english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. മറക്കപ്പെട്ട കല്പന
അനുദിന മന്ന

മറക്കപ്പെട്ട കല്പന

Friday, 20th of September 2024
1 0 418
Categories : ശിഷ്യത്വം (Discipleship)
എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലയ്ക്കു പോയി. അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. യേശു അടുത്തുചെന്നു: "സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു". ആമേന്‍. (മത്തായി 28:16-20).

തന്‍റെ ശിഷ്യന്മാരോടുള്ള യേശുവിന്‍റെ ഈ ഭൂമിയിലെ അവസാനത്തെ സന്ദേശമാണ് മത്തായി സുവിശേഷത്തിലെ മഹാനിയോഗം. ഇന്നും കര്‍ത്താവിന്‍റെ നടത്തിപ്പുകള്‍ക്കായി നാം അവനു നന്ദി പറയുമ്പോള്‍, താന്‍ വിടവാങ്ങുന്ന സമയത്തെ കല്പന എന്ന നിലയില്‍ തന്‍റെ ശിഷ്യന്മാര്‍ ഓര്‍ത്തിരിക്കണമെന്ന് യേശു ആഗ്രഹിക്കുന്ന പ്രധാന സന്ദേശമാണിത്.

ഒരു ശിഷ്യന്‍ എന്നാല്‍ എന്താണ്?
യേശുവിനെ അനുഗമിക്കുവാന്‍ വേണ്ടി ശിക്ഷണം ലഭിച്ച, യേശുവിനാല്‍ മാറ്റം വന്ന, യേശുവിന്‍റെ വചനത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു വ്യക്തി. (മത്തായി 4:19).

ശിഷ്യരാക്കുക എന്നാല്‍ എന്താണ്?
യേശുവില്‍ വിശ്വസിക്കുവാനും അവനെ അനുഗമിക്കുവാനും ആളുകളെ സഹായിക്കുവാന്‍ വേണ്ടി ആത്മീക ബന്ധങ്ങളിലേക്ക് പ്രവേശിക്കുന്നതാണ് ശിഷ്യരാക്കുക എന്നത്. (മത്തായി 28:18-20). ഇത് പ്രധാനമായും വ്യക്തിപരമായ ശ്രദ്ധയും ക്രിസ്തീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന ആത്മീക രക്ഷാകര്‍തൃത്വം ആകുന്നു. ശിഷ്യന്മാരെ ഉണ്ടാക്കുക എന്നാല്‍ ആളുകളുമായി ഇടപഴകുക എന്നാണര്‍ത്ഥം.

ഇന്ന്, അനേക നല്ല സംരംഭങ്ങള്‍ സഭ നടത്തുന്നുണ്ട്, അതില്‍ തെറ്റൊന്നും പറയാനുമില്ല. എന്നാല്‍, ശിഷ്യന്മാരെ വാര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെടുന്നതും ഒരു ശിഷ്യനായിരിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതും അടിസ്ഥാനപരമായി തെറ്റാണ് എന്നുള്ളതാണ് സത്യം.

കാരണം #1: 
കൂടുതല്‍ ക്രിസ്ത്യാനികളും ശിഷ്യന്മാരെ വാര്‍ത്തെടുക്കാത്തത് എന്തുകൊണ്ട്?
കാരണം അവര്‍ തങ്ങളെത്തന്നെ ഒരിക്കലും ശിഷ്യരാകുവാന്‍ ഏല്‍പ്പിച്ചിട്ടില്ല.

കാരണം #2:
കൂടുതല്‍ ക്രിസ്ത്യാനികളും ശിഷ്യന്മാരെ വാര്‍ത്തെടുക്കാത്തത് എന്തുകൊണ്ട്?
ഇതിന്‍റെ മറ്റൊരു കാരണം ശിഷ്യന്മാരെ വാര്‍ത്തെടുക്കുവാന്‍ നിങ്ങളുടെ സുരക്ഷിതമായ സ്ഥലത്തുനിന്നും പുറത്തുവരേണ്ടത് ആവശ്യമാണ്‌; അതില്‍ പ്രയത്നം ഉള്‍പ്പെടുന്നു.
 
നമ്മുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ നമുക്ക് ഉണ്ടാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍, ക്രിസ്തുവിന്‍റെ കല്പന ആശ്വാസത്തിന്‍റെ പിന്‍സീറ്റിലേക്ക് പോകുമ്പോള്‍, ആശ്വാസം ഒരു വിഗ്രഹമായി മാറുന്നു. ജീവിതത്തിലെ സുഖസൌകര്യങ്ങള്‍ ഒരു ക്രിസ്തീയ പ്രസ്ഥാനത്തെ മടിയുള്ളതാക്കരുത്. 

ഒരു ക്രിസ്ത്യാനി ശിഷ്യന്മാരെ വാര്‍ത്തെടുക്കാത്തതിന്‍റെ കാരണം അവര്‍ സുവിശേഷ വേലയുമായി ബന്ധമില്ലാത്ത മറ്റു പ്രവര്‍ത്തികളില്‍ തിരക്കുള്ളവരായതുകൊണ്ടാണ് എന്ന് അനുമാനിക്കുക. അങ്ങനെയുള്ള വിഷയങ്ങളില്‍ അവര്‍ കര്‍ത്താവിനോടു നിശബ്ദമായി പറയുന്ന കാര്യം "ഞങ്ങളുടെ കാര്യങ്ങളാണ്" കര്‍ത്താവിന്‍റെ വേലയെക്കാള്‍ ഞങ്ങള്‍ക്ക് പ്രാധാന്യമെന്നാണ്. 

നല്ല ശമര്യാക്കാരന്‍റെ സ്നേഹം വഴിയരികില്‍ മുറിവേറ്റു കിടന്നവനുവേണ്ടി പ്രവര്‍ത്തിക്കുവാനും അവനെ രക്ഷപ്പെടുത്തുവാനും തക്കവണ്ണം തന്നെ പ്രേരിപ്പിച്ചു. (ലൂക്കോസ് 10:33-34). നിങ്ങള്‍ കര്‍ത്താവിനെ സ്നേഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ അവന്‍റെ ജനത്തേയും സ്നേഹിക്കും, മാത്രമല്ല അത് അവരെ ദൈവത്തിന്‍റെ വഴികളില്‍ നയിക്കേണ്ടതിനും അവരെ സഹായിക്കേണ്ടതിനും നിങ്ങളെ നിര്‍ബന്ധിക്കും.

നിങ്ങളുടെ മുമ്പാകെ ഒരു ചോദ്യം വെയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒരു ശിഷ്യനായിരിക്കുക അതുപോലെ ശിഷ്യന്മാരെ വാര്‍ത്തെടുക്കുക എന്നത് ഓരോ ക്രിസ്ത്യാനിയുടെയും നിര്‍ബന്ധമായ ദൌത്യമായി ഓരോരുത്തരും തീരുമാനിച്ചാല്‍ എങ്ങനെയുണ്ടാകും? ഞാന്‍ നിങ്ങളോടു പറയാം, ഒരാഴ്ചകൊണ്ട് ഒരു ഉണര്‍വ്വ് നടക്കുവാന്‍ ഇടയാകും.

പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ, അങ്ങയുടെ കൃപയെ പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം നയിക്കുവാന്‍ എന്നെ സഹായിക്കേണമേ. പിതാവേ, ശിഷ്യന്മാരെ വാര്‍ത്തെടുക്കുവാന്‍ വേണ്ടി അങ്ങയുടെ കൃപയും ശക്തിയും എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2
● സ്വപ്നത്തെ ഇല്ലാതാക്കുന്നവര്‍
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്‍ക്കാരന്‍
● ഇത് നിങ്ങള്‍ക്ക്‌ അനുകൂലമായി മാറുന്നു
● മണവാളനെ എതിരേല്‍പ്പാന്‍ ഒരുങ്ങുക
● സ്വര്‍ഗ്ഗത്തിന്‍റെ വാതിലുകള്‍ തുറക്കുകയും നരക വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്യുക
● ദൈവീക സ്വഭാവമുള്ള വിശ്വാസം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ