അനുദിന മന്ന
അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍
Tuesday, 30th of August 2022
0
0
192
Categories :
ശിഷ്യത്വം (Discipleship)
കര്‍ത്താവായ യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍, മൂന്നര വര്‍ഷത്തെ തന്‍റെ ശുശ്രൂഷാ കാലയളവില്‍, യേശു വിവിധ തരത്തിലുള്ള ആളുകളെ കണ്ടുമുട്ടുവാന്‍ ഇടയായിത്തീര്‍ന്നു.
അവരില്‍ അനേകരെ അവന്‍ സ്പര്‍ശിച്ചു, അവരില്‍ അനേകംപേരെ അവന്‍ സ്വാധീനിച്ചു, ചിലരെ അവന്‍ ശാസിച്ചു. താല്പര്യജനകമായ കാര്യം എന്തെന്നാല്‍ കര്‍ത്താവായ യേശു കണ്ടുമുട്ടിയ ഈ എല്ലാ തരത്തിലുള്ള ആളുകളേയും അഞ്ച് കൂട്ടങ്ങളായി തരംതിരിക്കാം എന്നതാണ്.
എബ്രായര്‍ 13:8ല്‍ ദൈവവചനം പറയുന്നു, "യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നേ".
മലാഖി 3:6 നമ്മോടു പറയുന്നു, "യഹോവയായ ഞാൻ മാറാത്തവൻ. . . . . " കര്‍ത്താവായ യേശു അഞ്ചു തരത്തിലുള്ള ആളുകളുമായി അന്ന് കണ്ടുമുട്ടിയെങ്കില്‍, ഇന്നും യേശു ഇങ്ങനെ പല തരത്തിലുള്ള ആളുകളെ കണ്ടുമുട്ടുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
പലപ്പോഴും മറ്റുള്ളവരെ പരിശോധിക്കുവാനുള്ള പ്രവണതയാണ് ഉള്ളത്. നാം നമ്മുടെ സ്പോട്ട്ലൈറ്റ് എല്ലാം മറ്റുള്ളവരുടെമേല്‍ പതിപ്പിക്കുവാന്‍ പരിശീലിക്കുന്നു. സഭാജനങ്ങള്‍ തങ്ങളുടെ കണ്ണുകള്‍ പാസ്റ്ററുടെ മേല്‍ ഉന്നംവയ്ക്കുന്നു, എന്നിട്ട് ഇങ്ങനെ പറയുന്നു, "ഞങ്ങളുടെ പാസ്റ്റര്‍ അങ്ങനെയായിരുന്നു എങ്കില്‍ മാത്രം മതിയായിരുന്നു അങ്ങനെ പലതും". തൊഴിലാളികള്‍ തങ്ങളുടെ കണ്ണുകള്‍ അധികാരികളുടെ മേല്‍ പതിപ്പിക്കുന്നു, എന്നിട്ട് പറയുന്നു, "എന്‍റെ മേലധികാരി ഇങ്ങനെ ആയിരുന്നുവെങ്കില്‍ എനിക്ക് കാര്യങ്ങള്‍ എല്ലാം വ്യത്യസ്തമായി മാറിയേനെ". ദൈവത്തിന്‍റെ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മെത്തന്നെ പരിശോധിക്കുവാനുള്ള സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതാണ് ഈ പഠിപ്പിക്കലിന്‍റെ ഉദ്ദേശം.
എന്നാൽ സ്വന്തകണ്ണിൽ കോല്‍ ഇരിക്കുന്നത് നോക്കാതെ സഹോദരന്‍റെ കണ്ണിലെ ചെറിയ കരട് നോക്കുന്നത് എന്ത്? അല്ല, സ്വന്തകണ്ണിൽ കോല്‍ ഇരിക്കെ നീ സഹോദരനോട്: നിന്‍റെ കണ്ണിൽ നിന്നു കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ, കപടഭക്തിക്കാരാ, ആദ്യം സ്വന്തകണ്ണിൽ നിന്ന് കോല്‍ എടുത്തുകളയുക; പിന്നെ സഹോദരന്‍റെ കണ്ണിൽ നിന്ന് കരട് എടുത്തുകളയുവാൻ വ്യക്തമായി കാണും. (മത്തായി 7:3-5).
രണ്ടു കാര്യങ്ങള്‍ ചെയ്യുവാന്‍ ഈ പഠിപ്പിക്കലുകള്‍ നിങ്ങളെ സഹായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു:
1. നിങ്ങളുടെ കണ്ണില്‍നിന്നും കോല്‍ നീക്കംചെയ്യുക. വ്യക്തമായി കാണുവാന്‍ അത് നിങ്ങളെ സഹായിക്കും. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഇത് നിങ്ങള്‍ക്ക് വ്യക്തമായ ആത്മീക ദര്‍ശനം നല്‍കും.
2. നിങ്ങളുടെ സഹോദരന്‍റെ കണ്ണിലെ കരടു നീക്കംചെയ്യുവാനും അത് നിങ്ങളെ സഹായിക്കും. ശ്രദ്ധിക്കുക, ഞാന്‍ പറഞ്ഞത് സഹായിക്കുക എന്നാണ്, നിങ്ങളുടെ സഹോദരനെയോ അഥവാ സഹോദരിയെയോ കുറ്റംവിധിക്കുവാനല്ല.
1. കുടുംബം
കര്‍ത്താവായ യേശു കണ്ടുമുട്ടിയ ഒന്നാമത്തെ കൂട്ടം 'കുടുംബം' ആയിരുന്നു. കര്‍ത്താവായ യേശുവിനു ഒരു കുടുംബം ഉണ്ടായിരുന്നു.അവനെ വളര്‍ത്തിയ ഒരു പിതാവുണ്ടായിരുന്നു - ഭൂമിയിലെ ഒരു പിതാവ്; അവനു ഒരു മാതാവ് ഉണ്ടായിരുന്നു; അവനു സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു.
ദൈവവചനം പറയുന്നു, "അങ്ങനെ അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്‍റെ പതിവുപോലെ പള്ളിയിൽ ചെന്ന് വായിക്കുവാൻ എഴുന്നേറ്റുനിന്നു". (ലൂക്കോസ് 4:16).
നസറെത്ത് കര്‍ത്താവായ യേശുവിന്‍റെ മാതൃപട്ടണം ആയിരുന്നു. ഇവിടെയാണ് കൊച്ചു കുട്ടിയായിരുന്ന യേശു മുതിര്‍ന്നു ദൈവപുത്രനായ യേശുവായി തീര്‍ന്നത്. പരിശുദ്ധാത്മാവില്‍ താന്‍ നിറഞ്ഞതിനുശേഷം മരുഭൂമിയില്‍ പിശാചുമായുള്ള കണ്ടുമുട്ടലിനു ശേഷം, ആത്മാവിന്‍റെ ശക്തിയോടെ യേശു ആദ്യം പോയത് തന്‍റെ മാതൃനഗരമായിരുന്ന നസറെത്തിലേക്ക് ആയിരുന്നു. അവന്‍ തന്‍റെ കുടുംബത്തെ കാണുവാന്‍ വേണ്ടി പോയി.
നിങ്ങള്‍ നിങ്ങളുടെ സന്തോഷം കുടുംബവുമായി പങ്കുവെക്കും. ആനന്ദകരമായ കാര്യമാണെങ്കിലും അഥവാ മോശമായ എന്തെങ്കിലും സംഭവിച്ചാലും, നിങ്ങള്‍ ആദ്യം നിങ്ങളുടെ കുടുംബത്തോട് അത് പറയണം കാരണം അവരാണ് ഈ ഭൂമിയില്‍ നിങ്ങള്‍ക്ക് ഉള്ളതില്‍ വെച്ചു നിങ്ങളോടു ഏറ്റവും അടുപ്പമുള്ള കൂട്ടത്തിലുള്ള ആളുകള്‍.
അതുപോലെതന്നെ, കര്‍ത്താവായ യേശുവും, തന്‍റെ മാതൃ നഗരത്തിലേക്ക് പോയി, താന്‍ ഒരു കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ തന്‍റെ സ്വര്‍ഗ്ഗീയ പിതാവിനെ ആരാധിച്ച ദൈവത്തിന്‍റെ ഭവനംപോലെ നല്ലതായ മറ്റൊരു സ്ഥലം വേറെ ഏതാണുള്ളത്.
യേശു പള്ളിയില്‍ പ്രവേശിച്ചപ്പോള്‍, യെശയ്യാപ്രവാചകന്‍റെ പുസ്തകം അവന് കൊടുത്തു; അവൻ പുസ്തകം തുറന്നു:
"ദരിദ്രരോട് സുവിശേഷം അറിയിക്കുവാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ
അവന്‍റെ ആത്മാവ് എന്‍റെ മേൽ ഉണ്ട്; തടവുകാർക്ക് വിടുതലും,
അന്ധർക്ക് കാഴ്ചയും നൽകുമെന്ന് പ്രസംഗിക്കുവാനും, മർദ്ദിതരെ വിടുവിച്ചയയ്ക്കുവാനും,
ജനങ്ങളോട് കാരുണ്യം കാട്ടുവാൻ കർത്താവിന്‍റെ പ്വരസാദവർഷം പ്രസംഗിക്കുവാനും
എന്നെ അയച്ചിരിക്കുന്നു എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു". (ലൂക്കോസ് 4:17-19).
ഇവിടെ നാം കാണുന്നത് പ്രവാചകനായ യെശ്ശയ്യാവിന്‍റെ എഴുത്തുകളില്‍ നിന്നും വായിക്കുവാന്‍ എഴുന്നേറ്റു നില്‍ക്കുന്ന കര്‍ത്താവായ യേശുവിനെയാണ്. താഴെയുള്ള വാക്യങ്ങളില്‍ അവന്‍ തന്‍റെ ദൌത്യത്തെ വിശദീകരിക്കുന്നു - താന്‍ ഈ ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടതിന്‍റെ കാരണം. തീര്‍ച്ചയായും ആ പ്രാദേശീക പള്ളിയില്‍ അവന്‍റെ കുടുംബവും ഉണ്ടായിരുന്നിരിക്കണം. അവന്‍ എന്താണ് പറഞ്ഞതെന്ന് തീര്‍ച്ചയായും അവരും കേട്ടുകാണും.
ഇപ്പോള്‍, നാമും അവിടെ ഉണ്ടായിരിക്കയും കര്‍ത്താവായ യേശു ഈ രീതിയില്‍ സംസാരിക്കുന്നത് കേള്‍ക്കുകയും ചെയ്തുവെങ്കില്‍, നാം ശബ്ദമുണ്ടാക്കുകയും, ആര്‍ക്കുകയും, കൈകൊട്ടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങള്‍ നോക്കുക, ഇവിടെ യേശു കണ്ടുമുട്ടിയ ആളുകള്‍ കുടുംബം ആയിരുന്നു.
ലൂക്കോസ് 4:22ല്‍ അവരുടെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നു, "എല്ലാവരും അവനെ പുകഴ്ത്തി, അവന്‍റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾനിമിത്തം ആശ്ചര്യപ്പെട്ടു; [മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അവന്‍ പറയുന്നതെല്ലാം സാധാരണ കാര്യമല്ല മറിച്ച് വളരെ പ്രാധാന്യമുള്ളതാണെന്ന് അവര്‍ സമ്മതിച്ചു]. ഇവൻ യോസഫിന്‍റെ മകൻ അല്ലയോ എന്നു പറഞ്ഞു". (ലൂക്കോസ് 4:22).
അവര്‍ അവനെക്കുറിച്ചു സമസാരിച്ച രീതി നോക്കുക. "ഇവൻ യോസഫിന്‍റെ മകൻ അല്ലയോ എന്നു പറഞ്ഞു? ഇത് തച്ചന്‍റെ മകനല്ലയോ", അവര്‍ അവനെ സ്വീകരിച്ചില്ല. അവര്‍ അവനെ തള്ളിക്കളഞ്ഞു. ഇന്നും ഇതേ കാര്യംതന്നെയാണ് നടക്കുന്നത്.
ഒരുപക്ഷേ നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ സേവിക്കയും സ്നേഹിക്കയും ചെയ്യുന്ന ഒരു വ്യക്തിയായിരിക്കാം. ദൈവത്തിനു വേണ്ടി എന്തും ചെയ്യുവാന്‍ നിങ്ങള്‍ തയ്യാറാണ്. എന്നിരുന്നാലും, നിങ്ങളെ ഉപദ്രവിക്കുന്ന, നിങ്ങളെ പരിഹസിക്കുന്ന, നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് തുടര്‍മാനമായി കളിയാക്കുന്ന ആരെങ്കിലും നിങ്ങളുടെ കുടുംബത്തിനകത്തുതന്നെ ഒരുപക്ഷേ കാണുമായിരിക്കാം.
നിങ്ങള്‍ അവരുമായി എത്ര ശക്തമായ ആത്മീക സത്യങ്ങള്‍ പങ്കുവെച്ചാലും കാര്യമില്ല, അവര്‍ നിങ്ങളെ കേള്‍ക്കുകയില്ല. എന്തുകൊണ്ട് ഈ ആളുകള്‍ മനസ്സിലാക്കുന്നില്ല എന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടെക്കാം. സങ്കടകരമായ കാര്യം എന്തെന്നാല്‍, അവര്‍ നിങ്ങളുടെ കുടുംബത്തില്‍ ഉള്ളവര്‍ ആയതുകൊണ്ട് നിങ്ങള്‍ക്ക് ഈ കൂട്ടരെ അവഗണിക്കുവാനും കഴിയുകയില്ല.
നിങ്ങള്‍ മനസ്സിലാക്കേണ്ട രണ്ടു കാര്യങ്ങള്‍:
1. യേശു ഉപദ്രവിക്കപ്പെട്ടെങ്കില്‍, അവന്‍റെ ശിഷ്യന്മാരും തീര്‍ച്ചയായും ഉപദ്രവം സഹിക്കേണ്ടതായി വരും.
യേശുവിന്‍റെ വാക്കുകള്‍ ഓര്‍ക്കുക, ഒരു ദാസൻ അവന്‍റെ യജമാനനേക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്ക് ഓർക്കുവിൻ; അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും. (യോഹന്നാന്‍ 15:20).
2. നമ്മുടെ കര്‍ത്താവ് ഉപദ്രവം അനുഭവിച്ചുവെങ്കില്‍, നിങ്ങള്‍ കടന്നുപോകുന്ന സാഹചര്യം അവനു പൂര്‍ണ്ണമായും അറിയാം. നസറെത്തിലെ ജനങ്ങള്‍ക്ക് യേശുവില്‍ നിന്നും പഠിക്കുവാനുള്ള എത്ര അത്ഭുതകരമായ ഒരു അവസരമാണ് ലഭിച്ചത്, എന്നാല്‍ വലിയ നിലയില്‍ അവര്‍ക്കത് നഷ്ടമായി.
അതുപോലെ, ഒരു ദൈവമനുഷ്യനോടു ഏറ്റവും അടുത്തുനില്‍ക്കുന്ന ആളുകള്‍ ഒന്നുംതന്നെ പ്രാപിക്കുന്നില്ല എന്ന കാര്യവും ഞാന്‍ അനേകം പ്രാവശ്യം കണ്ടിട്ടുണ്ട്. അതിന്‍റെ കാരണം അവര്‍ ആ ദൈവമനുഷ്യനെ അവരുടെ കാര്യസാധ്യത്തിനായി മാത്രം ആശ്രയിക്കുന്നു. വലിയ 'പേരുമായി' ആരെങ്കിലും വിദേശത്തുനിന്നും വരുമ്പോള്‍ ഈ ആളുകള്‍ ഏതു തരത്തിലുള്ള വിഭങ്ങളുമായി അവരോട് പറ്റിനില്‍ക്കും - അത് ദൈവവചനത്തിനു യോജിക്കുന്നതാണോ അല്ലയോ എന്നൊന്നും അവര്‍ ഗണ്യമാക്കുന്നില്ല.
യൂദായുടെ ജീവിതം നോക്കുക. അതുവരെ അവന്‍ യേശുവിനോട് വളരെ അടുത്തു ഇടപഴകിയ വ്യക്തിയായിരുന്നു. ഒടുവില്‍ അവനു കിട്ടിയത് വെറും മുപ്പതു വെള്ളിക്കാശ് ആയിരുന്നു അവസാനം അവന്‍ ആത്മഹത്യ ചെയ്തു.
ഗേഹസിയുടെ ജീവിതം നോക്കുക, എലിശാ പ്രവാചകന്‍റെ വലംകൈയായിരുന്ന മനുഷ്യന്‍ - അതുവരേയും അത്രയും അടുപ്പമായിരുന്നു. ഏലിയാവിന്‍റെ ആത്മാവിന്‍റെ ഇരട്ടിപങ്ക് പ്രാപിച്ചവന്‍ ആയിരുന്നു എലിശാ. ഗേഹസി ഉത്സാഹമുള്ളവന്‍ ആയിരുന്നുവെങ്കില്‍, എലിയാവിനു ഉണ്ടായിരുന്നതിനേക്കാള്‍ നാലുമടങ്ങ് അധികം അവനു കിട്ടുമായിരുന്നു എന്നാല്‍ അവനു എന്താണ് കിട്ടിയതെന്ന് നിങ്ങള്‍ക്ക് അറിയാമോ? - കുഷ്ഠം.
നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കര്‍ത്താവിന്‍റെ സന്നിധിയില്‍ ഇരിക്കയും ചെയ്യുന്ന ഒരു വ്യക്തി നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍, പ്രിയ ദൈവപൈതലേ, അവര്‍ നിങ്ങളോടുകൂടെ ആയിരിക്കുമ്പോള്‍ ആ വ്യക്തിയില്‍ നിന്നും പ്രാപിക്കുവാന്‍ പഠിക്കുക. അവര്‍ ഒരുപക്ഷേ പൂര്‍ണ്ണരല്ലായിരിക്കാം, എന്നാല്‍ ദൈവം അവരെ നിങ്ങളുടെ ജീവിതത്തില്‍ ആക്കിയിരിക്കയാണ്.
ഉപദ്രവിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരോട് ഒരു വാക്ക്.
നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ കുടുംബത്തെ വെറുക്കരുത്. നിങ്ങളെ എവിടെ ആക്കണമെന്ന് ദൈവം അറിഞ്ഞിരുന്നു. അവരെ ദൈവത്തിങ്കലേക്കു തിരിക്കുവാനുള്ള ദൈവത്തിന്‍റെ ഉപകരണമാണ് നിങ്ങള്‍.
വിശ്വസ്തതയോടെ സേവിച്ചിട്ടും ആളുകള്‍ കാര്യസാധ്യത്തിനായി മാത്രം കാണുന്ന ദൈവത്തിന്‍റെ ദാസന്മാരോടും ദാസിമാരോടും ഒരു വാക്ക് പറയട്ടെ. നിങ്ങളുടെ പ്രതിഫലം കര്‍ത്താവിന്‍റെ പക്കല്‍ നിന്നാണ് വരുന്നത്.

പ്രാര്‍ത്ഥന
നമ്മുടെ ദാനിയേലിന്‍റെ ഉപവാസം എന്ന പ്രാര്‍ത്ഥനയുടെ മൂന്നാം ദിവസമാണ് ഇന്ന്.
[നിങ്ങള്‍ ഇപ്പോളും ഇത് ആരംഭിച്ചിട്ടില്ലെങ്കില്‍ അഥവാ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍, ഓഗസ്റ്റ് 26 ലെയും, 27ലെയും അനുദിന മന്ന നോക്കുക].
ദൈവവചന വായന
എബ്രായര്‍ 11:7
യോശുവ 2:12-14
പ്രാര്‍ത്ഥനാ മിസൈലുകള്‍
1. എന്‍റെ കുടുംബാംഗങ്ങളെ പിടിച്ചുവെക്കുന്ന എല്ലാ അന്ധതയുടേയും ബധിരതയുടേയും ആത്മാവ് യേശുവിന്‍റെ നാമത്തില്‍ വേരോടെ പറിഞ്ഞുപോകട്ടെ.
2. സകല ദുരുപദേശങ്ങളും തെറ്റായ വിശ്വാസങ്ങളും എന്‍റെ കുടുംബത്തിലെ എല്ലാ അംഗങ്ങളില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ഇപ്പോള്‍ തന്നെ പിഴുതുപോകട്ടെ.
3. അവര്‍ പിതാവിനെ ജീവനുള്ള ഏക സത്യ ദൈവമായി അറിയുവാനായി അവരുടെ കണ്ണുകള്‍ തുറക്കേണമേ.
4. അവര്‍ കര്‍ത്താവായ യേശുവിനെ അവരുടെ കര്‍ത്താവും രക്ഷിതാവുമായി അറിയുവാന്‍ അവരുടെ കണ്ണുകള്‍ തുറക്കേണമേ.
5. പരിശുദ്ധാത്മാവേ ഇപ്പോള്‍ അവരുടെമേല്‍ ചലിക്കേണമേ. അവരുടെ പാപങ്ങളെ അവര്‍ക്ക് ബോധ്യപ്പെടുത്തേണമേ. അവരെ യേശുവിങ്കലേക്ക് തിരിക്കേണമേ.
6. എന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും അന്ധകാരത്തിന്‍റെ രാജ്യത്തില്‍ നിന്നും വെളിച്ചത്തിന്‍റെ രാജ്യത്തിലേക്ക് യേശുവിന്‍റെ നാമത്തില്‍ വരുവാന്‍ ഇടയാക്കേണമേ.
7. ഞാനും എന്‍റെ കുടുംബമോ ഞങ്ങള്‍ യഹോവയെ സേവിക്കും.

Join our WhatsApp Channel
Most Read
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1● ദൈവത്തിന്‍റെ അടുത്ത ഉദ്ധാരകന് ആകുവാന് നിങ്ങള്‍ക്ക് കഴിയും
● ദിവസം 09 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ വിടുതലിന്റെയും സൌഖ്യത്തിന്റെയും ഉദ്ദേശം.
● കാരാഗൃഹത്തിലെ സ്തുതി
● പാപകരമായ കോപത്തിന്റെ പാളികളെ അഴിക്കുക
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?
അഭിപ്രായങ്ങള്‍