അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #15
Sunday, 26th of December 2021
5
1
980
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ഇസ്രായേലും, യെരുശലേമും പശ്ചിമേഷ്യന്‍ പ്രദേശങ്ങളും
ദൈവം യിസ്രായേലിനെ വളരെ വാത്സല്യത്തോടെ "തന്‍റെ കണ്മണിയെന്ന്" വിളിക്കുന്നു. (ആവര്‍ത്തനം 32:10, സെഖര്യാവ് 2:8)
യിസ്രായേലിനെ അനുഗ്രഹിക്കുന്ന ജാതികള്‍ക്കും ജനങ്ങള്‍ക്കും അനുഗ്രഹവും യിസ്രായേലിനെ ശപിക്കുന്നവര്‍ക്ക് ശാപവും ദൈവം നല്‍കുന്നുവെന്ന് വചനം വ്യക്തമാക്കുന്നു.(ഉല്പത്തി 12:2-3). ദൈവവചന പ്രകാരമുള്ള സമൃദ്ധി എന്ന് പറയുന്നത് കേവലം ധനം ഉള്ളതല്ല, മറിച്ച് ജീവിതത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ശുഭമായിരിക്കുക എന്നതാണ്.
നിങ്ങളുടെ അഭിവൃദ്ധിയെകുറിച്ച് നിങ്ങള്‍ ഗൌരവം ഉള്ളവരാണെങ്കില്‍ നിശ്ചയമായും നിങ്ങള്‍ യിസ്രായേലിനു വേണ്ടി പ്രാര്‍ത്ഥിക്കുക.
ദൈവം യിസ്രായേലിനെ ഒരുനാളും ഉപേക്ഷിക്കുകയില്ല, മാത്രമല്ല ഒടുവില്‍ സര്‍വ്വശക്തനായ ദൈവം യിസ്രായേലിനെ രക്ഷിക്കുവാന്‍ ഇടയാകും (മലാഖി 3:6; റോമര്‍ 11:1)
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).
1. പിതാവേ, യേശുവിന്‍റെ നാമത്തില്‍ യെരുശലേമിന്‍റെ സമാധാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവളുടെ കൊത്തളങ്ങളില്‍ സമാധാനവും അവളുടെ അരമനകളില്‍ സ്വൈര്യവും ഉണ്ടാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇസ്രായേലിന്‍റെ വിഭജിക്കപ്പെടാത്ത തലസ്ഥാനമായി യെരുശലേം നിലനില്‍ക്കേണ്ടതിനായും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
2. കര്‍ത്താവേ, പശ്ചിമേഷ്യന്‍ പ്രദേശങ്ങളുടെ രക്ഷക്കായും അവരുടെ ശുഷ്കാന്തി സത്യത്തിന്‍റെ പരിജ്ഞാനത്തിനു അനുസൃതമായി മാറേണ്ടതിനുമായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
3. ദൈവമേ ഇസ്രായേലിനെ അവളുടെ സകല കഷ്ടങ്ങളില്‍ നിന്നും വീണ്ടെടുക്കേണമേ. അവളോടുള്ള അങ്ങയുടെ നിയമത്തെ ഓര്‍ക്കുകയും അത് ഒരു നിത്യനിയമമായി ഉറപ്പിക്കുകയും ചെയ്യേണം ദൈവമേ. ഇസ്രായേലിലും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും സമാധാനം ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
4. പിതാവായ ദൈവമേ, ഇസ്രായേലിലെ ജനങ്ങള്‍ കര്‍ത്താവായ യേശുവിനെ അവരുടെ യഥാര്‍ത്ഥ മശിഹയായി തിരിച്ചറിയേണ്ടതിനു അവരുടെ മനസ്സില്‍ നിന്നും ഹൃദയത്തില്‍ നിന്നും എല്ലാ മൂടുപടങ്ങളേയും മാറ്റേണമേ.
5. പിതാവേ, ഭക്തിയുള്ളവരും മതേതരവുമായവരും ആയ യെഹൂദന്മാര്‍ തമ്മിലുള്ള സമാധാനത്തിനും,ഐക്യതയുടെ ആത്മാവിനു വേണ്ടിയും, മശിഹൈക യെഹൂദന്മാര്‍ക്കും മറ്റുള്ളവര്‍ക്കും ഇടയില്‍ സമാധാനം ഒഴുകേണ്ടതിനായും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
6. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇസ്രായേലിനുവേണ്ടി മദ്ധ്യസ്ഥന്‍മാരെ എഴുന്നേല്‍പ്പിക്കേണമേ. ദൈവം യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയില്‍ അതിനെ പ്രശംസാവിഷയം ആക്കുവോളവും അങ്ങേക്ക് സ്വസ്ഥത തരാതെയിരിക്കുന്ന കൂടുതല്‍ കാവല്‍ക്കാരെ യെരുശലേമിന്‍റെ മതിലുകളില്‍ ആക്കിവെക്കേണമേ.
7. കരുണയുള്ള പിതാവേ, യിസ്രായേല്‍ ജനം വിടുതലിനായി രഥങ്ങളിലും കുതിരകളിലും അവരുടെ സൈനീക ശക്തികളിലും ആശ്രയിക്കാതെ അങ്ങയുടെ നാമത്തില്‍ ആശ്രയിക്കേണ്ടതിനായി അവരുടെ ഹൃദയങ്ങളെ തിരിക്കേണമേ.
8. പിതാവേ, ഇസ്രായേലിന്‍റെ തെരുവീഥികളില്‍ കരച്ചിലും വിലാപവും കേള്‍ക്കാതെ ഇരിക്കേണ്ടതിനും, എന്നാല്‍ അവള്‍ ആനന്ദിക്കേണ്ടതിനും അവളുടെ ജനം മറ്റുള്ള ജാതികള്‍ക്കു സന്തോഷകാരണമായി മാറേണ്ടതിനുമായി, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
9. പിതാവേ, ഇസ്രായേലിന് എതിരായി അക്രമത്തിനു പ്രേരിപ്പിക്കുന്ന സകല ആളുകളുടേയും വാക്കുകള്‍ നശിക്കുകയും വിഭജിക്കുകയും ചെയ്യട്ടെ, യേശുവിന്‍ നാമത്തില്‍.
10. പിതാവേ ഇന്ത്യയും (നിങ്ങളുടെ രാജ്യത്തിന്‍റെ പേര്) ഇസ്രായേലും തമ്മില്‍ സ്നേഹിതര്‍ ആയിരിക്കേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയിലെ (നിങ്ങളുടെ രാജ്യത്തിന്‍റെ പേര്) ജനങ്ങള്‍ യെഹൂദാ ജനങ്ങളെ സ്നേഹിക്കുകയും, കര്‍ത്താവായ യേശുക്രിസ്തു എന്ന മശിഹായുടെ വരവിനായി ഒരുങ്ങേണ്ടതിനും ആയി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഏറ്റുപറച്ചില്‍
ഏറ്റുപറച്ചില്‍ (ഇത് ഒച്ചത്തില്‍ പറയുക)
നീ എഴുന്നേറ്റു സീയോനോട് കരുണ കാണിക്കും; അവളോട് കൃപ കാണിപ്പാനുള്ള കാലം. അതെ,അതിനു സമയം വന്നിരിക്കുന്നു.
നിന്‍റെ ദാസന്മാര്‍ക്ക് അവളുടെ കല്ലുകളോടു താല്‍പര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു. (സങ്കീര്‍ത്തനങ്ങള്‍ 102:13, 14).
Join our WhatsApp Channel
Most Read
● ദിവസം 19: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● ക്രിസ്തുവിനുവേണ്ടി സ്ഥാനാപതി
● നിങ്ങളുടെ ദൈവീക സന്ദര്ശനങ്ങളുടെ നിമിഷങ്ങളെ തിരിച്ചറിയുക
● വ്യതിചലനത്തിന്‍റെ അപകടങ്ങള്
● ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #13
● നിങ്ങളുടെ ദിവസം നിങ്ങളെ നിശ്ചയിക്കും
അഭിപ്രായങ്ങള്‍