english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. വാക്കുകളുടെ ശക്തി
അനുദിന മന്ന

വാക്കുകളുടെ ശക്തി

Sunday, 20th of October 2024
0 0 515
Categories : മാനസികാരോഗ്യം (Mental Health)
"മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും". (സദൃശവാക്യങ്ങൾ 18:21).

വാക്കുകള്‍ അവിശ്വസനീയമായ തൂക്കം വഹിക്കുന്നുണ്ട്. നാം സംസാരിക്കുന്ന ഓരോ വാചകത്തിനും ഉയര്‍ത്തുവാന്‍ അല്ലെങ്കില്‍ തകര്‍ക്കുവാന്‍, പ്രോത്സാഹിപ്പിക്കാന്‍ അല്ലെങ്കില്‍ നിരുത്സാഹപ്പെടുത്താന്‍, പ്രത്യാശ അല്ലെങ്കില്‍ നിരാശ കൊണ്ടുവരുവാന്‍ ഉള്ളതായ ശക്തിയുണ്ട്. സത്യത്തില്‍, നമ്മുടെ വാക്കുകള്‍ വളരെ ശക്തിയുള്ളതാണ്, അതുകൊണ്ട് മരണവും ജീവനും കൊണ്ടുവരുവാന്‍ നമ്മുടെ നാവിനു കഴിയുമെന്ന് വേദപുസ്തകം വിശദീകരിക്കുന്നു. നാം പറയുന്ന കാര്യങ്ങളുടെ സ്വാധീനത്തെപ്പറ്റി എത്ര തവണ നാം ചിന്തിക്കാറുണ്ട്, പ്രത്യേകിച്ച് നാം ബുദ്ധിമുട്ടേറിയ സമയങ്ങളിലൂടെ കടന്നുപോകുമ്പോള്‍? കഷ്ടതയുടെ നിമിഷങ്ങളില്‍, നമ്മുടെ വായില്‍ നിന്നും വരുന്നതായ വാക്കുകള്‍ പലപ്പോഴും നമ്മുടെ ഹൃദയത്തിന്‍റെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. നാം ശ്രദ്ധിക്കുന്നില്ലെങ്കില്‍, നമ്മുടെ വൈകാരികവും ആത്മീകവുമായ പോരാട്ടങ്ങളില്‍ നിന്നും നമ്മെ ഉയര്‍ത്തുന്നതിനു പകരം അവയെ കൂടുതല്‍ ആഴത്തിലേക്ക് കൊണ്ടുപോകുന്ന വാക്കുകള്‍ നമുക്ക് സംസാരിക്കാന്‍ കഴിയും.

ഏലിയാവ്, വേദപുസ്തകത്തിലെ ശക്തന്മാരായ പ്രവാചകരില്‍ ഒരുവനായിരുന്നു, അവന്‍റെ ജീവിതത്തില്‍ നിരാശയുടെ ആഴമായ നിമിഷങ്ങളില്‍ കൂടി താന്‍ കടന്നുപോയി. വലിയ സമ്മര്‍ദ്ദവും അപകടവും അഭിമുഖീകരിച്ച ഏലിയാവ്, തീര്‍ത്തും താന്‍ പരാജയപ്പെട്ടു എന്ന തോന്നലുണ്ടായിട്ടു മരുഭൂമിയിലേക്ക് ഓടിപോയി. ഈ സമയത്ത് ദൈവത്തോടുള്ള അവന്‍റെ പ്രാര്‍ത്ഥന ഞെട്ടിപ്പിക്കുന്നതാണ്: "ഇപ്പോൾ മതി, യഹോവേ, എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്‍റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു". (1 രാജാക്കന്മാർ 19:4). അത്ഭുതകരമായ രീതിയില്‍ ദൈവത്തിന്‍റെ ശക്തിയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഏലിയാവ്, തന്‍റെ ഹൃദയം വിഷാദത്താല്‍ ഭാരപ്പെട്ടപ്പോള്‍ നിരാശയുടെയും പരാജയത്തിന്‍റെയും വാക്കുകള്‍ അവന്‍ സംസാരിക്കുകയുണ്ടായി. അവന്‍റെ സംസാരം അവന്‍റെ മാനസീകവും വൈകാരീകവുമായ അവസ്ഥയെ പ്രതിഫലിപ്പിച്ചു.

സമാനമായ സാഹചര്യങ്ങളില്‍ നാം നമ്മെത്തന്നെ എത്രതവണ കാണാറുണ്ട്‌? ജീവിതം പ്രയസമുള്ളതായി മാറുമ്പോള്‍, നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി ലഭിക്കുന്നില്ല എന്ന് തോന്നുമ്പോള്‍, അഥവാ സാഹചര്യങ്ങളാല്‍ നാം ഞെരുക്കം അനുഭവിക്കുന്നു എന്ന് തോന്നുമ്പോള്‍ നമ്മുടെ വാക്കുകള്‍ മാറുവാന്‍ തുടങ്ങും. വിശ്വാസവും പ്രത്യാശയും പറയേണ്ടതിനു പകരം, നാം പരാജയത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങും: "എനിക്ക് ഇനി ഇത് ചെയ്യുവാന്‍ കഴിയില്ല", "കാര്യങ്ങള്‍ ഒരിക്കലും ശരിയാകില്ല", അഥവാ "ഞാന്‍ വിലയില്ലാത്തവനാണ്". ഇത് കേവലം വാക്കുകളല്ല - നിരാശയിലേക്കും പ്രത്യാശയില്ലായ്മയിലേക്കും നമ്മെ ആഴത്തില്‍ ആഴ്ത്തുന്ന പ്രഖ്യാപനങ്ങളാകുന്നത്.

നമ്മുടെ വാക്കുകളില്‍ അടങ്ങിയിരിക്കുന്ന അപാരമായ ശക്തിയെക്കുറിച്ച് വേദപുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സദൃശ്യവാക്യങ്ങള്‍ 18:21 പറയുന്നു, "മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും". നാം സംസാരിക്കുന്ന കാര്യങ്ങള്‍ക്ക് ഒന്നുകില്‍ മരണമോ അല്ലെങ്കില്‍ ജീവനോ കൊണ്ടുവരുവാന്‍ കഴിയുമെന്നാണ് ഇതിനര്‍ത്ഥം - അത് മറ്റുള്ളവരിലേക്ക് മാത്രമല്ല, മറിച്ച് നമ്മളിലേക്കും. പരാജയത്തിന്‍റെ വാക്കുകള്‍ നാം സംസാരിക്കുമ്പോള്‍, കൂടുതല്‍ പരാജയം അനുഭവിക്കുന്നിടത്ത് നമ്മെത്തന്നെ കണ്ടെത്തുന്നു. എന്നാല്‍ നാം വിശ്വാസത്തിന്‍റെ വാക്കുകള്‍ സംസാരിക്കുമ്പോള്‍, ഇരുട്ടിന്‍റെ സമയങ്ങളില്‍ പോലും, ജീവന്‍ നല്‍കുവാനുള്ള ദൈവത്തിന്‍റെ ശക്തി നമ്മുടെ സാഹചര്യങ്ങളിലേക്ക് പ്രവേശിക്കുവാന്‍ നാം വാതിലുകളെ തുറക്കുന്നു.

ഇതിനെക്കുറിച്ച്‌ ചിന്തിക്കുക: ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍, വാക്കുകള്‍ കൊണ്ടാണ് അവന്‍ അങ്ങനെ ചെയ്തത്. ദൈവം പറഞ്ഞു, "വെളിച്ചം ഉണ്ടാകട്ടെ"; അപ്പോള്‍ വെളിച്ചം ഉണ്ടായി. നമ്മുടെ വാക്കുകള്‍ കേവലം നിഷ്ക്രിയ ശബ്ദങ്ങളല്ല - സൃഷ്ടിക്കാനുള്ള ശക്തി അവയ്ക്കുണ്ട്. ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ക്ക് അനുസൃതമായി നാം സംസാരിക്കുമ്പോള്‍, ദൈവത്തിന്‍റെ സത്യവുമായി നാം യോജിക്കയും അവന്‍റെ ശക്തിയെ നമ്മുടെ ജീവിതത്തില്‍ പ്രവൃത്തിക്കാന്‍ അനുവദിക്കുകയും ചെയ്യുകയാണ്. എന്നാല്‍ നാം നിഷേധാത്മകമായി സംസാരിക്കുമ്പോള്‍, ശത്രുവിന്‍റെ ഭോഷ്കുമായി നാം യോജിക്കുകയാണ്, മാത്രമല്ല ഭയവും, സംശയവും, നിരാശയും പിടിമുറുക്കാന്‍ നാം അവസരം നല്‍കുകയും ചെയ്യുന്നു.

പ്രയാസങ്ങളുടെ സമയങ്ങളില്‍, നമ്മുടെ നാവുകളെ സൂക്ഷിക്കുക എന്നത് പ്രത്യേകിച്ച് പ്രാധാന്യമുള്ള കാര്യമാകുന്നു. വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ പലപ്പോഴും നാം സംസാരിക്കുന്ന രീതിയെ മാറ്റുന്നു. നിഷേധാത്മകമായ കാര്യങ്ങള്‍ കൂടുതല്‍ നാം പറയുന്തോറും, നിഷേധാത്മകതയുടെ ആഴങ്ങളിലേക്ക് നാം പോകുന്നുവെന്ന് തിരിച്ചറിയാതെ, നമ്മുടെ വേദനയെക്കുറിച്ച് നാം വാചാലരാകാറുണ്ട്.എന്നാല്‍ നമ്മുടെ വികാരങ്ങള്‍ നമ്മെ എതിര്‍ദിശയിലേക്ക് വലിച്ചുകൊണ്ടുപോകുമ്പോള്‍ പോലും, നമ്മുടെ വാക്കുകളെ മാറ്റുവാന്‍ ബോധപൂര്‍വ്വം തീരുമാനമെടുക്കാന്‍ ഇവിടെ നമുക്ക് കഴിയും.

സകലവും നിര്‍ജ്ജീവമായിരിക്കുന്നു എന്ന് തോന്നുമ്പോള്‍ പോലും ജീവന്‍ സംസാരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. നമുക്ക് കാണുവാന്‍ കഴിയാത്തപ്പോഴും പ്രത്യാശ നാം പ്രഖ്യാപിക്കണം. സകലവും നന്നായിരിക്കുന്നു എന്ന് അഭിനയിക്കണം എന്നല്ല അതിനര്‍ത്ഥം - മറിച്ച് ദൈവത്തിന്‍റെ വചനത്തിനു നമ്മുടെ സാഹചര്യങ്ങളെക്കാള്‍ ശക്തിയുണ്ടെന്ന് വിശ്വസിച്ചുകൊണ്ട്, നമ്മുടെ വാക്കുകള്‍ ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്നാണ് അര്‍ത്ഥമാക്കുന്നത്.

നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ വ്യത്യസ്ത സാഹചര്യങ്ങളിലും നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന വാക്കുകളെക്കുറിച്ച് ചിന്തിക്കാന്‍ ഇന്ന് സമയം കണ്ടെത്തുക. നിങ്ങളുടെ വാക്കുകള്‍ ജീവന്‍കൊണ്ട് നിറഞ്ഞിരിക്കുന്നതാണോ, അതോ അവ നിങ്ങളുടെ സാഹചര്യങ്ങളോടു മരണത്തെ സംസാരിക്കുന്നതാണോ? നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നില്ലെങ്കില്‍ പോലും, വിശ്വാസത്തിന്‍റെയും, പ്രത്യാശയുടെയും, സ്നേഹത്തിന്‍റെയും വാക്കുകളെ മനഃപൂര്‍വ്വമായി സംസാരിക്കാന്‍ നിങ്ങളെത്തന്നെ വെല്ലുവിളിക്കുക. ഓര്‍ക്കുക, നിങ്ങളുടെ യാഥാര്‍ഥ്യത്തെ രൂപപ്പെടുത്താനുള്ള ശക്തി നിങ്ങളുടെ വാക്കുകള്‍ക്കുണ്ട്.

നിങ്ങളുടെ ജീവിതത്തിന്മേല്‍ ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ പ്രഖ്യാപിക്കുന്നത് ഒരു ശീലമാക്കുക. നിങ്ങള്‍ ബലഹീനരെന്നു തോന്നുമ്പോള്‍, ഇങ്ങനെ പറയുക, "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു". (ഫിലിപ്പിയർ 4:13). നിങ്ങള്‍ വിചാരപ്പെടുമ്പോള്‍, ഇപ്രകാരം പ്രഖ്യാപിക്കുക, "സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും". (ഫിലിപ്പിയർ 4:7). ദൈവത്തിന്‍റെ വചനത്തിന്‍റെ സത്യം നിങ്ങളുടെ സംസാരത്തെ നിയന്ത്രിക്കാന്‍ അനുവദിക്കുക. 

അടുത്ത ഏഴു ദിവസത്തേക്ക്, നിങ്ങള്‍ സംസാരിക്കുന്ന വാക്കുകള്‍ ബോധപൂര്‍വ്വം നിരീക്ഷിക്കുക, പ്രത്യേകിച്ച് പ്രയാസമേറിയ നിമിഷങ്ങളില്‍. നിഷേധാത്മകവും നിരാശനിറഞ്ഞതുമായ എന്തെങ്കിലും നിങ്ങള്‍ പറയുന്നതായി നിങ്ങള്‍ക്ക് തോന്നുന്ന ഓരോ സമയങ്ങളിലും, അത് നിര്‍ത്തിയിട്ട് വേദപുസ്തകത്തില്‍ നിന്നുള്ള വാഗ്ദത്തങ്ങളെ പറയുവാന്‍ തുടങ്ങുക. കാലക്രമേണ, നിങ്ങളുടെ വാക്കുകളിലെ ഈ മാറ്റം നിങ്ങള്‍ അനുഭവിക്കുന്ന വെല്ലുവിളികളുടെ രീതിയില്‍ എങ്ങനെ മാറ്റംവരുത്തുമെന്ന് നിങ്ങള്‍ കാണുവാന്‍ ഇടയാകും.
പ്രാര്‍ത്ഥന
കര്‍ത്താവേ, എന്‍റെ നാവിനെ സൂക്ഷിക്കാനും ഞാന്‍ അഭിമുഖീകരിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ജീവന്‍ സംസാരിക്കാനും എന്നെ സഹായിക്കേണമേ. എന്‍റെ വാക്കുകളുടെ ശക്തിയെക്കുറിച്ച് എന്നെ ഓര്‍മ്മപ്പെടുത്തേണമേ, എന്‍റെ ജീവിതത്തില്‍, പ്രത്യേകിച്ച് കാര്യങ്ങള്‍ കഠിനമായിരിക്കുമ്പോള്‍, അങ്ങയുടെ വാഗ്ദാനങ്ങള്‍ എന്‍റെ ജീവിതത്തിന്മേല്‍ പ്രഖ്യാപിക്കുന്നതിലേക്ക് എന്നെ നയിക്കേണമേ. അങ്ങയുടെ വചനത്തിലും അത് ഉളവാക്കുന്ന ജീവനിലും ഞാന്‍ വിശ്വസിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.


Join our WhatsApp Channel


Most Read
● ആരാണ് നിങ്ങളെ നയിക്കുന്നത്?
● കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്‍ഗ്ഗങ്ങള്‍
● ദൈവീക സ്വഭാവമുള്ള വിശ്വാസം
● വിത്തിന്‍റെ ശക്തി - 1
● മരിച്ചവരില്‍ ആദ്യജാതന്‍
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ജ്ഞാനത്തിന്‍റെ ആത്മാവ്
● പത്ഥ്യോപദേശത്തിന്‍റെ പ്രാധാന്യത
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ