english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കൃപാദാനം
അനുദിന മന്ന

കൃപാദാനം

Saturday, 1st of June 2024
1 0 853
Categories : കൃപ (Grace)
"ആ സുവിശേഷത്തിനു ഞാന്‍ അവന്‍റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്‍റെ കൃപാദാനത്താല്‍ ശുശ്രൂഷക്കാരനായിത്തീര്‍ന്നു." (എഫെസ്യര്‍ 3:7).

മെരിയം വെബ്സ്റ്റെര്‍ ഡിക്ഷനറി അനുസരിച്ച്, ഒരു ദാനം എന്നാല്‍: "ഒരു വ്യക്തി പ്രതിഫലം കൂടാതെ മറ്റൊരു വ്യക്തിയ്ക്ക് സ്വമേധയാ കൈമാറുന്നത് എന്തുമാകാം". ഇത് ചൂണ്ടികാണിക്കുന്ന ഒരു യാഥാര്‍ത്ഥ്യം ഉണ്ട് അതായത് ഒരു ദാനം നിര്‍ണ്ണയിക്കുന്നത് സ്വീകരിക്കുന്നവര്‍ അല്ല പ്രത്യുത കൊടുക്കുന്നവര്‍ ആകുന്നു. ദാനം കൊടുക്കുന്ന ഒരു വ്യക്തിയാണ് എപ്പോള്‍ ദാനം കൊടുക്കണമെന്നും, എങ്ങനെ അത് കൊടുക്കണമെന്നും, ആര്‍ക്കാണ് അത് കൊടുക്കേണ്ടത് എന്നും തീരുമാനിക്കുന്നത്.

രസകരമായി, പുതിയ നിയമ പദമായ 'ദാനം' (കരിസ്മ) പലപ്പോഴും കൃപ എന്നാണ് പരിഭാഷപ്പെടുത്തുന്നത്. ദൈവ വചനം എഴുതിയവര്‍ പോലും കൃപയെ ഒരു ദാനമായിട്ടാണ് മനസ്സിലാക്കുന്നത്: അര്‍ഹിക്കാത്ത ഒരു ദാനം. നാം ഇത് പ്രാപിക്കുന്നത് നമ്മില്‍ത്തന്നെ ഉള്ള നമ്മുടെ യോഗ്യതകൊണ്ടല്ല അല്ലെങ്കില്‍ അതിനു യോഗ്യരായി തീരുവാന്‍ നാം എന്തെങ്കിലും ചെയ്തതുകൊണ്ടുമല്ല.

നമ്മുടെ പ്രവൃത്തികളും യോഗ്യതകളും നിമിത്തമല്ല ദൈവത്തിന്‍റെ കൃപ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നത്‌. ആയതുകൊണ്ട്, ദൈവം തന്‍റെ കൃപ നമ്മിലേക്ക്‌ നീട്ടുന്നതില്‍ നിന്നും ദൈവത്തെ നിര്‍ത്തുവാനോ അത് കുറയ്ക്കുവാനോ വേണ്ടി നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയുകയില്ല. ദൈവമാണ് കൃപയുടെ ദാതാവ്, മനുഷ്യരുടെ പ്രവര്‍ത്തികളില്‍ നിന്നും നിഷ്ക്രിയത്വത്തില്‍ നിന്നും വേറിട്ടുള്ള ഒരു പീഠത്തിന്മേല്‍ കൃപയുടെ പ്രവര്‍ത്തികളെ ഉറപ്പിക്കുവാന്‍ ദൈവം തീരുമാനിച്ചു. ഒരു ദാനം നാം എന്തു ചെയ്യുന്നു എന്നതിനെ മാത്രം അടിസ്ഥാനമാക്കി ഉള്ളതാണെങ്കില്‍, അതിന്‍റെ കാതല്‍ തെറ്റുള്ളതായിരിക്കും.

അങ്ങനെയെങ്കില്‍ അവന്‍റെ കൃപയുടെ ഉറവിടം എവിടയാണ്? അവന്‍റെ കൃപ വന്നത് എവിടെ നിന്നാണ്? മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യത്തില്‍ അപ്പോസ്തലനായ പൌലോസ് ഈ രഹസ്യം തുറന്നുകാട്ടുന്നു: "അവന്‍റെ ശക്തിയുടെ വ്യാപാരപ്രകാരം". കൃപ നമ്മിലേക്ക്‌ പകരപ്പെട്ടത്‌ നമ്മുടെ സല്‍പ്രവൃത്തി നിമിത്തമോ നമ്മുടെ ഫലപ്രാപ്തി നിമിത്തമോ അല്ല, പിന്നെയോ ദൈവത്തിന്‍റെ കാര്യക്ഷമതയാണ്. ദൈവം പരിമിതിയില്ലാത്ത ശക്തിയുടേയും അനന്തമായ സാദ്ധ്യതകളുടേയും ദൈവമാണെന്ന് തന്‍റെ വചനത്താല്‍ നാം അറിയുന്നു. 

അതുകൊണ്ട്, മാനുഷീക ബുദ്ധിയേയും മനസ്സിന്‍റെ ചിന്തകളേയും കവിയുന്ന ആത്മീക ഔന്നത്യത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ദൈവം നമ്മുടെ മുന്‍പില്‍ വെച്ചിരിക്കുന്ന ആ ബ്ലാങ്ക് ചെക്ക് നാം ഉപയോഗപ്പെടുത്തണം. നാം ചെയ്യേണ്ടത് ഇത്രമാത്രമാണ് ദൈവത്തിന്‍റെ വചനത്തില്‍ വിശ്വസിക്കയും പൂര്‍ണ്ണമായി അവന്‍റെ കൃപയില്‍ ആശ്രയിക്കയും ചെയ്യുക. വ്യക്തിപരമായ കഴിവുകളെ പ്രവര്‍ത്തന നിരതമാക്കുന്നതല്ല കൃപ പ്രത്യുത അത് അമാനുഷികമായ കഴിവുകളുടെ വിതരണം ആകുന്നു!

ദൈവം തന്‍റെ അനന്തമായ ജ്ഞാനത്താല്‍, സകല മനുഷ്യര്‍ക്കും സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ ആസ്വദിക്കുവാന്‍ ഒരു കാര്യപരിപാടി ആസൂത്രണം ചെയ്തിരിക്കുന്നു. ഈ ഭൂമിയില്‍ ദൈവീക സ്വഭാവത്തെപോലെ ജീവിക്കുവാനായി നമുക്കുവേണ്ടി ഒരു വാതില്‍ വിശാലമായി തുറന്നുവച്ചിരിക്കുന്നു, എന്നാല്‍ ഈ വലിയ അവസരം വിനിയോഗിക്കുവാനുള്ള സൂത്രവാക്യം കൃപയാണ്! മറ്റു യാതൊന്നും മതിയാവുകയില്ല. നിങ്ങളുടെ ക്രിസ്തീയ യാത്രയിലെ കഷ്ടങ്ങള്‍ നിമിത്തം നിങ്ങള്‍ ക്ഷീണിതരാണോ? ജീവിതത്തിലെ വെല്ലുവിളികളുടെ നടുവിലും ഒരു ജയാളിയുടെ ജീവിതം നയിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? നിങ്ങള്‍ ദൈവവചനത്തില്‍ വായിക്കുന്നതായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കണമെന്ന് നിങ്ങള്‍ എപ്പോഴും ആഗ്രഹിക്കുമോ?

എങ്കില്‍ നിങ്ങള്‍ക്ക്‌ ദൈവത്തിന്‍റെ കൃപയല്ലാതെ മറ്റൊന്നും ആവശ്യമില്ല: അതാണ്‌ വിജയത്തിനും ആധിപത്യത്തിനുമുള്ള ദൈവത്തിന്‍റെ അമാനുഷീകമായ ഉപകരണം. വാസ്തവത്തില്‍, ദൈവത്തില്‍ ആശ്രയിക്കുവാനും, അവനില്‍ കാത്തിരിക്കുവാനും, ശരിയായി ദൈവത്തെ അന്വേഷിക്കുവാനും നിങ്ങള്‍ക്ക് കൃപ ആവശ്യമാണ്‌. ദൈവത്തിന്‍റെ നിലയ്ക്കാത്ത, നിരന്തരമായ കൃപയിലുള്ള പൂര്‍ണ്ണ ഉറപ്പോടുകൂടെ ഇന്ന് പുറത്തിറങ്ങുക.
പ്രാര്‍ത്ഥന
പിതാവേ, സകലത്തിനും വേണ്ടി അങ്ങയുടെ കൃപയില്‍ ആശ്രയിക്കുവാന്‍ എന്നെ സഹായിക്കേണമേ. എന്‍റെ ജീവിതം അങ്ങയുടെ കൃപയില്‍ ഉറച്ചിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2
● മാറ്റമില്ലാത്ത സത്യം
● യഹോവയെ വിളിച്ചപേക്ഷിപ്പിന്‍
● നിരുത്സാഹത്തിന്‍റെ അമ്പുകളെ അതിജീവിക്കുക - 1
● എസ്ഥേറിന്‍റെ രഹസ്യം എന്തായിരുന്നു?
● എന്താണ് വിശ്വാസം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ