english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത
അനുദിന മന്ന

രൂപാന്തരത്തിനു വേണ്ടിയുള്ള സാധ്യത

Friday, 31st of January 2025
1 0 177
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series) രൂപാന്തരത്തിനു (Transformation)
എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്‍റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്‍റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. (2 കൊരിന്ത്യര്‍ 3:18).

രൂപാന്തരമെന്നാല്‍ കാഴ്ചയില്‍, സ്വഭാവത്തില്‍, അല്ലെങ്കില്‍ രൂപത്തില്‍ ഉണ്ടാകുന്ന പ്രത്യക്ഷമായ മാറ്റമാണ്. സത്യത്തില്‍, രൂപാന്തരത്തിന്‍റെ കഥകള്‍ എല്ലാവര്‍ക്കും ഇഷ്ടമാകുന്നു. നാം ഇപ്പോള്‍ ആയിരിക്കുന്നതില്‍ തൃപ്തിയടയാതെ കുറേകൂടി നല്ല ഒരുവനായി മാറുവാന്‍ നാം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. നാം ആയിത്തീരുവാനായി ആഗ്രഹിക്കുന്ന അടുത്ത വ്യക്തിത്വം എപ്രകാരമാണെന്നുള്ള വ്യക്തമായ ചിത്രം നമ്മുടെ എളിയ മനസ്സുകളിലുണ്ട്. 

ഒരുപക്ഷേ കൌതുകകരമായ ഈ അവിശ്വസനീയമായ രൂപാന്തരം വേദപുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന എസ്ഥേറില്‍ കണ്ടെത്തുവാന്‍ സാധിക്കും. എസ്ഥേറിന്‍റെ കഥ ഒരു യെഹൂദ്യ അനാഥ ബാലിക ഒരു സൌന്ദര്യ മത്സരത്തില്‍ പങ്കെടുത്തു വിജയിച്ച് പേര്‍ഷ്യന്‍ രാജാവിന്‍റെ കൊട്ടാരത്തില്‍ പ്രവേശനം നേടുന്നതിന്‍റെ യഥാര്‍ത്ഥ കഥയാണ്‌. അവള്‍ പിന്നീട് രാജാവിന്‍റെ ഹൃദയം കവരുകയും എല്ലാ തടസ്സങ്ങളേയും ഭേദിച്ചുകൊണ്ട് രാജ്ഞിയായി മാറുകയും തുടര്‍ന്ന് തന്‍റെ രാജ്യമായ യിസ്രായേലിനെ നാശത്തില്‍ നിന്നും രക്ഷിക്കയും ചെയ്യുന്നു.

നമ്മുടെ ജീവിതത്തില്‍ നാളുകളായുള്ള രൂപാന്തരത്തോടുള്ള ആകര്‍ഷണം, ദൈവവുമായുള്ള അടുപ്പവും ശരിയായ തീരുമാനം കൈക്കൊള്ളുന്നതില്‍ കൂടിയും ഇന്നും സാധ്യമാകുന്നുവെന്ന് വേദപുസ്തകത്തിലെ എസ്ഥേറിന്‍റെ ചരിത്രം എനിക്ക് ബോധ്യമാക്കി തന്നു. ഇന്നത്തെ നമ്മുടെ വേദഭാഗത്ത് നാം ഇങ്ങനെ ഒരു പദപ്രയോഗം കാണുന്നുണ്ട് "നാം എല്ലാവരും". ആരുംതന്നെ രൂപാന്തരത്തില്‍ നിന്നും ഒഴിവുള്ളവരല്ലയെന്നു ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. സത്യത്തില്‍, നാം മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്ക് പോകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നാം ഈ ഭൂമിയില്‍ ദൈവത്തിന്‍റെ സ്വഭാവം പകര്‍ത്തണമെന്നും മഹത്വത്തിന്‍റെ ഒരു തലത്തില്‍ നിന്നും മറ്റേ തലംവരേയും ദൈവത്തിന്‍റെ വ്യക്തിപ്രഭാവത്തെ പ്രദര്‍ശിപ്പിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. 

ഈ നിമിഷത്തില്‍ നിങ്ങള്‍ ഏതു തലത്തിലാണ് ആയിരിക്കുന്നത്? നിങ്ങളുടെ കുടുംബത്തിന്‍റെ കാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നത്? നിങ്ങളുടെ ബുദ്ധിയുടെ അവസാനത്തിലാണ് ഒരുപക്ഷേ നിങ്ങളെന്നു സൂചിപ്പിക്കുന്ന ഏതു പരിമിതികളാണ് നിങ്ങളുടെ ജീവിതത്തിന്‍റെ ചുറ്റുപാടുമുള്ളത്? നിങ്ങളുടെ ജീവിതത്തില്‍ നിന്നും ഇനി നല്ലതൊന്നും ഉണ്ടാകയില്ലയെന്നു ആരാണ് നിങ്ങളോടു പറഞ്ഞത്? ആകര്‍ഷണമില്ലാതെയും അപരിഷ്കൃതമായും നിങ്ങള്‍ എപ്പോഴും അവശേഷിക്കേണ്ടതായി വരുമെന്ന് ആരാണ് പറയുന്നത്? നിങ്ങള്‍ക്കായി എന്‍റെ പക്കല്‍ ഒരു സദ്വര്‍ത്തമാനമുണ്ട്; പൊടിയില്‍ നിന്നും ഉയരത്തിലേക്ക് നിങ്ങള്‍ രൂപാന്തരപ്പെട്ട് കാണുവാന്‍ ദൈവം ആഗ്രഹിക്കുന്നു. സങ്കീര്‍ത്തനം 113:7-8ല്‍ വേദപുസ്തകം പറയുന്നു, "അവൻ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്തു; പ്രഭുക്കന്മാരോടുകൂടെ, തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടുകൂടെ തന്നെ ഇരുത്തുന്നു". 

ശ്രദ്ധിക്കുക, എസ്ഥേര്‍ പേര്‍ഷ്യയിലെ രാജ്ഞിയായി പെട്ടെന്ന് ഉയര്‍ത്തപ്പെടുന്നതിനു നാളുകള്‍ക്ക് മുമ്പ്, മറ്റൊരു രാജ്ഞിയായ വസ്ഥി കൃപയില്‍ നിന്നും വീണുപോയി. വേദപുസ്തകം പറയുന്നു, "ഏഴാം ദിവസം വീഞ്ഞു കുടിച്ച് ആനന്ദമായിരിക്കുമ്പോൾ അഹശ്വേരോശ്‍രാജാവ്: മെഹൂമാൻ, ബിസ്ഥാ, ഹർബ്ബോന, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന ഏഴു ഷണ്ഡന്മാരോട് 11ജനങ്ങൾക്കും പ്രഭുക്കന്മാർക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാൻ കല്പിച്ചു; അവൾ സുമുഖിയായിരുന്നു. 12എന്നാൽ ഷണ്ഡന്മാർ മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്‍റെ കോപം അവന്‍റെ ഉള്ളിൽ ജ്വലിച്ചു". (എസ്ഥേര്‍ 1:10-12).

അഹശ്വേരോശ്‍രാജാവിന്‍റെ കല്പന എന്തുകൊണ്ട് വസ്ഥിരാജ്ഞി നിരസിച്ചു എന്നത് ആര്‍ക്കുംത്തന്നെ അറിയുകയില്ല. അവള്‍ക്കു ശരിക്കും എന്ത് സംഭവിച്ചുവെന്നും നാം അറിയുന്നില്ല. ചില വേദപണ്ഡിതന്മാര്‍ പറയുന്നത് വസ്ഥിരാജ്ഞി തരംതാഴ്ത്തപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു അല്ലെങ്കില്‍ കൊട്ടാരത്തിനു പുറകില്‍ ആരും കാണാത്ത സ്ത്രീകള്‍ക്കുള്ള സ്ഥലത്ത് വസിക്കുവാന്‍ അനുവദിക്കപ്പെട്ടു എന്നൊക്കയാകുന്നു. അവള്‍ രാജാവിന്‍റെ കല്പന നിരാകരിച്ചതുകൊണ്ട് അവള്‍ വധിക്കപ്പെട്ടുയെന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്.

ഒരു നല്ല ജീവിതത്തിനായി ഒരു നല്ല എനിക്കായി നമ്മില്‍ പലരും സ്വപ്നം കാണാറുണ്ട്‌. ഈ സമയത്ത് നാം ചെയ്തുകൊണ്ടിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ചെയ്യുവാന്‍ നാം ആഗ്രഹിക്കുന്നു. എന്നിരുന്നാലും, ലോകപ്രകാരമുള്ള ജീവിതം നയിക്കുന്നവരും നാമും തമ്മിലുള്ള വ്യത്യാസം കാണുവാന്‍ നമുക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് പലപ്പോഴും കഴിയുന്നില്ല. ലോകത്തിന്‍റെ നിലവാരം പിന്‍പറ്റുന്നതില്‍ കൂടി നാം നല്ലവരായി മാറുവാന്‍ ആഗ്രഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍ നാം ഒടുവില്‍ പരിഹാസ്യരായി മാറുന്നു.

എന്തുകൊണ്ട് ഇന്ന് ദൈവത്തോടു ചേര്‍ന്നു നിന്നുകൂടാ? ദൈവത്തിന്‍റെ വചനത്തില്‍ നിന്നുള്ള ഒരു വെളിപ്പാടിനു മാത്രമേ നമ്മുടെ ജീവിതത്തില്‍ ഒരു വിപ്ലവം ഉളവാക്കുവാന്‍ കഴിയുകയുള്ളൂ എന്നതാണ് സത്യം. എസ്ഥേറിന്‍റെ പുസ്തകത്തിലുള്ള സത്യങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നിങ്ങള്‍ക്ക്‌ ഒരിക്കലും സങ്കല്‍പ്പിക്കുവാന്‍ കഴിയാത്ത ഉയര്‍ന്ന തലങ്ങളിലേക്ക് കൊണ്ടെത്തിക്കുവാന്‍ തക്കവണ്ണം വിപ്ലവം ഉണ്ടാക്കുവാന്‍ പര്യാപ്തമായതാണ്. എസ്ഥേര്‍ ദൈവമുമ്പാകെ തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു, അതുകൊണ്ട് അവള്‍ക്കു തന്‍റെ രൂപാന്തരത്തിന്‍റെ നിമിഷം നഷ്ടപ്പെട്ടില്ല. ഇത് നിങ്ങളുടെ അവസരമാകുന്നു. ദൈവത്തില്‍ മുറുകെപ്പിടിക്കുക.

Bible Reading: Exodus 36-38
ഏറ്റുപറച്ചില്‍
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ന് എനിക്കുവേണ്ടിയുള്ള വചനത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്‍റെ ജീവിതം മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്ക് പോകണമെന്ന് അങ്ങ് ആഗ്രഹിക്കുനതുകൊണ്ട് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയോടുകൂടെ ശക്തമായി ഉറച്ചുനില്‍ക്കുവാന്‍ അങ്ങ് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നെ സ്വതന്ത്രനാക്കുന്ന അങ്ങയുടെ വചനത്തിന്‍റെ സത്യത്തില്‍ നില്‍ക്കുവാന്‍ അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷത്തില്‍ ശരിയായ ഒരു രൂപാന്തിരം എന്‍റെ ജീവിതം അനുഭവിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● സ്നേഹത്താല്‍ ഉത്സാഹിപ്പിക്കപ്പെടുക
● ശ്രദ്ധയോടെയുള്ള തിരച്ചില്‍
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #18
● എതിര്‍പ്പുകളെ വിശ്വാസത്തോടെ അഭിമുഖീകരിക്കുക
● വിശ്വാസത്താല്‍ കൃപ പ്രാപിക്കുക
● ഡാഡിയുടെ മകള്‍ - അക്സ
● ജീവിതത്തിന്‍റെ മുന്നറിയിപ്പുകളെ ഗൌനിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ