അനുദിന മന്ന
വൈകാരിക തകര്‍ച്ചയുടെ ഇര
Monday, 14th of October 2024
1
0
185
Categories :
വികാരങ്ങള്‍ (Emotions)
വിടുതല്‍ (Deliverance)
അവൻ ഭയപ്പെട്ട് എഴുന്നേറ്റു ജീവരക്ഷയ്ക്കായി പുറപ്പെട്ടു യെഹൂദായ്ക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്ന് അവിടെ തന്‍റെ ബാല്യക്കാരനെ താമസിപ്പിച്ചു. താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്‍റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി അവനോട്: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു. (1 രാജാക്കന്മാര്‍ 19:3-5).
നിങ്ങളുടെ വികാരങ്ങളെ അടക്കുവാന്‍ ബുദ്ധിമുട്ടുന്ന ഏക വ്യക്തി നിങ്ങള്‍ മാത്രമാകുന്നുവെന്ന് നിങ്ങള്‍ ചിന്തിക്കുന്നു എങ്കില്‍, നിങ്ങള്‍ക്ക് ഒരു പ്രത്യാശയുണ്ട്.
ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യനാണെന്നു ദൈവവചനം സൂചന നല്‍കുന്നു (യാക്കോബ് 5:17). ഒരു സമയം അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും തീയിറക്കി ബാലിന്‍റെ 450 പ്രവാചകന്മാരെ കൊന്നുക്കളഞ്ഞു, മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം ഭയന്നു ഓടി മരിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു. തന്‍റെ വൈകാരിക ജീവിതം ഒരു വിനോദത്തിനുള്ള വാഹനവുമായി സാദൃശ്യമുള്ളതായിരുന്നു.
നാം ആയിരിക്കുന്ന അവസ്ഥയില്‍ ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതാണ് സത്യം, എന്നാല്‍ നാം ആയിരിക്കുന്ന അവസ്ഥയില്‍ തന്നെ നമ്മെ വിടുവാന്‍ വേണ്ടി ദൈവം നമ്മെ അധികമായി സ്നേഹിക്കുന്നു.
എലിയാവിനു തന്‍റെ യാത്ര തുടരുവാനുള്ള ശക്തി ലഭിക്കേണ്ടതിനു തിന്നുകയും കുടിക്കയും ചെയ്യുവാന്‍ വേണ്ടിഅവനെ പ്രേരിപ്പിക്കുവാന്‍ ദൈവം തന്‍റെ ദൂതനെ അയയ്ക്കുന്നു. അവന്‍ ബലം പ്രാപിച്ചതിനു ശേഷം, മരുഭൂമിയില്‍ കൂടി 40 ദിവസം നടക്കുവാന്‍ അവനു സാധിച്ചു, അവിടെ ദൈവം അവനെ "ഒരു മൃദുസ്വരത്തില്‍ കൂടി" പ്രോത്സാഹിപ്പിക്കുന്നു. (1 രാജാക്കന്മാര്‍ 19:12).
നമ്മുടെ വൈകാരിക മേഖലകളില്‍ നമുക്ക് വിജയം പ്രാപിക്കുവാന്‍ സാധിക്കുന്ന ചില പ്രായോഗീക വഴികള്‍ താഴെ പറയുന്നവയാണ്.
1. പെട്ടെന്ന് പ്രതികരിക്കരുത്
വൈകാരിക കാര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നത് പിന്നീട് ദുഃഖിക്കുന്ന തരത്തിലുള്ള ഒരു തെറ്റായിരിക്കും എന്ന കാര്യം ഉറപ്പാണ്.
2. ആത്മീക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
വചനം നമ്മോടു പറയുന്നു, "ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിൻ" (കൊലൊസ്സ്യര്‍ 3:2). നിങ്ങളുടെ മനസ്സ് ജഡത്തിലുള്ള കാര്യങ്ങളില്‍ മാത്രം, നിങ്ങളുടെ ആവശ്യങ്ങളില്‍ മാത്രം, നിങ്ങളുടെ ആഗ്രഹങ്ങളില്‍ മാത്രം, നിങ്ങളുടെ കുറവുകളില്‍ മാത്രം കേന്ദ്രീകരിച്ചാല്‍, ശത്രു നിങ്ങളെ പരീക്ഷിക്കയും അനേക നാളുകളിലേക്ക് വൈകാരീകമായ അപകടത്തിന്‍റെ വക്കില്‍ അവന്‍ നിങ്ങളെ നിര്‍ത്തുകയും ചെയ്യും.
കര്‍ത്താവായ യേശു യോഹന്നാന്‍ 8:31-32 ല്‍ പറഞ്ഞു, നാം അവന്‍റെ വചനത്തില്‍ വസിക്കുമ്പോള്‍, നാം സത്യം അറിയുകയും, സത്യം നമ്മെ സ്വതന്ത്രരാക്കയും ചെയ്യും. നാം ദൈവവചനം പഠിക്കുന്നതും അത് നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കുന്നതും നിര്‍ത്തുമ്പോള്‍, നാം ശത്രുവിന്‍റെ ശബ്ദത്തിനു - അവന്‍റെ ആരോപണങ്ങള്‍ക്ക്, വിധികള്‍ക്ക്, ഒരിക്കലും ഒന്നിനും പറ്റുകയില്ല എന്ന തോന്നലുകള്‍ക്ക് കൂടുതലായി ചെവികൊടുക്കുവാന്‍ ആരംഭിക്കയും ചെയ്യും. ഇവിടെയാണ് നമ്മുടെ വൈകാരിക ആരോഗ്യം ദുര്‍ബലമായി മാറുന്നത്.
അനുദിനവും ദൈവ വചനത്തിനു മുമ്പാകെ സമയം ചിലവഴിക്കുന്നത്, അത് വായിക്കുന്നത്, അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണന ആക്കി മാറ്റുക, പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കുവാന്‍ അനുവദിക്കയും അതിലെ വാഗ്ദത്തങ്ങള്‍ നിങ്ങള്‍ അവകാശമാക്കുകയും ചെയ്യുക. അത് നിങ്ങള്‍ ചെയ്യുമ്പോള്‍, ദൈവത്തിന്‍റെ സന്തോഷം നിങ്ങളുടെ ആത്മാവിനേയും മനസ്സിനേയും നിയന്ത്രിക്കുവാന്‍ തുടങ്ങും (നെഹമ്യാവ് 8:10). ഈ സന്തോഷം നിങ്ങളെ ബലപ്പെടുത്തുകയും മാത്രമല്ല നിങ്ങളെ വൈകാരീകമായ അപകടത്തില്‍ നിന്നും അകറ്റുകയും ചെയ്യും.
3. സഭാ യോഗങ്ങളില്‍ സംബന്ധിക്കുവാന്‍ ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി അപേക്ഷിക്കുന്നു. പ്രസംഗിക്കപ്പെട്ട സന്ദേശത്തിലെ ഒരു വാചകം തിരമാലകളുടെ മേല്‍ നിങ്ങളെ ഉയര്‍ത്തുവാന്‍ കഴിവുള്ളതാണ്.
ഇത് അനുദിനവും ചെയ്യുവാന്‍ ഞാന്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പെട്ടെന്ന് നിങ്ങള്‍ക്ക് ഒരു വ്യത്യാസം ശ്രദ്ധിക്കുവാന്‍ സാധിച്ചുവെന്ന് വരികയില്ല, എന്നാല്‍ അതില്‍ തന്നെ ശ്രദ്ധിക്കുക, അപ്പോള്‍ നിങ്ങള്‍ക്ക് സാധിക്കും.

പ്രാര്‍ത്ഥന
യേശുവിന്‍റെ നാമത്തില്‍, വചനം പറയുന്നതുപോലെ ഞാന്‍ സ്നേഹത്തോടെ പ്രതികരിക്കും. വികാരങ്ങള്‍ എന്നെ സ്വാധീനിക്കുവാന്‍ ഞാന്‍ അനുവദിക്കയില്ല. ദൈവമാണ് എന്‍റെ സഹായകന്‍.
Join our WhatsApp Channel
Most Read
● ദാനം നല്‍കുവാനുള്ള കൃപ - 3● തളിര്ത്ത വടി
● ദിവസം 37: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - I
● ദാനം നല്‍കുവാനുള്ള കൃപ - 1
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്: #1
● സ്നേഹത്താല് ഉത്സാഹിപ്പിക്കപ്പെടുക
അഭിപ്രായങ്ങള്‍