ക്രമങ്ങള്‍ സൃഷ്ടിക്കുന്നതിനും നേട്ടങ്ങള്‍ കൈവരിക്കുന്നതിനും തന്ത്രങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് ആരംഭം മുതല്‍ തന്നെ ദൈവം തെളിയിച്ചിട്ടുണ്ട്. ദൈവം മത്സ്യത്തെ സൃഷ്ടിക്കുന്നതിനു മുമ്പായി ദൈവം വെള്ളം തയ്യാറാക്കി. അവന്‍ ആകാശത്തില്‍ പക്ഷികളെ ആക്കുന്നതിനു മുമ്പ് ദൈവം ആകാശത്തെ മെനയുകയുണ്ടായി. ഉല്പത്തി 1:2-10 വരെയുള്ള വാക്യങ്ങളില്‍ വ്യക്തമായ ഒരു ക്രമം വെളിപ്പെടുത്തുന്നു: ദൈവം അടിസ്ഥാനത്തെ ഇട്ടു, അതിനുശേഷം ജീവന്‍കൊണ്ട് അതിനെ നിറച്ചു.
ഈ തത്വം പ്രധാനപ്പെട്ട ഒരു പാഠം നമ്മെ പഠിപ്പിക്കുന്നു: ഒരു പദ്ധതിയില്ലാതെ ദൈവം ഒരിക്കലും പ്രവര്‍ത്തിക്കുന്നില്ല. ദൈവത്തിന്‍റെ സൃഷ്ടിയുടെ ഘടനയില്‍ തന്നെ തന്ത്രങ്ങള്‍ നെയ്തിരിക്കുന്നു. നമുക്ക് ഒരു നല്ല നാളെയെ അനുഭവിക്കണമെങ്കില്‍, അതിനായി ഇന്ന് നാം തയ്യാറാകേണ്ടത് ആവശ്യമാകുന്നു.
കര്‍ത്താവായ യേശു: തന്ത്രപ്രധാനിയായ രക്ഷകന
യേശു യാതൊരു ഒരുക്കവും കൂടാതെ ലോകത്തില്‍ പ്രത്യക്ഷപ്പെട്ടതല്ല. ദൈവം അവന്‍റെ വരവിനെ സൂക്ഷ്മമായി ആസൂത്രണം ചെയ്തതാണ്. തിരുവെഴുത്തുകളില്‍ എണ്ണമറ്റ പ്രാവചനീക ചിത്രങ്ങള്‍ അടങ്ങിയിട്ടുണ്ട്, അവ ഓരോന്നും മശിഹായെക്കുറിച്ചുള്ള സൂചന നല്‍കുന്നതാണ്. കന്യകാ ജനനത്തെകുറിച്ചുള്ള യെശയ്യാവിന്‍റെ പ്രവചനം (യെശയ്യാവ് 7:14) മുതല്‍ ബെത്‌ലഹേമിനെ തന്‍റെ ജന്മസ്ഥലമായി മീഖാ (മീഖ 5:2) ചൂണ്ടികാണിക്കുന്നത് വരെ, ദൈവത്തിന്‍റെ തന്ത്രങ്ങള്‍ നൂറ്റാണ്ടുകളായി പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നു.
ഗലാത്യര്‍ 4:4 ല്‍, പൌലോസ് എഴുതുന്നു, "എന്നാൽ കാലസമ്പൂർണത വന്നപ്പോൾ ദൈവം തന്‍റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻകീഴ് ജനിച്ചവനായി നിയോഗിച്ചയച്ചത്". റോമന്‍ സാമ്രാജ്യത്തിന്‍റെ പാതകളും അടിസ്ഥാന സൌകര്യങ്ങളും സുവിശേഷത്തിന്‍റെ ദ്രുതഗതിയിലുള്ള വ്യാപനം അനുവദിക്കുന്ന ചരിത്രത്തിലെ കൃത്യമായ നിമിഷം ദൈവം തിരഞ്ഞെടുക്കുകയുണ്ടായി. എല്ലാ വിശദാംശങ്ങളും കൃത്യമായി ക്രമീകരിക്കുകയുണ്ടായി.
അവന്‍റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിയാത്ത ഒരു സമയത്തോ അഥവാ സ്ഥലത്തോ ആയിരുന്നു യേശു ജനിച്ചത് എന്ന് സങ്കല്‍പ്പിക്കുക. എന്നാല്‍ ദൈവത്തിന്‍റെ തന്ത്രപ്രധാനമായ സമയം അവന്‍റെ സന്ദേശം ലോകത്തെ മുഴുവന്‍ സ്വാധീനിക്കുമെന്ന് ഉറപ്പുവരുത്തി.
പെന്തക്കോസ്ത്: ദൈവീകമായ തന്ത്രത്തിന്‍റെ ഒരു ദിനം.
പെന്തക്കോസ്തിലെ പരിശുദ്ധാത്മാവിന്‍റെ വരവ് യാദൃശ്ചികമായിരുന്നില്ല. ആകാശത്തിനു കീഴിലുള്ള സകല ദേശങ്ങളില്‍ നിന്നും ആളുകള്‍ യെരുശലേമില്‍ ഒരുമിച്ചു കൂടിയ ഒരു പ്രത്യേക ദിവസം ദൈവം തിരഞ്ഞെടുത്തു. അപ്പൊ.പ്രവൃ 2:1-4 വരെ ആ പ്രധാനപ്പെട്ട നിമിഷത്തെ വിശദീകരിക്കുന്നു: "പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി. അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്‍റെമേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി".
ഇത് യാദൃശ്ചികമായിരുന്നില്ല. പെന്തക്കോസ്ത് ദിവസം യെഹൂദന്മാരുടെ കൊയ്ത്തിന്‍റെ ഉത്സവദിവസമായിരുന്നു, യെരുശലേം അന്ന് സന്ദര്‍ശകരെകൊണ്ട് നിറഞ്ഞിരുന്നു. പരിശുദ്ധാത്മാവ് ഇറങ്ങിവന്നപ്പോള്‍, വ്യത്യസ്ത ദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ അവരുടെ സ്വന്തം ഭാഷയില്‍ സുവിശേഷം കേള്‍ക്കുവാന്‍ ഇടയായിത്തീര്‍ന്നു (അപ്പൊ.പ്രവൃ 2:6-11). ഈ സന്ദര്‍ശകര്‍ അവരുടെ സ്വന്തം ദേശങ്ങളിലേക്ക് ഈ സന്ദേശം വഹിച്ചുകൊണ്ടുപോയി, അങ്ങനെ പരിശുദ്ധാത്മാവിന്‍റെ അഗ്നി ദൂരവ്യാപകമായി പടര്‍ന്നു.
ദൈനംദിന ജീവിതത്തിലെ തന്ത്രം
തന്‍റെ പദ്ധതികളെ പൂര്‍ത്തീകരിക്കുവാന്‍ ദൈവം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നുവെങ്കില്‍, നാം എത്ര അധികം അത് ചെയ്യണം? സദൃശ്യവാക്യങ്ങള്‍ 21:5 പറയുന്നു, "ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്". ആസൂത്രണം ചെയ്യുന്നത് കേവലം പ്രായോഗീകം മാത്രമല്ല; അത് വേദപുസ്തകപരമാകുന്നു.
സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി ഒരു ബിസിനസ് തുടങ്ങുവാന്‍ വേണ്ടി വിളി ലഭിച്ചുവെന്ന് തോന്നിയ ഒരു യുവ സംരംഭകനെ ഞാന്‍ ഒരിക്കല്‍ കണ്ടുമുട്ടി. പെട്ടെന്ന് അതില്‍ തലയിടാതെ, വ്യവസായത്തെക്കുറിച്ച് ഗവേഷണം നടത്തുവാനും, ഒരു ബന്ധം വളര്‍ത്തുവാനും, ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുവാനും വേണ്ടി അവന്‍ ഒരു വര്‍ഷം ചിലവിടുകയുണ്ടായി. ഇന്ന്, അദ്ദേഹത്തിന്‍റെ ബിസിനിസ്സ് അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്നു, മാത്രമല്ല ലോകമെമ്പാടുമുള്ള പല മിഷനറിമാരെ താന്‍ സഹായിക്കയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ വിജയം ആകസ്മീകമായിരുന്നില്ല; വിശ്വസ്തമായ പ്രവര്‍ത്തനത്തോടൊപ്പമുള്ള ദൈവീകമായ തന്ത്രത്തിന്‍റെ ഫലമായിരുന്നു അത്.
തന്ത്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ പങ്ക്
സകലതും നാം സ്വന്തമായി കണ്ടെത്തുവാന്‍ വേണ്ടി ദൈവം നമ്മെ വിടുകയില്ല. ദൈവീകമായ ജ്ഞാനവും, ഉള്‍ക്കാഴ്ചയും വാഗ്ദാനം ചെയ്യുന്ന പരിശുദ്ധാത്മാവാണ് നമ്മുടെ വഴികാട്ടി. യോഹന്നാന്‍ 16:13 പറയുന്നു, "സത്യത്തിന്‍റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങൾക്ക് അറിയിച്ചുതരികയും ചെയ്യും". (യോഹന്നാൻ 16:13). നമ്മുടെ ജീവിതത്തിനും, കുടുംബങ്ങള്‍ക്കും, ശുശ്രൂഷകള്‍ക്കും വേണ്ടിയുള്ളതായ തന്ത്രങ്ങള്‍ മെനയുന്നതില്‍ പരിശുദ്ധാത്മാവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുന്നത് അത്യന്താപേക്ഷിതമാണ്.
ദൈവീകമായ ഒരു തന്ത്രം വളര്‍ത്തുന്നതിനുള്ള പ്രായോഗീകമായ നടപടികള്‍.
1.പ്രാര്‍ത്ഥനയോടെ ആരംഭിക്കുക
നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ ദര്‍ശനത്തിനായി ദൈവത്തോട് ചോദിക്കുക. സദൃശ്യവാക്യങ്ങള്‍ 3:5-6 വാക്യങ്ങള്‍ നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും".
2.നിങ്ങളുടെ പദ്ധതികളെ എഴുതിവെക്കുക
ഹബക്കുക് 2:2 പറയുന്നു, "ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക". എഴുതുന്നത് നിങ്ങളുടെ ലക്ഷ്യങ്ങളെ വ്യക്തമാക്കുകയും നിങ്ങളെ ഉത്തരവാദിത്വത്തില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.
3.ഉപദേശങ്ങള്‍ തേടുക
സദൃശ്യവാക്യങ്ങള്‍ 15:22 പ്രബോധിപ്പിക്കുന്നത്, "ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു". ദൈവഭക്തിയുള്ള ഉപദേഷ്ടാക്കളും ആലോചനക്കാരും നിങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരിക്കട്ടെ.
4.നടപടികള്‍ എടുക്കുക
ഒരു തന്ത്രന്‍ അത് നടപ്പിലാക്കുവാന്‍ നിങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ പോലെ മാത്രമേ ഫലപ്രദമാകുകയുള്ളൂ. യാക്കോബ് 2:17 പറയുന്നു, "അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവേ നിർജീവമാകുന്നു". നിങ്ങള്‍ അനുസരണത്തില്‍ മുമ്പോട്ടു പോകുമ്പോള്‍ നിങ്ങളുടെ പ്രയത്നങ്ങളെ അനുഗ്രഹിക്കാന്‍ ദൈവത്തില്‍ ആശ്രയിക്കുക.
5.വഴക്കമുള്ളവരായിരിക്കുക
ചില സമയങ്ങളില്‍, നമ്മുടെ പദ്ധതികളെ ദൈവം ക്രമീകരിക്കും. ദൈവത്തിന്‍റെ തന്ത്രങ്ങള്‍ എല്ലായിപ്പോഴും തികവുറ്റതാണെന്ന് അറിഞ്ഞുകൊണ്ട് അവന്‍റെ വഴിതിരിച്ചുവിടലിനോട് തുറന്ന സമീപനമുള്ളവര്‍ ആയിരിക്കുക. (യെശയ്യാവ് 55:8-9).
നിങ്ങളോടുതന്നെ ചോദിക്കുക
- വ്യക്തമായ ഒരു തന്ത്രവുമില്ലാതെ ഞാന്‍ പ്രവര്‍ത്തിച്ചതായ മേഖലകള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടോ?
- എന്‍റെ ആസൂത്രണ പ്രക്രിയയിലേക്ക് പരിശുദ്ധാത്മാവിനെ ക്ഷണിക്കാന്‍ എനിക്ക് എങ്ങനെ സാധിക്കും?
- ദൈവം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ഭാവിയ്ക്കായി തയ്യാറാകാന്‍ ഇന്ന് എനിക്ക് എന്ത് നടപടികള്‍ എടുക്കുവാന്‍ കഴിയും?
Bible Reading - Genesis 22 - 24
പ്രാര്‍ത്ഥന
പിതാവേ, ആത്യന്തീക തന്ത്രജ്ഞനായതിനു അങ്ങേയ്ക്ക് നന്ദി പറയുന്നു. ജ്ഞാനത്തോടെ ആസൂത്രണം ചെയ്യുവാനും എന്‍റെ ജീവിതത്തെ അങ്ങയുടെ ഹിതവുമായി യോജിപ്പിക്കുവാനും എന്നെ പഠിപ്പിക്കേണമേ. പരിശുദ്ധാത്മാവേ, സകല സത്യത്തിലേക്കും എന്നെ വഴിനടത്തുകയും ഓരോ തീരുമാനങ്ങളിലും എനിക്ക് ജ്ഞാനം നല്‍കുകയും ചെയ്യേണമേ. അങ്ങയുടെ പദ്ധതികള്‍ എപ്പോഴും എന്‍റെ നന്മയ്ക്കും അങ്ങയുടെ മഹത്വത്തിനും വേണ്ടിയാണെന്ന് വിശ്വസിച്ചുകൊണ്ട്, അവിടുന്ന് എനിക്കായി ഒരുക്കിയിരിക്കുന്ന ഭാവിയ്ക്കായി തയ്യാറാകുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● സ്നേഹത്തിന്റെ ഭാഷ● മനുഷ്യരുടെ സമ്പ്രദായങ്ങള്
● നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്
● യഹോവയെ വിളിച്ചപേക്ഷിപ്പിന്
● കാലത്തിന്റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക
● ഒന്നും മറയ്ക്കപ്പെടുന്നില്ല
● ശരിയായ ബന്ധങ്ങള് എങ്ങനെ കെട്ടിപ്പടുക്കാം
അഭിപ്രായങ്ങള്‍