അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #3
Tuesday, 14th of December 2021
2
0
1545
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
വേദപുസ്തകത്തില്‍ ഉടനീളം യേശുവിന്‍റെ രക്തത്തെ അല്ലാതെ മറ്റൊരു രക്തത്തെയും "വിലയേറിയത്" എന്ന് വിളിച്ചിട്ടില്ല (1പത്രോ 1:19). നമ്മുടെ വീണ്ടെടുപ്പിന് വേണ്ടി കര്‍ത്താവായ യേശു വലിയ ഒരു വില കൊടുക്കുകയുണ്ടായി, ആ വില "യേശുവിന്‍റെ വിലയേറിയ രക്തം" ആയിരുന്നു.
യേശുക്രിസ്തുവിനെ തങ്ങളുടെ കര്‍ത്താവും രക്ഷിതാവും ആയി വിശ്വസിക്കുന്നവര്‍ക്ക് യേശുവിന്‍റെ രക്തത്താല്‍ അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ഉണ്ട്.
യേശുക്രിസ്തുവിന്‍റെ രക്തത്തിന്‍റെ ഗുണങ്ങള്‍
1.ശുദ്ധീകരിക്കുന്നു
അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നു എങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ട്; അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. (1യോഹ 1:7)
വെളിച്ചത്തില്‍ നടക്കുന്നു എന്നാല്‍ നാം പൂര്‍ണ്ണതയില്‍ നടക്കുന്നു എന്നതല്ല അര്‍ത്ഥം. അവനില്‍ നിന്നും ഒന്നും മറച്ചുവെക്കാതെ അവന്‍റെ മുന്‍പാകെ നടക്കുക എന്നാണ് അതിന്‍റെ ലളിതമായ അര്‍ത്ഥം. അങ്ങനെയുള്ളവരുടെ ശുദ്ധീകരണത്തിനു യേശുവിന്‍റെ രക്തം ലഭ്യമാണ്.
2. വീണ്ടെടുപ്പ്.
വീണ്ടെടുപ്പ് എന്നാല്‍ തിരികെ വാങ്ങുക എന്നാണര്‍ത്ഥം. സാത്താന്‍റെ നിയന്ത്രണത്തില്‍ പാപത്തിന്‍റെ അടിമത്വത്തിലേക്ക് നാം വില്‍ക്കപ്പെട്ടവര്‍ ആയിരുന്നു. യേശു നമുക്ക് വേണ്ടി തന്‍റെ രക്തം ചിന്തിയതിനാല്‍, പാപത്തിന്‍റെ ശക്തിയില്‍ നിന്നും നാം സ്വതന്ത്രരായി. ഞാനും നിങ്ങളും യേശുവിന്‍റെ രക്തത്താല്‍ വിലക്ക് വാങ്ങപ്പെട്ടു. ഇപ്പോള്‍ ഞാനും നിങ്ങളും അവനുള്ളവര്‍ ആകുന്നു.
അവനില്‍ നമുക്കു അവന്‍റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ട്. അത് അവന്‍ കാണിച്ച കൃപാധനപ്രകാരം. (എഫെ 1:7)
3. വിടുതലും സംരക്ഷണവും
സംഹാര ദൂതന്‍ മിസ്രയിമിലൂടെ കടന്നുപോയപ്പോള്‍, കുഞ്ഞാടിന്‍റെ രക്തം യിസ്രായേലിനെ ഉറപ്പായ മരണത്തില്‍ നിന്നും സംരക്ഷിച്ചു. (പുറപ്പാട് 12)
അവര്‍ അവനെ(സാത്താനെ) കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല (വെളിപ്പാട് 12:11)
യേശുവിന്‍റെ രക്തത്താലും ക്രിസ്തുവിലുള്ള നമ്മുടെ സമ്പൂര്‍ണ്ണ സമര്‍പ്പണത്താലും സാത്താനേയും അവന്‍റെ പൈശാചീക കൂട്ടങ്ങളെയും അതിജീവിക്കുവാന്‍ കഴിയും എന്ന് ദൈവവചനം വ്യക്തമായി പറയുന്നു.
ഏറ്റുപറച്ചില്‍
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈയിലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).
1. ഞാന്‍ എന്നെത്തന്നെ യേശുക്രിസ്തുവിന്‍റെ രക്തത്തില്‍ നിമഞ്ജനം ചെയ്യുന്നു: എന്‍റെ ആത്മാവിനെ, മനസ്സാക്ഷിയെ, അവബോധത്തെ, ആരാധനയെ യേശുവിന്‍റെ രക്തം കൊണ്ട് മറയ്ക്കുന്നു.
2. ഞാന്‍ എന്‍റെ ദേഹിയെ: സുബോധത്തെ, ഉപബോധത്തെ, അബോധാവസ്ഥയെ. മനസ്സിനെ, ഇച്ഛയെ, വികാരത്തെ അതുപോലെ ബുദ്ധിയെ യേശുവിന്‍റെ രക്തത്താല്‍ മറയ്ക്കുന്നു.
3. എന്‍റെ അഞ്ച് ഇന്ദ്രിയങ്ങളെ: കാഴ്ച, കേള്‍വി, മണം, രുചി, സ്പര്‍ശനം യേശുവിന്‍റെ രക്തത്താല്‍ മറയ്ക്കുന്നു.
4. എന്‍റെ ഭൌതീക ശരീരത്തെ: ബുദ്ധി, ശാരീരിക വിശപ്പ്, ലൈംഗീക സ്വഭാവം എല്ലാം യേശുവിന്‍റെ രക്തത്താല്‍ മറയ്ക്കുന്നു.
5. എന്‍റെ ജീവിതത്തേയും വിധിയേയും യേശുവിന്‍റെ രക്തത്താല്‍ കഴുകുന്നു.
6. യശുവിന്‍റെ രക്തം എന്‍റെ ജീവിതത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഇപ്പോള്‍ ഒഴുകുകയും, യേശുവിന്‍ നാമത്തില്‍ ആഴമായ ശുദ്ധീകരണവും, വിടുതലും രോഗസൌഖ്യവും നടക്കുകയും ചെയ്യട്ടെ.
7. യേശുവിന്‍റെ നാമത്തില്‍ യേശുവിന്‍റെ രക്തത്തെ ഞാന്‍ എന്‍റെമേലും എന്‍റെ കുടുംബ അംഗങ്ങളുടെമേലും തളിക്കുന്നു.
8.യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ എന്‍റെ വാതില്‍പ്പടിയേയും എനിക്കുള്ളതിനേയും ഞാന്‍ മറയ്ക്കുന്നു. (പുറപ്പാട് 12:13).
[അല്പം എണ്ണ എടുത്തു നിങ്ങളുടെ വീടിന്‍റെ വാതിലിലും ജനലിലും മറ്റു വസ്തുക്കളിലും പുരട്ടുകയും, നിങ്ങള്‍ക്ക് ഉള്ളതില്‍ എല്ലാം അത് പുരട്ടുമ്പോള്‍ ഇങ്ങനെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുക]
9. ഞാന്‍ സാത്താനെ യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ ജയിക്കും (വെളി 12:11) [നിങ്ങളേയും നിങ്ങളുടെ കുടുംബാംഗങ്ങളേയും എണ്ണകൊണ്ട് അഭിഷേകം ചെയ്യുക].
10. യേശുക്രിസ്തുവിന്‍റെ രക്തം ഞാന്‍ തളിക്കുകയും ധാരാളം കൃപയും സമാധാനവും പ്രാപിക്കുകയും ചെയ്യും (1പത്രോ 1:2)
11. നിത്യനിയമത്തിന്‍റെ രക്തത്താല്‍ ഞാന്‍ പൂര്‍ണ്ണനായി തീരുന്നു (എബ്രാ 13:20-21)
12. യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ എനിക്ക് ദൈവസന്നിധിയില്‍ പ്രവേശിക്കാനുള്ള ധൈര്യം ഉണ്ട്. (എബ്രാ 10:19)
13. ജീവനുള്ള ദൈവത്തെ സേവിക്കുവാന്‍ നിര്‍ജ്ജീവ പ്രവൃത്തികളില്‍ നിന്നും എന്‍റെ മനസാക്ഷി യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ ശുദ്ധീകരണം പ്രാപിച്ചു. (എബ്രാ 9:14)
14. യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ എനിക്ക് വീണ്ടെടുപ്പ് ഉണ്ട്, ദുഷ്ടന്‍റെ ശക്തിയില്‍ നിന്നും ഞാന്‍ വീണ്ടെടുക്കപ്പെട്ടു. (എഫെ 1:7)
15. കുറച്ചുനേരം കര്‍ത്താവിനെ ആരാധിക്കുക. യേശുവിന്‍റെ രക്തത്തെ കുറിച്ചുള്ള ഒരു ആരാധനാ ഗാനം നിങ്ങള്‍ക്ക് പാടാവുന്നതാണ്.

Join our WhatsApp Channel
Most Read
● ദിവസം 24: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● ആത്മാവിന്റെ ഫലത്തെ വളര്ത്തുന്നത് എങ്ങനെ - 2
● മാറ്റമില്ലാത്ത സത്യം
● അത്യധികമായി വളരുന്ന വിശ്വാസം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #15
● ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #7
അഭിപ്രായങ്ങള്‍