english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഇടര്‍ച്ച ആത്മീക ദര്‍ശനത്തെ വികലമാക്കുന്നു.
അനുദിന മന്ന

ഇടര്‍ച്ച ആത്മീക ദര്‍ശനത്തെ വികലമാക്കുന്നു.

Tuesday, 6th of January 2026
1 0 41
Categories : ഇടര്‍ച്ച (Offence)
ഇടര്‍ച്ചയുടെ ഏറ്റവും അപകടകരമായ ഫലങ്ങളിലൊന്ന് അത് നമ്മുടെ വികാരങ്ങളില്‍ ബാധിക്കുന്ന കാര്യമല്ല, മറിച്ച് നമ്മുടെ ദര്‍ശനത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. മുറിവേറ്റ ഒരു ഹൃദയം അപൂര്‍വ്വമായി മാത്രമേ വ്യക്തമായി കാണുകയുള്ളൂ. വാക്കുകളേയും, പ്രവൃത്തികളേയും, ദൈവത്തിന്‍റെ ഇടപെടലുകളേയും സത്യത്തിന്‍റെ കണ്ണിലൂടെയല്ല, മറിച്ച് വേദനയുടെ കണ്ണിലൂടെ അത് വ്യാഖാനിക്കാന്‍ തുടങ്ങുന്നു.

ഈ തത്വത്തെക്കുറിച്ച് കര്‍ത്താവായ യേശു ഇപ്രകാരം മുന്നറിയിപ്പ് നല്‍കുകയുണ്ടായി:

"ശരീരത്തിന്‍റെ വിളക്ക് കണ്ണ് ആകുന്നു; കണ്ണ് ചൊവ്വുള്ളതെങ്കിൽ നിന്‍റെ ശരീരം മുഴുവനും 
പ്രകാശിതമായിരിക്കും. ''കണ്ണ് കേടുള്ളതെങ്കിലോ നിന്‍റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; 
എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ട് എത്ര വലിയത്!" (മത്തായി 6:22-23). 

ഇടര്‍ച്ച ഹൃദയത്തില്‍ പ്രവേശിക്കുമ്പോള്‍, അത് ആന്തരീക കണ്ണിനെ മൂടുന്നു. പ്രശ്നം ഇനി ഒരിക്കലും സാഹചര്യമല്ല - കാഴ്ചപ്പാടാണ്.

വിവേചനത്തില്‍ നിന്നും സംശയത്തിലേക്ക്.

വിവേചനം എന്നത് ആത്മാവിന്‍റെ ഒരു വരമാണ്; സംശയം എന്നാല്‍ ഇടര്‍ച്ചയുടെ ഒരു ഉത്പന്നം ആകുന്നു. വേദന പരിഹരിക്കപ്പെടാതെ തുടരുമ്പോള്‍, ഹൃദയം അവിടെയില്ലാത്ത തെറ്റായ ഉദ്ദേശ്യങ്ങള്‍ ചുമത്താന്‍ തുടങ്ങുന്നു. നിഷ്പക്ഷമായ പ്രവര്‍ത്തികള്‍ വ്യക്തിപരമായി തോന്നുന്നു. നിശബ്ദത ശത്രുതയായി അനുഭവപ്പെടുന്നു. തിരുത്തല്‍ തിരസ്കരണമായി തോന്നുന്നു.

അപ്പോസ്തലനായ പൌലോസ് വിശ്വാസികള്‍ക്ക് ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു:

"അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ". (2 കൊരിന്ത്യർ 2:11).

ശത്രുവിന്‍റെ ഏറ്റവും ഫലപ്രദമായ ഉപാധികളില്‍ ഒന്നാണ്, വിവേചനത്തെ മാറ്റി സംശയം സ്ഥാപിക്കാന്‍ ഇടര്‍ച്ചയെ ഉപയോഗിക്കുക എന്നത് - അതിലൂടെ കൂട്ടായ്മയെ അകറ്റാനും ഐക്യതയെ ഇല്ലാതാക്കാനും ശ്രമിക്കുന്നു.

മുറിവേറ്റ പ്രവാചകന്‍.

യോഹന്നാന്‍ സ്നാപകന്‍ ഗൌരവമേറിയ ഒരു ഉദാഹരണമാണ്. അവന്‍ ധൈര്യത്തോടെ യേശുവിനെ ദൈവത്തിന്‍റെ കുഞ്ഞാടായി പ്രഖ്യാപിച്ചു (യോഹന്നാന്‍ 1:29), എന്നാല്‍ പിന്നീട്, അവന്‍ കാരാഗൃഹത്തില്‍ ആയപ്പോള്‍, ഇങ്ങനെ ചോദിച്ചുകൊണ്ട് ഒരു സന്ദേശം അയച്ചു:

"വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്ന്അവർ മുഖാന്തരം അവനോടു ചോദിച്ചു". (മത്തായി 11:3).

എന്താണ് മാറിയത്? യോഹന്നാന്‍റെ സാഹചര്യങ്ങള്‍. അവന്‍റെ നിറവേറാതിരുന്ന പ്രതീക്ഷകള്‍ ഇടര്‍ച്ചകള്‍ക്ക് ഇടം നല്‍കി, അങ്ങനെ ഇടര്‍ച്ച അവന്‍റെ വെളിപ്പാടിനെ മറച്ചു. ഒരിക്കല്‍ വ്യക്തമായി കണ്ടിരുന്ന അതേ മനുഷ്യന്‍ ഇപ്പോള്‍ ആഴത്തില്‍ ചോദ്യം ചെയ്യുന്നു.

കര്‍ത്താവായ യേശു യോഹന്നാനെ കഠിനമായി ശാസിച്ചില്ല - മറിച്ച് യോഹന്നാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതിലേക്കല്ല. പിന്നെയോ ദൈവം ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെ വീണ്ടും അവനു ചൂണ്ടികാണിച്ചുകൊണ്ട്, യേശു അവന്‍റെ ദര്‍ശനത്തെ തിരുത്തി. (മത്തായി 11:4-6).

ദൈവം അവിശ്വസ്തന്‍ എന്ന് തോന്നിപ്പിക്കാന്‍ ഇടര്‍ച്ചയ്ക്ക് കഴിയും.

ഇടര്‍ച്ച ഉരുവിടുന്ന ഒരു ചെറിയ നുണ ഇതാണ്: ദൈവത്തിനു ശരിക്കും കരുതല്‍ ഉണ്ടായിരുന്നുവെങ്കില്‍, ഇത് സംഭവിക്കില്ലായിരുന്നു". കാലക്രമേണ, വിശ്വാസത്തെ നിരാശയായും, ആശ്രയത്തെ നിശബ്ദമായ നീരസമായും മാറ്റികൊണ്ട്, ദൈവശാസ്ത്രത്തെ പോലും പുനര്‍നിര്‍മ്മിക്കാന്‍ ഇടര്‍ച്ചക്ക് സാധിക്കും.

ഈ പിരിമുറുക്കവുമായി സങ്കീര്‍ത്തനക്കാരന്‍ സത്യസന്ധമായി പോരാടി:

"എന്നാൽ എന്‍റെ കാലുകൾ ഏകദേശം ഇടറി. .. . . എനിക്ക് അഹങ്കാരികളോട് അസൂയതോന്നി". (സങ്കീർത്തനങ്ങൾ 73:2-3).

എന്നാല്‍ അവന്‍ ദൈവസന്നിധിയില്‍ കടന്നുചെന്നപ്പോള്‍ മാത്രമാണ് വ്യക്തത തിരികെ ലഭിച്ചത്. വേദന വീണ്ടും വീണ്ടും ഓര്‍ത്തെടുക്കുന്നതില്‍ കൂടിയല്ല, മറിച്ച് സത്യത്തോട് വീണ്ടും ചേരുന്നതിലൂടെയാണ് ദര്‍ശനം പുനഃസ്ഥാപിക്കപ്പെടുന്നത്. 

കുരിശില്‍ ഇടര്‍ച്ചയ്ക്ക് അതിന്‍റെ ശക്തി നഷ്ടപ്പെടുന്നു. കര്‍ത്താവായ യേശു സ്വര്‍ഗ്ഗത്തിനും ഭൂമിയ്ക്കും മദ്ധ്യത്തില്‍ തൂങ്ങിക്കിടക്കുമ്പോള്‍, അവന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

"പിതാവേ, ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ". (ലൂക്കൊസ് 23:34).

ക്ഷമ എന്നത് വേദനയെ നിഷേധിക്കുന്നതല്ല - അത് നമ്മുടെ ധാരണയെ നിര്‍വചിക്കാന്‍ വേദനയെ അനുവദിക്കാതിരിക്കുന്നതാണ്. കാര്യങ്ങള്‍ അന്യായമായതായി, വൈകുന്നതായി, അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നുമ്പോഴും ദൈവത്തിനു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ കഴിയുമെന്ന് കുരിശ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അപ്പോസ്തലനായ പൌലോസ് പ്രസ്താവിക്കുന്നു:

"നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു". (2 കൊരിന്ത്യർ 4:17).

ഇടര്‍ച്ച നിമിഷത്തെ മഹിമപ്പെടുത്തുന്നു; വിശ്വാസം ഫലത്തെ കാണുന്നു.

നിങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ചോദ്യം.

ഈ യാത്ര നാം തുടരുമ്പോള്‍, സത്യസന്ധമായ ഒരു ചോദ്യം നമുക്ക് ചോദിക്കാം: ദൈവത്തേയും, ആളുകളേയും, എന്നെത്തന്നേയും കാണുന്ന
രീതിയില്‍ ഇടര്‍ച്ച മാറ്റം വരുത്തിയിട്ടുണ്ടോ?

Bible Reading Genesis 19-21
പ്രാര്‍ത്ഥന
കര്‍ത്താവേ, എന്‍റെ ആത്മീയ കാഴ്ചയെ ശുദ്ധീകരിക്കേണമേ. കുറ്റബോധത്തിന്‍റെ സകല ലെന്‍സുകളും നീക്കം ചെയ്തു എന്‍റെ ഹൃദയത്തില്‍ വ്യക്തത, സത്യം, സമാധാനം പുനഃസ്ഥാപിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● റെഡ് അലര്‍ട്ട് (മുന്നറിയിപ്പ്)
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്‍ണ്ണായക ഉള്‍ക്കാഴ്ചകള്‍ - 3
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
● എന്താണ് ആത്മവഞ്ചന? - II
● ബൈബിള്‍ ഫലപ്രദമായി എങ്ങനെ വായിക്കാം.
● കര്‍ത്താവ് ഒരുനാളും മാറിപോകുന്നില്ല.
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ