അനുദിന മന്ന
ചില നേതാക്കള്‍ വീണതുകൊണ്ട് നാം എല്ലാം അവസാനിപ്പിക്കണമോ?
Sunday, 9th of June 2024
1
0
438
Categories :
നേതൃത്വം (Leadership)
"നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്; തളര്‍ന്നു പോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും." (ഗലാത്യര്‍ 6:9).
തിരഞ്ഞെടുക്കുവാനുള്ള ശക്തി ഓരോ മനുഷ്യന്‍റെയും മുമ്പാകെ ദൈവം വെച്ചിട്ടുണ്ട്. അതുപോലെ, നാം ഈ ഭൂമിയില്‍ എടുത്ത ഓരോ തീരുമാനത്തിനും കണക്കു ബോധിപ്പിക്കേണ്ടതിനു അന്ത്യനാളില്‍ ക്രിസ്തുവിന്‍റെ ന്യായാസനത്തിന് മുമ്പാകെ നാം നില്‍ക്കേണ്ടതാണ്- അതിനു ഒരു വിട്ടുവീഴ്ചയുമില്ല, ആരോപണം ഉന്നയിച്ചു വിരല്‍ചൂണ്ടല്‍ ഇല്ല, ഓരോ പുരുഷനും സ്ത്രീയും തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദികളാണ്.
നാം ഇത് മനസ്സിലാക്കും എങ്കില്‍, ആരെങ്കിലും പാപം ചെയ്യുന്ന ഒരു സ്ഥാനത്ത് ആകുമ്പോള്‍ അത് നമ്മെ ബാധിക്കാതെ നമ്മെത്തന്നെ സൂക്ഷിക്കുവാന്‍ ഇടയാകും. മത്തായി 24:12 ല്‍ യേശുക്രിസ്തു നല്‍കുന്ന ഉറപ്പുള്ള ഒരു വാഗ്ദത്ത വചനമുണ്ട്, "അധര്‍മ്മം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും".
മത്തായി 24:12 ല്‍ പറഞ്ഞിരിക്കുന്നതുപോലെയുള്ള സത്യമായ പ്രവചനങ്ങള്‍ നമ്മെ ഭാവി സംഭവങ്ങള്‍ക്കു വേണ്ടി ഒരുക്കുന്നതിനു നമ്മെ നിയന്ത്രിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. വരുവാനുള്ള കാര്യങ്ങളെ കുറിച്ച് നമുക്കുള്ള മുന്നറിയിപ്പാണ് അതെല്ലാം. ശ്രദ്ധിക്കുക, പ്രവചനം പറയുന്നു, 'ദൈവത്തോടുള്ള അനേകരുടെ' സ്നേഹം തണുത്തുപോകും. അന്ത്യകാലത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണിത്.
സ്നേഹം തണുത്തുപോകുന്നതിന്‍റെ അടയാളങ്ങള്‍.
1. ദൈവീക കാര്യങ്ങളോടുള്ള നിഷ്ക്രിയമായ മനോഭാവം.
2. സഭയില്‍ പോകുവാനും വിശ്വാസികളുമായി ഒരുമിച്ചു ആയിരിക്കുവാനുമുള്ള താല്പര്യമില്ലായ്മ.
3. നിങ്ങള്‍ക്ക് തോന്നുന്ന രീതിയില്‍ പ്രവര്‍ത്തിക്കുവാനുള്ള ഒരു മനോഭാവം.
4. ദൈവീക കാര്യങ്ങളോടുള്ള സംശയങ്ങള്‍.
5. പ്രാര്‍ത്ഥിക്കുവാനും, ഉപവസിക്കുവാനും, വചനം പഠിക്കുവാനുമുള്ള ഉത്സാഹകുറവ്.
6. ദൈവവചനത്തോടുള്ള അനുസരണക്കേട്.
ഉദാഹരണത്തിന്: കൊടുക്കുക എന്നത് ദൈവത്തിങ്കല്‍ നിന്നുള്ള ഒരു കല്പനയാണ് (ലൂക്കോസ് 6:38). ദൈവത്തോടുള്ള സ്നേഹം തണുത്തുപോകുമ്പോള്‍, ഒരു വ്യക്തിയ്ക്ക് കൊടുക്കുവാന്‍ ബുദ്ധിമുട്ട് തോന്നും. അതുപോലെ, ആ വ്യക്തിയ്ക്ക് കൊടുക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാരണം അവനോ/ അവളോ ഇന്‍റെര്‍നെറ്റിലൊ വാര്‍ത്താമാധ്യമങ്ങളിലോ വായിക്കുന്ന കാര്യങ്ങള്‍ കൊണ്ടാണ്.
മറ്റുള്ളവരുടെ പാപം നിങ്ങളുടെ അനുസരണത്തെ ബാധിക്കുവാന്‍ നിങ്ങള്‍ അനുവദിച്ചാല്‍, അത് നിങ്ങളുടെ "അനുസരണക്കേട്' ആയി പരിണമിക്കും. ഞാനും നിങ്ങളും ഇന്നുവരെ ചെയ്തിട്ടുള്ള സകല കാര്യങ്ങളും ദൈവത്തിന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ദിവസം പുസ്തകങ്ങള്‍ തുറക്കപ്പെടും, നമ്മുടെ പ്രവര്‍ത്തികള്‍ നമ്മെ പിന്തുടരുകയും സംസാരിക്കയും ചെയ്യും. ഈ രണ്ടു വാക്കുകളില്‍ ഒരെണ്ണം സകലരുടേയും വിധിയായി മാറും; ആ വാക്കുകള്‍ "വിട്ടുപോകുക" അഥവാ "തുടരുക" എന്നിവയാണ്.
കര്‍ത്താവിനുവേണ്ടി ജീവിക്കുമ്പോള്‍ ദൈവത്തോടും ദൈവീക കാര്യങ്ങളോടുമുള്ള സ്നേഹം തണുത്തുപോകുവാന്‍ അനുവദിച്ച അനേകരുടെ ഇടയില്‍ നാമും ആകുവാന്‍ ഇടയാകരുത്. ഓര്‍ക്കുക, നിങ്ങള്‍ കര്‍ത്താവിനെ അനുഗമിക്കുന്നത് അത് ചെയ്യുവാന്‍ ഏറ്റവും പ്രശസ്തമായ കാര്യമായതുകൊണ്ടല്ല. മറ്റാരെങ്കിലും ചെയ്യുന്നതുകൊണ്ടല്ല നിങ്ങളിത് ചെയ്യേണ്ടത്. ഭയംനിമിത്തമോ നിര്‍ബന്ധം നിമിത്തമോ അല്ല നിങ്ങളിത് ചെയ്യുന്നത്; സ്നേഹത്തില്‍ നിന്നും പരിജ്ഞാനത്തില്‍ നിന്നുമാണ് നിങ്ങളിത് ചെയ്യുന്നത്.
വീണുപോയ ഒരു വ്യക്തിയുടെ ഉള്ളില്‍ നിഗളം നുഴഞ്ഞുകയറിയിട്ടു തങ്ങള്‍ ആത്മീകരായി വലിയവരാണെന്നു തോന്നിപ്പിക്കുന്ന സമയങ്ങള്‍ ഉണ്ടാകും. എന്നിരുന്നാലും, നാം വീഴാതിരിക്കുന്നതിന്‍റെ കാരണം വീണുപോയവരേക്കാള്‍ നാം നല്ലവര്‍ ആയതുകൊണ്ടല്ല, പ്രത്യുത നാം നില്‍ക്കുന്നത് കൃപയില്‍ ആയതുകൊണ്ട് മാത്രമാണ്. വീണുപോയ ആളുകള്‍ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക എന്നാല്‍ അവരുടെ പാപം ദൈവത്തോടും അവന്‍റെ നീതി പ്രവര്‍ത്തികളോടും തണുപ്പും കയ്പും വളര്‍ത്തുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. (എബ്രായര്‍ 12:15).

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ കൃപയുടെ വെളിപ്പാട് നഷ്ടമാകാതെ, ശുഷ്കാന്തിയോടെ ആയിരിക്കാനുള്ള കൃപ എനിക്ക് തരേണമേ. എന്‍റെ ആത്മീക മനുഷ്യനില്‍ ഞാന്‍ അനുവദിച്ചിട്ടുള്ള ഏതെങ്കിലും കയ്പ്പിന്‍റെ വിത്തുണ്ടെങ്കില്‍ അതിനെ പിഴുതു കളയേണമേ. അങ്ങയുടെ സ്നേഹത്താല്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● യൂദയുടെ ജീവിതത്തില് നിന്നുള്ള പാഠങ്ങള് - 2● പാലങ്ങളെ നിര്മ്മിക്കുക, തടസ്സങ്ങളെയല്ല
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 2
● ദിവസം 29: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കൃപമേല് കൃപ
● പുളിപ്പില്ലാത്ത ഒരു ഹൃദയം
● കാരാഗൃഹത്തിലെ സ്തുതി
അഭിപ്രായങ്ങള്‍