ദാവീദിന്‍റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി. (2 ശമുവേല്‍ 21:1).
ദാവീദ് നീതിമാനായ ഒരു രാജാവായിരുന്നു, ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യന്‍ ആയിരുന്നു, എന്നിട്ടും അദ്ദേഹത്തിനു ഒരു ക്ഷാമത്തെ അഭിമുഖീകരിക്കേണ്ടതായി വന്നു. ചില ആളുകള്‍ വിശ്വസിക്കുന്നത് അവര്‍ യേശുവിനെ തങ്ങളുടെ കര്‍ത്താവും രക്ഷിതാവുമായി ഒരിക്കല്‍ സ്വീകരിച്ചു കഴിഞ്ഞാല്‍, പിന്നെ എല്ലാം പൂമെത്തയുടെ അനുഭവമായിരിക്കുമെന്നാണ്. അത് സത്യമല്ല - അത് ഒരു തെറ്റായ സുവിശേഷം ആകുന്നു. കര്‍ത്താവായ യേശു വ്യക്തമായി ചൂണ്ടികാണിച്ചുകൊണ്ട് പറഞ്ഞു, "ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു". (യോഹന്നാന്‍ 16:33).
നാം പ്രശ്നങ്ങള്‍ ഒന്നും കൈകാര്യം ചെയ്യേണ്ടതായി വരികയില്ലയെന്നു കര്‍ത്താവ് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാല്‍ നാം യേശുവിനുള്ളവര്‍ ആയിരിക്കുന്നതുകൊണ്ട്, ആ പ്രശ്നങ്ങളെ അതിജീവിക്കുവാനുള്ള ശക്തി നമുക്കുണ്ടാകും.
ഒരു ദിവസം, ഞങ്ങളുടെ കൂട്ടത്തിലെ ഒരംഗം എന്‍റെ അടുക്കല്‍ വന്ന് പറഞ്ഞു, "പാസ്റ്റര്‍. മൈക്കിള്‍ എന്‍റെ എല്ലാ പ്രശ്നങ്ങളും മാറിപോകുവാനായി ദയവായി പ്രാര്‍ത്ഥിക്കുക." ഞാന്‍ പ്രാര്‍ത്ഥിക്കാമെന്ന് സമ്മതിച്ചുകൊണ്ട് അവളുടെ തലയില്‍ കരംവെച്ചു ഇപ്രകാരം പറഞ്ഞു, "കര്‍ത്താവേ അവളെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കേണമേ". അവള്‍ എന്‍റെ കൈകളുടെ കീഴില്‍ നിന്നും തന്‍റെ തല മാറ്റിയിട്ടു വളരെ ആശ്ചര്യത്തോടെ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു, "പാസ്റ്റര്‍ താങ്കള്‍ എന്താണ് പ്രാര്‍ത്ഥിക്കുന്നത്?" അപ്പോള്‍ യോഹന്നാന്‍ 16:33 (മുകളില്‍ ഉദ്ധരിച്ചിട്ടുണ്ട്) ലെ ദൈവവചനം എനിക്ക് അവളെ ഓര്‍മ്മിപ്പിക്കേണ്ടതായി വന്നു.
ഈ ജീവിതത്തില്‍ നമുക്ക് പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ, നിരന്തരമായി നമ്മുടെ ജീവിതത്തില്‍ വന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ നാം അടുത്ത് വീക്ഷിക്കേണ്ടത് ആവശ്യമാണ്. ദാവീദിന് മൂന്നു സംവത്സരം ആവര്‍ത്തിച്ച് ക്ഷാമം ഉണ്ടായി. "തുടരെത്തുടരെ" എന്ന് പരാമര്‍ശിച്ചുകൊണ്ട് ദൈവവചനം അത് ഊന്നിപറയുന്നു. രസകരമായി, ദാവീദ് ഇതിനെ വെറും യാദൃശ്ചികമായത് ആയിട്ടോ അഥവാ എന്തെങ്കിലും കാലാവസ്ഥ പ്രശ്നമായിട്ടോ അല്ല ചിന്തിച്ചത്. അവന്‍ അതിനെ പ്രകടമായതിലും ആഴമായ ഒന്നായിട്ട് കണക്കാക്കി. ഇത് ഒരു തിന്മയുടെ മാതൃകയാണെന്ന് ദാവീദിന് മനസ്സിലായി.
എന്താണ് ഒരു 'തിന്മയുടെ മാതൃക'?
ഒരു വ്യക്തിയുടെ ജീവിതത്തിലൊ, ഒരു കുടുംബത്തിലോ അല്ലെങ്കില്‍ ഒരു സ്ഥലത്തോ ഒരേ സംഭവം ആവര്‍ത്തിച്ച് നടക്കുമ്പോള്‍, അതിനെയാണ് തിന്മയുടെ മാതൃക എന്ന് പറയുന്നത്. ഒരു തിന്മയുടെ മാതൃക പലപ്പോഴും ഒരു ശക്തികേന്ദ്രത്തിനു വളര്‍ച്ച നല്‍കുന്നു.
'അപകട മേഖല' എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡുകള്‍ വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്നത് എപ്പോഴെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ചില ഡ്രൈവര്‍മാര്‍ ആ സൂചന നോക്കി വേഗത കുറയ്ക്കുവാന്‍ തക്കവണ്ണം മതിയായ ബുദ്ധിയുള്ളവര്‍ ആകുന്നു. അതിന്‍റെ അടുത്ത സ്ഥലങ്ങളില്‍ താമസിക്കുന്ന പ്രദേശവാസികളോട് നിങ്ങള്‍ അന്വേഷിച്ചാല്‍, അവര്‍ ഒരുപക്ഷേ ഇങ്ങനെ പറയും, മാസത്തിലെ പ്രെത്യേക ചില ദിവസങ്ങളിലാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. ഇത് ഒരു സ്ഥലത്ത് സംഭവിക്കുന്ന തിന്മയുടെ രീതിയ്ക്കുള്ള വ്യക്തമായ തെളിവാണ്.
ഒരു മനുഷ്യന്‍ ഒരിക്കല്‍ എന്നോടു ഇങ്ങനെ എഴുതി ചോദിക്കുകയുണ്ടായി, "പാസ്റ്റര്‍, ഞങ്ങളുടെ വീട്ടില്‍ എപ്പോഴൊക്കെ ഒരു ചടങ്ങ് നടക്കുമോ, അതേ സമയത്ത് ആര്‍ക്കെങ്കിലും ഒരു അപകടവും സംഭവിക്കും". തിന്മയുടെ പ്രവര്‍ത്തിയ്ക്കുള്ള മറ്റൊരു ഉദാഹരണമാണിത്.
ഇതൊന്നും വെറും യാദൃശ്ചിക സംഭവങ്ങളല്ല. നിങ്ങള്‍ അതിനെ കേവലം യാദൃശ്ചിക സംഭവങ്ങളായി കാണുകയാണെങ്കില്‍, നിങ്ങള്‍ വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. പിശാചിന്‍റെ ശക്തി അവന്‍റെ ചതിയിലാണ് അടങ്ങിയിരിക്കുന്നത്. പിശാചു എപ്പോഴും മറഞ്ഞിരിക്കും എന്നാല്‍ ദൈവം എപ്പോഴും തന്നെത്തന്നെ വെളിപ്പെടുത്തുന്നു. ബൈബിള്‍ പിശാചിനെ ഒരു മോഷ്ടാവ് എന്നും കള്ളന്‍ എന്നും വിളിക്കുന്നതില്‍ എന്തെങ്കിലും അത്ഭുതമുണ്ടോ? (യോഹന്നാന്‍ 10:10).
വ്യക്തികളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു തിന്മയുടെ മാതൃകയ്ക്കുള്ള ചില വേദപുസ്തക ഉദാഹരണങ്ങള്‍ നമുക്ക് ഇപ്പോള്‍ നോക്കാം.
അബ്രഹാം, അവന്‍റെ മകനായ യിസഹാക്ക്, അവന്‍റെ കൊച്ചുമകന്‍ യാക്കോബ് ഇവര്‍ക്കെല്ലാം മക്കള്‍ ലഭിക്കുവാന്‍ താമസം നേരിട്ടു എന്ന ഒരു തിന്മയുടെ മാതൃക കാണുവാന്‍ സാധിക്കും. ശത്രു ചില നന്മകളെ തടഞ്ഞുവെച്ചിരിക്കുന്നതുപോലെ തോന്നത്തക്കവണ്ണം അവര്‍ക്ക് വളരെ വൈകിയാണ് തലമുറകള്‍ ലഭിച്ചത്. അവരുടെ ഭാര്യമാര്‍ വളരെ വേദനകളില്‍ കൂടി അവരുടെ പ്രസവസമയത്ത് കടന്നുപോയി എന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നു.
ഓരോ തലമുറയിലും നിലനില്‍ക്കുന്ന തിന്മയുടെ മാതൃക:
- അബ്രാഹാം രണ്ടുപ്രാവശ്യം സാറായെക്കുറിച്ചു കള്ളം പറഞ്ഞു.
- യിസഹാക്കിന്‍റെയും റിബെക്കയുടേയും കുടുംബ ജീവിതത്തിലും കള്ളങ്ങള്‍ ചെയ്യേണ്ടതായിട്ടു വന്നു.
- യാക്കോബ് മിക്കവാറും എല്ലാവരോടും കള്ളം പറഞ്ഞു; അവന്‍റെ പേരിന്‍റെ അര്‍ത്ഥം തന്നെ ഉപായി എന്നായിരുന്നു.
- യാക്കോബിന്‍റെ പത്ത് മക്കളും യോസേഫിന്‍റെ മരണത്തെ സംബന്ധിച്ചു കള്ളം പറയുകയുണ്ടായി.
ഓരോ തലമുറയിലെയും മാതാവോ അഥവാ പിതാവോ പക്ഷപാതത്തിന്‍റെ തിന്മ പ്രവര്‍ത്തി പ്രകടമാക്കുന്നു.
- അബ്രഹാം യിശ്മായേലിനെ അനുകൂലിച്ചു
- യിസഹാക്ക് ഏശാവിനെ അനുകൂലിച്ചു
- യാക്കോബ് ആദ്യം യോസേഫിനെയും പിന്നീട് ബെന്യാമീനെയും അനുകൂലിച്ചു.
സഹോദരങ്ങളില്‍ നിന്നും വേര്‍പിരിയുന്ന അഥവാ അകന്നുപോകുന്ന തിന്മയുടെ മാതൃക
- യിസഹാക്കും യിശ്മായേലും
- യാക്കോബ് തന്‍റെ സഹോദരനായ എശാവില്‍ നിന്നും ഓടിപോകയും അനേക വര്‍ഷങ്ങള്‍ പൂര്‍ണ്ണമായി ആ ബന്ധം മുറിഞ്ഞുകിടക്കുകയും ചെയ്തു.
- യോസേഫ് തന്‍റെ പത്തു സഹോദരന്മാരില്‍ നിന്നും വേര്‍പിരിഞ്ഞു പത്തു വര്‍ഷത്തിലധികം ആയിരിക്കേണ്ടതായി വന്നു.
ഓരോ തലമുറയിലും ഉള്ള വിവാഹജീവിതത്തിലെ അടുപ്പമില്ലായ്മയുടെ ഒരു ദോഷകരമായ മാതൃക:
- അബ്രഹാം ഒരു തലമുറയ്ക്ക് വേണ്ടി മിസ്രയിമ്യ ദാസിയായ ഹാഗാറിനെ വിവാഹം ചെയ്യുന്നു.
- യിസഹാക്കും റിബെക്കയും തമ്മിലുള്ള ബന്ധം പിന്നീട് മോശമാകുന്നു.
- യാക്കോബിന് രണ്ടു ഭാര്യമാരും രണ്ടു വെപ്പാട്ടികളും ഉണ്ടായിരുന്നു.
അത് പഴയ നിയമത്തിലായിരുന്നു എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ ഒരുപക്ഷേ അതിനെ എതിര്‍ക്കുമായിരിക്കും. അതുകൊണ്ട് പുതിയ നിയമത്തില്‍ നിന്നും ചില ഉദാഹരണങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരട്ടെ:
യോഹന്നാന്‍ 4ല്‍ യേശു യാക്കോബിന്‍റെ കിണറിന്‍റെ അരികില്‍ വെച്ചു ഒരു ശമര്യക്കാരിയായ സ്ത്രീയെ കണ്ടുമുട്ടുന്നു. അപ്പോള്‍ യേശു അവളുടെ ജീവിതത്തിലെ സകല കാര്യങ്ങളും പ്രവചനമായി അവള്‍ക്ക് വെളിപ്പെടുത്തി കൊടുത്തുകൊണ്ട് പറയുന്നു, "അഞ്ചു ഭർത്താക്കന്മാർ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യംതന്നെ എന്നു യേശു പറഞ്ഞു." (യോഹന്നാന്‍ 4:18).
തീര്‍ച്ചയായും, ഈ സ്ത്രീ സാധാരണക്കാരിയായ ഒരു സ്ത്രീയല്ലായിരുന്നു. അവള്‍ സുന്ദരിയായ ഒരു സ്ത്രീ ആയിരുന്നുവെന്ന് ഞാന്‍ അനുമാനിക്കുന്നു, എന്നിട്ടും സ്ഥിരതയുള്ള ഒരു ബന്ധം സ്ഥാപിക്കുവാന്‍ അവള്‍ പ്രയാസപ്പെട്ടു. അവളുടെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു തിന്മയുടെ മാതൃക ഉണ്ടായിരുന്നു.
നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന തിന്മയുടെ മാതൃകയെ എങ്ങനെയാണ് നിങ്ങള്‍ തകര്‍ക്കേണ്ടത്?
1. നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്ന തിന്മയുടെ മാതൃകയെ നിങ്ങള്‍ തിരിച്ചറിയേണ്ടത് ആവശ്യമാണ്.
നിങ്ങള്‍ അതിനെ തിരിച്ചറിയുമ്പോള്‍ മാത്രമേ ഫലപ്രദമായി നിങ്ങള്‍ക്ക് അതിനെ കൈകാര്യം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
ഒരുവന്‍ ഈ തിന്മയുടെ പ്രവര്‍ത്തികളെ തിരിച്ചറിയാതിരുന്നാല്‍, വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാകയില്ല. അതുപോലെ, ഈ തിന്മയുടെ മാതൃകകള്‍ കാണേണ്ടതിനു പരിശുദ്ധാത്മാവ് ഒരുവന്‍റെ കണ്ണുകള്‍ തുറക്കാതിരുന്നാല്‍, ഒരുവന് അത് വിവേചിച്ചറിയുവാന്‍ കഴിയുകയില്ല.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ജീവിതത്തിലും എന്‍റെ കുടുംബത്തിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദോഷകരമായ മാതൃകകളുടെ സാന്നിധ്യം വിവേചിച്ചറിയുവാന്‍ എന്‍റെ കണ്ണുകളെ തുറക്കേണമേ.
Join our WhatsApp Channel
Most Read
● പക്വത ഉത്തരവാദിത്വത്തോടുകൂടെ ആരംഭിക്കുന്നു● വചനത്താൽ പ്രകാശം വരുന്നു
● ദൈവരാജ്യത്തിലെ താഴ്മയും ബഹുമാനവും
● ഇന്ന് കാണുന്ന അപൂര്‍വ്വമായ കാര്യം
● വാതില്ക്കാവല്ക്കാര്
● നിങ്ങള്‍ കൊടുത്തുതീര്‍ക്കേണ്ടതായ വില
● അടുത്ത പടിയിലേക്ക് പോകുക
അഭിപ്രായങ്ങള്‍