അനുദിന മന്ന
ഇന്ന് കാണുന്ന അപൂര്‍വ്വമായ കാര്യം
Saturday, 4th of May 2024
1
0
362
Categories :
ആത്മാര്‍ത്ഥത (Loyalty)
വേദപുസ്തകം പറയുന്നു, "മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാല്‍ വിശ്വസ്തനായ ഒരുത്തനെ ആര്‍ കണ്ടെത്തും?" (സദൃശ്യവാക്യങ്ങള്‍ 20:6).
ഒരു പ്രായമായ സ്ത്രീയോടു അവള്‍ തന്‍റെ നായയെ ഇത്രയധികം സ്നേഹിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചത് ഞാന്‍ ഓര്‍ക്കുന്നു. അവള്‍ മറുപടി പറഞ്ഞു, "പല വിഷയങ്ങളിലും നായകള്‍ മനുഷ്യരെക്കാള്‍ നന്ദിയുള്ളവരാണ്". അവളുടെ മറുപടി എന്‍റെ മനസ്സില്‍ എപ്പോഴും ഒരു മുദ്രപോലെ പതിഞ്ഞു.
ഓഫീസില്‍ (ജോലിസ്ഥലം) ആയാലും, സഭയിലോ, ബിസിനസിലോ (സംഘടിതമായ ലോകം), രാഷ്ട്രീയത്തിലോ, അഥവാ കുടുംബത്തിലോ ആയാലും ഏറ്റവും കുറവായി കാണുന്ന ഒന്നാണ് ആത്മാര്‍ത്ഥത. ഇന്നത്തെ കാലത്ത് അപൂര്‍വ്വമായി കാണുന്ന ഒരു ഘടകമാണ് ആത്മാര്‍ത്ഥത. അനേകരും ഇതിനു വാക്കുകളാല്‍ സമ്മതം അറിയിക്കും, എന്നാല്‍ വളരെ ചുരുക്കം പേരില്‍ മാത്രമേ ഇത് ശരിക്കും കാണുവാന്‍ സാധിക്കുന്നുള്ളൂ.
എന്താണ് ആത്മാര്‍ത്ഥത?
ആത്മാര്‍ത്ഥത ഉണ്ടാകുക എന്നാല്‍ വിശ്വസ്തരായിരുന്ന് വാക്കുകള്‍ പാലിക്കുക എന്നാണര്‍ത്ഥം. എല്ലാ സാഹചര്യങ്ങളിലും ആശ്രയിക്കാവുന്നത് എന്നും ഇതില്‍ ഉള്‍പ്പെടുന്നു. ആത്മാര്‍ത്ഥത എന്നാല്‍, സ്വാര്‍ത്ഥപരമായ താല്പര്യങ്ങള്‍ മാറ്റിവയ്ക്കുകയും വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് വില കൊടുക്കയും വേണം എന്നതാണ്.
നാം രൂത്തിന്‍റെ പുസ്തകം വായിക്കുമ്പോള്‍, രൂത്തിനെ സംബന്ധിച്ചു കണ്ടെത്തുന്ന നിര്‍ണ്ണായകമായ കാര്യം അവള്‍ ദൈവത്തോടു കാണിച്ച ആത്മാര്‍ത്ഥതയാണ്. ".... നിന്‍റെ ജനം എന്‍റെ ജനം, നിന്‍റെ ദൈവം എന്‍റെ ദൈവം" (രൂത്ത് 1:16). ഒരു കാര്യവും നന്നായി പോകാത്ത ഒരു യ്യൌവനക്കാരത്തിയെ ഇവിടെ കാണാം. ദൈവത്തെ ത്യജിക്കുവാനും ദൈവത്തിങ്കല്‍ നിന്നും പിന്തിരിയുവാനും ഉള്ള എല്ലാ കാരണങ്ങളും അവള്‍ക്കുണ്ടായിരുന്നു, എന്നിട്ടും അവള്‍ പറഞ്ഞു, "നിന്‍റെ ദൈവം എന്‍റെ ദൈവം".
കഥയുടെ ബാക്കിയുള്ള ഭാഗം നാം വായിക്കുമ്പോള്‍, ദൈവം അവളുടെ സത്യസന്ധതയെ അത്ഭുതകരമായി മാനിക്കുവാന്‍ ഇടയായി.അവള്‍ പുനഃസ്ഥാപിക്കപ്പെട്ടു, പരാമര്‍ശിക്കേണ്ട കാര്യമില്ല; അവള്‍ കര്‍ത്താവായ യേശുക്രിസ്തു എന്ന മിശിഹായുടെ വംശാവലിയില്‍ നേരിട്ടു വരികയും ചെയ്തു.
യേശു തന്‍റെ ശിഷ്യന്മാരെ അയക്കുമ്പോള്‍, അവന്‍ അവരെ ഈരണ്ടുവീതമാണ് അയച്ചത്.(മര്‍ക്കൊസ് 6:7) ഈരണ്ടു പേര്‍ വീതമുള്ള ഈ സംഘം ഒരുമിച്ചു ദൈവരാജ്യം പ്രസംഗിക്കുമ്പോള്‍, രോഗികളെ സൌഖ്യമാക്കുമ്പോള്‍, ഭൂതങ്ങളെ പുറത്താക്കുമ്പോള്‍, അവര്‍ തീര്‍ച്ചയായും ആത്മാര്‍ത്ഥതയും, ഐക്യതയും, സൌഹൃദവും തമ്മില്‍ വളര്‍ത്തുകയുണ്ടായി.
ഇത് നിങ്ങളുടെ അനുദിന പ്രാര്‍ത്ഥനാ വിഷയമാക്കി മാറ്റുക, മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ ആത്മാര്‍ത്ഥതയുള്ളവര്‍ ആയിരിക്കുവാന്‍ നിങ്ങളെ സഹായിക്കുവാന്‍ ദൈവത്തോടു അപേക്ഷിക്കുക. ഏറ്റവും പ്രധാനമായി, ശരിയായ മുന്‍ഗണനകളോടുകൂടെ, ദൈവത്തോടു സത്യസന്ധരായിരിക്കുക.

പ്രാര്‍ത്ഥന
പിതാവേ, അനുദിനവും ക്രൂശ് എടുത്തുകൊണ്ടു അങ്ങയുടെ വചനപ്രകാരം അങ്ങയെ അനുഗമിപ്പാന്‍ എന്നെ സഹായിക്കേണമേ. എനിക്ക് ചുറ്റും ആത്മാര്‍ത്ഥതയും വിശ്വസ്തതയും ഉള്ള ആളുകള്‍ ഉണ്ടാകേണ്ടതിനായും ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● വിശുദ്ധിയുടെ ദ്വിമുഖങ്ങള്● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കര്‍ത്താവായ യേശു: സമാധാനത്തിന്റെ ഉറവിടം
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 1
● ബഹുമാനവും അംഗീകാരവും പ്രാപിക്കുക
● പുതിയ നിങ്ങള്
● താമസമില്ലാത്ത അനുസരണത്തിന്റെ ശക്തി
അഭിപ്രായങ്ങള്‍