english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഇത് നിങ്ങള്‍ക്ക്‌ അനുകൂലമായി മാറുന്നു
അനുദിന മന്ന

ഇത് നിങ്ങള്‍ക്ക്‌ അനുകൂലമായി മാറുന്നു

Thursday, 20th of February 2025
1 0 173
Categories : എസ്തറിൻ്റെ രഹസ്യങ്ങൾ: പരമ്പര (Secrets Of Esther: Series)
എന്‍റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രവും നിറഞ്ഞു കവിയുന്നു". (സങ്കീര്‍ത്തനം 23:5).

കാര്യങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക്‌ അനുകൂലമാക്കി മാറ്റണമെന്ന് ദൈവത്തിനറിയാം. നിങ്ങള്‍ക്കെതിരായുള്ള ശത്രുവിന്‍റെ പദ്ധതികളെ നിങ്ങള്‍ക്ക്‌ അനുകൂലമാക്കി മാറ്റുവാനുള്ള ഒരു കൈ ദൈവത്തിനുണ്ട്. നിങ്ങള്‍ വിജയിക്കുന്നതുവരെ ഒന്നും അവസാനിച്ചിട്ടില്ല. അവസാന നിമിഷം വിജയിയെ തീരുമാനിച്ച ഫുട്ബോള്‍ മത്സരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതേ മാനസീകാവസ്ഥയില്‍, നിങ്ങള്‍ ജയിക്കുന്നതുവരെ ഒന്നുംതന്നെ അവസാനിക്കുന്നില്ല. ഒരുപക്ഷേ ഇപ്പോള്‍ ജീവിതം പ്രയാസമായിരിക്കാം. പിശാച് നിങ്ങളെ മതിലിലേക്ക് തള്ളുന്നുണ്ടാകാം, അത് നിങ്ങളുടെ അവസാനമാകുന്നുവെന്ന് തോന്നുന്നുണ്ടാകാം. നിങ്ങള്‍ ഒരുപക്ഷേ കടപ്പെട്ടിരിക്കുന്നവര്‍ ആയിരിക്കാം, തൂക്കം അത്യധികമാകുന്നുണ്ടാകാം. തന്‍റെ കടം വീട്ടുവാന്‍ ഒരു വഴിയും കാണാതിരുന്നതുകൊണ്ട് നദിയില്‍ ചാടി മുങ്ങിപോയ ഒരുവനെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളുടെ ജീവിതത്തിലെ വെല്ലുവിളികള്‍ നിമിത്തം നിങ്ങളും ആത്മഹത്യാ ചിന്തകള്‍ കൊണ്ടുനടക്കുന്നവര്‍ ആകുന്നുവോ? നിങ്ങള്‍ക്കായി ഒരു സദ്വാര്‍ത്ത എന്‍റെ പക്കലുണ്ട്; കാര്യങ്ങള്‍ മാറ്റുന്ന ഒരു ദൈവത്തെയാണ് നിങ്ങള്‍ സേവിക്കുന്നത്.

എസ്ഥേര്‍ 6:10-11 വരെ വേദപുസ്തകം പറയുന്നു, "രാജാവ് ഹാമാനോട്: നീ വേഗം ചെന്ന് വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്‍റെ വാതിൽക്കൽ ഇരിക്കുന്ന യെഹൂദനായ മൊർദ്ദെഖായിക്ക് അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ ഒന്നും കുറച്ചുകളയരുത് എന്നു കല്പിച്ചു. അപ്പോൾ ഹാമാൻ വസ്ത്രവും കുതിരയും കൊണ്ടുവന്ന് മൊർദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന് ഇങ്ങനെ ചെയ്യും എന്ന് അവന്‍റെ മുമ്പിൽ വിളിച്ചു പറഞ്ഞു".

അത് മോര്‍ദ്ദേഖായിയുടെ സമയമായിരുന്നു. അവനുവേണ്ടി സ്വര്‍ഗ്ഗം സകലവും ഒരുക്കുകയുണ്ടായി, അവന്‍റെ ജീവിതത്തെ മാറ്റുവാനുള്ള സമയമായിരുന്നത്. രസകരമായി, അവന്‍റെ തകര്‍ച്ചയ്ക്കായി ഗൂഢാലോചന നടത്തിയ അവന്‍റെ ശത്രുവിനെ തന്നെ ദൈവം ഉപയോഗിച്ചു. മറ്റു ഏതെങ്കിലും തരത്തില്‍ ദൈവത്തിനു അവനെ അനുഗ്രഹിക്കാമായിരുന്നു, എന്നാല്‍ അവന്‍റെ വീഴ്ചക്കായി ഗൂഢാലോചന നടത്തിയ അതേ കരങ്ങള്‍ തന്നെ അവനെ ഉയര്‍ത്തേണ്ടതിനുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി ദൈവം ക്രമീകരണം ഉണ്ടാക്കി. ആ ദിവസം സകലതും തിരിഞ്ഞുവന്നു. ദാവീദ് പറഞ്ഞു, "എന്‍റെ ശത്രുക്കൾ കാൺകെ ദൈവം എനിക്കു സമൃദ്ധിയുടെ ഒരു വിരുന്നൊരുക്കുന്നു". അതുകൊണ്ട്, ശത്രു നിമിത്തം ഒരിക്കലും ഭയപ്പെടേണ്ടാ; നിങ്ങളുടെ കിരീടധാരണത്തെ സംബന്ധിച്ചു തീരുമാനിക്കുവാനുള്ള കമ്മറ്റിയെ നയിക്കുന്ന തലവനായി അവനെ ദൈവം ഉപയോഗിക്കും. 

നാന്നൂറ്റി മുപ്പതു സംവത്സരങ്ങള്‍ യിസ്രായേല്‍ മക്കള്‍ പ്രവാസത്തിലായിരുന്നു. അടിമത്വത്തില്‍ ആയിരിക്കുമ്പോള്‍ ജനിക്കുന്നതിനെക്കുറിച്ചു സങ്കല്‍പ്പിച്ചു നോക്കുക. ബന്ധനം ആയിരുന്നു അവരുടെ വ്യക്തിത്വം, എന്നാല്‍ ഒരുദിവസം സകലവും തിരിയുവാന്‍ ഇടയായി. പുറപ്പാട് 14:13 ല്‍ വേദപുസ്തകം പറയുന്നു, "അതിനു മോശെ ജനത്തോട്: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല". മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല എന്ന് പറഞ്ഞിരിക്കുന്ന ആ അവസാനഭാഗം എനിക്ക് ഇഷ്ടമാണ്. അവരെ സംബന്ധിച്ചു പൂര്‍ണ്ണമായ ഒരു വഴിത്തിരിവ് ആയിരുന്നത്. മിസ്രയീമ്യര്‍ അവര്‍ക്ക് സമ്മാനങ്ങളും അവരുടെ യാത്രയ്ക്ക് ആവശ്യമായ കാര്യങ്ങളും നല്‍കുകയുണ്ടായി.

നിങ്ങളുടെ ജീവിതത്തിന്മേല്‍ ഞാന്‍ ഒരു പ്രാവചനീക വചനം പ്രഖ്യാപിക്കുന്നു. "നിങ്ങളെ മാനിക്കുവാന്‍ നിങ്ങളുടെ ശത്രുക്കള്‍ നിര്‍ബ്ബന്ധിതരാകും. നിങ്ങളുടെ എതിരാളികള്‍ നിങ്ങളെ പ്രശസ്തരാക്കും, അതുപോലെ നിങ്ങളുടെ ഉപദ്രവകാരികള്‍ തന്നെ നിങ്ങളെ പ്രോത്സാഹിപ്പിക്കും". യേശുവിന്‍റെ നാമത്തില്‍.

നിങ്ങളുടെ വിഷയം എപ്പോഴും ഇതുപോലെ ആയിരിക്കയില്ല. നിങ്ങളെ പീഡിപ്പിക്കുന്നവരുടെ അധീനതയില്‍ നിങ്ങള്‍ എപ്പോഴും ആയിരിക്കയില്ല. മാറ്റങ്ങള്‍ നിങ്ങളിലേക്ക് വരുന്നുണ്ട്. അതുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കുന്നത് തുടരുക. വേദപുസ്തകം പറയുന്നു, "ഒരുത്തന്‍റെ വഴികൾ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്‍റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു". (സദൃശ്യവാക്യങ്ങള്‍ 16:7). വിശുദ്ധിയുടേയും നീതിയുടെയും പാതയില്‍ നടക്കുന്നത് തുടരുക. ആളുകള്‍ക്ക് എതിരായി ഗൂഢാലോചന നടത്തുകയോ അല്ലെങ്കില്‍ നിങ്ങളുടെ അധീനതയില്‍ ഉള്ളവരെ പീഢിപ്പിക്കയോ ചെയ്യരുത്. യഥാര്‍ത്ഥമായ സ്നേഹമുള്ള ഒരു ജീവിതം നയിക്കുക. അപ്പോള്‍ ശത്രുക്കളുടെ അവകാശങ്ങള്‍ നിങ്ങള്‍ക്ക്‌ തരുവാന്‍ ദൈവം അവരെ നിര്‍ബ്ബന്ധിക്കുന്നത് നിങ്ങള്‍ കാണും.

Bible Reading: Numbers 16-17
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, സത്യത്തിന്‍റെ പാതയില്‍ നടക്കുന്നത് തുടരുവാന്‍ അങ്ങ് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ജീവിതം എപ്പോഴും അങ്ങയെ പ്രസാദിപ്പിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ജീവിതത്തിലെ ഓരോ വെല്ലുവിളികളും നന്മയ്ക്കായി തിരിഞ്ഞുവരുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ വളര്‍ച്ചയ്ക്ക് എതിരായുള്ള സകല ശത്രുക്കളും എന്‍റെ വിഷയത്തിനുവേണ്ടി വീഴും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ഹന്നയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍
● ദൈവം വ്യത്യസ്തമായാണ് കാണുന്നത്
● വിശുദ്ധിയുടെ ദ്വിമുഖങ്ങള്‍
● യബ്ബേസിന്‍റെ പ്രാര്‍ത്ഥന
● ദിവസം 12 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ജാഗ്രതയോടെ നിങ്ങളുടെ ഹൃദയങ്ങള്‍ സൂക്ഷിക്കുക
● സമാധാനം നമ്മുടെ അവകാശമാണ്
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ