അനുദിന മന്ന
കാവല്‍ക്കാരന്‍
Sunday, 6th of October 2024
0
0
86
Categories :
പ്രാവചനീക വചനം (Prophetic Word)
മനുഷ്യപുത്രാ, നിന്‍റെ സ്വജാതിക്കാർ മതിലുകൾക്കരികത്തും വീട്ടുവാതിൽക്കലുംവച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നു വന്നു കേൾപ്പിൻ എന്നു തമ്മിൽതമ്മിലും ഓരോരുത്തൻ താന്താന്‍റെ സഹോദരനോടും പറയുന്നു. സംഘം കൂടി വരുന്നതുപോലെ അവർ നിന്‍റെ അടുക്കൽ വന്ന് എന്‍റെ ജനമായിട്ടു നിന്‍റെ മുമ്പിൽ ഇരുന്നു നിന്‍റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ് കൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു. നീ അവർക്കു മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്‍റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവർ നിന്‍റെ വചനങ്ങളെ കേൾക്കുന്നു; ചെയ്യുന്നില്ലതാനും. (യെഹസ്കേല്‍ 33:30-32).
യിസ്രായേല്‍ ദേശത്തിനു കാവല്‍ക്കാരനായി ഇരിക്കേണ്ടതിന് ദൈവം യെഹെസ്കെലിനെ വിളിച്ചു. വരുവാനുള്ള ന്യായവിധിയെകുറിച്ച് അവന്‍ ജനത്തിനു മുന്നറിയിപ്പ് നല്‍കുകയും അവരെ ദൈവത്തിങ്കലേക്ക് വീണ്ടും തിരിക്കയും ചെയ്യണമായിരുന്നു. യെഹസ്കേല്‍ എന്ത് ചെയ്യണമെന്ന് ദൈവം ആഗ്രഹിച്ചുവോ അത് അവന്‍ വിശ്വസ്ഥതയോടെ ചെയ്തുവെങ്കിലും, അനേകരും അവനെ കേവലം മറ്റൊരു വ്യക്തിയായിട്ടാണ് കണ്ടത്. അവര്‍ അവന്‍റെ സന്ദേശം കേട്ടു എന്നാല്‍ അതിനെ സംബന്ധിച്ചു ഒന്നുംതന്നെ ചെയ്തില്ല. പകരമായി, തന്‍റെ പ്രവാചക സന്ദേശത്തെ ഒരു വിനോദമായി അവര്‍ കൈകാര്യം ചെയ്തു.
ഇപ്പോള്‍ ഓരോ ആഴ്ചയിലും ഓണ്‍ലൈനില്‍ സഭയിലെ യോഗങ്ങള്‍ നടക്കുന്നുണ്ട്. ഈ സഭകളിലെ അനേക പാസ്റ്റര്‍മാരും നേതാക്കളും വിശ്വസ്ഥതയോടും കൃത്യതയോടും കൂടെ ദൈവത്തിന്‍റെ വചനം കൊണ്ടുവരുന്നു.
പ്രസംഗിക്കപ്പെടുന്ന അഥവാ പഠിപ്പിക്കപ്പെടുന്ന ദൈവത്തിന്‍റെ വചനം കേള്‍ക്കുന്ന ഭൂരിഭാഗം ആളുകളും അത് നല്ല ഒരു പ്രസംഗം ആയിരുന്നു എന്ന് സമ്മതിക്കുന്നു. ചിലര്‍ 'ആമേന്‍' എന്ന് ഉച്ചത്തില്‍ പറയുകയും പാസ്റ്റര്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായങ്ങള്‍ ടൈപ്പ് ചെയ്ത് അയയ്ക്കുകയും ചെയ്യുന്നു. ചിലര്‍ അവരുടെ പാസ്റ്ററുടെ സന്ദേശം കേള്‍ക്കേണ്ടതിനു തങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ക്ഷണിക്കുന്നു; കാരണം ആ സന്ദേശം വളരെ നല്ലതായിരുന്നു. എന്നിരുന്നാലും, അവര്‍ ആ സന്ദേശവുമായി ബന്ധപ്പെട്ടു ഒന്നുംതന്നെ ചെയ്യുന്നില്ല. ഇത് അവരെ സംബന്ധിച്ചു വിനോദത്തിന്‍റെ മറ്റൊരു രീതിയാണ്.
". . . . . . . . അവർ നിന്‍റെ വചനങ്ങളെ കേൾക്കുന്നു; ചെയ്യുന്നില്ലതാനും". (യെഹസ്കേല്‍ 33:32).
അനുദിനവും ദൈവത്തിന്‍റെ വചനം വായിക്കുന്ന നമുക്ക് ഓരോരുത്തര്‍ക്കുമുള്ള ഒരു പ്രാവചനീക മുന്നറിയിപ്പ് കൂടിയാണിത്. ഈ വാക്യം നമ്മോടു പറയുന്നത് എന്ത് ചെയ്യണമെന്നതിനെ കുറിച്ചാകാം നാം വായിക്കുന്നത്, എന്നാല്‍ നാം നിരന്തരമായി അറിയുന്നത് ചെയ്യുന്നില്ല എങ്കില്‍, അത് വൃഥാവായിത്തീരും.
ചില നാളുകള്‍ക്ക് മുമ്പ്, ബൈക്കില്‍ സാഹസീകയാത്ര നടത്തുന്ന ഒരുവന്‍, രാത്രിയിലെ അതികഠിനമായ മഞ്ഞു കാരണം വഴിയിലെ എണ്ണ ചോര്‍ച്ച കാണുവാന്‍ കഴിയാതെ അതിന്മീതെ കൂടി വാഹനം ഓടിച്ച ഒരു വാര്‍ത്ത ഞാന്‍ പത്രത്തില്‍ വായിക്കുവാന്‍ ഇടയായി. അവന്‍റെ ബൈക്ക് ആ കോണ്‍ക്രീറ്റ് മതിലില്‍ ഇടിച്ചുകയറി. അവന്‍ ബൈക്കില്‍ നിന്നും തെറിച്ചുപോയി എന്നാല്‍ അത്ഭുതകരമായി വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അവന്‍ പെട്ടെന്ന് എഴുന്നേറ്റു, മുമ്പോട്ടു ഓടിച്ചെന്നു, എന്നിട്ട് മറ്റു ബൈക്കുക്കാരെ ആ എണ്ണ ചോര്‍ച്ചയെകുറിച്ച് തന്‍റെ കൈകള്‍ വീശി മുന്നറിയിപ്പ് നല്‍കി.
അവന്‍ രക്ഷപ്പെട്ടത് അനേകര്‍ കാണുകയും കേള്‍ക്കുകയും ചെയ്തു, എന്നാല്‍ ചിലര്‍ അവന്‍ ഭ്രാന്തമായി തന്‍റെ കൈകള്‍ വെറുതെ വീശുന്നതാണെന്ന് ചിന്തിച്ചുകൊണ്ട് തങ്ങളുടെ കുഴിയിലേക്ക് വാഹനം ഓടിച്ചു ചെന്നു വീണു. ആത്മീകമായും അതുതന്നെയാണ് സാഹചര്യം. നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു, എന്നാല്‍ നാം അനുസരിക്കുന്നില്ല.
സകല മനുഷ്യരും തന്നോടുകൂടെ നിത്യതയില്‍ ആയിരിക്കേണ്ടതിനു ദൈവത്തിന്‍റെ ഹൃദയം കൊതിക്കുന്നു, ആകയാല്‍ നമ്മെ തിരുത്തുവാനും നമുക്ക് മുന്നറിയിപ്പ് നല്‍കുവാനും ദൈവം ആളുകളെ എഴുന്നേല്‍പ്പിച്ചിരിക്കുന്നു. അവരെ നാം ഒരിക്കലും വില കുറച്ച് കാണരുത്.

പ്രാര്‍ത്ഥന
1. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്ക് പ്രകാശവും ആകുന്നു. അങ്ങയുടെ വചനം എല്ലായിപ്പോഴും പ്രാവര്‍ത്തീകമാക്കുവാന്‍ എന്നെ സഹായിക്കേണമേ.
2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ജീവിതത്തിലെ വിളിയെ പൂര്‍ത്തിയാക്കേണ്ടതിനു അങ്ങ് എന്‍റെ ജീവിതത്തില്‍ വെച്ചിരിക്കുന്ന മാര്‍ഗ്ഗദര്‍ശികള്‍ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അവരെ ഒരിക്കലും എന്‍റെ ലാഭത്തിനായി ഉപയോഗിക്കുവാന്‍ ഇടയാക്കരുതേ.
3. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ ദിവസവും വരുവാനുള്ള ദിവസങ്ങളിലും ഞാന്‍ കണ്ടുമുട്ടുന്ന സകലരോടും അങ്ങയുടെ സത്യം സ്നേഹത്തില്‍ സംസാരിക്കുവാനുള്ള കൃപ എനിക്ക് നല്‍കേണമേ. ആമേന്‍.

Join our WhatsApp Channel
Most Read
● കേവലം പ്രകടനമല്ല, ആഴമേറിയത് അന്വേഷിക്കുക● ദിവസം 06:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ശരിയായ ബന്ധങ്ങള് എങ്ങനെ കെട്ടിപ്പടുക്കാം
● യേശുവിനെ കാണുവാന്‍ ആഗ്രഹിക്കുക
● ആത്മീകമായ ദീര്ഘദൂരയാത്ര
● കൃപയുടെ ഒരു ചാലായി മാറുക
● വിത്തിന്റെ ശക്തി - 1
അഭിപ്രായങ്ങള്‍