english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സ്വപ്നത്തെ ഇല്ലാതാക്കുന്നവര്‍
അനുദിന മന്ന

സ്വപ്നത്തെ ഇല്ലാതാക്കുന്നവര്‍

Monday, 13th of January 2025
1 0 154
Categories : സ്വപ്‌നങ്ങള്‍ (Dreams)
മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്. (യോഹന്നാന്‍ 10:10).

ദൈവം നല്‍കിയിരിക്കുന്ന ഒരു സ്വപ്നത്തിനു കൊടുങ്കാറ്റിന്‍റെയും പ്രവാഹത്തിന്‍റെയും നടുവില്‍കൂടി നിങ്ങളെ മുമ്പോട്ടു നയിക്കുവാന്‍ സാധിക്കും. നിങ്ങള്‍ക്ക്‌ ചുറ്റുമുള്ള സകലവും തകര്‍ന്നുപോകുന്നു എന്ന് തോന്നുന്ന വേളകളില്‍ നിങ്ങള്‍ക്ക്‌ ഏറ്റവും അത്യാവശ്യമായ പ്രതീക്ഷയും പ്രോത്സാഹനവും തരുവാന്‍ അതിനു കഴിയും.

എന്നിരുന്നാലും, അനേകര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ മങ്ങിപോകുവാന്‍ വിട്ടുകൊടുക്കയും അഥവാ വെറുതേ അവ ഇല്ലാതാകുവാന്‍ അനുവദിക്കയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ സ്വപ്നത്തില്‍ നിന്നും നിങ്ങളുടെ ജീവിതത്തെ കെടുത്തിക്കളയുന്ന, സ്വപ്നത്തെ ഇല്ലാതാക്കുന്നവരെ സൂക്ഷിക്കുക. ഒരു തരത്തിലും അത് ചെയ്യുവാന്‍ അവരെ അനുവദിക്കരുത്.

"യോസേഫ് ഒരു സ്വപ്നം കണ്ടു. അതു തന്‍റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവർ അവനെ പിന്നെയും അധികം പകച്ചു". (ഉല്‍പത്തി 37:5). ആരംഭത്തില്‍ യോസേഫ് തന്‍റെ അപക്വമായ പ്രായത്തില്‍ അവന്‍റെ സ്വപ്നങ്ങളെ തെറ്റായ ആളുകളുമായി പങ്കുവെച്ചു, അവര്‍ തിരിച്ച് അവന്‍റെ സ്വപ്നങ്ങളെ കെടുത്തിക്കളയുവാന്‍ ശ്രമിച്ചു. സ്വപ്നങ്ങളെ കൊല്ലുന്നവര്‍ക്കുള്ള ഏറ്റവും യോജിച്ച ഒരു ഉദാഹരണമാണ് യോസേഫിന്‍റെ സഹോദരന്മാര്‍.

കര്‍ത്താവ് നിങ്ങള്‍ക്ക്‌ പ്രാര്‍ത്ഥനയില്‍, സ്വപ്നത്തില്‍, അഥവാ ഒരു ദൈവ ദാസനില്‍ അല്ലെങ്കില്‍ ദാസിയില്‍ കൂടി എന്തെങ്കിലും വെളിപ്പെടുത്തുമ്പോള്‍; നിങ്ങള്‍ എല്ലാടത്തുംപോയി അതിനെക്കുറിച്ച് വിവരിച്ചുപറഞ്ഞ് നടക്കരുത്. അത് അപക്വവും മറഞ്ഞിരിക്കുന്ന നിഗളത്തിന്‍റെ സൂചനയുമാണ്. ആത്മാവില്‍ പക്വത പ്രാപിച്ചവരുമായി മാത്രം നിങ്ങളുടെ സ്വപ്നങ്ങളും ദൈവം നല്‍കുന്ന രഹസ്യങ്ങളും പങ്കുവെക്കുക.

നിങ്ങള്‍ക്ക്‌ ചുറ്റുമുള്ള എല്ലാവരും നിങ്ങളുടെ സ്വപ്‌നങ്ങള്‍ നിവര്‍ത്തിയാകുന്നത് കാണുവാന്‍ ആഗ്രഹിക്കുന്നവരല്ല. അവര്‍ അങ്ങനെയുള്ളവരാണെന്ന് നടിക്കുവാന്‍ ഇടയാകും എന്നാല്‍ പതിയെ നിങ്ങള്‍ അവരെ തിരിച്ചറിയും. എങ്ങനെ? അവരുടെ വാക്കുകളാല്‍. നിങ്ങള്‍ക്ക്‌ അത് അസാദ്ധ്യമായിരിക്കുമെന്നും, നിങ്ങള്‍ക്ക്‌ അതിനുള്ള സാമര്‍ത്ഥ്യമില്ലയെന്നും അല്ലെങ്കില്‍ അത് ഇതിനുമുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല എന്നും അവര്‍ നിങ്ങളോടു പറയും. 

അതുപോലെതന്നെ, ഭയം, ഭീഷണി, സംശയം, സാമ്പത്തീക പ്രയാസം ഇവയൊന്നും നിങ്ങളുടെ സ്വപ്നം പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ക്ക്‌ കഴിയുകയില്ല എന്ന് നിങ്ങളോടു പറയുവാന്‍ അനുവദിക്കരുത്. ഈ സ്വപ്ന സംഹാരികളോട് തിരിച്ചു മറുപടി പറയുക. ദാവീദ് ഗോല്യാത്തിനോട് മറുപടി പറഞ്ഞു. ആ സ്വപ്ന കൊലയാളികളോട് പറയുക, "ദൈവം എനിക്ക് നല്‍കിയിരിക്കുന്ന ശുഭഭാവി ഞാന്‍ ക്രിസ്തുയേശുവില്‍ പൂര്‍ത്തിയാക്കും". അനുദിനവും ഒരുപക്ഷേ നിങ്ങളിത് ചെയ്യേണ്ടിവരും, എന്നാല്‍ അത് സാരമില്ല. ഈ രീതിയില്‍ നിങ്ങള്‍ എത്ര അധികം സംസാരിക്കുമോ, അത്രയധികം നിങ്ങളുടെ ഉള്ളില്‍ ആ സ്വപ്നം വളരുകയും അത് നിങ്ങളുടെയുള്ളില്‍ സുരക്ഷിതമായിരിക്കയും ചെയ്യും. 

കര്‍ത്താവ് നമ്മോടു ഇപ്രകാരം വാഗ്ദത്തം ചെയ്തിരിക്കുന്നു, "ഞാൻ നിങ്ങളെ സന്ദർശിച്ച് ഈ സ്ഥലത്തേക്കു മടക്കി വരുത്തുമെന്നു നിങ്ങളോടുള്ള എന്‍റെ വചനം ഞാൻ നിവർത്തിക്കയുള്ളൂ. നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്". (യിരെമ്യാവ് 29:10-11).

എപ്പോഴും ഓര്‍ക്കുക, ദൈവത്തോടുകൂടെ, സ്വപ്നം കാണുവാന്‍ ആരംഭിക്കുവാനോ അല്ലെങ്കില്‍ ദൈവം നിങ്ങള്‍ക്ക്‌ തന്നിരിക്കുന്ന സ്വപ്നങ്ങളെ പിന്തുടരുവാനും നിവര്‍ത്തിക്കുവാനും ഇനിയും സമയം ഒരിക്കലും വൈകിയിട്ടില്ല. നിങ്ങളുടെ സ്വപ്നത്തിനായി അദ്ധ്വാനിക്കയും നിങ്ങളുടെ ഭാഗം നിവര്‍ത്തിക്കയും ചെയ്യുക; അപ്പോള്‍ ദൈവം തന്‍റെ ഭാഗം ചെയ്യും. 

Bible Reading : Genesis 37 -39
ഏറ്റുപറച്ചില്‍
ദൈവം എനിക്ക് തന്നിരിക്കുന്ന എന്‍റെ ശുഭഭാവി ക്രിസ്തുയേശുവില്‍ കൂടി ഞാന്‍ നിവര്‍ത്തിക്കും, കാരണം എന്നെ ശക്തനാക്കുന്ന ക്രിസ്തു മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു.

Join our WhatsApp Channel


Most Read
● ദിവസം 15: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
● ദൈവത്തെ മഹത്വപ്പെടുത്തുകയും നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുക
● നമ്മുടെ രക്ഷകന്‍റെ നിരുപാധികമായ സ്നേഹം   
● യൂദായുടെ പതനത്തില്‍ നിന്നുള്ള 3 പാഠങ്ങള്‍
● വിശ്വസിക്കുവാനുള്ള നിങ്ങളുടെ ശേഷി വിസ്തൃതമാക്കുന്നത് എങ്ങനെയാണ്.
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ