english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങള്‍ കര്‍ത്താവിനോടു ചെറുത്തുനില്‍ക്കാറുണ്ടോ?
അനുദിന മന്ന

നിങ്ങള്‍ കര്‍ത്താവിനോടു ചെറുത്തുനില്‍ക്കാറുണ്ടോ?

Sunday, 8th of September 2024
1 0 335
Categories : വിടുതല്‍ (Deliverance)
ഒരിക്കല്‍ ഒരു സഭയിലെ ഒരംഗം തന്‍റെ പാസ്റ്ററുടെ അടുക്കല്‍ പോയി, പ്രവചനവര ശുശ്രൂഷയില്‍ ശക്തമായി ഉപയോഗിക്കപ്പെടുന്ന അദ്ദേഹത്തോട് ചോദിച്ചു, "പാസ്റ്റര്‍, ഏതു ആത്മാവാണ് എന്നെ എതിര്‍ക്കുന്നതെന്ന് താങ്കള്‍ എന്നോടു ദയവായി പറയുമോ?" വളരെ അസാധാരണമായ ഒരു ഉത്തരമാണ് ആ വ്യക്തി പ്രതീക്ഷിച്ചത് എന്നാല്‍ പാസ്റ്റര്‍ പറഞ്ഞ മറുപടി കേട്ട് അദ്ദേഹം സ്തംഭിച്ചുപോയി, "ദൈവത്തിന്‍റെ ആത്മാവാണ് നിങ്ങളെ എതിര്‍ക്കുന്നത് കാരണം താങ്കള്‍ ദൈവത്തോടു തന്നെയാണ് എതിര്‍ത്തുനില്‍ക്കുന്നത്".

താഴെ പറയുന്ന വേദഭാഗങ്ങള്‍ വളരെ ശ്രദ്ധയോടെ വായിക്കുക:
അതുകൊണ്ട് നിങ്ങൾ ദൈവത്തിന് കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനിൽക്കുവിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. (യാക്കോബ് 4:7).

വിശ്വാസത്തിൽ സ്ഥിരതയുള്ളവരായി അവനോട്(പിശാച്) എതിർത്ത് നില്പിൻ. (1 പത്രോസ് 5:9).

മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ വ്യക്തമായി നമ്മോടു പറയുന്നത് ഒരു ക്രിസ്ത്യാനി ആദ്യം ദൈവത്തിനു കീഴടങ്ങുകയും പിന്നീട് പിശാചിനോട്‌ എതിര്‍ത്തുനില്‍ക്കയും വേണമെന്നാണ്. ഇങ്ങനെയാണ് ശത്രുവിന്‍റെ ഓരോ കുടില തന്ത്രങ്ങളേയും നമുക്ക് അതിജീവിക്കുവാന്‍ കഴിയുന്നത്‌. 

വിശ്വാസത്തില്‍ വളരെ കുറച്ചുകാലം മാത്രം ആയവര്‍ക്കുപോലും ക്രിസ്തുവില്‍ ഉറച്ചു നില്‍ക്കുന്നതിലൂടെ ശത്രുവിന്‍റെ ഏറ്റവുംവലിയ അന്ധകാരത്തെപോലും വിജയകരമായി എതിര്‍ക്കുവാന്‍ കഴിയുമെന്നതാണ് സന്തോഷവാര്‍ത്ത. എന്നിരുന്നാലും, പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു ഘടകമുണ്ട്‌, അവിടെയാണ് എല്ലാ പ്രശ്നങ്ങളും ഉടലെടുക്കുന്നത്.

"ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുകയും താഴ്മയുള്ളവർക്ക് കൃപ നല്കുകയും ചെയ്യുന്നു". (യാക്കോബ് 4:6).

താഴ്മ ധരിച്ചുകൊണ്ട് അന്യോന്യം സേവിപ്പിൻ; "ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു". (1പത്രോസ് 5:5).

യാഥാര്‍ത്ഥ്യം എന്തെന്നാല്‍ നാം പിശാചിനോട്‌ എതിര്‍ക്കേണ്ടത് കര്‍ത്താവിന്‍റെ ശക്തിയിലാണ്. എന്നാല്‍, പല സമയങ്ങളിലും ക്രിസ്ത്യാനികള്‍ ദൈവത്തോടു തന്നെയാണ് എതിര്‍ത്തുനില്‍ക്കുന്നത്. ദൈവത്തോടും അവന്‍റെ വഴികളോടുമുള്ള എതിര്‍പ്പാണ് നിഗളം. അപ്പോഴാണ്‌ ദൈവംതന്നെ നമുക്ക് എതിരായി നില്‍ക്കുന്നത്. 

ബിലെയാം എന്ന ഒരു വ്യക്തിയെക്കുറിച്ച് സംഖ്യാപുസ്തകം 22 പറയുന്നുണ്ട്.

പ്രത്യക്ഷമായി ബിലെയാം വലിയയൊരു പ്രശസ്തി നേടിയെടുത്തു! ഇങ്ങനെ പറയപ്പെട്ടിരുന്നു, അവന്‍ ഒരു വ്യക്തിയെ ശപിച്ചാല്‍, അവന്‍ ശപിക്കപ്പെട്ടിരിക്കും. ബിലെയാം ദൈവത്തെ അറിഞ്ഞിരുന്നു, അവന്‍ ചെയ്തത് എല്ലാം സകലരും അറിഞ്ഞു. മോവാബ്യരുടെ കൂടെ പോകരുതെന്ന് യഹോവ വ്യക്തമായി ബിലെയാമിനോട് പറഞ്ഞു, എന്നിട്ടും ബിലെയാം പോയി. (സംഖ്യാപുസ്തകം 22:21).

അപ്പോള്‍ ദൈവത്തിന്‍റെ കോപം ബിലെയാമിന് നേരേ വന്നു കാരണം അവന്‍ പോകുവാന്‍ തയ്യാറായി, ദൈവത്തിന്‍റെ ദൂതന്‍ ഒരു എതിരാളിയായി അവന്‍ പോയ വഴിയില്‍ ഉറച്ചുനിന്നു. അപ്പോള്‍ യഹോവ ബിലയാമിന്‍റെ കണ്ണ് തുറന്നു, യഹോവയുടെ ദൂതൻ തന്‍റെ വഴിയില്‍ വാളൂരിപ്പിടിച്ചുകൊണ്ട് നില്ക്കുന്നത് അവൻ കണ്ടു. (സംഖ്യാപുസ്തകം 22:22,31).

നാം ദൈവത്തോടു എതിര്‍ക്കുമ്പോള്‍, അവന്‍ നമ്മോടും എതിര്‍ക്കും. അങ്ങനെയുള്ള സാഹചര്യങ്ങളിലെ നമ്മുടെ ചെറുത്തുനില്‍പ്പ്‌ പൂര്‍ണ്ണമായും നിഷ്ഫലമായിത്തീരും. നിഗളത്തിന്‍റെ വിപരീതമാണ് താഴ്മ.

നിങ്ങളുടെ ജീവിതശൈലിയിലെ ചില ഭാഗങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് കര്‍ത്താവായിരിക്കാം നിങ്ങളോടു സംസാരിക്കുന്നത്, എന്നാല്‍ നിങ്ങള്‍ ആ മാറ്റത്തെ അനിശ്ചിതമായി നീട്ടികൊണ്ടുപോകയാണ്. ദൈവം ഒരുപക്ഷേ നിങ്ങളില്‍ മതിപ്പുള്ളവനായിരിക്കാം, ഒരു പ്രെത്യേക സാമ്പത്തീക വിത്ത്‌ വിതയ്ക്കേണ്ടത് ആവശ്യമാണ്, ചിലരോട് ക്ഷമിക്കേണ്ടത്‌ ആവശ്യമാണ്‌ അഥവാ പ്രാര്‍ത്ഥനയ്ക്ക് വേണ്ടി പ്രെത്യേക സമയം വേര്‍തിരിക്കേണ്ടത് ആവശ്യമാണ്‌. വിഷയം എന്തുതന്നെയായാലും, ദൈവത്തോടു ഒരിക്കലും ചെറുത്തുനില്‍ക്കാതെ അവന്‍റെ മുമ്പാകെ നിങ്ങളെത്തന്നെ താഴ്ത്തുക.

നിങ്ങള്‍ ഒരു മുന്നേറ്റങ്ങളും കാണുന്നില്ലായിരിക്കാം, നിഗളം കാരണം കര്‍ത്താവിങ്കല്‍ നിന്നുത്തന്നെയായിരിക്കും എതിര്‍പ്പുകള്‍ വരുന്നത് എന്നാല്‍ നിങ്ങള്‍ പിശാചിനെ പഴിചാരുകയാണ്. ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ ദൈവത്തോടു ചെറുത്തുനില്‍ക്കാറുണ്ടോ?
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനം ശ്രദ്ധിക്കാതെ അങ്ങയോടു എതിര്‍ത്തുനിന്നതില്‍, യേശുവിന്‍റെ നാമത്തില്‍ എന്നോടു ക്ഷമിക്കേണമേ. അങ്ങയുടെ വചനം അനുസരിക്കാന്‍ തയ്യാറുള്ള ഒരു ഹൃദയം എനിക്ക് തരേണമേ. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങള്‍ എളുപ്പത്തില്‍ മുറിവേല്‍ക്കുന്നവരാണോ?
● പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം
● ജ്ഞാനവും സ്നേഹവും പ്രചോദകര്‍ എന്ന നിലയില്‍
● കാലേബിന്‍റെ ആത്മാവ് 
●  നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 4
● നിങ്ങളുടെ വൈഷമ്യം നിങ്ങളുടെ വ്യക്തിത്വം ആകുവാന്‍ അനുവദിക്കരുത് -1
● ബഹുമാനവും അംഗീകാരവും പ്രാപിക്കുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ