അനുദിന മന്ന
മഹനീയമായ പ്രവൃത്തികള്‍
Sunday, 28th of July 2024
1
0
225
Categories :
ദൈവത്തിന്‍റെ (Works)
കര്‍ത്താവായ യേശു തന്‍റെ ഈ ഭൂമിയിലെ ശുശ്രൂഷയുടെ അധികം സമയവും പ്രവര്‍ത്തിക്കുവനായി ചിലവഴിച്ചു. അവന്‍ അത്ഭുതം പ്രവര്‍ത്തിക്കാതെ ഒരു ദിവസംപോലും കടന്നുപോയിരുന്നില്ല. യേശു എണ്ണമറ്റ സൌഖ്യങ്ങളും വിടുതലുകളും നല്‍കുകയും പുരുഷാരത്തോടു ദൈവത്തിന്‍റെ വചനം ശുശ്രൂഷിക്കയും ചെയ്തു. ദൈവത്തിന്‍റെ വ്യക്തിത്വത്തെ തെളിയിക്കുവാന്‍ വേണ്ടി അവന്‍ പ്രവര്‍ത്തിച്ചു, ഈ പ്രവൃത്തികള്‍ എല്ലാംതന്നെ അവന്‍റെ വ്യക്തിത്വത്തിനു യോഗ്യമായത് ആയിരുന്നു, മാത്രമല്ല അവന്‍ ആരായിരുന്നു എന്നതിനാലാണ് അവന്‍ അതെല്ലാം ചെയ്തത്.
യേശു പറഞ്ഞ കാര്യം ഒന്ന് ശ്രദ്ധിക്കുക:
ഞാൻ അവ ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിൻ (യോഹന്നാന്‍ 10:38)
യേശു തന്നെ പറഞ്ഞിട്ടുണ്ട് തന്‍റെ ഭക്ഷണം (തന്‍റെ സംതൃപ്തി) ഈ ഭൂമിയില്‍ ദൈവത്തിന്‍റെ നിയോഗിക്കപ്പെട്ട സമയത്ത് അവന്‍റെ പ്രവര്‍ത്തി ചെയ്യുക, അവന്‍റെ പ്രവര്‍ത്തി പൂര്‍ത്തിയാക്കുക എന്നതായിരുന്നു മാത്രമല്ല ഈ പ്രത്യേക കാര്യത്തിനായി പരിശുദ്ധാത്മാവും അവന്‍റെ കൂടെയുണ്ടായിരുന്നു. (യോഹന്നാന്‍ 4:34 ഉം അപ്പൊ.പ്രവൃ 10:38 ഉം കാണുക).
എന്നിരുന്നാലും, യോഹന്നാന്‍ 14:12 ല്‍ യേശു ചെയ്ത പ്രവൃത്തികള്‍ക്ക് പിന്നാലെ തന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്ന പ്രവൃത്തികളുടെ ശ്രേഷ്ഠതയെ കര്‍ത്താവ് സ്ഥിരീകരിക്കുന്നു. ഒരു മനുഷ്യന്‍ ചെയ്ത പ്രവര്‍ത്തികള്‍ ലോകത്തിലെ എല്ലാ പുസ്തകങ്ങളും ഉണ്ടെങ്കില്‍പോലും അതില്‍ ഉള്‍കൊള്ളിക്കുവാന്‍ സാധിക്കാതിരിക്കുന്നത് എങ്ങനെയാണ്, അതിലും മഹനീയമായ കാര്യങ്ങള്‍ ഇപ്പോള്‍ ആളുകള്‍ ചെയ്യുന്നുണ്ടോ?.
"ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്‍റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും". (യോഹന്നാന്‍ 14:12).
നാം ചെയ്യുന്ന പ്രവര്‍ത്തികളും യേശുവിന്‍റെ പ്രവര്‍ത്തികളും തമ്മില്‍ എന്ത് വ്യത്യാസമാണ് നമ്മുടെ വിശ്വാസം ഉണ്ടാക്കുന്നത്? മഹനീയമായ പ്രവര്‍ത്തികളെ കുറിച്ച് യേശു പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ ലളിതമായി കാണിക്കുന്നത് നാം അവനില്‍ വിശ്വസിക്കുന്നതില്‍ കൂടി നമുക്ക് അനുകരിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള വലിയ വിശ്വാസം അവനുണ്ടായിരുന്നു. വിശ്വാസികള്‍ മാത്രമാണ് ഈ വലിയ പ്രവൃത്തികള്‍ ചെയ്യുന്നത്, അത് പരിശുദ്ധാത്മാവിലാണ് ചെയ്യുന്നത്, സാരാംശം ഇതാണ്, ദൈവത്തിന്‍റെ ആത്മാവിനാല്‍ ക്രിസ്തു ഇപ്പോളും നമ്മില്‍ പ്രവര്‍ത്തിക്കുന്നു അത് അവന്‍റെ ഇഷ്ടവും അവന്‍റെ ഹിതവും ചെയ്യുവാന്‍ വേണ്ടിയാണ്.
എന്താണ് മഹനീയമായ പ്രവര്‍ത്തികള്‍?
യേശു സംസാരിച്ചതും ചെയ്തതുമായ വലിയ പ്രവൃത്തികള്‍ ഈ കാലംവരേയും സംഭവിച്ചുകൊണ്ടിരിക്കുന്നു, അത് "നിരപ്പിന്‍റെ ശുശ്രൂഷയാണ്". ക്രിസ്തുവിനു ആളുകളെ സ്നേഹിക്കുവാനും അവരെ സൌഖ്യമാക്കുവാനും കഴിഞ്ഞപ്പോള്‍, അവരുടെ രക്ഷയ്ക്കായി അവന്‍ മരിക്കണമായിരുന്നു, അതിനുശേഷം ഈ വലിയ പ്രവൃത്തികള്‍ എല്ലാം അവന്‍ തന്‍റെ ശിഷ്യന്മാരെ ഭരമേല്‍പ്പിച്ചു.
ആളുകള്‍ രക്ഷിക്കപ്പെടുന്ന, ഉപദേശിക്കപ്പെടുന്ന, ഉണര്‍ത്തപ്പെടുന്ന, പുതുക്കംപ്രാപിക്കുന്ന സുവിശേഷം പ്രസംഗിക്കയും ദൈവരാജ്യം വിസ്തൃതമാക്കുകയും ചെയ്യുന്ന മഹനീയമായ പ്രവര്‍ത്തി. സുവിശേഷം ഭൂമിയുടെ അറ്റംവരെയും പ്രസംഗിക്കുക എന്നതാണ് ഈ ഏറ്റവും വലിയ പ്രവര്‍ത്തി, ക്രിസ്തു ഈ ഭൂമിയില്‍ ശാരീരികമായി ആയിരുന്നപ്പോള്‍ ആ സ്ഥിതിയില്‍ അത് ചെയ്തിരുന്നില്ല.
ദൈവരാജ്യത്തിനുവേണ്ടി ആത്മാക്കളെ നേടുവാന്‍ നമ്മെയും ലോകമെമ്പാടുമുള്ള അവനില്‍ വിശ്വസിക്കുന്ന ഏവരെയും ക്രിസ്തു നിയോഗിച്ചിരിക്കയാണ്. ക്രിസ്തു തന്‍റെ ഐഹീക ജീവിതകാലത്ത് ചെയ്ത പ്രവൃത്തിയെ കവിയുന്നതും നമുക്ക് ചെയ്യുവാന്‍ കഴിയുന്നതുമായ ഒരു പ്രവൃത്തി ഇതാണ്. അവന്‍റെ മരണത്തേയും, അടക്കത്തെയും, പുനരുത്ഥാനത്തേയും, പിതാവിനോടുകൂടെ എന്നെന്നേക്കും വാഴേണ്ടതിനായുള്ള അവന്‍റെ സ്വര്‍ഗാരോഹണത്തേയും കുറിച്ചുള്ള സാക്ഷ്യങ്ങള്‍ പങ്കുവെക്കുക.
പ്രിയ ദൈവ പൈതലേ, വലിയ പ്രവര്‍ത്തികള്‍ക്കായി ദൈവം നിങ്ങളെ നിയോഗിച്ചിരിക്കയാണ്, അത് അനേക ആളുകളെ ദൈവരാജ്യത്തില്‍ കൊണ്ടുവരിക എന്നതാണ്.

പ്രാര്‍ത്ഥന
പ്രിയ കര്‍ത്താവായ യേശുവേ, അങ്ങ് ചെയ്ത പ്രവര്‍ത്തികള്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ ചെയ്യുവാന്‍ എന്നില്‍ പ്രവര്‍ത്തിക്കേണമേ. അങ്ങയുടെ രാജ്യത്തിനായി ആത്മാക്കളെ നേടുവാനുള്ള ധൈര്യവും ശരിയായ വാക്കുകളും എനിക്ക് തരേണമേ. ആമേന്‍!
Join our WhatsApp Channel
Most Read
● നഷ്ടമായ രഹസ്യം● ഉത്കണ്ഠയെ അതിജീവിക്കുവാന്, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
● സമര്പ്പണത്തിലുള്ള സ്വാതന്ത്ര്യം
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്ത്തുക - 2
● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
● യജമാനന്റെ ആഗ്രഹം
● ജയിക്കുന്ന വിശ്വാസം
അഭിപ്രായങ്ങള്‍