english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ :സൂചകം # 2
അനുദിന മന്ന

അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ :സൂചകം # 2

Thursday, 20th of June 2024
1 0 868
Categories : അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ (Operating in the Miraculous) അധികാരം) (Authority) ദൈവവുമായുള്ള അടുപ്പം (Intimacy with God)
ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. (റോമര്‍ 13:1).

അനേക ക്രിസ്ത്യാനികളുടെ പ്രശ്നം എന്തെന്നുവെച്ചാല്‍ അവര്‍ ആരാധനയില്‍ സംബന്ധിക്കും, സന്നദ്ധ സേവനം ചെയ്യും, ക്വയറില്‍ ചേര്‍ന്നു പാട്ടു പാടും, ഇതെല്ലാം തീര്‍ച്ചയായും നല്ലതുതന്നെയാണ്. എന്നാല്‍ അതില്‍ ദുഃഖകരമായ ഭാഗം എന്തെന്നാല്‍ അവര്‍ക്ക് കര്‍ത്താവായ യേശുക്രിസ്തുവുമായി വ്യക്തിപരമായ ഒരു ബന്ധമില്ല എന്നുള്ളതാണ്. ഈ കാരണത്താലാണ് പിശാചു അവരെ നോക്കി ചിരിക്കുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് പിശാചിന്മേലും അവന്‍റെ പ്രവര്‍ത്തിയുടെ മേലും അധികാരമില്ലാതിരിക്കുന്നത്. 

ഇന്ന് സഭയില്‍ കടന്നുവരുന്ന കൂടുതല്‍ ആളുകള്‍ക്കും പാസ്റ്ററിനേയും പ്രവാചകനേയും ആവശ്യമാണ്‌, ദൈവ ദാസന്‍ അവരുടെമേല്‍ കൈവെച്ചു പ്രവചിക്കയും വേണം. വീണ്ടും, ഇതെല്ലാം നല്ലതാണ്; എന്നാല്‍ വ്യക്തിപരമായി പ്രാര്‍ത്ഥനയ്ക്കായോ വചനത്തിനോ വേണ്ടി അവര്‍ ഒരിക്കലും സമയം വേര്‍തിരിച്ചിട്ടില്ല. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, പ്രാര്‍ത്ഥനയിലൂടെയും, വചനത്തിലൂടെയും, ആരാധനയിലൂടെയും കര്‍ത്താവുമായി ഒരു ബന്ധം വളര്‍ത്തിയെടുക്കുവാന്‍ അവര്‍ സമയം കണ്ടെത്തുന്നില്ല.

ദൈവീകമായ ബന്ധത്തിലൂടെയാണ് ആത്മീക മണ്ഡലത്തിലെ അധികാരം വരുന്നത്. ഈ നിയമപരമായ ഇടപാട് പിശാചിനു നന്നായിട്ട് അറിയാം. ആത്മീക മണ്ഡലത്തില്‍ ഒന്നുംതന്നെ ഒളിച്ചുവെക്കപ്പെടുന്നില്ല. അതുകൊണ്ടാണ് പൈശാചീക ശക്തി ഒരു വ്യാജനെ എളുപ്പത്തില്‍ കണ്ടുപിടിക്കുന്നത്.

ആദിമ സഭയില്‍പോലും ഇത് സംഭവിച്ചു. യേശുവിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതില്‍ ക്രിസ്തീയ ശിഷ്യന്മാര്‍ ശക്തമായ ഒരു പേര് വളര്‍ത്തിയെടുക്കുവാന്‍ ഇടയായി. യേശുവിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നത് നന്നായി പ്രവര്‍ത്തിക്കുവാന്‍ കാരണമായി അങ്ങനെ ചില അവിശ്വാസികള്‍ പോലും അത് ചെയ്യുവാന്‍ തയ്യാറായി. ഭൂതങ്ങളെ പുറത്താക്കുന്നതിനുള്ള ഒരു ഫോര്‍മുലയാണ് യേശുവിന്‍റെ നാമം എന്ന് അവര്‍ ചിന്തിച്ചു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് നോക്കുക:

ഇങ്ങനെ ചെയ്തവര്‍ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്‍റെ ഏഴു പുത്രന്മാര്‍ ആയിരുന്നു.ദുരാത്മാവ്‌ അവരോട്: യേശുവിനെ ഞാന്‍ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ട്; എന്നാല്‍ നിങ്ങള്‍ ആര്‍ എന്ന് ചോദിച്ചു. പിന്നെ ദുരാത്മാവുള്ള മനുഷ്യന്‍ അവരുടെമേല്‍ ചാടി അവരെ കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി. ഇത് എഫെസൊസില്‍ പാര്‍ക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കൊക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്‍റെ നാമം മഹിമപ്പെട്ടു. (അപ്പൊ.പ്രവൃ 19:14-17).

ഭൂതങ്ങളെ പുറത്താക്കുന്നവര്‍ക്ക് കര്‍ത്താവായ യേശുക്രിസ്തുവുമായി ശരിയായ ഒരു ബന്ധമില്ലായിരുന്നു എന്ന് ദുരാത്മാവു അറിഞ്ഞു. ഈ ആളുകള്‍ക്ക് യഥാര്‍ത്ഥമായ അധികാരം ഇല്ലായിരുന്നു എന്നു അത് കണ്ടു. 

പ്രധാന ആശയം: ആത്മീക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍, അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍, കര്‍ത്താവായ യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ നിന്നും മാത്രം വരുന്ന ആത്മീക അധികാരം എനിക്കും നിങ്ങള്‍ക്കും ആവശ്യമാണ്‌. അല്ലായെങ്കില്‍ ആത്മീക ലോകത്തിനു നമ്മെ തടയുവാനും അവഹേളിക്കുവാനുമല്ലാതെ അനുസരിക്കുവാനുള്ള ഒരു ബാധ്യതയും ഇല്ല. 
പ്രാര്‍ത്ഥന
പിതാവാം ദൈവമേ, അങ്ങയുമായി കൂടുതല്‍ അര്‍ത്ഥവത്തായതും, ആഴമായതുമായ ഒരു ബന്ധം ഉണ്ടാകുവാനുള്ള കൃപയ്ക്കായി ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു, അങ്ങനെ ഞാന്‍ വിശ്വാസത്തില്‍ വളരുകയും അങ്ങയുടെ ഇമ്പമായ, മൃദുസ്വരം ദിനവും കേള്‍ക്കുകയും ചെയ്യും. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● മറ്റുള്ളവര്‍ക്കായി വഴി തെളിക്കുക
● സമര്‍പ്പണത്തിലുള്ള സ്വാതന്ത്ര്യം
● ഈ പുതുവര്‍ഷത്തിന്‍റെ ഓരോദിവസവും സന്തോഷം അനുഭവിക്കുന്നത് എങ്ങനെ?
● ദിവസം 07: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആരാകുന്നു നിങ്ങളുടെ ഉപദേഷ്ടാവ് - I
● നിങ്ങളുടെ മുറിവുകളെ സൌഖ്യമാക്കുവാന്‍ ദൈവത്തിനു കഴിയും 
● മഹത്വത്തിന്‍റെ വിത്ത്‌
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ