ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിപ്പാനും ( അങ്ങനെ തനിക്കു തന്‍റെ ഗതി ശരിയായി നയിക്കുവാന്‍ കഴിയും) (സദൃശ്യ 1:5)
ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ബുദ്ധിമാനായ ഒരുവന്‍ കേട്ട് ജ്ഞാനി ആയി തീരുന്നു. സാരാംശം ലളിതമാണ്: ജ്ഞാനികള്‍ ആയവര്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുന്നു.
ജ്ഞാനത്തില്‍ വളരാനുള്ള ഒരു മാര്‍ഗ്ഗം എന്നത്, ജ്ഞാനികള്‍ ആയവരുടെ സന്ദേശങ്ങള്‍ കേള്‍ക്കുകയും അവരുടെ പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തു അവരില്‍ നിന്നും പഠിക്കുക എന്നുള്ളതാണ്. ജ്ഞാനത്തിനു വേണ്ടി വായിക്കുവാന്‍ കഴിയുന്ന ഏറ്റവും നല്ല പുസ്തകം സദൃശ്യവാക്യങ്ങള്‍ ആണ്. സദൃശ്യവാക്യങ്ങളില്‍ 31 അദ്ധ്യായങ്ങള്‍ ആണ് ഉള്ളത്, നിങ്ങള്‍ക്ക് ഓരോ ദിവസത്തെ തീയതി അനുസരിച്ച് ഓരോ ദിവസവും അതാത് അദ്ധ്യായങ്ങള്‍ വായിക്കുവാന്‍ സാധിക്കും. ഉദാഹരണത്തിന്, ഇന്ന് 4-ാം തീയതി ആണെങ്കില്‍, സദൃശ്യവാക്യങ്ങള്‍ 4-ാം അദ്ധ്യായം വായിക്കുക, അങ്ങനെ തുടരുക.
നിങ്ങള്‍ ഓരോ അദ്ധ്യായം വായിക്കുമ്പോഴും, നിങ്ങള്‍ അത് കേള്‍ക്കുകയും നിങ്ങളുടെ അകത്തെ മനുഷ്യനോടു സംസാരിക്കുകയും വേണം. ഇത് സ്ഥിരമായി ചെയ്യുമ്പോള്‍ നിങ്ങള്‍ ജ്ഞാനിയായി വളരുവാന്‍ ഇടയാകും.
ദൈവീക ജ്ഞാനം പ്രാപിപ്പാനുള്ള മറ്റൊരു മാര്‍ഗ്ഗം നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കര്‍ത്താവിനു പറയാനുള്ളത് കേള്‍ക്കുക എന്നുള്ളതാണ്. പല ആളുകളും പ്രാര്‍ത്ഥനയെ ഒറ്റയാള്‍ സംസാരം ആയിട്ടാണ് കാണുന്നത്. ലളിതമായി പറഞ്ഞാല്‍, അവര്‍ തങ്ങളുടെ ഹൃദയത്തില്‍ ഉള്ളത് പ്രകടിപ്പിച്ചിട്ടു കര്‍ത്താവിനു അവരോടു പറയാനുള്ളത് കേള്‍ക്കുവാന്‍ കാത്തുനില്‍ക്കാതെ എഴുന്നേറ്റു പോകുന്നു. അതുകൊണ്ട് അടുത്ത പ്രാവശ്യം നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങളോടു സംസാരിക്കുവാന്‍ കര്‍ത്താവിനോടു പറയുകയും അത് കേള്‍ക്കുവാനായി നിശബ്ദമായി കാത്തിരിക്കുകയും ചെയ്യുക. ദൈവം തീര്‍ച്ചയായും സംസാരിക്കും.
ജ്ഞാനം സമ്പാദിക്കുന്നത് കേള്‍വിയിലൂടെയാണ്, സംസാരത്തിലൂടെ അല്ല. നിങ്ങള്‍ക്ക് ഒരു അധരമേ ഉള്ളു, എന്നാല്‍ രണ്ടു കാതുകള്‍ ഉണ്ട്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഒരുവന്‍ കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും ഉള്ളവന്‍ ആയിരിക്കണം (യാക്കോബ് 1:19)
ദൈവീകമായ കേള്‍വി എന്ന അറിവ് പരിശീലിക്കുക അപ്പോള്‍ ശ്രേദ്ധേയമായ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ കാണുവാന്‍ കഴിയും.

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 3 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച:
പിതാവേ, യേശുവിന്‍റെ നാമത്തില്‍ കേള്‍ക്കുവാനുള്ള കാതുകളും, അനുസരിക്കുവാനുള്ള ഹൃദയവും എനിക്ക് തരേണമേ. ജ്ഞാനത്തെ ശ്രദ്ധിക്കുവാന്‍ എന്‍റെ കാതുകളെയും ബുദ്ധിയിലേക്ക് ചായുവാന്‍ എന്‍റെ ഹൃദയത്തേയും ഒരുക്കേണമേ. ആമേന.
കുടുംബത്തിന്‍റെ രക്ഷ:
ഞാനും എന്‍റെ കുടുംബത്തിലെ അംഗങ്ങളും ഞങ്ങള്‍ ജീവനുള്ള ദൈവത്തെ മാത്രം സേവിക്കുമെന്ന്, പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ വിശ്വസിക്കയും അത് ഏറ്റുപറയുകയും ചെയ്യുന്നു. എന്‍റെ അടുത്ത തലമുറയും, അവര്‍ കര്‍ത്താവിനെ സേവിക്കും. യേശുവിന്‍റെ നാമത്തില്‍
സാമ്പത്തീകമായ മുന്നേറ്റം:
അതേ പിതാവേ, എന്‍റെ വഴികളില്‍ വരുന്നതായ ഓരോ അവസരങ്ങളില്‍ നിന്നും പരമാവധി നേട്ടം ഉണ്ടാക്കുവാന്‍ വേണ്ടി ആവശ്യമായ ജോലികളും മാനസീകമായ വൈദഗ്ധ്യങ്ങളും എനിക്ക് അനുവദിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, എന്നെ ഒരു അനുഗ്രഹമാക്കി മാറ്റേണമേ.
സഭാ വളര്‍ച്ച:
പിതാവേ, തത്സമയ സംപ്രേഷണങ്ങളില്‍ പങ്കുചേരുന്ന ഓരോ വ്യക്തികളും ശ്രേദ്ധേയമായ അത്ഭുതങ്ങള്‍ പ്രാപിക്കുവാന്‍ ഇടയാകട്ടെ, അതിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്യട്ടെ. ഈ അത്ഭുതങ്ങളെ സംബന്ധിച്ച് കേള്‍ക്കുന്നവര്‍ എല്ലാവരും അങ്ങയിലേക്ക് തിരിയുവാനുള്ള വിശ്വാസം സ്വീകരിക്കയും അങ്ങനെ അത്ഭുതങ്ങള്‍ പ്രാപിക്കയും ചെയ്യട്ടെ.
രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അന്ധകാരത്തിന്‍റെ ദുഷ്ട ശക്തികള്‍ ഒരുക്കിവെച്ചിരിക്കുന്ന സകല നാശത്തിന്‍റെ കെണികളില്‍ നിന്നും ഞങ്ങളുടെ രാജ്യത്തെ (ഇന്ത്യ) സ്വതന്ത്രമാക്കേണമേ.
Join our WhatsApp Channel
Most Read
● അകലം വിട്ടു പിന്തുടരുക● സര്വ്വശക്തനായ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ച
● രണ്ടു പ്രാവശ്യം മരിക്കരുത്
● ദൈവത്തിന്റെ കണ്ണാടി
● പ്രാര്ത്ഥനയിലെ അത്യാവശ്യകത
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #3
● ദിവസം 16: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍