ഈ ലോകത്തിനു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമര്‍ 12:2).
ഈ ലോകത്തിലുള്ള എല്ലാ സാധനങ്ങളും അതിനു ഏതെങ്കിലും തരത്തിലുള്ള ഒരു വില ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിനു വലിയ വില കൊടുക്കേണ്ടിവരും. ആരോ ഒരാള്‍ പറഞ്ഞു, "സ്വപ്നങ്ങള്‍ക്ക് ആദ്യ ഗഡു നല്‍കേണ്ടത് ആവശ്യമാണ്. സ്വപ്‌നങ്ങള്‍ സൌജന്യമാണ്, എന്നാല്‍ അത് പൂര്‍ത്തിയാക്കുവാനുള്ള യാത്ര എളുപ്പമല്ല. അതിനു കൊടുക്കേണ്ടതായ ഒരു വിലയുണ്ട്".
അതുപോലെ, ക്രിസ്തുവിന്‍റെ ശിഷ്യര്‍ എന്ന നിലയില്‍, നാം ദൈവവുമായി അടുത്ത കൂട്ടായ്മയില്‍ നടക്കണം. രണ്ടു തരത്തിലുള്ള ജീവിതം നയിക്കുന്നത് ചോദ്യത്തിന് പുറത്താണ്. ദൈവത്തിന്‍റെ സാന്നിധ്യം വഹിക്കുന്നതിനു നാം ഒരു വില നല്‍കേണ്ടതായിട്ടുണ്ട്.
യിരെമ്യാവ് ഒരു ബാലനായിരിക്കുമ്പോള്‍ ദൈവം അവനെ വിളിക്കുകയുണ്ടായി. അദ്ദേഹം എഴുതുന്നു, "കളിക്കാരുടെ കൂട്ടത്തിൽ ഞാൻ ഇരുന്ന് ഉല്ലസിച്ചിട്ടില്ല; അങ്ങ് എന്നെ നീരസംകൊണ്ടു നിറച്ചിരിക്കുകയാൽ, അങ്ങയുടെ കൈനിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി". (യിരെമ്യവ് 15:17).
ലോകവുമായുള്ള സൗഹൃദം നമ്മെ ദൈവത്തിനു ശത്രുക്കളാക്കി മാറ്റുമെന്ന് ദൈവവചനം നമ്മോടു വ്യക്തമായി പറയുന്നു (യാക്കോബ് 4:4). യിരെമ്യാവ് ഈ സത്യം വ്യക്തമായി അറിഞ്ഞതുകൊണ്ട് അവന്‍ ഏകനായി മുമ്പോട്ടു പോയി. ഒരു യ്യൌവനക്കാരന്‍ എന്ന നിലയില്‍, അത് ശ്രമകരമായ ഒന്നായിരുന്നു, എന്നാല്‍ ഒരേസമയം ഈ ലോകത്തോട് അലിഞ്ഞുചേരുകയും ദൈവത്തിന്‍റെ ഒരു സുഹൃത്ത് ആയിരിക്കുകയും ചെയ്യുവാന്‍ കഴിയുകയില്ലയെന്നു അവന്‍ അറിഞ്ഞിരുന്നു.
രണ്ടാമതായി, നമ്മുടെ ചിന്തകളേയും ജീവിത രീതികളേയും നിറം പൂശുവാന്‍ നാം ലൌകീകമായ, ഭൌതീകമായ തത്വശാസ്ത്രങ്ങളെ അനുവദിക്കരുത്. പകരമായി, ദൈവവചനം മാത്രം നമ്മുടെ ചിന്തകളേയും ജീവിതത്തേയും സ്വാധീനിക്കുവാന്‍ നാം അനുവദിക്കണം. നാം ഇത് ചെയ്യുമ്പോള്‍, ചിലരെ നാം വേദനിപ്പിക്കേണ്ടതായി വരും. ഓരോ ദിവസവും നാം എടുക്കേണ്ടതായ പ്രയാസമുള്ള തിരഞ്ഞെടുപ്പ് ഏതെന്നാല്‍ നാം ദൈവ പ്രസാദികള്‍ ആകണോ അതോ മനുഷ്യ പ്രസാദികള്‍ ആകണോ എന്നുള്ളതാണ്. കര്‍ത്താവിനോടും അവന്‍റെ വചനത്തോടുമുള്ള അനുസരണം വരുന്നത് വില കൊടുക്കുമ്പോഴാണ്.
മൂന്നാമതായി, നമുക്കെല്ലാവര്‍ക്കും ജീവിതത്തിനുവേണ്ടി നമ്മുടെതായ പദ്ധതികള്‍ ഉണ്ട്. നമ്മുടെതായ പദ്ധതികള്‍ ജീവിതത്തിനു വേണ്ടി ഉണ്ടായിരിക്കുന്നതില്‍ ഇപ്പോള്‍ തെറ്റൊന്നുമില്ല. എന്നാല്‍ അപ്പോള്‍ത്തന്നെ, ദൈവം നമ്മോടു ആവശ്യപ്പെടുകയാണെങ്കില്‍ നമ്മുടെ പദ്ധതികള്‍ ഉപേക്ഷിക്കുവാനും നാം മനസ്സുള്ളവര്‍ ആയിരിക്കണം. കര്‍ത്താവായ യേശു പറഞ്ഞു, "ആരെങ്കിലും ഇഹലോകത്തില്‍ തന്‍റെ ജീവനെ സ്നേഹിക്കുന്നവൻ അതിനെ കളയും". (യോഹന്നാന്‍ 12:25).
അനേകരും അതിരാവിലെ എഴുന്നേറ്റു ദൈവമുഖം അന്വേഷിക്കുവാന്‍ വേണ്ടി വില കൊടുക്കുവാന്‍ തയ്യാറാകുന്നില്ല, പ്രാര്‍ത്ഥനയും ഉപവാസവും ആകുന്ന വില, ആളുകളോട് ക്ഷമിക്കുക എന്ന വില, എന്നിട്ട് അവര്‍ ഇങ്ങനെ അത്ഭുതപ്പെടും എന്തുകൊണ്ടാണ് ജീവിതത്തിലെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ ഇത്രയും സമയം എടുക്കുന്നതെന്ന്. ഇത് ആ വിതയുടേയും കൊയ്ത്തിന്‍റെയും നിയമത്തിലേക്ക് പോകുന്നു. നിങ്ങള്‍ വിത്ത് വിതയ്ക്കുകയോ അതിനു വില കൊടുക്കുകയോ ചെയ്യുന്നില്ലെങ്കില്‍, നിങ്ങളുടെ ജീവിതം ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാകും, മറ്റുള്ളവരുടെ ജീവിതത്തിന്‍റെ വേഗത കാണുമ്പോള്‍ നിങ്ങള്‍ നിരാശിതര്‍ ആകുകയും ചെയ്യും.
ദൈവവചനം പറയുന്നു, ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും ആളുകളെ വിലക്കികൊണ്ടുള്ള നിയമം പാസ്സാക്കിയെന്നു ദാനിയേല്‍ അറിഞ്ഞു എങ്കിലും, അവൻ വീട്ടിൽ ചെന്നു, താൻ മുമ്പ് ചെയ്തുവന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ പ്രാർത്ഥിച്ച് സ്തോത്രം ചെയ്തു. (ദാനിയേല്‍ 6:10).
ഇത് താന്‍ ചെയ്യുമ്പോള്‍ പിടിക്കപ്പെട്ടാല്‍, തീര്‍ച്ചയായും തന്നെ സിംഹങ്ങളുടെ ഗുഹയില്‍ എറിഞ്ഞു കൊന്നുകളയുമെന്ന് ദാനിയേല്‍ വ്യക്തമായി അറിഞ്ഞിരുന്നു. എന്നിട്ടും ദൈവവുമായുള്ള ആ അടുത്ത ബന്ധത്തിനു അത്രയും വലിയ ഒരു വില കൊടുക്കുവാന്‍ അവന്‍ തയ്യാറായിരുന്നു. ദാനിയേലിന് വേണ്ടി അത്ഭുതകരമായ രീതിയില്‍ ദൈവം ഇറങ്ങിവന്ന് പ്രവര്‍ത്തിച്ചതില്‍ എന്തെങ്കിലും അതിശയമുണ്ടോ?
രഹസ്യമായി ഒരു വലിയ വില കൊടുക്കുന്നവര്‍ ദൈവത്താല്‍ പരസ്യമായി പ്രതിഫലം പ്രാപിക്കപ്പെടും എന്നുള്ളതാണ് സത്യം. അവരുടെ മുന്‍പില്‍ ലോകം തലകുനിക്കും. താങ്കള്‍ ഒരു വില കൊടുക്കുവാനും നിത്യമായ ഒരു മാറ്റം ഉണ്ടാക്കുവാനും തയ്യാറാണോ?

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍ വില കൊടുക്കുവാനുള്ള കൃപ എനിക്ക് തരേണമേ അങ്ങനെ ഈ അന്ത്യകാലത്ത് ഞാന്‍ കേവലം ഒരു കാഴ്ചക്കാരന്‍ മാത്രമല്ല മറിച്ച് ഒരു പ്രധാന വ്യക്തിയായും മാറും.
Join our WhatsApp Channel
Most Read
● രൂപാന്തരത്തിന്റെ വില● ഡാഡിയുടെ മകള് - അക്സ
● അധര്മ്മത്തിനുള്ള പൂര്ണ്ണമായ പരിഹാരം
● മഹത്വത്തിന്റെയും ശക്തിയുടേയും ഭാഷ - അന്യഭാഷ
● ദയ സുപ്രധാനമായതാണ്
● ദൈവത്തിന്‍റെ 7 ആത്മാക്കള്: ജ്ഞാനത്തിന്റെ ആത്മാവ്
● ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍