അനുദിന മന്ന
നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള ശക്തി പ്രാപിക്കുക
Wednesday, 31st of July 2024
1
0
437
Categories :
പുരോഗതി (Progress)
ലക്ഷ്യങ്ങള്‍ (Goals)
മനുഷ്യന്‍റെ ഹൃദയം തന്‍റെ വഴിയെക്കുറിച്ച് ആലോചിച്ചുറയ്ക്കുന്നു; അവന്‍റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു (സദൃശ്യവാക്യങ്ങള്‍ 16:9).
നാം ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന നിലയില്‍ നമുക്ക് പദ്ധതി തയ്യാറാക്കുകയും ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കുകയും ചെയ്യാം, അത് പ്രശംസനീയമാണ്. എന്നിരുന്നാലും, അത് ചെയ്യുവാനുള്ള ശക്തിയും കഴിവും നമുക്ക് തരുന്നത് കര്‍ത്താവ് മാത്രമാണ്.
നമ്മുടെ ലക്ഷ്യങ്ങളില്‍ എത്തുവാനും അതില്‍കൂടെ രൂപാന്തരം കൊണ്ടുവരുവാനും ദൈവം തന്‍റെ കരുണയാല്‍ മൂന്നു കാര്യങ്ങള്‍ നമുക്ക് നല്‍കുന്നു.
#1 നിങ്ങളെ ശക്തീകരിക്കുവാന്‍ ദൈവത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് ആവശ്യമാണ്.
ദൈവം നിങ്ങളെ പൂര്‍ണ്ണമായി ഒരുക്കുകയും ശക്തീകരിക്കുകയും ചെയ്യാതെ അവന്‍ നിങ്ങളെ ഒരിക്കലും ഒരു സ്ഥാനത്ത് വെക്കുകയോ അല്ലെങ്കില്‍ ഒരു ദൌത്യം നിറവേറ്റുവാന്‍ നിങ്ങളോടു ആവശ്യപ്പെടുകയോ ചെയ്യുകയില്ല. ഇങ്ങനെ ശക്തീകരിക്കയും ഒരുക്കുകയും ചെയ്യുന്നത് ഇച്ഛാശക്തിയുടെ അടിസ്ഥാനത്തിലല്ല, എന്നാല്‍ ഇത് ദൈവശക്തിയുടെ അടിസ്ഥാനത്തിലാണ്.
എന്തെന്നാൽ, തന്‍റെ പ്രസാദത്തിനുവേണ്ടി ഇച്ഛിക്കുവാനും പ്രവർത്തിക്കുവാനുമായി നിങ്ങളിൽ ദൈവമാണ് പ്രവർത്തിക്കുന്നത് (അതായത്, നിങ്ങളുടെ ഉദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ നിങ്ങളെ ബലപ്പെടുത്തുകയും, ശക്തീകരിക്കയും, ഒരു ആഗ്രഹം നിങ്ങളില്‍ ഉളവാക്കുകയും ചെയ്യുന്നു). (ഫിലിപ്പിയര്‍ 2:13).
ഇത് പരിശ്രമത്തിന്‍റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശ്രയത്തിന്‍റെ അടിസ്ഥാനത്തിലാണ്. നിങ്ങള്‍ ജയിക്കുന്നത്, "സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (സെഖര്യാവ് 4:6). അതുകൊണ്ട് ഓരോ ദിവസവും പ്രാര്‍ത്ഥനയില്‍, പരിശുദ്ധാത്മാവ് വന്ന് നിങ്ങളെ ശക്തീകരിക്കുവാനായി അപേക്ഷിക്കുക.
#2. നിങ്ങളെ വഴിനടത്തുവാന്‍ ദൈവവചനം നിങ്ങള്‍ക്ക് ആവശ്യമാണ്.
ജീവിതത്തിനു വേണ്ടിയുള്ള സഹായ ഗ്രന്ഥമാണ് വേദപുസ്തകം. എത്ര അധികം അത് നിങ്ങള്‍ വായിക്കുമോ, പഠിക്കുമോ, ഹൃദിസ്ഥമാക്കുമോ, അത് ധ്യാനിക്കുമോ, അത്ര അധികം നിങ്ങളുടെ ജീവിതത്തില്‍ നിറവ് അനുഭവിക്കുവാനും വിജയികളായി തീരുവാനും പോകയാണ്.
യിസ്രായേല്‍ മക്കളെ വാഗ്ദത്ത നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള ദൌത്യം - ഒരിക്കലും എളുപ്പമല്ലാത്ത ഒരു ദൌത്യം, യോശുവയെ ദൈവം ഏല്‍പ്പിക്കുവാന്‍ ഇടയായി.
ദൈവം ഈ വാക്കുകളെ അവനോടു സംസാരിച്ചു, "ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളത് നിന്‍റെ വായിൽനിന്ന് നീങ്ങിപ്പോകരുത്. അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ച് നടക്കേണ്ടതിന് നീ രാവും പകലും അത് ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്‍റെ പ്രവൃത്തി സാധിക്കും. നീ കൃതാർഥനായും ഇരിക്കും" (യോശുവ 1:8).
#3. നിങ്ങളെ സഹായിക്കുവാന്‍ ദൈവ ജനങ്ങളെ നിങ്ങള്‍ക്ക് ആവശ്യമാണ്.
നിങ്ങളുടെ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കുവാന്‍ നിങ്ങള്‍ക്ക് തനിയെ കഴിയുകയില്ല. ഒരു സ്വപ്നം പൂര്‍ത്തിയാക്കുവാന്‍ ഒരു കൂട്ടത്തിന്‍റെ ആവശ്യമുണ്ട്.
വലിയ പുരുഷാരത്തിനു നിങ്ങളെ സഹായിക്കുവാന്‍ കഴിയുകയില്ല, എന്നാല്‍ഒരു ചെറിയ കൂട്ടത്തിനു അതിനു കഴിയും. നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളപ്പോള്‍ നിങ്ങളുടെ ഫെയ്സ്ബുക്കിലെ 5000 സുഹൃത്തുക്കള്‍ നിങ്ങളുടെ അടുക്കല്‍ ഉണ്ടാവുകയില്ല.
നിങ്ങളുടെ ഏറ്റവും അടുത്ത പ്രാർത്ഥനാ കൂട്ടായ്മകളിലെ ആളുകൾ ആയിരിക്കാം നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ നിങ്ങളെ സഹായിക്കുന്നത്.(എല്ലാവരും നമ്മൾ ആഗ്രഹിക്കുന്നത് പോലെ എപ്പോഴും ആയിരിക്കില്ല എന്ന് ഇപ്പോള്‍ മനസ്സിലാക്കുക. എപ്പോഴും ചില വിചിത്രമായ പന്തുകൾ ഉണ്ടാകും).
എന്നാലും, ദൈവവചനം പറയുന്നത് ചെയ്യുവാനായി ഞാന്‍ ആഗ്രഹിക്കുന്നു:
"ഒരുവനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോട് എതിർത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകുകയില്ല". (സഭാപ്രസംഗി 4:12).
(നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളുടെ ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പിന്‍റെ കീഴില്‍ അല്ലായെങ്കില്‍, നോഹ ആപ്പിലൂടെ നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു സന്ദേശം അയയ്ക്കുക).
നിങ്ങളുടെ ലക്ഷ്യങ്ങളില്‍ എത്തിപ്പെടുവാനുള്ള പാതയില്‍ തടസ്സങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, അവിടെ എത്തുവാനുള്ള നിങ്ങളുടെ തീരുമാനം മാറ്റരുത്; പിന്നെയോ മുകളില്‍ പറഞ്ഞിരിക്കുന്ന മൂന്നു കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുക.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ കൃപ എനിക്ക് മതി. അങ്ങയുടെ ശക്തി എന്‍റെ ബലഹീനതയില്‍ തികഞ്ഞുവരുന്നു. ഞാന്‍ ബലമുള്ളവനും ധൈര്യമുള്ളവനും ആയിരിക്കും, കാരണം എന്‍റെ ദൈവമായ കര്‍ത്താവ് എന്നോടുകൂടെ വരും. അവന്‍ എന്നെ ഒരുന്നാളും കൈവിടുകയുമില്ല ഉപേക്ഷിക്കുകയുമില്ല. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ക്രിസ്തുവിലുള്ള നിങ്ങളുടെ ദൈവീകമായ നിയോഗത്തിലേക്ക് പ്രവേശിക്കുക● ഇന്നലകളെ പോകുവാന്‍ അനുവദിക്കുക
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 2
● സന്ദര്‍ശനത്തിന്റെയും പ്രത്യക്ഷതയുടേയും ഇടയില്‍
● ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക
● ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● എങ്ങനെയാണ് യാഗപീഠത്തിന്മേല്‍ അഗ്നി ഉണ്ടാകുന്നത്
അഭിപ്രായങ്ങള്‍