english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ശരിയായതില്‍ ദൃഷ്ടികേന്ദ്രീകരിക്കുക
അനുദിന മന്ന

ശരിയായതില്‍ ദൃഷ്ടികേന്ദ്രീകരിക്കുക

Tuesday, 1st of October 2024
1 0 294
Categories : ദൃഷ്ടികേന്ദ്രീകരിക്കുക (focus)
സഹോദരന്മാരേ, ഞാൻ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല. ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്‍റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു. 

അതുകൊണ്ട് നമുക്ക് ആ ലക്ഷ്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാം, നമ്മിൽ തികഞ്ഞവരൊക്കെയും ഇങ്ങനെതന്നെ ചിന്തിച്ചുകൊൾക; വല്ലതിലും നിങ്ങൾ വേറേ വിധമായി ചിന്തിച്ചാൽ ദൈവം അതും നിങ്ങൾക്കു വെളിപ്പെടുത്തിത്തരും (നിങ്ങളുടെ മങ്ങിപോയ കാഴ്ചയെ ദൈവം വ്യക്തമാക്കി തരും). എന്നാൽ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നെ അനുസരിച്ചു നടക്കുക. (ഫിലിപ്പിയര്‍ 3:15-16).

നമ്മില്‍ അധികം പേരും അത്ര സുഖകരമല്ലാത്ത സാഹചര്യങ്ങളില്‍ കൂടി കടന്നുപോയവര്‍ ആകുന്നു. ഇത് കഴിഞ്ഞ കാലങ്ങളിലോ അഥവാ ഈ ദിവസത്തിന് അടുത്ത സമയങ്ങളിലോ ആയിരുന്നിരിക്കാം. അങ്ങനെയുള്ള കാര്യങ്ങളില്‍ നിന്ന് ആരും ഒഴിവുള്ളവരല്ല എന്നതാണ് ദുഃഖകരമായ സത്യം, എന്നാല്‍ അങ്ങനെയുള്ള അസുഖകരമായ നിമിഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മെ ലക്ഷ്യത്തില്‍ നിന്നും അകറ്റിക്കളയും എന്നതും സത്യമായ കാര്യമാണ്.

ദൃഷ്ടികേന്ദ്രീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ് കാരണം നിങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതാണ് നിങ്ങളില്‍ വളരുന്നത്‌.

ഞാന്‍ എപ്പോഴൊക്കെ പ്രസംഗിക്കയും പഠിപ്പിക്കയും ചെയ്യുമോ, അപ്പോള്‍ എനിക്ക് മുന്‍പില്‍ ഇരിക്കുന്ന ആളുകളുടെ മുഖത്തെ ഭാവങ്ങളെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ജനക്കൂട്ടത്തിന്‍റെ ഇടയില്‍, സന്ദേശം ഉത്സാഹത്തോടെ സ്വീകരിക്കുന്നവരും ആത്മാവിന്‍റെ നിറവില്‍ കത്തിനില്‍ക്കുന്നവരും ഉണ്ട്. എന്നാല്‍ ചുരുക്കം ചില ആളുകള്‍ തങ്ങളെ ആരോ നിര്‍ബന്ധിച്ചു ആ യോഗത്തില്‍ വലിച്ചുകൊണ്ടുവന്നതാണെന്ന ഭാവത്തില്‍ ഇരിക്കുന്നവരുമുണ്ട്. അവര്‍ ഒരിക്കലും പ്രതികരിക്കയില്ല; ഉപമയില്‍ പറഞ്ഞിരിക്കുന്ന നഷ്ടപ്പെട്ട ആടിനെക്കാളും നഷ്ടമായതുപോലെയാണ് അവരെ കാണുവാന്‍ കഴിയുന്നത്‌.

എന്‍റെ ആദ്യകാല സമയങ്ങളില്‍, ഞാന്‍ അങ്ങനെയുള്ളതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ശരിക്കും അദ്ധ്വാനിക്കുമായിരുന്നു. പലപ്പോഴും എന്‍റെ സന്ദേശം ശരിയായി പറഞ്ഞു പൂര്‍ത്തിയാക്കുവാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. ആരുംതന്നെ വചനം ഏറ്റെടുത്തില്ല എന്ന് ചിന്തിച്ചുകൊണ്ട്‌ ഞാന്‍ പലപ്പോഴും നിരാശപ്പെട്ടിട്ടുണ്ട്. അത് എന്നില്‍ ശരിക്കും കയ്പ്പ് ഉളവാക്കി.

ഒരുദിവസം ഞാന്‍ ഫിലിപ്പിയര്‍ 3 വായിച്ചുകൊണ്ടിരുന്നപ്പോള്‍, "ഒന്ന് ഞാന്‍ ചെയ്യുന്നു" (ശരിയായ ആളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക) എന്ന വചനം എന്നില്‍ പ്രവേശിച്ചു. 100 ശതമാനത്തില്‍ നിന്നും, ഒട്ടും താല്പര്യമില്ലാത്തതായി കണ്ട ആളുകള്‍ ഒരു ശതമാനം പോലുമില്ല എന്ന കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. തെറ്റായ ആളുകളില്‍ ദൃഷ്ടികേന്ദ്രീകരിച്ചുകൊണ്ട് ഭൂരിഭാഗം ആളുകളോടും ഞാന്‍ അന്യായം ചെയ്യുകയായിരുന്നു എന്നുമാത്രമല്ല എന്‍റെ ആത്മമനുഷ്യനെ ഞാന്‍ കുഴപ്പത്തിലാക്കയും ചെയ്തു.

അനുദിനവും, നിങ്ങള്‍ക്ക്‌ ചുറ്റും നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. നല്ല കാര്യങ്ങളില്‍ ഇത്രയുമധികം നിങ്ങളുടെ ശ്രദ്ധ കൊടുക്കുമോ അത്രയുമധികം നിറവും നന്മയും നിങ്ങള്‍ അനുഭവിക്കുവാന്‍ ആരംഭിക്കും. നിങ്ങള്‍ ഇത് ചെയ്യുമ്പോള്‍, ആനന്ദകരമായ ചില കാര്യങ്ങള്‍ നിങ്ങളുടെ ആത്മ മനുഷ്യനില്‍ സംഭവിക്കുവാന്‍ ആരംഭിക്കും - പ്രത്യാശ ജ്വലിക്കും, മാത്രമല്ല ദൈവത്തിന്‍റെ വാഗ്ദത്തങ്ങളുടെ പ്രദര്‍ശനങ്ങള്‍ നിങ്ങള്‍ അനുഭവിക്കുവാന്‍ ആരംഭിക്കും.

ഇന്ന് നിങ്ങളില്‍ എന്തിലാണ് ദൃഷ്ടികേന്ദ്രീകരിക്കുന്നത്? അത് സകാരാത്മകമായതാണോ? അത് ആത്മീകവര്‍ദ്ധന വരുത്തുന്നതാണോ? ഈ കടഞ്ഞെടുത്ത കാര്യങ്ങള്‍ ഉപയോഗിക്കയും ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിങ്ങളുടെ പൂര്‍ണ്ണമായ ശ്രദ്ധ കേന്ദ്രീകരിക്കയും ചെയ്യുക.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എനിക്കുവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന ഈ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിലനില്‍ക്കുവാന്‍ എന്നെ സഹായിക്കേണമേ. 

യേശുവിന്‍റെ നാമത്തില്‍, പിതാവേ, ശരിയായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്നും എന്നെ വ്യതിചലിപ്പിക്കുന്ന സകലത്തേയും പിഴുതുക്കളയേണമേ. 

പിതാവേ,യേശുവിന്‍റെ നാമത്തില്‍, എനിക്ക് വ്യക്തമായി കാണുവാന്‍ കഴിയേണ്ടതിനു എന്‍റെ കാഴ്ചയെ കൂടുതല്‍ പ്രകാശിപ്പിക്കേണമേ.

Join our WhatsApp Channel


Most Read
● ഇപ്പോള്‍ യേശു സ്വര്‍ഗ്ഗത്തില്‍ എന്താണ് ചെയ്യുന്നത്?
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -2
● പുതിയ ഉടമ്പടി, ചലിക്കുന്ന ആലയം
● നിങ്ങള്‍ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്
● കര്‍ത്താവ് ഹൃദയത്തെ ശോധന ചെയ്യുന്നു
● ആത്മീക വാതിലുകളുടെ മര്‍മ്മങ്ങള്‍
● പുതിയ ആത്മീക വസ്ത്രം ധരിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ