അനുദിന മന്ന
നിങ്ങള്‍ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?
Monday, 29th of July 2024
1
0
455
Categories :
കാത്തിരിക്കുക (Waiting)
ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ തന്‍റെ ശരീരത്തിൽ അറിഞ്ഞു, അവൻ അവളോട്: “മകളേ, നിന്‍റെ വിശ്വാസം നിന്നെ സുഖമാക്കിയിരിക്കുന്നു; സമാധാനത്തോടെ പോക, ബാധ ഒഴിഞ്ഞു ആരോഗ്യത്തോടിരിക്ക” എന്നു പറഞ്ഞു. (മര്‍ക്കൊസ് 5:29, 34).
സുവിശേഷത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രക്തസ്രവക്കാരിയായ സ്ത്രീയുടെ ചരിത്രം നിങ്ങള്‍ തീര്‍ച്ചയായും കേട്ടിട്ടുണ്ടായിരിക്കാം. 12 വര്‍ഷമായി അവള്‍ക്ക് രക്തം നഷ്ടമായിക്കൊണ്ടിരിക്കയായിരുന്നു, അതുമാത്രമല്ല, 12 വര്‍ഷമായിട്ട് അവള്‍ കാത്തിരിക്കുകയായിരുന്നു.ആരും വിഴുങ്ങുവാന്‍ ആഗ്രഹിക്കാത്ത കയ്പ്പുള്ള ഒരു ഗുളികയാണ് കാത്തിരിപ്പ് എന്നത്.
അവള്‍ക്കുണ്ടായിരുന്നതെല്ലാം അവള്‍ ചിലവഴിച്ചു, അവള്‍ ഒരുപക്ഷേ ധനികയായിരുന്നിരിക്കാം എന്നാണ് അത് സൂചിപ്പിക്കുന്നത്, എന്നിട്ടും അവള്‍ക്കു സൌഖ്യമുണ്ടായില്ല. ഏറ്റവും നല്ല വൈദ്യന്മാരുടെ അടുക്കല്‍ അവള്‍ പോയി, നിലനില്‍ക്കുന്ന പരിഹാരം അന്വേഷിച്ചാണ് അവള്‍ പോയത്, എന്നാല്‍ ഒന്നും ലഭിച്ചില്ല. മാറ്റമില്ലാത്ത അവളുടെ ഈ അവസ്ഥ നിമിത്തം അവളുടെ സുഹൃത്തുക്കളും കുടുംബവും അവളെ ഒറ്റപ്പെടുത്തി കാണുമായിരിക്കും. ഓരോ ദിവസവും അവളുടെ അധരത്തില്‍ ഒരു ചോദ്യവുമായി ആയിരിക്കാം അവള്‍ ഒരുപക്ഷേ ഉണര്‍ന്നിരുന്നത്, "എന്നാല്‍ എപ്പോള്‍?" "ഇതെല്ലാം എന്ന് അവസാനിക്കും?".
നിങ്ങള്‍ ഏറ്റവും ആഗ്രഹിച്ചിരുന്ന ഏതെങ്കിലും ഒരു കാര്യത്തിനായി നിങ്ങള്‍ എപ്പോഴെങ്കിലും കാത്തിരിന്നിട്ടുണ്ടോ, ഒരുപക്ഷേ ഒരു രോഗസൌഖ്യം, ബന്ധങ്ങളില്‍ ഉള്ള ഒരു പുനസ്ഥാപനം, അല്ലെങ്കില്‍ ഒരു വൈകാരികമായ മുന്നേറ്റം, അങ്ങനെയെങ്കില്‍ കാത്തിരിപ്പ് കൊണ്ടുവരുന്ന ബലഹീനതയേയും മടുപ്പിനെയും നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം. ആ രക്തസ്രവക്കാരത്തിയായ സ്ത്രീ ഇതെല്ലാം അനുഭവിച്ചിരുന്നു. ഒരു ദശാബ്ദത്തിലധികമായി അവള്‍ സൌഖ്യത്തിനായി കാത്തിരിക്കുകയായിരുന്നു. അവള്‍ ശാരീരികമായ വേദനയും അതുപോലെതന്നെ വൈകാരികമായ ആഘാതവും സഹിക്കുവാന്‍ ഇടയായി, എന്നാല്‍ അവളുടെ രക്തസ്രവം ന്യായപ്രമാണം അനുസരിച്ച് അവളെ അശുദ്ധയാക്കി മാറ്റി. കാത്തിരിപ്പ് അവളുടെ രണ്ടാമത്തെ പ്രകൃതം ആയിമാറി, എന്നാല്‍ ഓരോ ദിവസവും പരിഹാരം അവളില്‍ നിന്നും അകന്നുപോകുന്നതായി തോന്നി.
എന്നാല്‍ ആ നീണ്ട വര്‍ഷങ്ങളിലെ കാത്തിരിപ്പില്‍, പ്രതീക്ഷ അപ്പോഴും ആ രക്തസ്രവക്കാരിയായ സ്ത്രീയുടെ ഉള്ളില്‍ പ്രകാശിച്ചു കാരണം യേശു വന്നപ്പോള്‍, സൌഖ്യത്തിനായി വീണ്ടും പരിശ്രമിക്കുവാനും പോകുവാനുമുള്ള മതിയായ ധൈര്യം അവള്‍ക്കുണ്ടായിരുന്നു, വീണ്ടും വിശ്വസിക്കുവാനും പ്രത്യാശിക്കുവാനും. അന്ന് രാവിലെ അവള്‍ എഴുന്നേറ്റു ഒരുപക്ഷേ ഇങ്ങനെ പറഞ്ഞുകാണും, "ഞാന്‍ ഒരു പ്രാവശ്യംകൂടെ പരിശ്രമിക്കും."
നിങ്ങള്‍ ഒരേ പ്രാര്‍ത്ഥന കഴിക്കയും ദൈവത്തിന്‍റെ സൌഖ്യത്തിനായി ഏറിയനാളുകളായി കാത്തിരിക്കയും ചെയ്യുകയായിരിക്കാം, പ്രതീക്ഷയോടെ സമീപിക്കുന്നതില്‍ മടുത്തുപോകരുത്. ലൂക്കോസ് 18 ലെ സ്ത്രീയെപോലെ ആകുക. അവള്‍ നീതിയ്ക്കായി പലപ്രാവശ്യം പരിശ്രമിച്ചു എന്നാല്‍ അവഗണിക്കപ്പെട്ടു, എന്നാല്‍ അവള്‍ ഉറച്ചുനിന്നു. ആകയാല്‍ സ്നേഹിതരെ, കര്‍ത്താവിങ്കലേക്കു പോകുന്നതില്‍ മടുത്തുപോകരുത്.
ആ രക്തസ്രവക്കാരിയായ സ്ത്രീയെപോലെ ദൈവത്തില്‍ അചഞ്ചലമായ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് പ്രതികരിക്കുവാന്‍ നിങ്ങളെ സഹായിക്കേണ്ടതിന് കര്‍ത്താവിനോടു അപേക്ഷിപ്പിന്‍, ഒരു മാറ്റവും നിങ്ങള്‍ കാണുന്നില്ലെങ്കില്‍ പോലും. നമുക്കുവേണ്ടി ദൈവം പ്രവര്‍ത്തിക്കുവാന്‍ പോകുന്നത് എങ്ങനെയെന്നോ എപ്പോഴെന്നോ നാം അറിയുന്നില്ല എങ്കില്‍തന്നെ, അവങ്കലേക്ക് ചെല്ലുവാനുള്ള തീരുമാനം നമുക്ക് തുടര്‍മാനമായി എടുക്കാം, സൌഖ്യത്തിനും, ആഗ്രഹങ്ങളുടെ പുനസ്ഥാപനത്തിനും, വിടുതലിനുമായി ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിക്കുക.
പ്രിയരേ, പകരമായിട്ടുള്ള മറ്റെല്ലാ കാര്യങ്ങളേയും,പിശാചു കൊണ്ടുവരുന്ന സകല കുറുക്കുവഴികളേയും ചാമ്പലാക്കുവാന്‍ ഈ സമയം ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. ആകര്‍ഷിക്കുന്ന ഭാഗത്തുള്ളതെല്ലാം മറന്നിട്ടു ദൈവത്തില്‍ മാത്രം നിങ്ങളുടെ നോട്ടം കേന്ദ്രീകരിക്കുക. നിങ്ങള്‍ ദീര്‍ഘനാളുകളായി കാത്തിരിക്കുന്നവര്‍ ആണെന്ന് എനിക്കറിയാം, അതുകൊണ്ട് ഒരു പടികൂടി എന്തുകൊണ്ട് എടുത്തുകൂടാ. വീണ്ടും പ്രാര്‍ത്ഥിക്കുക, വീണ്ടും ഉപവസിക്കുക, വീണ്ടും ആരാധിക്കുക, വീണ്ടും കൊടുക്കുക, വീണ്ടും കര്‍ത്താവിങ്കലേക്ക് ചെല്ലുക, അപ്പോള്‍ നിങ്ങള്‍ ഒടുവില്‍ ചിരിക്കുമെന്ന് എനിക്ക് അറിയാം.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയിങ്കലേക്ക് വീണ്ടും ആഗ്രഹത്തോടെയും ആത്മാര്‍ത്ഥതയോടെയും അടുത്തുവരുവാനുള്ള കൃപ എനിക്ക് തരേണമേ. പകരമായി ഉള്ളതെല്ലാം മറന്നിട്ടു അങ്ങയില്‍ മാത്രം പറ്റിയിരിക്കുവാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● കാലത്തിന്റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2
● നിങ്ങളുടെ കഷ്ടപ്പാടുകളും നിങ്ങളുടെ മനോഭാവങ്ങളും
● ദൈവീക സ്വഭാവമുള്ള വിശ്വാസം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #9
● പുതിയ നിങ്ങള്‍
● വിദ്വാന്മാരില് നിന്നും പഠിക്കുക
അഭിപ്രായങ്ങള്‍