോന്നിയാലും അവയെ അവഗണിക്കരുത്. നിങ്ങളുടെ മുമ്പില്‍ ഉള്ളതായ ഉന്നതമായ ഭാവിയ്ക്കുവേണ്ടി ദൈവം നിങ്ങളെ പരിശീലിപ്പിക്കുകയാണെന്ന് എല്ലായിപ്പോഴും ഓര്‍ക്കുക. 

അവസാനമായി, നിങ്ങളുടെ ഉത്തരവാദിത്വങ്ങളുടെ ഭാരത്തിന്‍റെ കീഴില്‍ നിങ്ങള്‍ മറഞ്ഞിരിക്കേണ്ട ആവശ്യമില്ല. പകരമായി, എങ്ങനെ ദൈവത്തിനു കീഴ്പ്പെടാം എന്നു നിങ്ങള്‍ പഠിക്കണം. നിങ്ങളുടെ അകത്തുള്ള ദൈവ സമാധാനം പുറത്തുള്ള കോലാഹലങ്ങളെക്കാള്‍ ശക്തമാകുന്നതുവരെ പ്രാര്‍ത്ഥനയിലും, ആരാധനയിലും, ദൈവ വചനത്തിലും നിങ്ങളെത്തന്നെ ദിനംതോറും ആത്മീകമായി വളര്‍ത്തുന്നതില്‍ കൂടി നിങ്ങള്‍ക്കിത് ചെയ്യുവാന്‍ സാധിക്കും.

ഇതുകൊണ്ടാണ് കര്‍ത്താവായ യേശു പറഞ്ഞത്; "സമാധാനം ഞാൻ നിങ്ങൾക്ക് തന്നിട്ടുപോകുന്നു; എന്‍റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ ഇത് നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയും അരുത്". (യോഹന്നാന്‍ 14:27).

കൂടുതലായി ഇത് പഠിക്കുവാനായി പാസ്റ്റര്‍ മൈക്കിള്‍ ഫെര്‍ണാണ്ടസിന്‍റെ 'ഒരു ആടിന്‍റെ വചനപരമായ ഉത്തരവാദിത്വങ്ങള്‍' എന്ന പഠനം ശ്രവിക്കുക. చూడండి.
 
പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ അങ്ങയുടെ കണ്ണിന്മുമ്പിലും ഉത്തരവാദിത്വമുള്ള ദാസന്മാരുടെ മുമ്പാകെയും വിലയേറിയവനാകായാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്നില്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ അങ്ങയുടെ മഹത്വത്തിനായി നിറവേറ്റുവാന്‍ എന്നെ പഠിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● അനിശ്ചിതത്വത്തിന്‍റെ സമയങ്ങളില്‍ ആരാധനയുടെ ശക്തി
● എസ്ഥേറിന്‍റെ രഹസ്യം എന്തായിരുന്നു?
● അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ : സൂചകം # 1
● അനുഗ്രഹിക്കപ്പെട്ട വ്യക്തി
● അന്യഭാഷയില്‍ സംസാരിച്ചുകൊണ്ട് ആത്മീകമായി പുതുക്കം പ്രാപിക്കുക
● ആസക്തികളെ ഇല്ലാതാക്കുക
● നിങ്ങളുടെ മാറ്റത്തെ സ്വീകരിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ