english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദൈവം എങ്ങനെയാണ് കരുതുന്നത് #4
അനുദിന മന്ന

ദൈവം എങ്ങനെയാണ് കരുതുന്നത് #4

Monday, 16th of September 2024
1 0 360
Categories : കരുതല്‍ (Provision)
4. നിങ്ങളുടെ ശത്രുക്കളുടെ കരങ്ങളില്‍ കൂടി ദൈവം കരുതും.

വളരെ ഉറച്ച ശബ്ദത്തില്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്ന ഒരു വിധവ ഉണ്ടായിരുന്നു. അവളുടെ ആവശ്യങ്ങള്‍ക്കായി അനുദിനവും ഉറച്ച ശബ്ദത്തില്‍ അവള്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍, ഇതൊന്നും അവളുടെ അയല്‍വാസിയായിരുന്ന തികച്ചും നിരീശ്വരവാദിയായ ഒരു വ്യക്തിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ സ്ത്രീയുടെ ഉച്ചത്തിലുള്ള പ്രാര്‍ത്ഥന അദ്ദേഹത്തിനു തികച്ചും ഒരു ശല്യമായി മാറി.

ഒരു ദിവസം, പതിവുപോലെ ഈ സ്ത്രീ തന്‍റെ ആവശ്യങ്ങള്‍ക്കായി ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ഈ പ്രാവശ്യം, സാധാരണയായി ദൈവം മറുപടി കൊടുക്കുന്ന വേഗത്തില്‍ ഉത്തരം ലഭിക്കുന്നില്ല എന്ന് തോന്നി. എന്നാല്‍, ഈ സ്ത്രീ കൂടുതല്‍ ഉത്സാഹഭരിതയായി പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു. അത് ആ നിരീശ്വരവാദിയെ കൂടുതല്‍ പ്രകോപിപ്പിക്കുവാന്‍ കാരണമായി, അങ്ങനെ ആ സ്ത്രീയുടെ മുമ്പില്‍ ദൈവമില്ല എന്നു തെളിയിച്ചുകൊണ്ട്‌ അവളെ ഒരു പാഠം പഠിപ്പിക്കുവാന്‍ അവന്‍ തീരുമാനിച്ചു. 

അദ്ദേഹം കമ്പോളത്തില്‍ പോയി ഏകദേശം രണ്ടു വണ്ടി നിറയെ പലചരക്ക് സാധനങ്ങളും വീട്ടാവശ്യത്തിനുള്ള മറ്റു വസ്തുക്കളും വാങ്ങിച്ചു. പിന്നീട്, നിശബ്ദമായി വീടിന്‍റെ പിന്‍വശത്തില്‍ കൂടി കയറി രണ്ടു ചാക്ക് നിറയെ സാധനങ്ങള്‍ അടുക്കളയിലേക്ക് തള്ളിയിട്ടു. 

സ്ത്രീ ആ ശബ്ദം കേള്‍ക്കുകയും, തന്‍റെ പ്രാര്‍ത്ഥനയ്ക്ക് മറുപടി ലഭിച്ചോ എന്ന് നോക്കേണ്ടതിനായി മാത്രം പ്രാര്‍ത്ഥന നിര്‍ത്തുകയും ചെയ്തു. പിന്നീട് അവള്‍ ദൈവത്തെ അത്യധികമായി സ്തുതിയ്ക്കുവാനായി തുടങ്ങി, അപ്പോള്‍ വാതിലിലെ മണി മുഴങ്ങി - അത് ആ നിരീശ്വരവാദിയായിരുന്നു. അവന്‍ അവളെ പരിഹസിച്ചുകൊണ്ട് പറഞ്ഞു, "ദൈവമൊന്നുമില്ല; ഞാനാണ് ഈ കാര്യങ്ങള്‍ ചെയ്തത്". ആ സ്ത്രീ നടുങ്ങിപോയി. എന്നിരുന്നാലും, അവള്‍ പ്രാര്‍ത്ഥനയ്ക്കായി മടങ്ങിപോയി, പതിവുപോലെ, തന്‍റെ ശബ്ദമുയര്‍ത്തി ഇങ്ങനെ പ്രാര്‍ത്ഥിക്കുവാനായി ആരംഭിച്ചു, "കര്‍ത്താവേ അങ്ങയുടെ കരുതലിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു, അത് എത്തിയ്ക്കുവാന്‍ ദുഷ്ടനെ പോലും അങ്ങ് ഉപയോഗിച്ചുവല്ലോ". ഈ സംഭവം ഒരു തമാശയായി തോന്നുമായിരിക്കാം, എന്നാല്‍ സത്യത്തിന്‍റെ ഘടകം അതില്‍ അടങ്ങിയിട്ടുണ്ട്.

ഒരുവന്‍റെ വഴികൾ യഹോവയ്ക്കു പ്രസാദകരമായിരിക്കുമ്പോൾ അവിടുന്ന് അവന്‍റെ ശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു. (സദൃശ്യവാക്യങ്ങള്‍ 16:7).

ഒരുവന്‍റെ വഴികള്‍ യാഹോവയ്ക്കു പ്രസാദമായിരിക്കുമ്പോള്‍, അവന്‍റെ ഉപദ്രവകാരികളെ അവന്‍റെ ഉപകാരികളാക്കി ദൈവം മാറ്റും. 

ദൈവം തന്‍റെ പ്രവാചകനായ എലിയാവിനോട് പറഞ്ഞു, "തോട്ടിൽനിന്ന് നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിന് ഞാൻ കാക്കയോട് കല്പിച്ചിരിക്കുന്നു. അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; യോർദ്ദാനിലേക്ക് ഒഴുകുന്ന കെരീത്ത് തോട്ടിനരികെ പാർത്തു. കാക്ക അവന് രാവിലെയും വൈകുന്നേരത്തും അപ്പവും ഇറച്ചിയും കൊണ്ടുവന്ന് കൊടുത്തു; തോട്ടിൽനിന്ന് അവൻ കുടിച്ചു". (1 രാജാക്കന്മാര്‍ 17:4-6).

എന്‍റെ കുട്ടികാലത്ത്, ഞങ്ങളുടെ വീടിന്‍റെ വെളിയില്‍ വരുമായിരുന്ന തദ്ദേശീയനായ ഒരു മീന്‍കച്ചവടക്കാരനെ ഞാന്‍ ഓര്‍ക്കുന്നു. അവന്‍ മീന്‍ പുറത്തെടുക്കുന്ന ആ നിമിഷം, ഒരുപാട് കാക്കകള്‍ അവനു ചുറ്റും കൂടുമായിരുന്നു. ചെറിയ ഒരു പഴുത് കിട്ടിയാല്‍ അവകള്‍ പെട്ടെന്ന് പറന്നുവന്ന്, ചില കഷണങ്ങള്‍ കൊത്തിയെടുത്തുകൊണ്ട് ഒരു വിരുന്നിനായി പറന്നുപോകും!.

തക്കം കിട്ടിയാല്‍ മോഷ്ടിക്കുന്ന, കൊത്തിയെടുക്കുന്ന സ്വഭാവമുള്ള അങ്ങനെയുള്ള പക്ഷികളില്‍ കൂടിയാണ് ദൈവം തന്‍റെ പ്രവാചകനായ ഏലിയാവിനെ പോഷിപ്പിച്ചത്. ആകയാല്‍, എലിയാവിനുവേണ്ടി ദൈവത്തിനു അത് ചെയ്യുവാന്‍ കഴിഞ്ഞുവെങ്കില്‍ എനിക്കായും നിങ്ങള്‍ക്കായും ചെയ്യുവാനും ദൈവത്തിനു സാധിക്കും.

ദൈവത്തിന് മുഖപക്ഷമില്ല (അപ്പൊ.പ്രവൃ 10:34), ദൈവം പക്ഷപാതം കാണിക്കുന്ന ദൈവമല്ല. (റോമര്‍ 12:11). എലിയാവിനു വേണ്ടി ദൈവം ചെയ്തത് നിങ്ങള്‍ക്കുവേണ്ടിയും എനിക്കുവേണ്ടിയും ദൈവം ചെയ്യും.

പ്രാര്‍ത്ഥന
എന്‍റെ കൈകളുടെ പ്രവര്‍ത്തി അഭിവൃദ്ധി പ്രാപിക്കയും യേശുവിന്‍റെ നാമത്തില്‍ ദൈവത്തിനു മഹത്വം കൊണ്ടുവരികയും ചെയ്യും. ആകയാല്‍, ഇതുപോലെ, എന്നെ അനുഗ്രഹിക്കുവാന്‍ ദൈവം എന്‍റെ ശത്രുക്കളെ ഉപയോഗിക്കും യേശുവിന്‍റെ നാമത്തില്‍.

(എല്ലാവരോടും താഴ്മയായുള്ള ഒരു അപേക്ഷ,
ഈ അനുദിന മന്ന സാധ്യമാകുന്നിടത്തോളം ആളുകളുമായി ദയവായി പങ്കുവെയ്ക്കുക. ദൈവത്തിന്‍റെ വചനം വ്യാപിക്കട്ടെ).


Join our WhatsApp Channel


Most Read
● സ്തോത്രമര്‍പ്പിക്കുന്നതിന്‍റെ ശക്തി
● ആരാധനയ്ക്കുള്ള ഇന്ധനം
● ആഴമേറിയ വെള്ളത്തിലേക്ക്
● ദിവസം 25: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നല്ലത് ആണ് ഏറ്റവും നല്ലതിന്‍റെ ശത്രു
● നമ്മുടെ രക്ഷകന്‍റെ നിരുപാധികമായ സ്നേഹം   
● സ്തോത്രമാകുന്ന യാഗം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ