അനുദിന മന്ന
മാനുഷീക ഹൃദയം
Sunday, 11th of August 2024
1
0
320
Categories :
മനുഷ്യ ഹൃദയം (Human Heart)
നിങ്ങളോ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങൾ ഓരോരുത്തനും എന്‍റെ വാക്കു കേൾക്കാതെ അവനവന്‍റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചുനടക്കുന്നു. (യിരെമ്യാവ് 16:12).
സമൂഹ മാധ്യമങ്ങള്‍, ചലച്ചിത്രങ്ങള്‍, ഗാനങ്ങള്‍, പ്രശസ്തമായ പ്രചോദകമായ ബുക്കുകള്‍, വീഡിയോകള്‍ ഇവയെല്ലാം "നിങ്ങളുടെ ഹൃദയത്തെ പിന്തുടരുക" എന്ന സുവിശേഷത്തെ അനുകൂലിക്കുന്നു.
അതിന്‍റെ പിന്നിലുള്ള തത്വം യഥാര്‍ത്ഥമായ സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും പരിധി നിങ്ങളുടെ ഹൃദയമാണ്, നിങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തെ പിന്‍പറ്റുവാനുള്ള ധൈര്യം മാത്രം ഉണ്ടായാല്‍ മതി. ഇത് കേള്‍ക്കുമ്പോള്‍ ആകര്‍ഷകമായി, വളരെ ലളിതമായി, വിശ്വസിക്കുവാന്‍ എളുപ്പമായി തോന്നും. നിര്‍ഭാഗ്യവശാല്‍, അനേകര്‍ ഈ വഞ്ചകമായ തത്വങ്ങളോട് യോജിക്കയും അങ്ങനെ അവരുടെ ജീവിതത്തിന്‍റെയും കുടുംബത്തിന്‍റെയും തകര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
നമ്മുടെ ഹൃദയത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ വേദപുസ്തകം നമുക്ക് വെളിപ്പെടുത്തിത്തരുന്നു.
ഹൃദയം എല്ലാറ്റിനെക്കാളും കപടവും ദുഷ്ടതയുമുള്ളത്; അത് ആരാഞ്ഞറിയുന്നവൻ ആര്? (യിരെമ്യാവ് 17:9).
വചനം പറയുന്നു, "ഹൃദയം എല്ലാറ്റിനെക്കാളും കപടം നിറഞ്ഞതാണ്". ഇതിന്‍റെ അര്‍ത്ഥം മറ്റു സകല കാര്യങ്ങളെക്കാള്‍ ഉപരിയായി മാനുഷീക ഹൃദയം വളരെ കപടവും, വഴിതെറ്റിക്കുന്നതുമാണ്. വചനം വീണ്ടും പറയുന്നു. "ഹൃദയം തീര്‍ത്തും ദുഷ്ടതയുള്ളതാണ്".
ആകയാല്‍, ഏറ്റവും കപടവും തീര്‍ത്തും ദുഷ്ടതയുമുള്ള ഒരു നേതാവിനെ പിന്‍പറ്റുവാന്‍ നല്ല മനസ്സുള്ള ആരെങ്കിലും തയ്യാറാകുമോ? തീര്‍ച്ചയായും ഇല്ല!
മോശമായ ഒരു നേതാവിനെ പിന്‍പറ്റുവാന്‍ മാനുഷീക ഹൃദയം പ്രേരിപ്പിക്കുന്നു. അങ്ങനെയുള്ള നേതാവിനെ അനുഗമിക്കുന്നത് നിങ്ങളെ അലഞ്ഞുതിരിയുന്നവര്‍ ആക്കും. നിങ്ങള്‍ ഒരിക്കലും സ്ഥിരമാകുകയില്ല.
പല കഴിവുകള്‍ ഉള്ള വളരെ താലന്തുള്ള ആളുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ, കാണുവാന്‍ ആകര്‍ഷകമായിട്ടുള്ള ആളുകള്‍ എന്നിട്ടും അവര്‍ എവിടെയും പോകുന്നില്ല. എന്തായിരിക്കാം കാരണം? അവര്‍ ഒരുപക്ഷേ "നിങ്ങളുടെ ഹൃദയത്തെ പിന്‍പറ്റുക" എന്ന ഈ ലോകത്തിന്‍റെ തത്വശാസ്ത്രം സ്വീകരിച്ചവര്‍ ആയിരിക്കാം.
"എന്‍റെ ഹൃദയത്തില്‍ ഒന്നുമില്ല; എന്‍റെ ഹൃദയം ശുദ്ധമാണ്" എന്ന് കൂടെക്കൂടെ പറയുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ സത്യം എന്തെന്നാല്‍ കര്‍ത്താവ് ഒഴികെ ആരും തന്നെ അവരുടെ ഹൃദയത്തില്‍ ഉള്ളത് എന്തെന്ന് ശരിക്കും അറിയുന്നില്ല.
മഹാവൈദ്യനായ കര്‍ത്താവായ യേശു, മാനുഷീക ഹൃദയത്തിന്‍റെ കുഴപ്പങ്ങളെ സംബന്ധിച്ച് വെളിപ്പെടുത്തുന്നു:
എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു (മത്തായി 15:19).
ആകയാല്‍ നിങ്ങളുടെ ഹൃദയത്തെ വിശ്വസിക്കരുത്; ദൈവത്തില്‍ വിശ്വസിക്കുവാനായി നിങ്ങളുടെ ഹൃദയത്തെ നിയന്ത്രിക്കുക. നിങ്ങളുടെ ഹൃദയത്തെ പിന്‍പറ്റരുത്; കര്‍ത്താവായ യേശുക്രിസ്തുവിനേയും അവന്‍റെ വചനത്തെയും അനുഗമിക്കുക.
എന്നോടുകൂടെ യോഹന്നാന്‍ 14:1 വായിക്കുക, "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ".
ശ്രദ്ധിക്കുക, യേശു തന്‍റെ ശിഷ്യന്മാരോട് ഇങ്ങനെയല്ല പറഞ്ഞത്, "നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, നിങ്ങളുടെ ഹൃദയത്തെ വിശ്വസിപ്പിന്‍".
പകരമായി, അവന്‍ പറഞ്ഞത്, "ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ - നിങ്ങളുടെ ഹൃദയങ്ങളെയല്ല".
നിങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രമാണ് നിങ്ങളുടെ ഹൃദയം നിങ്ങളോടു പറയുന്നത്, നിങ്ങള്‍ എവിടെ പോകണം എന്നല്ല. കളയും ഗോതമ്പും തമ്മില്‍ യഥാര്‍ത്ഥമായി വേര്‍തിരിക്കപ്പെടേണ്ടതിനു നിങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പ്രാര്‍ത്ഥനയില്‍ കര്‍ത്താവിന്‍റെ അടുക്കല്‍ കൊണ്ടുചെല്ലുവാന്‍ നിങ്ങള്‍ ശ്രദ്ധയുള്ളവരും ജ്ഞാനമുള്ളവരും ആയിരിക്കണം.
കര്‍ത്താവായ യേശുവാണ് നിങ്ങളുടെ ഇടയന്‍ (സങ്കീര്‍ത്തനം 23:1; യോഹന്നാന്‍ 10:11). അവന്‍റെ വചനത്തിലെ അവന്‍റെ ശബ്ദം കേള്‍ക്കുകയും അവനെ അനുഗമിക്കയും ചെയ്യുക (യോഹന്നാന്‍ 10:27).
കൂടുതലായുള്ള വേദപുസ്തക പഠനത്തിനു: പാസ്റ്റര്‍ മൈക്കിളിന്‍റെ 'നാം നമ്മുടെ ഹൃദയത്തെ സൂക്ഷിക്കേണ്ടത് എന്തുകൊണ്ട്' എന്ന പഠനം ശ്രവിക്കുക.
പ്രാര്‍ത്ഥന
എന്നോടു കരുണയുണ്ടാകേണമേ, എന്‍റെ ദൈവമേ, അങ്ങയുടെ ദയയ്ക്ക് തക്കവണ്ണം എന്നോട് കൃപയുണ്ടാകണമേ; അങ്ങയുടെ കരുണയുടെ ബഹുത്വപ്രകാരം എന്‍റെ ലംഘനങ്ങൾ മായിച്ചുകളയണമേ. എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കേണമേ; എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരമായൊരു ആത്മാവിനെ എന്നിൽ പുതുക്കണമേ. അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.
Join our WhatsApp Channel
Most Read
● നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ● ആരാധനയ്ക്കുള്ള ഇന്ധനം
● വിവേചനവും വിധിയും
● സര്വ്വശക്തനായ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ച
● ശത്രു രഹസ്യാത്മകമാകുന്നു
● ആത്മീക വാതിലുകളുടെ മര്മ്മങ്ങള്
● അനിശ്ചിതത്വത്തിന്റെ സമയങ്ങളില് ആരാധനയുടെ ശക്തി
അഭിപ്രായങ്ങള്‍