english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ആത്യന്തികമായ രഹസ്യം
അനുദിന മന്ന

ആത്യന്തികമായ രഹസ്യം

Saturday, 23rd of March 2024
1 0 983
Categories : ഒരുക്കം (Preparation)
മനുഷ്യന്‍ വയ്ക്കുന്ന കാഴ്ചയാല്‍ അവനു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും. (സദൃശ്യവാക്യങ്ങള്‍ 18:16).

നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് ലോകത്തിലെ ഏറ്റവും വലിയ ഒരു കായിക താരമോ ഫുട്ബോള്‍ കളിക്കാരനോ ആകുവാനുള്ള പാടവമുള്ളവനായിട്ടാണ് ജനിച്ചതെന്ന് ഒരുനിമിഷം സങ്കല്‍പ്പിക്കുക. അവനെക്കുറിച്ചു ദൈവദാസന്മാരില്‍ നിന്നും ദൈവദാസിമാരില്‍ നിന്നും അവന്‍ ലോകത്തെ ഒരു നല്ല കായിക താരവും ലോകപ്രശസ്തനായ ഫുട്ബോള്‍ കളിക്കാരനും ആയിത്തീരുമെന്ന് പ്രവചന ദൂതുകളും ഉണ്ടായി. 

ഇപ്പോള്‍ അവന്‍റെ കൌമാരപ്രായത്തിലും കോളേജ് പഠനത്തിന്‍റെ ഭൂരിഭാഗ സമയങ്ങളും ഒരു കിടക്കയില്‍ ഇരുന്നുകൊണ്ട് അവന്‍ വീഡിയോ ഗെയിമുകള്‍ കളിക്കുന്നതും ക്രിക്കറ്റ്‌ കളികള്‍ കാണുകയും ചെയ്യുന്നത് ഒന്ന് ചിത്രീകരിച്ചു നോക്കുക.

എന്നാല്‍ "മുപ്പതു അല്ലെങ്കില്‍ കുറച്ചുകൂടെ" വര്‍ഷങ്ങളുടെ അവസാനത്തില്‍, നിങ്ങളുടെ സുഹൃത്തിന് ആഗ്രഹങ്ങളും ദുഃഖങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ. എങ്ങനെയോ "ആത്യന്തികലക്ഷ്യം" കൈവിട്ടുപോയി, ഇപ്പോള്‍ പശ്ചാത്താപം ആധിപത്യം സ്ഥാപിച്ചു. ഇല്ല! എന്തെങ്കിലും നഷ്ടപ്പെട്ടു പോയായിരുന്നോ? ഇല്ല. ഈ ചിത്രത്തില്‍ നഷ്ടപ്പെട്ടുപോയി എന്ന് തോന്നിപ്പിക്കുന്ന ഒരേഒരു ഘടകം - ഒരുക്കം ആണ്.

ജീവിച്ചിരുന്നതില്‍ വെച്ചു ഏറ്റവും വലിയവനായ അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്നു അപ്പോസ്തലനായ പൗലോസ്‌ എന്ന് അനേകരും കരുതുന്നു. പൌലോസിന്‍റെ വിശ്വാസത്തെ ഏറ്റവും വലിയതാക്കിയത് എന്താണ്? അവന്‍റെ മാനാസാന്തര അനുഭവങ്ങള്‍ക്ക് ശേഷമുള്ള അവന്‍റെ ഒരുക്കമായിരുന്നു അതിന്‍റെ രഹസ്യം.

സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ അറിയിക്കേണ്ടതിന്അവനെ എന്നില്‍ വെളിപ്പെടുത്തുവാന്‍ പ്രസാദിച്ചപ്പോള്‍ (ദമസ്കോസിലേക്കുള്ള വഴിയില്‍ വെച്ചു കര്‍ത്താവായ യേശുക്രിസ്തു കണ്ടുമുട്ടിയപ്പോള്‍) ഞാന്‍ മാംസരക്തങ്ങളോട് ആലോചിക്കയോ, എനിക്കു മുമ്പേ അപ്പൊസ്തലന്മാരായവരുടെ അടുക്കല്‍ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരേ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപോരുകയും ചെയ്തു. (ഗലാത്യര്‍ 1:16-17).

മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ വ്യക്തമായി പറയുന്നു തന്‍റെ മാനസാന്തരത്തിനു ശേഷം പെട്ടെന്നുതന്നെ പൗലോസ്‌ അറബി ദേശത്തിലേക്കു യാത്രചെയ്യുവാന്‍ ഇടയായിത്തീര്‍ന്നു എന്ന്. അനേക വേദപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് അവന്‍ മൂന്നു വര്‍ഷങ്ങള്‍ അവിടെ ചിലവഴിച്ച് കര്‍ത്താവിനെ അന്വേഷിക്കുകയും വചനം പഠിക്കുകയും ചെയ്തു എന്നാണ്.

ഈ കാലങ്ങളില്‍ ആണ് ആഴമേറിയ ആത്മീക സത്യങ്ങള്‍ കര്‍ത്താവ് പൌലോസിനു വെളിപ്പെടുത്തുവാനായി തുടങ്ങിയത് അത് ഇന്നും നമ്മെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. (ഒരു നിമിഷത്തേക്ക്, അതിനെക്കുറിച്ച് ചിന്തിക്കുക) അത് ഒരിക്കലും വൃഥാവാക്കിയ വര്‍ഷങ്ങള്‍ അല്ലായിരുന്നു എന്നാല്‍ ഒരുക്കത്തിനായി നിക്ഷേപിക്കപ്പെട്ട സമയങ്ങള്‍ ആയിരുന്നു അങ്ങനെ അവനു പ്രസംഗിക്കുവാനുള്ള അവസരം കിട്ടിയപ്പോള്‍, അവന്‍ തന്‍റെ മാനുഷിക ബുദ്ധിയില്‍ നിന്നും സംസാരിക്കാതെ വെളിപ്പാടില്‍ നിന്നും സംസാരിക്കാന്‍ അവനു സാധിച്ചു. അവന്‍ രാജ്യങ്ങളെ ദൈവത്തിനു വേണ്ടി അക്ഷരീകമായി കുലുക്കുവാന്‍ ഇടയായി. 

ഭാരതത്തിന്‍റെ ഗ്രാമങ്ങളില്‍ ജീവിതം ദുഷ്കരമാണ്. എന്നിരുന്നാലും, വളരെ താലന്തുകളും കഴിവുകളും ഉള്ള അനേകംപേര്‍ ദരിദ്രരില്‍ ദരിദ്രരായ ആളുകളില്‍ നിന്നും എല്ലായിപ്പോഴും തങ്ങളുടെ സാഹചര്യങ്ങള്‍ക്ക് അതീതമായി അസാദ്ധ്യമെന്നു തോന്നുന്ന സാഹചര്യങ്ങള്‍ക്ക് എതിരായി ദൈവം അവര്‍ക്ക് നല്‍കിയിരുന്ന ലക്ഷ്യങ്ങള്‍ നേടുവാനായി എഴുന്നേറ്റിട്ടുണ്ട്. അവര്‍ ഭാഗ്യമുള്ളവര്‍ ആണെന്ന് നിങ്ങള്‍ ഒരുപക്ഷേ പറയുമായിരിക്കും.

ഭാഗ്യമുള്ളവര്‍ ആകുക എന്നൊന്നില്ല. ഒരുക്കം ലക്ഷ്യത്തില്‍ എത്തുമ്പോള്‍ മാത്രമാണ് പ്രീതി ഉളവാക്കപ്പെടുന്നത്.

ശരിയായ വിജയം എന്നത് ഒരു സംഭവമോ അഥവാ ഒരു പ്രെത്യേക ദിവസത്തില്‍ നടക്കുന്നതോ ആയ ഒരു കാര്യമല്ല.ഒരുക്കം ഉള്‍പ്പെടുന്ന ഒരു പ്രക്രിയയുടെ മൂര്‍ദ്ധന്യാവസ്ഥയാണ് ശരിയായ വിജയം എന്നു പറയുന്നത്. നിങ്ങളുടെ പ്രീതിയുടെ ദിവസത്തിനായി നിങ്ങള്‍ ഒരുങ്ങുന്നുണ്ടോ?

അപ്പോസ്തലനായ പൌലോസിന്‍റെ ജീവിത മാതൃക നാം പിന്തുടര്‍ന്നു ദൈവത്തോടുകൂടെ അടുപ്പമുള്ള, ശാന്തമായ തനിച്ചുള്ള സമയത്തിനു വില കൊടുക്കണം. ഇത് നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ അതിമഹത്തായ വിളിക്കായി നമ്മെ ആത്മീകമായും മാനസീകമായും ഒരുക്കും. ഒരുപക്ഷേ ദൈവത്തിനു നിങ്ങളെക്കുറിച്ചു വലിയ ഒരു ശുശ്രൂഷ ഉണ്ടാകാം, ഒരുപക്ഷേ ഒരു ബിസ്സിനസ് ആയിരിക്കാം. ഒരുപക്ഷേ നിങ്ങള്‍ ഒരു വലിയ സംഗീതഞ്ജനൊ, ഒരു വലിയ കായിക താരമോ ആകുവാന്‍ വിധിക്കപ്പെട്ടവന്‍ ആയിരിക്കാം. ഇതെല്ലാം ആരംഭിക്കുന്നത് ഒരുക്കത്തോടുകൂടെയാണ്. ഇപ്പോള്‍ തന്നെ ഒരുക്കം ആരംഭിക്കുക.

പ്രാര്‍ത്ഥന
സ്നേഹമുള്ള പിതാവേ, പ്രീതിയുടെ ദിവസത്തിനായി നന്നായി എന്നെത്തന്നെ ഒരുക്കുവാന്‍ വേണ്ടി ജ്ഞാനവും ബുദ്ധിയും എനിക്ക് തരേണമേ. അങ്ങയുടെ സാന്നിധ്യം ഓരോ ദിവസവും എന്നെ ഉത്സാഹിപ്പിക്കയും ബലപ്പെടുത്തുകയും ചെയ്യുമാറാകട്ടെ, യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● വഞ്ചനയുടെ ലോകത്ത് സത്യത്തെ വിവേചിക്കുക
● എന്താണ് ആത്മവഞ്ചന? - I 
● സ്വാധീനത്തിന്‍റെ മഹത്തകരമായ മണ്ഡലങ്ങളിലേക്കുള്ള പാത
● ആത്മാവില്‍ എരിവുള്ളവര്‍ ആയിരിപ്പിന്‍ 
● വിശുദ്ധിയുടെ ദ്വിമുഖങ്ങള്‍
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
● ഉള്ളിലെ നിക്ഷേപം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ