അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #12
Thursday, 23rd of December 2021
3
1
1154
Categories :
Fasting and Prayer
ബന്ധങ്ങളുടെ പുനരുദ്ധാരണം
കോപം വിധിയെ തകര്‍ക്കുന്ന ഒന്നാണ്. വിധിയുടെ ഒന്നാമത്തെ ശത്രുവാണ് കോപം. ഇത് ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധങ്ങളെ കാര്യമായി സ്വാധീനിക്കും.
മോശെ ആദ്യമായി കോപിച്ച സമയത്ത് അവന്‍ ഒരാളെ കൊല്ലുവാന്‍ ഇടയായി. (പുറപ്പാട് 2:12)
രണ്ടാമത്തെ പ്രാവശ്യം താന്‍ കോപിച്ച സമയത്ത്, ദൈവം തന്‍റെ കൈപ്പണിയാല്‍ കൊത്തിയെടുത്ത് തന്‍റെ വിരലുകള്‍ കൊണ്ട് എഴുതിയ കല്പനകള്‍ അടങ്ങിയ ആദ്യത്തെ കല്പലക മോശെ എറിഞ്ഞുടച്ചു കളഞ്ഞു, പൊന്നുകൊണ്ടുള്ള കാളകുട്ടിയെ തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു, അതിന്‍റെ ചാരം വെള്ളത്തില്‍ വിതറി, എന്നിട്ട് യിസ്രായേലിനെ കുടിപ്പിച്ചു. (പുറപ്പാട് 32:19-20).
മൂന്നാമത്തെ പ്രാവശ്യം താന്‍ കോപിച്ചപ്പോള്‍, പാറയോട് സംസാരിക്കേണ്ടതിനു പകരം രണ്ടുവട്ടം അതിനെ അടിച്ചു, തുടര്‍ന്നുള്ള നടപടിക്രമം എന്ന നിലയില്‍ തന്‍റെ ശുശ്രൂഷ അവസാനിച്ചു. (സംഖ്യാപുസ്തകം 20:11)
കോപം നിങ്ങള്‍ കൈകാര്യം ചെയ്യേണ്ട വളരെ ഗൌരവമുള്ള ഒരു കാര്യമാണ്. മറ്റ് ആത്മാക്കള്‍ അകത്തു പ്രവേശിക്കാനുള്ള വാതില്‍ ഇത് തുറന്നു കൊടുക്കും. അത് വളരെ ചൂടുള്ള കല്‍ക്കരി കൈകളില്‍ പിടിച്ചുകൊണ്ടു നിങ്ങള്‍ക്ക് ദേഷ്യമുള്ള വ്യക്തിയെ എറിയുവാനായി കാത്തിരിക്കുന്നത് പോലെയാണ്, എന്നാല്‍ അത് നിങ്ങളെത്തന്നെ പൊള്ളിക്കുകയാണ് ശരിക്കും ചെയ്യുന്നത്.
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
സദൃശ്യവാക്യങ്ങള്‍ 13:20
സദൃശ്യവാക്യങ്ങള്‍ 18:24
സദൃശ്യവാക്യങ്ങള്‍ 17:17
യോഹന്നാന്‍ 15:12-13
നിങ്ങളേയും, നിങ്ങളുടെ വീടുകളേയും, നിങ്ങളുടെ അവകാശങ്ങളേയും, നിങ്ങളുടെ കുടുംബാംഗങ്ങളേയും എണ്ണകൊണ്ട് അഭിഷേകം ചെയ്യുക. നിങ്ങളുടെ വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവക്കും അങ്ങനെ ചെയ്യുക.
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).
എന്‍റെ ജീവിതത്തിലുള്ള കോപത്തിന്‍റെ ആത്മാവേ, എന്നെന്നേക്കും ആയി നശിക്കുവാന്‍ ഞാന്‍ യേശുവിന്‍റെ നാമത്തില്‍ നിന്നോടു കല്‍പ്പിക്കുന്നു.
കോപത്തിന്‍റെ ആത്മാവിനാല്‍ എന്‍റെ ജീവിതത്തില്‍ തുറക്കപ്പെട്ട സകല വാതിലുകളും യേശുവിന്‍റെ നാമത്തില്‍ എന്നേക്കുമായി അടഞ്ഞുപോകട്ടെ.
പരിശുദ്ധാത്മാവേ കോപത്താല്‍ എന്നില്‍ ഉളവായതായ എല്ലാ കേടുപാടുകളേയും യേശുവിന്‍ നാമത്തില്‍ സൌഖ്യമാക്കേണമേ.
ജനങ്ങള്‍ എന്നെ കാണുമ്പോള്‍ (എന്നെകുറിച്ച് കേള്‍ക്കുമ്പോള്‍, എന്നെകുറിച്ച് ചിന്തിക്കുമ്പോള്‍) അവരുടെ ഹൃദയങ്ങളില്‍ സന്തോഷം ഉണ്ടാകണം. (പുറപ്പാട് 4:14)
വെറുപ്പിന്‍റെയും തെറ്റിദ്ധാരണയുടേയും സകല ആത്മാവിനേയും എന്‍റെ എല്ലാ ബന്ധങ്ങളില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പിഴുതുകളയുന്നു.
എന്‍റെ എല്ലാ ബന്ധങ്ങളേയും യേശുവിന്‍റെ രക്തംകൊണ്ട് ഞാന്‍ മറയ്ക്കുന്നു. എന്‍റെ ജീവിതത്തിലെ എല്ലാ ബന്ധങ്ങളും ദൈവത്തിന്‍റെ അഗ്നിയുടെ സ്പര്‍ശനം യേശുവിന്‍റെ നാമത്തില്‍ സ്വീകരിക്കട്ടെ.
സമാധാന പ്രഭുവായ കര്‍ത്താവായ യേശുക്രിസ്തു എന്‍റെ എല്ലാ ബന്ധങ്ങളിലും വാഴുമാറാകട്ടെ.
പരിശുദ്ധാത്മാവേ എന്‍റെ എല്ലാ ബന്ധങ്ങളേയും രൂപാന്തരപ്പെടുത്തുകയും മാത്രമല്ല ദൈവരാജ്യത്തിന്‍റെ വ്യാപ്തിക്കുവേണ്ടി എന്‍റെ എല്ലാ ബന്ധങ്ങളെയും ഉപയോഗിക്കുകയും ചെയ്യണമേ.
മറഞ്ഞിരിക്കുന്ന എല്ലാ ദുഷ്ട ആത്മബന്ധങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പരിത്യജിക്കുന്നു.
എന്‍റെ ബന്ധങ്ങള്‍ക്ക് എതിരായുള്ള എല്ലാ പൈശാചീക എഴുത്തുകളും യേശുവിന്‍റെ രക്തത്താല്‍ കഴുകി ശുദ്ധിയാകട്ടെ.
എന്‍റെ സ്വപ്നത്തില്‍ ഞാന്‍ കാണുന്ന ഭാര്യാ/ഭര്‍ത്തൃ ബന്ധങ്ങളുടെ മേല്‍ വരുന്ന ആത്മാക്കള്‍, ആഭിചാര ക്രീയകള്‍ അവയെല്ലാം യേശുവിന്‍റെ നാമത്തില്‍ അഗ്നിയാല്‍ കരിഞ്ഞുമാറട്ടെ.
എന്‍റെ സ്വപ്നത്തില്‍ എന്‍റെ ഭാര്യയായി/ഭര്‍ത്താവായി പ്രത്യക്ഷപ്പെടുന്നതിന്‍റെ പിന്നിലൂള്ള എല്ലാ ആഭിചാരങ്ങളും യേശുവിന്‍റെ നാമത്തില്‍ അഗ്നിയാല്‍ കത്തി ചാമ്പലാകട്ടെ.
എന്‍റെ ബന്ധങ്ങളുമായി, അവയെ വിഘ്നപ്പെടുത്തുവാന്‍, ശാരീരികമായി ബന്ധിക്കപ്പെട്ടിരിക്കുന്ന എല്ലാ ആഭിചാരക്രീയ പ്രതിനിധികളും യേശുവിന്‍ നാമത്തില്‍ അഗ്നിയാല്‍ നാമാവശേഷമായി തീരട്ടെ.
Join our WhatsApp Channel
Most Read
● ദിവസം 27: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● സര്പ്പങ്ങളെ തടയുക
● ദൈവം എങ്ങനെയാണ് കരുതുന്നത് #3
● ആരാധനയുടെ നാലു അത്യന്താപേക്ഷിതങ്ങള്
● നിങ്ങളുടെ രക്ഷയുടെ ദിവസം ആഘോഷിക്കുക
● ദിവസം 07 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● മതപരമായ ആത്മാവിനെ തിരിച്ചറിയുക
അഭിപ്രായങ്ങള്‍