അനുദിന മന്ന
ദിവസം 12: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Friday, 22nd of December 2023
1
0
864
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ഇത് അസാധാരണമായ മുന്നേറ്റത്തിനുള്ള എന്‍റെ സമയമാകുന്നു
11യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്‍റെ വീട്ടിൽ മൂന്നു മാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്‍റെ കുടുംബത്തെയൊക്കെയും അനുഗ്രഹിച്ചു. 12ദൈവത്തിന്‍റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ്‍രാജാവിന് അറിവു കിട്ടിയപ്പോൾ ദാവീദ് പുറപ്പെട്ട് ദൈവത്തിന്‍റെ പെട്ടകം ഓബേദ്-എദോമിന്‍റെ വീട്ടിൽനിന്ന് ദാവീദിന്‍റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു. (2 ശമുവേല്‍ 6:11-12).
പഴയനിയമത്തില്‍, ദൈവത്തിന്‍റെ പെട്ടകം തന്‍റെ ജനത്തിന്‍റെ ഇടയിലെ ദൈവ സാന്നിദ്ധ്യത്തെ പ്രതിനിധാനം ചെയ്തിരുന്നു. പുതിയ നിയമത്തില്‍, ദൈവത്തിന്‍റെ സാന്നിദ്ധ്യം പെട്ടകത്തിനകത്ത് പരിമിതപ്പെടുന്നതല്ല; നമ്മുടെ ശരീരങ്ങള്‍ ഇപ്പോള്‍ ദൈവത്തിന്‍റെ മന്ദിരമാകുന്നു (1 കൊരിന്ത്യര്‍ 6:19-20). ഓബേദ്-എദോമിന്‍റെ മേലുണ്ടായിരുന്ന ദൈവത്തിന്‍റെ സാന്നിധ്യം മൂന്നുമാസംകൊണ്ട് അവന്‍റെ ജീവിതത്തിനു മാറ്റം വരുത്തിയെങ്കില്‍, നിങ്ങളുടെ ജീവിതത്തിലെ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തിനു അസാധാരണമായ മുന്നേറ്റം നിങ്ങള്‍ക്ക് തരുവാന്‍ കഴിയും. ദൈവത്തിന്‍റെ സാന്നിധ്യം ഇപ്പോഴും ശക്തിയുള്ളതാണ് മാത്രമല്ല ഏതൊരു സാഹചര്യത്തേയും മാറ്റിമറിക്കുവാന്‍ അതിനു സാധിക്കും. പുതിയ നിയമത്തില്‍ ക്രിസ്തു ദൈവത്തിന്‍റെ സാന്നിധ്യത്തെ പ്രതിനിധാനം ചെയ്തു, അവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒക്കേയും, അസാധാരണമായ മുന്നേറ്റങ്ങളുടെ ഒരു ചരിത്രം എല്ലായിപ്പോഴും ഉണ്ടായിട്ടുണ്ട്.
അസാധാരണമായ മുന്നേറ്റം ആസ്വദിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താകുന്നു?
1. നിങ്ങളുടെ ജീവിതത്തിലോ അല്ലെങ്കില്‍ നിങ്ങളുടെ കുടുംബ പരമ്പരയിലോ ഇതിനു മുമ്പ് സംഭവിച്ചിട്ടില്ലാത്ത ഒന്നാണ് അസാധാരണമായ മുന്നേറ്റം എന്നത്.
2. അസാധാരണമായ മുന്നേറ്റം എന്നാല്‍ ഒരു സാഹചര്യത്തിന്മേല്‍ ഉള്ളതായ ദൈവത്തിന്‍റെ അത്ഭുതകരമായ പ്രവര്‍ത്തികള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്.
3. ഒരു അസാധാരണമായ മുന്നേറ്റം ശ്രദ്ധേയവും നിഷേധിക്കാനാവാത്തതുമായ വിജയവും സാക്ഷ്യവും നേട്ടവുമാകുന്നു.
4. ഇത് യാതൊരു വഴിയുമില്ലാത്തിടത്ത് ദൈവം ഒരു വഴി ഒരുക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.
അസാധാരണമായ മുന്നേറ്റത്തിന്‍റെ വേദപുസ്തകത്തിലെ ഉദാഹരണങ്ങള്‍
1. കടബാധ്യത റദ്ദുചെയ്യുന്നതിനുള്ള സാമ്പത്തീകമായ ശാക്തീകരണം
2 രാജാക്കന്മാര്‍ 4:1-7 ല്‍, വിധവ ഒരു അസാധാരണമായ മുന്നേറ്റം അനുഭവിക്കയും കടത്തില്‍ നിന്നും മുക്തയാകുകയും ചെയ്തു. നിങ്ങളെ കടത്തില്‍ നിന്നും പുറത്തുകൊണ്ടുവരുവാന്‍ വേണ്ടി ദൈവത്തിന്‍റെ അഭിഷേകം ശക്തിയുള്ളതാകുന്നു. നിങ്ങളുടെ ജീവിതത്തിന്മേല്‍ ഞാന്‍ ഇങ്ങനെ കല്‍പ്പിക്കുന്നു; ഒരു അസാധാരണമായ മുന്നേറ്റത്തിനുള്ളതായ നിങ്ങളുടെ സമയമാകുന്നിത് യേശുവിന്‍റെ നാമത്തില്‍.
2. കൃപയാല്‍ ലജ്ജ മൂടിപോകും.
നവദമ്പതികളുടെ മേലും അവരുടെ കുടുംബത്തിന്‍റെ മേലും വീഴാമായിരുന്ന ലജ്ജയെ യേശുവിന്‍റെ സാന്നിധ്യം മൂടിക്കളയുവാന്‍ ഇടയായിത്തീര്‍ന്നു. വെള്ളം വീഞ്ഞാക്കി മാറ്റിയ അത്ഭുതം ഒരു അസാധാരണമായ മുന്നേറ്റം ആയിരുന്നു. (യോഹന്നാന്‍ 2:1-12). ദൈവത്തിന്‍റെ സാന്നിധ്യം വ്യത്യാസങ്ങള്‍ വരുത്തുന്നു, അത് ലജ്ജയേയും നിന്ദയേയും പുറത്താക്കുന്നു.
എങ്ങനെയാണ് അസാധാരണമായ മുന്നേറ്റങ്ങളെ ആസ്വദിക്കുന്നത്
1. എന്തെങ്കിലും സംഭവിക്കുന്നതുവരെ പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന ഒരു സാഹചര്യത്തിന്മേല്‍ ദൈവത്തിന്‍റെ ശക്തിയെ ക്ഷണിക്കുന്നു; ഇത് അസാദ്ധ്യങ്ങളെ സാധ്യങ്ങളാക്കി മാറ്റുന്നു. പ്രാര്‍ത്ഥിക്കുവാന്‍ തയ്യാറാകുന്ന ഒരു വ്യക്തിയുണ്ടെങ്കില്‍, മറുപടി നല്‍കുന്ന ഒരു ദൈവവുമുണ്ട്.
17ഏലീയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. 18അവൻ വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു. (യാക്കോബ് 5:17-18).
2. ദൈവവചനത്തോടുള്ള അനുസരണം
അസാധാരണമായ ഒരു മുന്നേറ്റത്തിലേക്ക് അനുസരണം നിങ്ങളെ നയിക്കുന്നു. നിങ്ങളുടെ അനുസരണത്തിന്‍റെ തലമാണ് നിങ്ങളുടെ മുന്നേറ്റത്തിന്‍റെ തലത്തെ തീരുമാനിക്കുന്നത്.
അതിനു ശിമോൻ: "നാഥാ, ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്‍റെ വാക്കിനു ഞാൻ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു". (ലൂക്കോസ് 5:5).
അവന്‍റെ അമ്മ ശുശ്രൂഷക്കാരോട്: "അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു". (യോഹന്നാന്‍ 2:5).
നമ്മുടെ ദൈവം ദഹിപ്പിക്കുന്ന ഒരു അഗ്നിയും, അവന്‍ തീകൊണ്ട് ഉത്തരം അരുളുന്ന ദൈവവുമാകുന്നു. (1 രാജാക്കന്മാര്‍ 18:24, എബ്രായര്‍ 12:29). ദൈവത്തിങ്കല്‍ നിന്നുള്ള മറുപടി അപ്രതീക്ഷിതമായിട്ടാണ് വരുന്നത്. നിങ്ങളുടെ ഉപവാസവും പ്രാര്‍ത്ഥനയുമെല്ലാം വൃഥാവായി പോകയില്ല; നിങ്ങളുടെ ജിവിതത്തിലെ ദൈവത്തിന്‍റെ മഹത്വം പരസ്യപ്പെടുത്തുന്നതായ സാക്ഷ്യങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും.
3. ഒരിക്കലും ഉപേക്ഷിക്കരുത്
എല്ലാ സാദ്ധ്യതകളുടേയും ദൈവമായി നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലയെങ്കില്‍, നിങ്ങള്‍ക്ക് അസാധാരണമായ മുന്നേറ്റങ്ങളെ ആസ്വദിക്കുവാന്‍ കഴിയുകയില്ല. പ്രതീക്ഷയില്ലാത്ത സാഹചര്യങ്ങളില്‍ പോലും, നിങ്ങള്‍ പ്രതീക്ഷയോടെ നിലനില്‍ക്കണം; അങ്ങനെയാണ് കഥയെ മാറ്റുവാന്‍ ദൈവത്തിനു ഇടപ്പെടുവാന്‍ കഴിയുന്നത്. അസാധാരണമായ പുരോഗതിയ്ക്കായി വിശ്വാസം നിങ്ങളെ എപ്പോഴും ഉറപ്പിക്കും. ഒരിക്കലും തളര്‍ന്നുപോകരുത്.
18“നിന്‍റെ സന്തതി ഇവ്വണ്ണം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് അവൻ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു. 19അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്‍റെ ശരീരം നിർജീവമായിപ്പോയതും സാറായുടെ ഗർഭപാത്രത്തിന്‍റെ നിർജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. 20ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിനു മഹത്ത്വം കൊടുത്തു, 21അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണമായി ഉറച്ചു. (റോമര്‍ 4:18-21).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1.പിതാവേ, മറഞ്ഞുകിടക്കുന്ന അവസരങ്ങളിലേക്ക് എന്‍റെ കണ്ണുകളെ തുറക്കേണമേ യേശുവിന്‍റെ നാമത്തില്‍. (എഫെസ്യര്‍ 1:18).
2.എന്‍റെ പുരോഗതിയെ തടയുന്നതായ എല്ലാ കോട്ടകളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വലിച്ചെറിയുന്നു. (2 കൊരിന്ത്യര്‍ 10:4).
3.എന്‍റെ ലക്ഷ്യസ്ഥാനത്തെ അട്ടിമറിക്കുവാന്‍ കഴിയുന്ന എല്ലാ ബന്ധങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വേര്‍പ്പെടുത്തുന്നു. (2 കൊരിന്ത്യര്‍ 6:14).
4.കര്‍ത്താവേ, അസാധാരണമായ ഒരു മുന്നേറ്റത്തിനായി എനിക്ക് ജ്ഞാനം നല്‍കേണമേ യേശുവിന്‍റെ നാമത്തില്‍. (യാക്കോബ് 1:5).
5.പിതാവേ, സാമ്പത്തീകവും, വൈവാഹീകവും, അന്തര്‍ദേശീയവുമായ മുന്നേറ്റങ്ങളെ യേശുവിന്‍റെ നാമത്തില്‍ എനിക്ക് തരേണമേ. (യിരെമ്യാവ് 29:11).
6.സാക്ഷ്യങ്ങള്‍ എനിക്ക് നിഷേധിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരു ശക്തിയും പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ നശിച്ചുപോകട്ടെ. (യെശയ്യാവ് 54:17).
7.എന്‍റെ അടുത്ത തലത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു ബലവാനും, യേശുവിന്‍റെ നാമത്തില്‍ ബന്ധിക്കപ്പെടട്ടെ. (മത്തായി 12:29).
8.കര്‍ത്താവേ, എന്‍റെ കുടുംബത്തിനും എനിക്കും വേണ്ടി അനുഗ്രഹത്തിന്‍റെ പുതിയ വാതിലുകളെ യേശുവിന്‍റെ നാമത്തില്‍ തുറക്കേണമേ. (വെളിപ്പാട് 3:8).
9.ഈ കാലയളവില്‍ സമസ്ത മേഖലകളിലും ഒരു മുന്നേറ്റം യേശുവിന്‍റെ നാമത്തില്‍ ഞാന്‍ സ്വീകരിക്കുന്നു. (സങ്കീര്‍ത്തനം 84:11).
10.എന്‍റെ സാക്ഷ്യവും ലക്ഷ്യസ്ഥാനവും വഴിതിരിച്ചുവിടുവാന്‍ ലക്ഷ്യമിടുന്ന ഏതൊരു ശക്തിയുമേ, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിന്നെ നശിപ്പിക്കുന്നു. (ലൂക്കോസ് 10:19).
11.എന്‍റെ മുന്നേറ്റങ്ങള്‍ക്കു എതിരായി പോരാടുന്ന എല്ലാ ബലിപീഠങ്ങളും, യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ. (ന്യായാധിപന്മാര്‍ 6:25-27).
12.എന്‍റെ ഭാവിയ്ക്ക് എതിരായി തരംതാഴ്ത്തി സംസാരിക്കുന്ന ഏതൊരു ശക്തിയും, യേശുവിന്‍റെ നാമത്തില്‍ നിശബ്ദമായി പോകട്ടെ. (യെശയ്യാവ് 54:17).
13.എന്‍റെ ലക്ഷ്യസ്ഥാനം നഷ്ടപ്പെടുകയില്ല, യേശുവിന്‍റെ നാമത്തില്‍. (യിരെമ്യാവ് 1:5).
14.എന്‍റെ നല്ല പ്രതീക്ഷകള്‍ വെട്ടിച്ചുരുക്കപ്പെടുകയില്ല, യേശുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 23:18).
15.അതേ കര്‍ത്താവേ, എന്നേയും, എന്‍റെ കുടുംബാംഗങ്ങളെയും, പാസ്റ്റര്‍ മൈക്കിളിനേയും, ടീമിനെയും അഭിഷേകത്തിന്‍റെ ഒരു ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകേണമേ യേശുവിന്‍റെ നാമത്തില്‍. (1 ശമുവേല്‍ 16:13).
16.പിതാവേ, അസാധാരണമായ മുന്നേറ്റത്തിനായി യേശുവിന്‍റെ നാമത്തില്‍ എന്നെ ശക്തീകരിക്കേണമേ. (അപ്പൊ.പ്രവൃ 1:8).
17.യേശുവിന്‍റെ നാമത്തില്‍, ഇത് എന്‍റെ അസാധാരണമായ പുരോഗതിയുടെ സമയമാകുന്നു. (സങ്കീര്‍ത്തനം 75:6-7).
18.യേശുവിന്‍റെ നാമത്തില്‍, എനിക്ക് നഷ്ടമായത് ഒക്കേയും ഞാന്‍ പിന്തുടരുകയും, മറികടക്കുകയും, വീണ്ടുകൊള്ളുകയും ചെയ്യും, യേശുവിന്‍റെ നാമത്തില്‍. (1 ശമുവേല്‍ 30:8).
19.കര്‍ത്താവേ, എന്നേയും മറ്റു എല്ലാവരേയും ഈ 40 ദിവസ ഉപവാസത്തില്‍ ശക്തീകരിക്കേണമേ. (യെശയ്യാവ് 40:31).
20.സകലതും എന്‍റെ നന്മയ്ക്കായി കൂടി വ്യാപരിക്കുവാന്‍ ആരംഭിക്കട്ടെ എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കല്‍പ്പിക്കുന്നു. (റോമര്‍ 8:28).
Join our WhatsApp Channel
Most Read
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 5● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
● 21 ദിവസങ്ങള് ഉപവാസം: ദിവസം #10
● ദിവസം 22: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള് ഉപവാസം: ദിവസം #1
● തിരിച്ചടികളില് നിന്നും തിരിച്ചുവരവിലേക്ക്
● ആത്മീയ വാതിലുകള് അടയ്ക്കുന്നു
അഭിപ്രായങ്ങള്‍