അനുദിന മന്ന
ജ്ഞാനവും സ്നേഹവും പ്രചോദകര്‍ എന്ന നിലയില്‍
Saturday, 9th of March 2024
1
0
578
Categories :
സ്നേഹം (Love)
നമ്മെ പ്രചോദിപ്പിക്കുന്ന അനേകം കാര്യങ്ങള്‍ ഉണ്ട്, എന്നാല്‍ ഏറ്റവും ശക്തമായ ഒരു പ്രചോദകന്‍ ഭയമാണ്. എന്നാല്‍ ഭയം ഒരു നല്ല പ്രചോദകന്‍ ആണോ? ആളുകളെ പ്രചോദിപ്പിക്കുവാന്‍ ഭയത്തെ ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടോ?
"തീയും ഗന്ധകവും" എന്ന വിഷയത്തെ കുറിച്ചുള്ള പ്രസംഗം തുടക്കത്തില്‍ ആളുകളെ ഓടിക്കാന്‍ കാരണമാകും, എന്നാല്‍ പിന്നീട്, ദീര്‍ഘമായ ഓട്ടത്തില്‍ ആളുകളെ ശരിക്കും പക്വതയിലേക്ക് ഇത് കൊണ്ടുവരുന്നില്ല. പകരം ഭയം കാരണം അവര്‍ കേവലം പിടിച്ചുനില്‍ക്കുന്നു എന്നേയുള്ളു.
മാതാപിതാക്കള്‍ എന്ന നിലയില്‍, ഞാനും അനിതയും മറ്റു മാതാപിതാക്കളെപോലെ വെല്ലുവിളികള്‍ പലപ്പോഴും നേരിടുന്നവരാണ്. എന്നിരുന്നാലും, ഈ അടുത്തകാലത്ത് ദൈവത്തിന്‍റെ ആത്മാവിനാല്‍ ഞങ്ങള്‍ക്ക് മതിപ്പുളവാക്കിയതായി തോന്നിയ കാര്യം, ഞങ്ങളുടെ കുഞ്ഞുങ്ങളെ ദീര്‍ഘമായ ഓട്ടത്തില്‍ തീരുമാനങ്ങള്‍ എടുക്കുവാനായി പ്രചോദിപ്പിച്ചാല്‍ ഭയം ഒരിക്കലും പ്രവര്‍ത്തിക്കയില്ല എന്നതാണ്.
നാം നമ്മുടെ മക്കളെ ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം വ്യവസ്ഥപ്പെടുത്തിയാല്‍, അവസാനമായി ആ ഭയം തേഞ്ഞുപോകുവാന്‍ ഇടയാകും. അതിനോട് ഒരു കാര്യംകൂടെ ചേര്‍ത്താല്‍, നാം ചെയ്യരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള അതേ കാര്യങ്ങള്‍ തന്നെ എപ്പോഴും ചെയ്യുവാനായി പരിശ്രമിക്കുവാന്‍ ശ്രദ്ധയുള്ളവര്‍ ആയിരിക്കുക എന്നതാണ് മാനുഷീക സ്വഭാവം. ഉദാഹരണത്തിന്, ചൂടായ ഇസ്തിരിപ്പെട്ടി തൊടരുത് എന്നു ഒരു കുട്ടിയോട് പറയുക; അവന്‍ അല്ലെങ്കില്‍ അവള്‍ ഒടുവില്‍ പോയി അത് സ്പര്‍ശിക്കുവാന്‍ ഇടയായിത്തീരും. ഞാന്‍ പറഞ്ഞുവരുന്ന വസ്തുതകള്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
മറുഭാഗത്ത്, ഭയത്തെക്കാള്‍ എത്രയോ അധികം നല്ലതായ ഒരു പ്രചോദകന്‍ ആണ് ജ്ഞാനം. ഞാന്‍ എന്‍റെ സഭയെയോ അല്ലെങ്കില്‍ എന്‍റെ കുഞ്ഞുങ്ങളെയോ പഠിപ്പിക്കുമ്പോള്‍, ഒരു പ്രെത്യേക കാര്യം ചെയ്തുതീര്‍ക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പറയുവാന്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. അതിനു കുറച്ചു സമയവും പരിശ്രമവും ആവശ്യമാണെങ്കിലും, ആളുകള്‍ അത് അവരവര്‍ക്ക് വേണ്ടിയാണ് എന്നു കാണുമ്പോള്‍ അത് കേള്‍ക്കുവാന്‍ കൂടുതല്‍ താല്പര്യപ്പെടുന്നുണ്ട് എന്ന് ഞാന്‍ കണ്ടെത്തി. ഭയം ചുരുങ്ങിയ നാളുകള്‍ക്കായി നേട്ടങ്ങള്‍ കൊണ്ടുവരാം, എന്നാല്‍ ജ്ഞാനം എപ്പോഴും ദീര്‍ഘനാളുകള്‍ക്കും എന്നേക്കും നില്‍ക്കുന്നതുമായ നേട്ടങ്ങള്‍ ആണ് കൊണ്ടുവരുന്നത്.
മറുവശത്ത്, ഭയം, ഒരു വ്യക്തിയെ ദണ്ഡിപ്പിക്കുകയും പലപ്പോഴും ശിക്ഷാവിധി കൊണ്ടുവരികയും ചെയ്യുന്നു. അതുപോലെ, നാം ഭയത്തെ ഒരു പ്രചോദകന്‍ ആയി ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ ശ്രദ്ധിക്കുന്നത് വരെ ആളുകള്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കും, എന്നാല്‍ നിങ്ങള്‍ ഒരിക്കല്‍ രംഗം വിട്ടുകഴിഞ്ഞാല്‍, അവര്‍ തങ്ങള്‍ക്കു പ്രധാനം എന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ തിരികെപോകുന്നു.
2 തിമോഥെയോസ് 1:7 ക്രിസ്ത്യാനികളായ നമുക്ക് നല്‍കുന്ന സുവാര്‍ത്ത എന്തെന്നാല്‍, എനിക്കും നിങ്ങള്‍ക്കും നല്‍കിയിരിക്കുന്നത് ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, എന്നാല്‍ ശക്തിയുടേയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ. 1 യോഹന്നാന്‍ 4:18 പറയുന്നു, തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു. ദൈവത്തിന്‍റെ സ്നേഹത്തിലും അവന്‍റെ കരുതലിലും എത്ര അധികം നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമോ അത്രയും നല്ലതായി ഭയത്തെ അതിജീവിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.
ദൈവവചനം പറയുന്നു, "നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്‍റെ നാവ് ന്യായം സംസാരിക്കുന്നു." (സങ്കീര്‍ത്തനം 37:30). നിങ്ങള്‍ ദൈവത്തിന്‍റെ സ്നേഹം പിന്തുടരുമ്പോള്‍, ദൈവീക ജ്ഞാനം നിങ്ങളില്‍ പ്രവര്‍ത്തിക്കുവാനായി തുടങ്ങും, അങ്ങനെയുള്ള ജ്ഞാനം ഒരിക്കലും അവഗണിക്കുവാന്‍ കഴിയുകയില്ല.

ഏറ്റുപറച്ചില്‍
യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഭയത്തിനു എന്‍റെമേല്‍ പ്രബലമാകുവാന്‍ കഴിയുകയില്ല, യഹോവ തന്നെ എന്‍റെ ജീവന്‍റെ ബലം ആകുന്നു, ഞാന്‍ ഒരുന്നാളും പേടിക്കയില്ല, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനങ്ങള്‍ 27:1).
Join our WhatsApp Channel
Most Read
● ദിവസം 05: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● മഴ പെയ്യുന്നു
● ദൈവീകമായ ശീലങ്ങള്
● എ.ഐ (നിര്മ്മിത ബുദ്ധി) എതിര്ക്രിസ്തു ആകുമോ?
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
● അഗ്നി ഇറങ്ങണം
● ചെത്തിയൊരുക്കുന്ന കാലങ്ങള് -2
അഭിപ്രായങ്ങള്‍