english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അനുദിനവും ജ്ഞാനിയായി വളരുന്നത്‌ എങ്ങനെ
അനുദിന മന്ന

അനുദിനവും ജ്ഞാനിയായി വളരുന്നത്‌ എങ്ങനെ

Sunday, 28th of September 2025
1 0 408
Categories : ജ്ഞാനം (Wisdom)
ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിപ്പാനും ( അങ്ങനെ തനിക്കു തന്‍റെ ഗതി ശരിയായി നയിക്കുവാന്‍ കഴിയും) (സദൃശ്യ 1:5)

ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ബുദ്ധിമാനായ ഒരുവന്‍ കേട്ട് ജ്ഞാനി ആയി തീരുന്നു. സാരാംശം ലളിതമാണ്: ജ്ഞാനികള്‍ ആയവര്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുന്നു.

ജ്ഞാനത്തില്‍ വളരാനുള്ള ഒരു മാര്‍ഗ്ഗം എന്നത്, ജ്ഞാനികള്‍ ആയവരുടെ സന്ദേശങ്ങള്‍ കേള്‍ക്കുകയും അവരുടെ പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തു അവരില്‍ നിന്നും പഠിക്കുക എന്നുള്ളതാണ്. ജ്ഞാനത്തിനു വേണ്ടി വായിക്കുവാന്‍ കഴിയുന്ന ഏറ്റവും നല്ല പുസ്തകം സദൃശ്യവാക്യങ്ങള്‍ ആണ്. സദൃശ്യവാക്യങ്ങളില്‍ 31 അദ്ധ്യായങ്ങള്‍ ആണ് ഉള്ളത്, നിങ്ങള്‍ക്ക്‌ ഓരോ ദിവസത്തെ തീയതി അനുസരിച്ച് ഓരോ ദിവസവും അതാത് അദ്ധ്യായങ്ങള്‍ വായിക്കുവാന്‍ സാധിക്കും. ഉദാഹരണത്തിന്, ഇന്ന് 4-ാം തീയതി ആണെങ്കില്‍, സദൃശ്യവാക്യങ്ങള്‍ 4-ാം അദ്ധ്യായം വായിക്കുക, അങ്ങനെ തുടരുക.

നിങ്ങള്‍ ഓരോ അദ്ധ്യായം വായിക്കുമ്പോഴും, നിങ്ങള്‍ അത് കേള്‍ക്കുകയും നിങ്ങളുടെ അകത്തെ മനുഷ്യനോടു സംസാരിക്കുകയും വേണം. ഇത് സ്ഥിരമായി ചെയ്യുമ്പോള്‍ നിങ്ങള്‍ ജ്ഞാനിയായി വളരുവാന്‍ ഇടയാകും.

ദൈവീക ജ്ഞാനം പ്രാപിപ്പാനുള്ള മറ്റൊരു മാര്‍ഗ്ഗം നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവിനു പറയാനുള്ളത് കേള്‍ക്കുക എന്നുള്ളതാണ്. പല ആളുകളും പ്രാര്‍ത്ഥനയെ ഒറ്റയാള്‍ സംസാരം ആയിട്ടാണ് കാണുന്നത്. ലളിതമായി പറഞ്ഞാല്‍, അവര്‍ തങ്ങളുടെ ഹൃദയത്തില്‍ ഉള്ളത് പ്രകടിപ്പിച്ചിട്ടു കര്‍ത്താവിനു അവരോടു പറയാനുള്ളത് കേള്‍ക്കുവാന്‍ കാത്തുനില്‍ക്കാതെ എഴുന്നേറ്റു പോകുന്നു. അതുകൊണ്ട് അടുത്ത പ്രാവശ്യം നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങളോടു സംസാരിക്കുവാന്‍ കര്‍ത്താവിനോടു പറയുകയും അത് കേള്‍ക്കുവാനായി നിശബ്ദമായി കാത്തിരിക്കുകയും ചെയ്യുക. ദൈവം തീര്‍ച്ചയായും സംസാരിക്കും.

ജ്ഞാനം സമ്പാദിക്കുന്നത് കേള്‍വിയിലൂടെയാണ്, സംസാരത്തിലൂടെ അല്ല. നിങ്ങള്‍ക്ക്‌ ഒരു അധരമേ ഉള്ളു, എന്നാല്‍ രണ്ടു കാതുകള്‍ ഉണ്ട്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഒരുവന്‍ കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും ഉള്ളവന്‍ ആയിരിക്കണം (യാക്കോബ് 1:19)

ദൈവീകമായ കേള്‍വി എന്ന അറിവ് പരിശീലിക്കുക അപ്പോള്‍ ശ്രേദ്ധേയമായ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ കാണുവാന്‍ കഴിയും.

Bible Reading: Joel 2-3; Amos 1-2
പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍ കേള്‍ക്കുവാനുള്ള കാതുകളും, അനുസരിക്കുവാനുള്ള ഹൃദയവും എനിക്ക് തരേണമേ. ജ്ഞാനത്തെ ശ്രദ്ധിക്കുവാന്‍ എന്‍റെ കാതുകളെയും ബുദ്ധിയിലേക്ക് ചായുവാന്‍ എന്‍റെ ഹൃദയത്തേയും ഒരുക്കേണമേ. ആമേന.



Join our WhatsApp Channel


Most Read
● ശീര്‍ഷകം: 2026 ആരംഭിക്കുന്നതിനുള്ള ദൈവീക രൂപരേഖ.
● ദിവസം 02 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #15
● നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അവന്‍ കേള്‍ക്കും
● മഴ പെയ്യുന്നു
● നമ്മുടെ രക്ഷകന്‍റെ നിരുപാധികമായ സ്നേഹം   
● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ