അനുദിന മന്ന
ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Wednesday, 27th of December 2023
0
0
620
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
അഗ്നിയാലുള്ള സ്നാനം
"അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു. 30ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. 31എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും". (യെശയ്യാവ് 40:29-31).
പഴയനിയമത്തില്‍, ദൈവത്തിന്റെ ശക്തിയേയോ അഥവാ സാന്നിധ്യത്തെയോ സൂചിപ്പിക്കുവാന്‍ ചില സമയങ്ങളില്‍ അഗ്നിയെ ഉപയോഗിച്ചിട്ടുണ്ട്. യഹോവ യിസ്രായേലിന്റെ യഥാര്‍ത്ഥ ദൈവമാണെന്ന് ഏലിയാവ് തെളിയിക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍, യഹോവ സത്യമായും ദൈവമാണെന്ന് രാജ്യത്തിനു തെളിയിച്ചുകൊടുക്കുവാന് അവന് അഗ്നിയുടെ പരിശോധന നടത്തുന്നു. അവന് പറഞ്ഞു, "തീകൊണ്ട് ഉത്തരം അരുളുന്ന ദൈവംതന്നെ ദൈവം എന്ന് ഇരിക്കട്ടെ". (1 രാജാക്കന്മാര് 18:24). അഗ്നിയുടെ സ്നാനത്തെ ശക്തിയുടെ സ്നാനമെന്നുംഅഥവാ പുതിയ അഗ്നിയെന്നും സൂചിപ്പിക്കുവാന്‍ കഴിയും. ശത്രുവിനു മനസ്സിലാകുന്ന ഭാഷ ശക്തി എന്നതാണ്; അന്ധകാരത്തിന്റെ ശക്തിയുമായി നിങ്ങള്‍ എപ്പോഴൊക്കെ നേരിടേണ്ടതായി വരുമോ, അപ്പോള്‍ ശക്തിയെ ഉപയോഗിക്കണം.
ഒരു വിശ്വാസി ആത്മീകമായി ദുര്‍ബലനാകാം.ദൈവത്തിന്റെ ശക്തിയുടെ അതിമഹത്തായ മഹത്വം അവനു ലഭ്യമാണെങ്കിലും, അവന്റെ ദൈവത്തിലുള്ള പരിജ്ഞാനത്തില്‍ വളരാതെയും വിശേഷമായ സമയം പ്രാര്‍ത്ഥനയില്‍ ചിലവിടാതെയും ഇരുന്നാല്‍, ആ വിശ്വാസി ശക്തിയില്ലാത്തവനായി തുടരും.
ദൈവത്തിന്റെ ആത്മാവിനെ "അഭിഷേകം, അഗ്നി, അതുപോലെ ദൈവത്തിന്റെ ശക്തി" എന്നിങ്ങനെ സൂചിപ്പിക്കാം. പരിശുദ്ധാത്മാവ് അളവുകളില്‍ നല്കപെട്ടിരിക്കുന്നു എന്നും നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് അഗ്നിയുടെ സ്നാനത്തിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒക്കെയും, നിങ്ങള്‍ അഭിഷേകത്തിന്റെ, അഗ്നിയുടെ, ദൈവശക്തിയുടെ വലിയ അളവിനെ ലളിതമായി അന്വേഷിക്കുകയാണ് ചെയ്യുന്നത്. ക്രിസ്തു അളവുകൂടാതെയാണ് പരിശുദ്ധാത്മാവിനെ പ്രാപിച്ചത്, എന്നാല്‍ ഒരു വിശ്വാസിയെന്ന നിലയില്‍, നാം അളവിലാണ് ആത്മാവിനെ പ്രാപിച്ചത്, അതുകൊണ്ട് ക്രിസ്തുവിന്റെ തലയോളം നാം വളരുന്നതുവരെ ആത്മാവിനെ അധികമായി നാം പ്രാപിച്ചുകൊണ്ടിരിക്കും.
"ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്". (യോഹന്നാന് 3:34).
വിവിധതരം സ്നാനം
1. വെള്ളത്തിലുള്ള സ്നാനം.
യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു. (1 കൊരിന്ത്യര്‍ 12:13).
2. അഗ്നിയാലുള്ള സ്നാനം.
അഗ്നിയാലുള്ള സ്നാനം നമ്മെ ക്രിസ്തുവിന്റെ ശക്തിയുമായി സംയോജിപ്പിക്കുന്നു. അന്യഭാഷാ അടയാളത്തോടുകൂടെയാണ് അഗ്നിയാലുള്ള സ്നാനം വരുന്നത്.
എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. (അപ്പൊ.പ്രവൃ 1:8).
എന്തുകൊണ്ട് നിങ്ങള്‍ക്ക് അഗ്നിയാലുള്ള സ്നാനം ആവശ്യമാകുന്നു?
1. ക്രിസ്തുവിന്റെ സുവിശേഷത്തിനു ഫലപ്രദമായി സാക്ഷ്യം വഹിക്കുവാന്‍ നിങ്ങള്‍ക്ക് അഗ്നിയാലുള്ള സ്നാനം ആവശ്യമാണ്. (അപ്പൊ.പ്രവൃ 1:8).
2. ശത്രുവിന്റെ ആക്രമണത്തെ നിങ്ങള്‍ക്ക് ജയിക്കുവാന്‍ കഴിയേണ്ടതിനു നിങ്ങള്‍ക്ക് അഗ്നിയാലുള്ള സ്നാനം ആവശ്യമാകുന്നു.
ദൈവത്തോട് പറയുക, " നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം; നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും". (സങ്കീര്‍ത്തനം 66:3).
3. ദൈവത്തിന്റെ രാജ്യത്തിനുവേണ്ടി മഹത്തകരമായ കാര്യങ്ങള്‍ ചെയ്യേണ്ടതിനു നിങ്ങള്‍ക്ക് അഗ്നിയാലുള്ള സ്നാനം ആവശ്യമാകുന്നു.
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും. (യോഹന്നാന് 14:12).
4. നിങ്ങള്‍ക്ക് രാജ്യങ്ങളെ കീഴടക്കുവാനും, അന്ധകാരത്തിന്റെ പ്രവൃത്തികളെ നിരോധിക്കുവാനും, ദോഷകരമായ നുകങ്ങള് തകര്‍ക്കുവാനും നിങ്ങള്‍ക്ക് അഗ്നിയുടെ സ്നാനം ആവശ്യമാണ്.
33വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു, 34തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായിത്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. 35സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന് ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. (എബ്രായര്‍ 11:33-35).
5. ബദ്ധന്മാരെ സ്വതന്ത്രമാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയേണ്ടതിനു അഗ്നിയാലുള്ള സ്നാനം നിങ്ങള്‍ക്ക് ആവശ്യമാണ്.
എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും". (യെശയ്യാവ് 49:25).
6. പിശാചിനെ തുരത്തുവാനും അവയുടെ രാജ്യത്തിനു ഒരു ഭീഷണിയായി മാറുവാനും നിങ്ങള്‍ക്ക് കഴിയേണ്ടതിനു, അഗ്നിയുടെ സ്നാനം നിങ്ങള്‍ക്ക് ആവശ്യമാകുന്നു.
17വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; 18സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെമേൽ കൈ വച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു. (മര്‍ക്കോസ് 16:17-18).
7. ശക്തിയില്ലെങ്കില്‍, പിശാചുക്കള്‍ രഹസ്യസ്ഥലങ്ങളില്‍ മറഞ്ഞിരിക്കും. ശക്തിയില്‍ കൂടിയാണ് അവര്‍ തങ്ങളുടെ ഒളിവിടങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്നത്. അതിജീവനത്തിനും വിജയത്തിനും ശക്തി ആവശ്യമാകുന്നു.
44 അവർ കേൾക്കുമ്പോൾ തന്നെ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും.
45 അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ടു വരുന്നു. (സങ്കീര്‍ത്തനം 18:44,45).
ആത്മാവിന്റെ അഗ്നിയെ കെടുത്തുവാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
"ആത്മാവിനെ കെടുക്കരുത് . . . " (1 തെസ്സലോനിക്യര്‍ 5:19).
1. മോഹവും പാപചിന്തകളും (മത്തായി 15:10-11, 17-20).
2. ഈ ലോകത്തിന്റെ ചിന്തകള്‍ (മര്‍ക്കോസ് 4:19).
3. പ്രാര്‍ത്ഥനയില്ലായ്മ (ലൂക്കോസ് 18:1).
4. ക്ഷമിക്കാതിരിക്കുന്നത് (എഫെസ്യര്‍ 4:30).
5. ഭോഷ്കുകള്, ഭയം, സംശയങ്ങള്‍, അതുപോലെ അവിശ്വാസം. (റോമര്‍ 14:23).
നിങ്ങള്‍ക്ക് ആത്മീക ശക്തി എങ്ങനെ ഉളവാക്കുവാന്‍ കഴിയും.
1. ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
നിങ്ങളെ ആത്മീക അധികാരത്തിന്റെ ഉന്നതമായ മേഖലകളിലേക്ക് എത്തിക്കുവാന്‍ ഉപവസത്തിനു കഴിയും.
നാം ഉപവസിക്കുമ്പോള്‍ ഒക്കേയും, ദൈവവുമായുള്ള ഒരു പുതിയ കണ്ടുമുട്ടലിനായി നാം നമ്മെത്തന്നെ തയ്യാറാക്കുകയാണ് ചെയ്യുന്നത്. ദൈവവുമായി ഒരു നവ കൂടിക്കാഴ്ചയുടെ അനുഭവം ഉണ്ടായിട്ട്, ബലഹീനരായിരിക്കുവാന് നിങ്ങള്‍ക്ക് കഴിയുകയില്ല. ഓരോ കൂടിക്കാഴ്ചകളും പുതിയ അഗ്നിയെ ഉളവാക്കുന്നു.
2. ദൈവത്തിന്റെ വചനം
ദൈവത്തിന്റെ വചനം ശക്തികൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഓരോ പ്രാവശ്യവും നിങ്ങളത് പഠിക്കുമ്പോള്‍, ശക്തിയുടെ പുതിയൊരു നിക്ഷേപം നിങ്ങള്‍ക്ക് ലഭിക്കുന്നു.
ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. (എബ്രായര്‍ 4:12).
ദൈവത്തിന്റെ വചനത്തില്‍ അഗ്നിയും ശക്തിയുമുണ്ട്. ദൈവത്തിന്റെ വചനം ദൈവത്തിന്റെ ആത്മാവിനാല്‍ അഭിഷിക്തമാണ്. നിങ്ങള്‍ ദൈവവചനവുമായി സമയം ചിലവിടുമെങ്കില്‍, നിങ്ങള്‍ ആത്മീക ശക്തി ഉളവാക്കും.
ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അത് എന്റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്ന് എനിക്കു വയ്യാതെയായി. (യിരെമ്യാവ് 20:9).
3. സ്വയത്തിനു മരിക്കുക
സ്വയത്തിനു മരിക്കാതെ, ആത്മാവിന്റെ ശക്തി നിങ്ങളുടെ ജീവിതത്തില്‍ വര്‍ദ്ധിക്കുവാന്‍ ഇടയാകുകയില്ല. ദൈവത്തിന്റെ ശക്തി ദൈവത്തിന്റെ ഉദ്ദേശത്തിനുവേണ്ടി ഉപയോഗിക്കപ്പെടേണ്ടത് ആവശ്യമാകുന്നു. സ്വയം ക്രൂശിക്കപ്പെടാതിരിക്കുമ്പോള്, ദൈവത്തിന്റെ ശക്തിയെ സ്വാര്‍ത്ഥമായ ഉദ്ദേശത്തിനായി ഉപയോഗിക്കുവാന്‍ സാധിക്കും.
ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും. (യോഹന്നാന് 12:24).
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. പിതാവേ, അഗ്നിയാല്‍ എന്നെ സ്നാനം കഴിപ്പിക്കേണമേ, യേശുവിന്റെ നാമത്തില്‍. (മത്തായി 3:11).
2. പിതാവേ, അത്ഭുതകൃത്യങ്ങള്ക്കായി യേശുവിന്റെ നാമത്തില്‍ എന്നെ ശക്തീകരിക്കേണമേ. (ദാനിയേല്‍ 11:32).
3. പിതാവേ, സമ്പത്ത് ലഭിക്കുവാനുള്ള ശക്തി എനിക്ക് നല്കേണമേ, യേശുവിന്റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 8:18).
4. സാത്താന്യ കോട്ടകളെയും പരിമിതികളേയും തകര്‍ക്കുവാനുള്ള ശക്തി യേശുവിന്റെ നാമത്തില്‍ ഞാന്‍ പ്രാപിക്കുന്നു. (2 കൊരിന്ത്യര്‍ 10:4).
5. പിതാവേ, ആത്മാക്കളെ നേടുന്നതിനു പുതിയ അഗ്നി എനിക്ക് ആവശ്യമാണ്, യേശുവിന്റെ നാമത്തില്‍. (ലൂക്കോസ് 12:49).
6. പിതാവേ, ആത്മാവിന്റെ ഒമ്പതു വരങ്ങളുടെ പ്രവര്‍ത്തികള്‍ എന്റെ ജീവിതത്തില്‍ ഉണ്ടാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു, യേശുവിന്റെ നാമത്തില്‍. (1 കൊരിന്ത്യര്‍ 12:4-11).
7. പിതാവേ, യേശുവിന്റെ നാമത്തില്‍, അഗ്നിയുടെ സ്നാനം സ്വീകരിക്കുന്നതില്‍ നിന്നും എന്നെ തടയുന്നതായ എന്തെങ്കിലും എന്റെ ജീവിതത്തിലുണ്ടെങ്കില്‍, അതിനെ പിഴുതുകളയേണമേ, യേശുവിന്റെ നാമത്തില്‍. (മത്തായി 14:13).
8. അതേ കര്‍ത്താവേ, അങ്ങയുടെ അഗ്നിയാല്‍, എന്റെ ജീവിതത്തില്‍ നിന്നും പാപകരമായ ആഗ്രഹങ്ങളും ശീലങ്ങളും യേശുവിന്റെ നാമത്തില്‍ നശിച്ചുപോകട്ടെ. (റോമര്‍ 6:12-14).
9. പിതാവേ, അങ്ങയുടെ പരിശുദ്ധ അഗ്നി എന്റെ ആത്മാവിനെ, ദേഹിയെ, ദേഹത്തെ ശുദ്ധീകരിക്കേണമേ, യേശുവിന്റെ നാമത്തില്‍. (1 തെസ്സലോനിക്യര്‍ 5:23).
10. പിതാവേ, അങ്ങയുടെ പരിശുദ്ധാത്മാവിന്റെ പുതിയൊരു നിറവിനായി ഞാന്‍ ആഗ്രഹിക്കുന്നു, യേശുവിന്റെ നാമത്തില്‍. (എഫെസ്യര്‍ 5:18).
11. ഞാന്‍ പാഴായ നിലയിലെ ഒരു ജീവിതം നയിക്കുകയില്ല, യേശുവിന്റെ നാമത്തില്‍. (സങ്കീര്‍ത്തനം 90:12).
12. എന്റെമേലും ഈ 40 ദിവസ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഓരോരുത്തരുടെ മേലും മികവിനായുള്ള അഭിഷേകം യേശുവിന്റെ നാമത്തില്‍ വരുമാറാകട്ടെ. (യെശയ്യാവ് 10:27).
Join our WhatsApp Channel
Most Read
● എങ്ങനെയാണ് ഉപവസിക്കേണ്ടത്?● വ്യത്യാസം വ്യക്തമാണ്
● എന്താണ് വിശ്വാസം
● സാമ്പത്തീകമായി താറുമാറായ ഒരവസ്ഥയില്‍ നിന്നും എങ്ങനെ പുറത്തുവരാം #2
● നിങ്ങള്‍ അവരെ സ്വാധീനിക്കണം
● സ്വര്‍ഗ്ഗത്തിന്റെ വാഗ്ദത്തം
● ഉത്പ്രാപണം (യേശുവിന്റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
അഭിപ്രായങ്ങള്‍