അനുദിന മന്ന
സര്‍വ്വശക്തനായ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ച
Friday, 29th of March 2024
1
0
540
Categories :
ദൈവവുമായുള്ള അടുപ്പം (Intimacy with God)
അവന്‍ എന്നോട്: എന്‍റെ കൃപ നിനക്കു മതി; എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിനു ഞാന്‍ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളില്‍ പ്രശംസിക്കും (2 കൊരിന്ത്യര്‍ 12:9).
ദാനിയേലിന് ലഭിച്ച ഒരു ദര്‍ശനം അവനെ വളരെ അസ്വസ്ഥനാക്കി. ആ ദര്‍ശനത്തെ കുറിച്ച് മനസ്സിലാക്കാന്‍ അവന്‍ ആഗ്രഹിച്ചു, അതുകൊണ്ട് ആ ദര്‍ശനം എന്തെന്ന് അറിയുവാനായി മൂന്നു ആഴ്ച ഉപവസിക്കുവാനായി അവന്‍ മാറ്റിവച്ചു. മൂന്നു ആഴ്ചത്തെ അവന്‍റെ ഉപവാസം കഴിഞ്ഞ് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ദൈവത്തിന്‍റെ ഒരു സന്ദേശവാഹകന്‍ ദാനിയേലിന് പ്രത്യക്ഷനായി. ആദ്യദിവസം മുതല്‍ തന്നെ അവന്‍റെ പ്രാര്‍ത്ഥന സ്വര്‍ഗം കേട്ടു എന്ന് ആ ദൂതന്‍ അവനോടു വിശദീകരിച്ചു, എന്നാല്‍ പൈശാചീക ദൂതനായ, പാര്‍സി രാജ്യത്തിന്‍റെ പ്രഭു, ദൈവത്തിന്‍റെ ദൂതന്‍ ദാനിയേലിന്‍റെ അടുക്കല്‍ വരുന്നതിനെ തടയുവാനും നിര്‍ത്തിക്കളയുവാനും ആയി പരിശ്രമിച്ചുകൊണ്ട് അവന്‍റെ വരവിനെ താല്‍ക്കാലികമായി തടഞ്ഞുവച്ചു.
നാം പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുവാനായി വേര്‍തിരിക്കുന്ന സമയങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരിക്കണം. അങ്ങനെയുള്ള സമയങ്ങളിലാണ് നമുക്ക് മുമ്പ് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത രീതിയില്‍ സ്വര്‍ഗത്തില്‍ നിന്നും കേള്‍ക്കുവാന്‍ സാധിക്കുന്നത്. പ്രാര്‍ത്ഥനയിലുള്ള ദാനിയേലിന്‍റെ സ്ഥിരോത്സാഹത്തിനു ലഭിച്ച പ്രതിഫലം സ്വര്‍ഗവുമായുള്ള വ്യക്തിപരമായ ഒരു കൂടിക്കാഴ്ച ആയിരുന്നു. എന്നിരുന്നാലും, ദൈവത്തിങ്കല്‍ നിന്നും പ്രാപിക്കുവാനായി, ദാനിയേല്‍ തനിച്ചു ഇരിക്കണമായിരുന്നു, അവന്‍റെ ശക്തി നഷ്ടപ്പെട്ടു, മാത്രമല്ല നിസ്സഹായമായ ഒരു അവസ്ഥയില്‍ അവന്‍ ആക്കപ്പെട്ടു. സ്വര്‍ഗത്തെയും നമുക്ക് ചുറ്റുമുള്ള സംഭവങ്ങളേയും ചലിപ്പിക്കുവാന്‍ നമ്മുടെ ശക്തിക്ക് കഴിയാതിരിക്കുമ്പോള്‍, നാം സ്വര്‍ഗത്തില്‍ നിന്നും കേള്‍ക്കുവാനുള്ള അവസ്ഥയിലാണ്. നമ്മുടെ മാനുഷീക ക്ഷണിതതയേയും ദുര്‍ബലതയേയും കുറിച്ചുള്ള തിരിച്ചറിവാണ് ജീവനുള്ള ദൈവവുമായുള്ള വ്യക്തിപരമായ ഒരു കൂടിക്കാഴ്ചയ്ക്ക് വേണ്ടിയുള്ള സ്ഥാനത്ത് നമ്മെ ആക്കുന്നത്.
പൌലോസ് അപ്പോസ്തലന്‍ അറിവുള്ള ഒരു വ്യക്തിയായിരുന്നു, എന്നിട്ടും അവനിലൂടെ നടന്നുകൊണ്ടിരുന്ന സകല പ്രവര്‍ത്തികളുടെയും രഹസ്യം തന്നില്‍ ഉണ്ടായിരുന്ന ദൈവശക്തി ആയിരുന്നു എന്ന് അവന്‍ മനസ്സിലാക്കി. പലപ്പോഴും താന്‍ കടന്നുപോകേണ്ടിവന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ചും ഉപദ്രവങ്ങളെ കുറിച്ചും അവന്‍ പരാതി പറഞ്ഞില്ല എന്നതില്‍ അത്ഭുതപ്പെടാനില്ല എന്നാല്‍ ഈ കാര്യങ്ങള്‍ എല്ലാം ദൈവത്തിനു വേണ്ടിയുള്ള തന്‍റെ ആഗ്രഹം ജ്വലിപ്പിക്കുവാനുള്ള ഇന്ധനമായി അവന്‍ ഉപയോഗിച്ചു.
നിങ്ങള്‍ക്ക് ഇന്ന് ദൈവവുമായി ഒരു വ്യക്തിപരമായ കൂടിക്കാഴ്ച ആവശ്യമാണോ?
നിങ്ങള്‍ക്ക് വേണ്ടി ദൈവം ചില ഇടപെടലുകള്‍ നടത്തുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? പൂര്‍ണ്ണഹൃദയത്തോടെ നിങ്ങള്‍ അവനെ അന്വേഷിക്കുക. നിങ്ങള്‍ ഇതിനെ ഗൌരവമായി കാണുന്നു എന്ന് ദൈവമുമ്പാകെ തെളിയിക്കുക. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ നിങ്ങളെ ദൈവത്തിങ്കല്‍ നിന്നും അകറ്റുകയല്ല മറിച്ച് നിങ്ങള്‍ ദൈവത്തോടു കൂടുതല്‍ പറ്റിച്ചേരുവാന്‍ അവ ഇടയാക്കട്ടെ. ദൈവത്തോടുകൂടെ തനിച്ചു ആയിരിക്കുക മാത്രമല്ല നിങ്ങളുടെ നിസ്സഹായ അവസ്ഥ അവന്‍റെ മുമ്പാകെ തിരിച്ചറിയുക. അവന്‍ തന്‍റെ ശക്തമായ സാന്നിധ്യത്താല്‍ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും. നിങ്ങളുടെ കണ്ണുനീര്‍ നിങ്ങളുടെ അത്ഭുതങ്ങളുടെ വിത്തായിരിക്കും.

പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ അങ്ങയുമായി ഒരു കൂടിക്കാഴ്ച നടത്തുവാന്‍ ആഗ്രഹിക്കുന്നു. എന്നെന്നേക്കുമായുള്ള ഒരു മാറ്റം എന്നില്‍ ഉണ്ടാകേണ്ടതിനു അങ്ങയെക്കുറിച്ചുള്ള ഒരു പുതിയ ദര്‍ശനം എനിക്ക് ആവശ്യമാണ്. എന്‍റെ സഹായം അങ്ങയുടെ നാമത്തിലാണ്. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ കാരണം ഞാന്‍ അങ്ങയില്‍ നിന്നും അകന്നുപോകുവാന്‍ ഇടയാക്കരുതേ മറിച്ച് ഞാന്‍ കൂടുതല്‍ അടുപ്പത്തില്‍ അങ്ങയോടു പറ്റിനില്‍ക്കട്ടെ, യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● വഞ്ചനയുടെ ലോകത്ത് സത്യത്തെ വിവേചിക്കുക● മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
● ദിവസം 05: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ദിവസം 35: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ജ്ഞാനവും സ്നേഹവും പ്രചോദകര് എന്ന നിലയില്
● ആസക്തികളെ ഇല്ലാതാക്കുക
● 21 ദിവസങ്ങള് ഉപവാസം: ദിവസം #4
അഭിപ്രായങ്ങള്‍