english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ സ്വപ്നങ്ങളെ ഉണര്‍ത്തുക
അനുദിന മന്ന

നിങ്ങളുടെ സ്വപ്നങ്ങളെ ഉണര്‍ത്തുക

Thursday, 16th of October 2025
0 0 78
"നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്". (യിരെമ്യാവ് 29:1).

വെല്ലുവിളികള്‍ നിറഞ്ഞ ഒരു ദുര്‍ഘടമാര്‍ഗ്ഗമായി പലപ്പോഴും ജീവിതം അനുഭവപ്പെടുന്നു, "പിന്മാറുക, നിങ്ങളുടെ സ്വപ്‌നങ്ങള്‍ അപ്രായോഗീകമോ യാഥാര്‍ത്ഥ്യമോ അല്ല" എന്ന് മന്ത്രിക്കുന്ന ആളുകളുടേയും സാഹചര്യങ്ങളുടേയും ഒരു ഭ്രമണപഥമായി തോന്നാം. സങ്കടകരമായി, അനേകരും ഈ കുറ്റപ്പെടുത്തുന്ന ആലോചനയ്ക്ക് ശ്രദ്ധ കൊടുത്തുകൊണ്ട്, ഒരിക്കല്‍ തങ്ങളുടെ ഹൃദയങ്ങളെ ഉയര്‍ത്തിയ സ്വപ്നങ്ങളെ ഉപേക്ഷിക്കുവാന്‍ ഇടയായി. 

എന്നാല്‍ ഇന്ന് നമുക്ക് ഒന്ന് നിന്നുകൊണ്ട് ഓര്‍ക്കാം: സ്വപ്നം കാണുക എന്നത് വെറുമൊരു തോന്നലല്ല - അതൊരു ദൈവീക ദാനമാണ്, നമ്മുടെ ഉള്ളില്‍ സന്നിവേശിപ്പിച്ച സൃഷ്ടാവിന്‍റെ സ്വന്തം ഭാവനയുടെ ഒരു അംശമാണ്. മൃഗങ്ങള്‍ ഭാവിയെക്കുറിച്ച് സ്വപ്നം കാണുന്നില്ല; ചെടികള്‍ മണ്ണിനപ്പുറമുള്ള ഒരു ജീവിതത്തെ സങ്കല്പ്പിക്കുന്നില്ല. എന്നാല്‍ ദൈവത്തിന്‍റെ സ്വരൂപത്തില്‍ മെനയപ്പെട്ട മനുഷ്യര്‍ക്ക്‌ മാത്രമുള്ള ഒരു ദാനമാകുന്നിത്.

കര്‍ത്താവ് നിങ്ങളോടു ഇങ്ങനെ പറയുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, "നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനുമുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു". (യിരെമ്യാവ് 1:5).

അത് ശരിയാണ്. ദൈവം നിങ്ങളെക്കുറിച്ച് സ്വപ്നം കണ്ടു. അതൊന്ന് സങ്കല്‍പ്പിക്കുക. പ്രപഞ്ചത്തിന്‍റെ സൃഷ്ടിതാവായവന്‍ നിങ്ങളെ വിഭാവനം ചെയ്തു, അതുല്യമായ ദാനങ്ങളും മഹത്വകരമായ കാര്യങ്ങള്‍ക്കായുള്ള സാദ്ധ്യതയും സജ്ജമാക്കിയിരിക്കുന്നു. നിങ്ങള്‍ പ്രാപഞ്ചീകമായ ഒരു യാദൃശ്ച്യമല്ല; മറിച്ച് നിങ്ങള്‍ ഒരു ദൈവീക ഉദ്ദേശമാണ്. സ്വപ്നം കാണുന്നതിനുള്ള നിങ്ങളുടെ കഴിവ് ക്ഷയിച്ചതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഈ മഹത്തകരമായ ഗുണം നിങ്ങളില്‍ വളര്‍ത്തിയ വ്യക്തിയുമായി വീണ്ടും ബന്ധപ്പെടുവാനുള്ള സമയമാകുന്നിത്.

"നീയല്ലോ എന്‍റെ അന്തരംഗങ്ങളെ നിർമ്മിച്ചത്, എന്‍റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു". (സങ്കീര്‍ത്തനം 139:13-14).

നമുക്ക് ഒരു പടി കൂടി മുന്നോട്ടു പോകാം: ദൈവത്തിനു സ്വപ്നം കാണുവാന്‍ കഴിയുമെങ്കില്‍, അവന്‍ നിങ്ങളെക്കുറിച്ച് സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, സ്വപ്നം കാണുന്നതില്‍ നിന്നും നിങ്ങളെ തടയുന്നത് എന്താണ്? നിങ്ങളുടെ സ്വപ്‌നങ്ങള്‍ കേവലം കാറ്റ് വീശുന്ന, പുകയും അഴുക്കും നിറഞ്ഞതായ സാധാരണ മേഘങ്ങളല്ല; വിശ്വാസത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും സ്പര്‍ശനത്തിനായി കാത്തിരിക്കുന്ന സാദ്ധ്യമായ യാഥാര്‍ത്ഥ്യങ്ങളാണ്.

"എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനു". (എഫെസ്യര്‍ 3:20).

ഒരുപക്ഷേ നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ കഴിയാതവണ്ണം നിങ്ങള്‍ വളരെ ചെറുപ്പമാണ്, നിങ്ങള്‍ വളരെ പ്രായമുള്ള വ്യക്തിയാണ്, അനുഭവപരിചയമില്ലാത്ത ആളാണ്, അങ്ങനെ 'എന്തൊക്കെയോ' ആകുന്നു എന്ന് നിങ്ങളോടു ആരെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ തന്‍റെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുവാന്‍ ഏറ്റവും സാദ്ധ്യത കുറഞ്ഞ വ്യക്തികളെ ഉപയോഗിക്കുന്നതില്‍ ദൈവം പ്രത്യേകം ശ്രദ്ധിക്കുന്നു. മോശെ വിക്ക് ഉള്ളവന്‍ ആയിരുന്നു, എന്നിട്ടും അവന്‍ ഒരു ദേശത്തെ നയിച്ചു. രാജാവായിത്തീര്‍ന്ന ദാവീദ് ഒരു ഇടയ ചെറുക്കന്‍ ആയിരുന്നു.താഴ്മയുള്ള ഒരു കൌമാരക്കാരിയായിരുന്ന മറിയ യേശുവിന്‍റെ മാതാവായി മാറി. ഇത് നിങ്ങളുടെ കഴിവിന്‍റെ അടിസ്ഥാനത്തിലല്ല; നിങ്ങളിലൂടെ പ്രവര്‍ത്തിക്കുവാനുള്ള ദൈവത്തിന്‍റെ കഴിവിനെ സംബന്ധിച്ചതാണിത്.

ആകയാല്‍, ഓരോ ദിവസവും രാവിലെ നിങ്ങളുടെ മുമ്പാകെ രണ്ടു തിരഞ്ഞെടുപ്പുകളാണ് ഉള്ളത്: നിങ്ങളുടെ സ്വപ്നങ്ങളുടെ സ്വസ്ഥതയ്ക്കുള്ളില്‍ ഉറങ്ങുന്നത് തുടരുക അല്ലെങ്കില്‍ ഉണര്‍ന്ന് അവയെ ജീവനിലേക്കു കൊണ്ടുവരിക. വെറുമൊരു പകല്‍ കിനാവുകാരന്‍ ആകരുത്; പകലില്‍ പ്രവര്‍ത്തിക്കുന്നവനാകുക. എല്ലാത്തിനുമുപരി, നിങ്ങളുടെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ക്ക് മാത്രമല്ല; അത് നിങ്ങള്‍ സ്പര്‍ശിക്കുന്ന ആളുകളുടെ ജീവിതത്തിനും, നിങ്ങള്‍ പരിഹാരം കണ്ടെത്തുന്ന പ്രശ്നങ്ങള്‍ക്കും, നിങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷത്തിനും വേണ്ടിയുള്ളതാണ്. നിങ്ങളുടെ സ്വപ്നങ്ങളില്‍ കൂടിയാണ് ദൈവം തന്‍റെ രാജ്യം ഇവിടെ ഈ ഭൂമിയില്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്ന ഉപാധി.

നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രായോഗീകമായ പടികള്‍:

1. സ്വപ്ന ദാതാവുമായി വീണ്ടും ബന്ധപ്പെടുക:പ്രാര്‍ത്ഥനയിലും ദൈവവചനത്തിലും സമയങ്ങള്‍ ചിലവഴിക്കുക. ചലനമില്ലാത്തതായി മാറുവാന്‍ നിങ്ങള്‍ അനുവദിച്ച സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കുവാനോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് പുതിയ സ്വപ്നങ്ങളെ വെളിപ്പെടുത്തി തരുവാനോ ദൈവത്തോട് അപേക്ഷിക്കുക.

2. ഇത് എഴുതുക: ഹബക്കുക്ക് 2:2 പറയുന്നു, ദര്‍ശനം തെളിവായി എഴുതുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കുവാന്‍ കഴിയാത്തതായി തോന്നിയാലും, അവ രേഖപ്പെടുത്തുക.

3. വിശ്വാസത്തോടെ ചുവടുകള്‍ വെക്കുക: ഓരോ സ്വപ്നത്തിനും പ്രവര്‍ത്തി ആവശ്യമാണ്‌. നിങ്ങളുടെ സ്വപ്നവുമായി പൊരുത്തപ്പെടുന്ന ഒരു ചുവടുവെയ്പ്പ് ഇന്ന് നടത്തുക. 

നിങ്ങളുടെ സ്വപ്നങ്ങളില്‍ ദൈവത്തിനു വിശ്വാസമുണ്ട്‌ - ഇപ്പോള്‍ നിങ്ങള്‍ക്കും വിശ്വസിക്കുവാനുള്ള സമയമാണ്. ആമേന

Bible Reading: Matthew 21-22

Listen to today's Daily Manna
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയപിതാവേ, അങ്ങയുടെ മഹത്തായ രൂപകല്‍പനയില്‍ ഞങ്ങളും നിര്‍ഭയരായ സഹസൃഷ്ടാക്കളാകാന്‍ ഞങ്ങളുടെ ഹൃദയങ്ങളെ ദൈവീക സ്വപ്നങ്ങളാല്‍ ജ്വലിപ്പിക്കേണമേ. ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ചുവടുവെക്കാനും, ജീവിതങ്ങളെ സ്പര്‍ശിക്കുവാനും, കര്‍ത്താവേ, അങ്ങയുടെ രാജ്യം ഈ ഭൂമിയില്‍ വെളിപ്പെടുത്തുവാനും വേണ്ടി ഞങ്ങളെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ വിടുതല്‍ എങ്ങനെ സൂക്ഷിക്കാം
● ദിവസം 29: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഒരു ഓട്ടം ജയിക്കുവാനുള്ള രണ്ടു 'പി' കള്‍.
● മഹത്വത്തിന്‍റെ വിത്ത്‌
● ദിവസം 03 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● വലിയ വാതിലുകള്‍ ദൈവം തുറക്കുന്നു   
● പെന്തക്കൊസ്തിന്‍റെ ഉദ്ദേശം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ