അനുദിന മന്ന
ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #2
Sunday, 22nd of September 2024
0
0
92
Categories :
പ്രാര്‍ത്ഥന (Prayer)
ശിഷ്യത്വം (Discipleship)
ദൈവമേ, നീ എന്‍റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും. (സങ്കീര്‍ത്തനം 63:1)
നിങ്ങൾ ഉണർന്നതിനു ശേഷം ദൈവത്തിന് നിങ്ങളുടെ സമയം നൽകുക. ഉദാഹരണത്തിന്: നിങ്ങൾ രാവിലെ 6 മണിക്കാണ് എഴുന്നേൽക്കുന്നത് എന്ന് ചിന്തിക്കുക. നിങ്ങളുടെ പ്രാഥമിക കൃത്യങ്ങൾ പൂർത്തിയാക്കിയ ശേഷം, കുറച്ചു സമയങ്ങള്‍ പ്രാര്‍ത്ഥനയ്ക്കും വചനധ്യാനത്തിനുമായി ചിലവഴിക്കുക. നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ വന്നിരിക്കുന്ന അറിയിപ്പുകള്‍ പരിശോധിക്കുവാന്‍ പോകരുത്. ഈ സമയം പരിശുദ്ധവും ദൈവത്തിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നതുമാണ്.
ദാവീദിന്‍റെ അതിരാവിലെയുള്ള ദൈനംദിന കാര്യം രാവിലെതന്നെ ആദ്യം ദൈവത്തെ അന്വേഷിക്കുക എന്നതായിരുന്നു. ഈയൊരു രഹസ്യം അവനെ ഒരു സാധാരണ ഇടയചെറുക്കനില്‍ നിന്നും യിസ്രായേലിന്‍റെ മഹാനായ രാജാവാക്കി മാറ്റി. ഇത് നിങ്ങളുടേയും രഹസ്യമാകാം; നിങ്ങളുടെ ജീവിതത്തിലെ സകല മേഖലയിലേയും ഏറ്റവും ഉയര്‍ന്ന പ്രകടനത്തിനായി.
അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു. (മര്‍ക്കൊസ് 1:35).
കര്‍ത്താവായ യേശുവാണ് നമ്മുടെ ഉദാത്തമായ മാതൃക. തന്‍റെ ജീവിതത്തില്‍ താന്‍ ചെയ്ത ആദ്യത്തെ കാര്യം പിതാവിനോടുകൂടെ സമയം ചിലവഴിച്ചു എന്നതായിരുന്നു. സകലത്തെക്കാളും ഉപരിയായി പിതാവിനോടുള്ള തന്‍റെ ഭക്തിയും സ്നേഹവും താന്‍ ഒന്നാമതായി വെച്ചു. ഇങ്ങനെയുള്ള ബന്ധത്തില്‍ നിന്നാണ് തടസ്സം കൂടാതെ ശക്തി പുരുഷാരത്തിലേക്ക് ഒഴുകിയത്.
നാം ദിവസത്തിന്‍റെ ആരംഭത്തില്‍ തന്നെ ദൈവത്തെ അന്വേഷിക്കുമ്പോള്‍, നമ്മുടെ അകത്തെ മനുഷ്യന്‍ പുതുക്കം പ്രാപിക്കും, അങ്ങനെ മുമ്പിലുള്ള ദിനങ്ങളിലെ വെല്ലുവിളികളെ നേരിടുവാനുള്ള ആന്തരീക ശക്തി നാം പ്രാപിക്കുവാന്‍ ഇടയാകും.
ഇപ്പോള്‍ ദിവസത്തിന്‍റെ ആരംഭത്തില്‍ എല്ലാ ദിവസവും ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുന്നത് എല്ലാവര്‍ക്കും എളുപ്പമല്ലായിരിക്കും. നിങ്ങളുടെ മുന്‍ഗണനാ പട്ടികയില്‍ ദൈവത്തെ ഏറ്റവും താഴെ നിര്‍ത്തുന്നത് തുടരേണ്ടതിനു ജഡവും പിശാചും ഒരുമിച്ചുചേര്‍ന്നു നിങ്ങളോടു പോരാടും. നിങ്ങള്‍ തിരിച്ചും പോരാടണം. ഒരു ദിവസം നിങ്ങള്‍ പരാജയപെട്ടാല്‍, നിര്‍ത്തിക്കളയരുത്. നിങ്ങളെത്തന്നെ ഒരുക്കി വീണ്ടും പരിശ്രമിക്കുക. ഈ കാര്യത്തില്‍ നിങ്ങളെ സഹായിക്കുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുക. "അവൻ എന്നോട്: എന്‍റെ കൃപ നിനക്കുമതി; എന്‍റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു". (2 കൊരിന്ത്യര്‍ 12:9).
അനേകരും വൈകുന്നേരത്തെ സമയം ദൈവത്തിനു നല്‍കുവാന്‍ വേണ്ടി കാത്തിരിക്കുന്നു എന്ന ഒരു പിഴവ് വരുത്താറുണ്ട്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ആ സമയം ആകുമ്പോഴേക്കും നിങ്ങള്‍ ക്ഷീണിതരും അവശരും ആയിത്തീരും.
പ്രപഞ്ചത്തിലെ ഏറ്റവും വിലയേറിയതായ ഒരു കാര്യമാണ് സമയമെന്നത്. സമയം യഥാര്‍ത്ഥത്തില്‍ എത്രമാത്രം വിലപ്പെട്ടതാണെന്നു നമ്മില്‍ പലരും തിരിച്ചറിയുന്നില്ല.
ഒരു വര്‍ഷത്തിന്‍റെ വില:
ഒരു ക്ലാസ്സില്‍ തോറ്റുപോയ ഒരു വിദ്യാര്‍ത്ഥിയോട് ചോദിച്ചു നോക്കുക.
ഒരു മണിക്കൂറിന്‍റെ വില:
തന്‍റെ ആദ്യത്തെ വിമാനം ഒരു മണിക്കൂര്‍ വൈകിയത് നിമിത്തം അടുത്ത വിമാനം കിട്ടാതെപോയ ഒരു വ്യക്തിയോട് ചോദിച്ചു നോക്കുക.
ഒരു സെക്കന്‍റിന്‍റെ വില:
ഒളിംപിക്സില്‍ കായിക മത്സരത്തില്‍ പങ്കെടുത്തിട്ടു ഒരു സെക്കന്‍റിന്‍റെ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടുപോയ ഒരു കായിക താരത്തോട് ചോദിച്ചു നോക്കുക.
സമയം ഇതുപോലെ വളരെ വിലപ്പെട്ടതാണ്, നാം അനുദിനവും ഒന്നാമതായി നമ്മുടെ സമയത്തെ ദൈവത്തിനു അര്‍പ്പിക്കുമ്പോള്‍, നാം നമുക്കുള്ളതില്‍ ഏറ്റവും നല്ലതിനെയാണ് ദൈവത്തിനു നല്‍കുന്നത്. നാം ഇപ്പോള്‍ ദൈവത്തെ പ്രഥമസ്ഥാനത്ത് നിര്‍ത്തുകയാണ്.
ദൈവം നമുക്കെല്ലാവര്‍ക്കും ഒരുപോലെയുള്ള വരങ്ങളും കഴിവുകളുമല്ല തന്നിരിക്കുന്നത്, ഒരേതരത്തിലും അളവിലുമുള്ള സമ്പത്തുമല്ല, എന്നാല്‍ ദൈവം നമുക്കെല്ലാവര്‍ക്കും തന്നിരിക്കുന്ന സമയത്തിന്‍റെ കണക്ക് ഒന്നുതന്നെയാണ്.

പ്രാര്‍ത്ഥന
പിതാവേ, ഓരോ ദിവസവും അതിരാവിലെ ഞാന്‍ അങ്ങയെ അന്വേഷിക്കും. അവിടുത്തെ കൃപയ്ക്കായി ഞാന്‍ അപേക്ഷിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തിന്റെ കണ്ണാടി● ശീര്‍ഷകം: ചെറിയ വിട്ടുവീഴ്ചകള്
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #2
● നിങ്ങളുടെ ആത്മാവിന്റെ പുനരുദ്ധീകരണം
● പ്രാര്ത്ഥനയില്ലായ്മ എന്ന പാപം
● താമസമില്ലാത്ത അനുസരണത്തിന്റെ ശക്തി
● എല്ലാം അവനോടു പറയുക
അഭിപ്രായങ്ങള്‍