അനുദിന മന്ന
ദുഃഖത്തില്‍ നിന്നും കൃപയിലേക്ക് മുന്നേറുക
Tuesday, 6th of June 2023
1
1
902
Categories :
Death
എന്‍റെ മാതാവ് ഇഹലോകത്തില്‍ നിന്നും മാറ്റപ്പെട്ടപ്പോള്‍, ഒരു യാത്ര പറയുവാന്‍ പോലും എനിക്ക് അവസരം ലഭിച്ചില്ല അത് ആ ദുഃഖം സഹിക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ എന്നെ ആക്കിത്തീര്‍ത്തു. എന്‍റെ മാതാവിന്‍റെ പ്രാര്‍ത്ഥന പ്രധാന പങ്കു വഹിച്ചിരുന്നതായ എന്‍റെ ലോകം, തല്കാലത്തേക്ക് എങ്കിലും കുലുങ്ങുവാന്‍ ഇടയായിത്തീര്‍ന്നു. ദൈവത്തിന്‍റെ കൃപ കൊണ്ടുമാത്രമാണ് ഞാന്‍ അതിനെ തരണം ചെയ്തത്.
ഞാന്‍ ദൈവവചനം ധ്യാനിച്ചുകൊണ്ടിരിക്കുമ്പോള്‍, എന്നെപോലെ തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്‌ടമായതിന്‍റെ ദുഃഖത്തെ അതിജീവിക്കുവാന്‍ പ്രയത്നിക്കുന്ന മറ്റു അനേകം ആളുകള്‍ ഉണ്ടെന്ന് പരിശുദ്ധാത്മാവ് എനിക്ക് പ്രേരണ നല്കിത്തന്നു.
അനേക സമയങ്ങളിലും ദുഃഖം ആരംഭിക്കുന്നത് ഒരു വ്യക്തിയുടെ ആരോഗ്യം സാവധാനം ക്ഷീണിക്കുമ്പോള്‍ ഒരു ഡോക്ടര്‍ നല്‍കുന്ന അതിതീവ്രമായ ഒരു രോഗത്തെ സംബന്ധിച്ചുള്ള ഒരു വാര്‍ത്തയോടെ ആയിരിക്കാം. നാം യാത്ര പറയും, അബോധാവസ്ഥയില്‍ പോലും ആയിരിക്കുന്ന ആ സമയങ്ങളില്‍, എന്നാല്‍ അടുത്ത പ്രാവശ്യം നാം അവയെ വീണ്ടും കാണും, അപ്പോള്‍ ഒരു പ്രാവശ്യം കൂടി നാം യാത്ര പറയും. ഇത് ശരിക്കും വേദനാജനകമാകുന്നു.
കര്‍ത്താവായ യേശു പറഞ്ഞു, "ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും". (മത്തായി 5:4).
ദുഃഖിക്കുന്നവരെ സംബന്ധിച്ച് വേദപുസ്തകം അനേകം സൂചനകള്‍ നല്‍കുന്നുണ്ട്. യിരെമ്യാവ് 31:13 ല്‍, പ്രവാചകനില്‍ കൂടി ദൈവം പറയുന്നു, "അന്നു കന്യകയും യൗവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തം ചെയ്തു സന്തോഷിക്കും; ഞാൻ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാൻ അവരെ ആശ്വസിപ്പിച്ചു സങ്കടം പോക്കി സന്തോഷിപ്പിക്കും".
ദുഃഖത്തില്‍ ആയിരിക്കുന്നവരെ ആശ്വസിപ്പിക്കണം എന്നുള്ളത് ദൈവത്തിന്‍റെ ഹിതമാകുന്നുവെന്ന് ഈ വാക്യത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം; ആകയാല്‍, ദുഃഖത്തിനു ശേഷം ആശ്വാസം വരുമെന്ന് നമുക്ക് തീരുമാനിക്കാം. ആശ്വാസം ഒരിക്കലും വരുന്നില്ലയെങ്കില്‍, എന്തോ കുഴപ്പം ഉണ്ടെന്ന് ചിന്തിക്കാം.
"അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല". യെശയ്യാവ് 53:3.
"യേശു വ്യസനപാത്രമായിരുന്നു" എന്ന് അവനെക്കുറിച്ച് സംസാരിക്കുന്ന യെശയ്യാവ് 53:3ല്‍ ഈ അടുത്ത സമയത്ത് എന്‍റെ ശ്രദ്ധ പതിയുവാന്‍ ഇടയായി. നിങ്ങളുടെ വേദനയുടെ സമയത്ത് നിങ്ങളെ മനസ്സിലാക്കുവാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍, അത് കര്‍ത്താവായ യേശു മാത്രമാണ്. ഇത് അവന്‍ നമുക്കായി സകലവും അനുഭവിച്ചതു കൊണ്ടാകുന്നു.
ദുഃഖത്തിന്‍റെ ഒരു കാലഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോള്‍, ഒരു കാര്യത്തില്‍ കൂടി നാം ശ്രദ്ധയുള്ളവര്‍ ആയിരിക്കണം. നമ്മുടെ ആത്മീക ശീലങ്ങളെ നാം അവഗണിക്കരുത്. ദുഃഖത്തിന്‍റെ നിമിഷങ്ങളില്‍, പ്രാര്‍ത്ഥന ഫലിക്കുന്നില്ല എന്നു തോന്നിയേക്കാം. ഒരുവന്‍ വളരെ ക്ഷീണിതനായി തീരുകയും വേദപുസ്തകം വായിക്കുവാന്‍ താല്പര്യം ഇല്ലാത്ത നിലയില്‍ മനസ്സ് മടുക്കുകയും ചെയ്യുന്നു.
എന്നാല്‍ പ്രാര്‍ത്ഥനയ്ക്കും, വചന ധ്യാനത്തിനും, ആരാധനയ്ക്കും വേണ്ടിയാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് എന്ന കാര്യം ഓര്‍ക്കുക കാരണം ഈ കാര്യങ്ങള്‍ നിങ്ങളെ പക്വതയുള്ളവര്‍ ആക്കുകയും നിങ്ങളുടെയുള്ളില്‍ ബലം നല്‍കുകയും ചെയ്യും. ദൈവപൈതല്‍ എന്ന നിങ്ങളുടെ വ്യക്തിത്വത്തിലേക്ക് അത് നിങ്ങളെ വീണ്ടും ബന്ധിപ്പിക്കയും നിത്യതയുടെ തുറമുഖത്ത് നിങ്ങളും സമയം ചിലവഴിക്കുന്ന നാളുകള്‍ വരുന്നുണ്ടെന്ന് ഓര്‍ക്കുവാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ കണ്ണില്‍ നിന്നും അങ്ങ് കണ്ണുനീര്‍ എല്ലാം തുടച്ചുക്കളയും എന്ന അങ്ങയുടെ വാഗ്ദത്തത്തിനായി ഞാന്‍ അങ്ങയോടു നന്ദി പറയുന്നു. അങ്ങനെ മരണമോ, ദുഃഖമോ അഥവാ കരച്ചിലോ അല്ലെങ്കില്‍ വേദനയോ ഉണ്ടാകുകയില്ല.
കുടുംബത്തിന്‍റെ രക്ഷ
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബവും സഭയും പലവിധ ഉപദേശങ്ങളുടെ കാറ്റുകളാലോ അഥവാ മനുഷ്യരുടെ കൌശലങ്ങളാലോ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുകയോ മാറിപോകുകയോ ചെയ്യുകയില്ല എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
യേശുവിന്‍റെ നാമത്തില്‍, ഞാനും എന്‍റെ കുടുംബാംഗങ്ങളും സഭയും കൌശലപരമായ തന്ത്രങ്ങളില്‍ നിന്നും വഞ്ചനാപരമായ ഗൂഡാലോചനയില്‍ നിന്നും സംരക്ഷിക്കപ്പെടുകയും സൂക്ഷ്മതയോടെ മറച്ചുവെച്ചിരിക്കുന്ന അസത്യങ്ങളെ ഞങ്ങള്‍ വ്യക്തമായി കാണുകയും അവയെ പൂര്‍ണ്ണമായി ത്യജിക്കയും ചെയ്യുമെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു.
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെയും എന്‍റെ കുടുംബാംഗങ്ങളുടെയും ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ ജനത്തിന്‍റെ ഇടയില്‍ അത്ഭുതങ്ങളും അടയാളങ്ങളും വീര്യ പ്രവൃത്തികളും ഉണ്ടാകുന്ന തരത്തിലുള്ള അങ്ങയുടെ ആത്മാവിന്‍റെ ഒരു പുതിയ അഭിഷേകത്താല്‍ പാസ്റ്റര്‍ മൈക്കിളിനേയും തന്‍റെ ടീമിലെ അംഗങ്ങളേയും അഭിഷേകം ചെയ്യേണമേ. ഇത് മുഖാന്തിരം ആളുകള്‍ അങ്ങയുടെ രാജ്യത്തോട് ചേര്‍ക്കപ്പെടുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ത്യയിലെ ഓരോ പട്ടണങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള ആളുകളുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളുടെ പാപങ്ങളില്‍ നിന്നും അനുതപിക്കയും യേശുവിനെ തങ്ങളുടെ രക്ഷിതാവും കര്‍ത്താവുമായി ഏറ്റുപറയുകയും ചെയ്യേണമേ.
Join our WhatsApp Channel
Most Read
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 6● മോശമായ മനോഭാവത്തില് നിന്നുള്ള വിടുതല്
● ക്ഷമയിലേക്കുള്ള പ്രായോഗീക പടികള്
● നിരീക്ഷണത്തിലുള്ള ജ്ഞാനം
● നമ്മുടെ ആത്മീക വാള് സൂക്ഷിക്കുക
● ഭൂമിയുടെ ഉപ്പ്
● ദൈവത്തിന്‍റെ റിപ്പയര് ഷോപ്പ്
അഭിപ്രായങ്ങള്‍