english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവത്തിന്‍റെ അടുത്ത ഉദ്ധാരകന്‍ ആകുവാന്‍ നിങ്ങള്‍ക്ക്‌ കഴിയും
അനുദിന മന്ന

ദൈവത്തിന്‍റെ അടുത്ത ഉദ്ധാരകന്‍ ആകുവാന്‍ നിങ്ങള്‍ക്ക്‌ കഴിയും

Monday, 4th of November 2024
1 0 359
Categories : നമ്മുടെ വ്യക്തിത്വത്തിന്‍റെ ഭാവങ്ങള്‍ ക്രിസ്തുവില്‍ (Our Identity In Christ) പ്രാവചനീക വചനം (Prophetic Word)
എന്നാൽ യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകൻ ഒത്നീയേലിനെ യിസ്രായേൽമക്കൾക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവൻ അവരെ രക്ഷിച്ചു. (ന്യായാധിപന്മാര്‍ 3:9).

ഒത്നീയേല്‍ എന്ന പേരുള്ള ഒരു മനുഷ്യനെകുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?
മിക്കവാറും ഇല്ലായിരിക്കാം.

അവന്‍ കാലേബിന്‍റെ സഹോദരപുത്രന്‍ ആയിരുന്നു. യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്ത്‌ പോയപ്പോള്‍, യോശുവയുടെയും കാലേബിന്‍റെയും ധൈര്യത്തോടെയുള്ള പ്രവര്‍ത്തി കാരണം അവര്‍ വിജയിക്കുവാന്‍ ഇടയായിത്തീര്‍ന്നു. ഈ തലമുറ പ്രായമായിക്കഴിഞ്ഞപ്പോള്‍, പുതിയൊരു തലമുറ ഉദയം ചെയ്‌വാന്‍ തുടങ്ങി. വിഗ്രഹങ്ങളെ നമസ്കരിച്ചുകൊണ്ട് യിസ്രായേല്‍ വീണ്ടും പാപത്തില്‍ വീണു. യഹോവയുടെ കോപം യിസ്രായേലിനു എതിരായി ജ്വലിച്ചു, തങ്ങളുടെ ശത്രുക്കളാല്‍ അടിമകളാക്കപ്പെടുവാന്‍ ദൈവം ഒരിക്കല്‍ കൂടി അവരെ അനുവദിച്ചു. എന്നാല്‍, ആ ജനം വീണ്ടും യഹോവയോടു നിലവിളിക്കയും, ദൈവം അവരെ കേള്‍ക്കുകയും ചെയ്തു.

ദൈവത്തിന്‍റെ ജനങ്ങള്‍ എപ്പോഴൊക്കെ ദൈവത്തോടു നിലവിളിക്കുമോ, അവര്‍ സത്യമായി മാനസാന്തരപ്പെടുമെങ്കില്‍ ദൈവം അവരുടെ കരച്ചില്‍ കേള്‍ക്കും. ഇതുപോലെയുള്ള സമയത്തിനായി ദൈവം ഒരുക്കിനിര്‍ത്തിയിരിക്കുന്നവരെ എഴുന്നെല്‍പ്പിച്ചുകൊണ്ട്‌ ദൈവം പ്രതികരിക്കുവാന്‍ ഇടയാകും. ഓരോ പടയാളിയും തനിക്കു ലഭിച്ച പരിശീലനം ഉപയോഗിക്കുവാനുള്ള ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. ദൈവം ഒരു മനുഷ്യനെ ഇങ്ങനെയുള്ള ഒരു സമയത്തിനു വേണ്ടി ഒരുക്കികൊണ്ടിരിക്കയായിരുന്നു. തന്‍റെ പിതാവിന്‍റെ സഹോദരനായ കാലേബിനെ പോലെ ധൈര്യത്തിന്‍റെ ആത്മാവ് അവനും ഉണ്ടായിരുന്നു.

അവന്‍റെമേൽ യഹോവയുടെ ആത്മാവു വന്നു; അവൻ യിസ്രായേലിനു ന്യായാധിപനായി യുദ്ധത്തിനു പുറപ്പെട്ടാറെ യഹോവ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശൻരിശാഥയീമിനെ അവന്‍റെ കൈയിൽ ഏല്പിച്ചു; അവൻ കൂശൻരിശാഥയീമിനെ ജയിച്ചു. ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി. കെനസിന്‍റെ മകനായ ഒത്നീയേൽ മരിച്ചു. (ന്യായാധിപന്മാര്‍ 3:10-11).

നിങ്ങളെത്തന്നെ അവഗണിക്കപ്പെട്ടവരായി, തകര്‍ക്കപ്പെട്ടവരായി, ഒന്നിനും കൊള്ളാത്തവരായി കാണരുത്. കാരണം ദൈവത്തിന്‍റെ ജനങ്ങളെ ഉദ്ധരിക്കേണ്ടതിന് അഥവാ ഏതെങ്കിലും രീതിയില്‍ അവരെ സഹായിക്കേണ്ടതിനു നിങ്ങളെ വിളിക്കുവാനുള്ള ഒരു സമയത്തിനു വേണ്ടി ദൈവം നിങ്ങളെ ഒരുക്കുകയായിരിക്കാം. 

ഇന്ന് നിങ്ങള്‍ ഒരുപക്ഷേ "പേരില്ലാത്ത" ഒരുവന്‍ ആയിരിക്കാം, എന്നാല്‍ ദൈവത്തിന്‍റെ ആത്മാവ് നിങ്ങളുടെമേല്‍ വരുമ്പോള്‍, നിങ്ങള്‍ പൂര്‍ണ്ണമായും മറ്റൊരു വ്യക്തിയായി മാറും. ദൈവത്തിന്‍റെ ആത്മാവ് നിങ്ങളുടെമേല്‍ ഇരിക്കേണ്ടതിനായി ഉത്സാഹത്തോടെ പ്രാര്‍ത്ഥിക്കുക.

ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്‍റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു.
പ്രാര്‍ത്ഥന
ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവന്‍റെ ആത്മാവ് എന്‍റെമേൽ ഉണ്ട്; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിന്‍റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു. വലിയ അത്ഭുതകാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നു, കാരണം മഹത്വത്തിന്‍റെ ആത്മാവ് എന്‍റെമേല്‍ വസിക്കുന്നുണ്ട് യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● സ്ഥിരതയുടെ ശക്തി
● ഒരു സ്വപ്നത്തിലെ ദൂതൻ്റെ പ്രത്യക്ഷത
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ബലത്തിന്‍റെ ആത്മാവ്
● കര്‍ത്താവായ യേശുവില്‍ കൂടിയുള്ള കൃപ
● വാക്കുകളുടെ ശക്തി
● ഭയത്തിന്‍റെ ആത്മാവ്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ