english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഹന്നയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍
അനുദിന മന്ന

ഹന്നയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍

Wednesday, 14th of August 2024
1 0 666
Categories : വിശ്വസ്തത (Faithfulness)
#1. എതിര്‍പ്പുകളുടെ നടുവില്‍ പോലും ഹന്ന ദൈവത്തോടു വിശ്വസ്തയായിരുന്നു.
ബഹുഭാര്യാത്വം സ്വീകരിച്ച ഒരു ഭര്‍ത്താവായിരുന്നു ഹന്നയ്ക്ക് ഉണ്ടായിരുന്നത്, അവള്‍ക്കു മക്കള്‍ ഉണ്ടായിരുന്നില്ല, മറ്റേ ഭാര്യയില്‍ നിന്നുള്ള പരിഹാസം, എന്നാല്‍ അവളെ പരിപാലിച്ച ദൈവത്തില്‍ നിന്നുള്ള ഹന്നയുടെ ശ്രദ്ധ ഒരിക്കലും മാറിപോയില്ല.

ഒരു ഞായറാഴ്ച്ച, ഒരു വ്യക്തിയില്‍ നിന്നും എനിക്ക് ഒരു ഇമെയില്‍ ലഭിക്കുകയുണ്ടായി. ആ ഇമെയില്‍ ഇപ്രകാരമായിരുന്നു:

"എന്‍റെ മാതാവിനു കാന്‍സര്‍ ആയിരുന്നു, അങ്ങനെ അവളുടെ സൌഖ്യത്തിനായി ഞങ്ങള്‍ ദൈവത്തില്‍ ആശ്രയിച്ചു. കര്‍ത്താവ് അവളെ സൌഖ്യമാക്കും എന്ന വിശ്വാസത്തോടെ, ഒരു വര്‍ഷം മുഴുവനും ഞങ്ങള്‍ തുടര്‍മാനമായി പ്രാര്‍ത്ഥിച്ചു. എന്നാല്‍, ദൈവം അവളെ വിളിച്ചുചേര്‍ത്തു. അവള്‍ കടന്നുപോയി. ഞങ്ങള്‍ ഇന്നലെ അവളെ അടക്കുവാന്‍ ഇടയായി. ഞങ്ങള്‍ ഇന്ന് സഭയില്‍ വന്നപ്പോള്‍ ആരോ ഞങ്ങളോട് ചോദിച്ചു, "നിങ്ങളുടെ മാതാവിനെ നഷ്ടപ്പെട്ടിരിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ സഭയില്‍ എന്താണ് ചെയ്യുന്നത്".

എന്ത് മറുപടി പറയണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ ആ സമയം, ഈ വാക്കുകള്‍ എന്‍റെ വായില്‍ നിന്നും പുറത്തുവന്നു. "ഞാന്‍ ആയിരിക്കേണ്ട സ്ഥലം ഇതല്ലയോ - ദൈവത്തിന്‍റെ ഭവനം?".

കാര്യങ്ങള്‍ ഭംഗിയായി പോകുമ്പോള്‍ ആര്‍ക്കും ദൈവത്തെ സ്തുതിക്കുവാന്‍ സാധിക്കും. എന്നാല്‍, കാര്യങ്ങള്‍ മോശമായിരിക്കുമ്പോള്‍, ദൈവത്തില്‍ തുടര്‍മാനമായി ആശ്രയിക്കണമെങ്കില്‍ വിശ്വാസം ആവശ്യമാണ്‌, ലൈവ് ആരാധനയില്‍ തുടര്‍മാനമായി സംബന്ധിക്കുക, ദൈവ ഭവനത്തിലും.

ഉപദ്രവങ്ങള്‍ നമ്മുടെ വിശ്വാസത്തെ പരിശോധിക്കും, "അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനേക്കാൾ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന വിലയേറിയത് എന്ന്, യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ അങ്ങനെ ഇടവരും" (1പത്രോസ് 1:7).

#2 നിങ്ങളുടെ പ്രശ്നങ്ങളെ ദൈവത്തിന്‍റെ അടുക്കല്‍ കൊണ്ടുപോകുക.
ഒരുപക്ഷേ ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത നിങ്ങളുടെ മനസ്സില്‍ കൂടെ കടന്നുപോകുന്നുണ്ടാകാം. നിങ്ങള്‍ ഒരുപാട് കരയുകയും ഇനി കരയുവാന്‍ ബലമില്ലാതെയായി മാറുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും? അപ്പോഴാണ്‌ നാം നമ്മുടെ വേദനയടക്കം സകലവും കര്‍ത്താവിന്‍റെ പാദപീഠത്തില്‍ അര്‍പ്പിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നത്.

"നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്ളുക; അവിടുന്ന് നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവിടുന്ന് ഒരുനാളും സമ്മതിക്കുകയില്ല". (സങ്കീര്‍ത്തനം 55:22).

#3 കര്‍ത്താവിങ്കല്‍ നിന്നും ലഭിച്ചത് ഹന്ന യഹോവയ്ക്ക് തിരികെ കൊടുത്തു. 
ഹന്നയ്ക്ക് യഹോവ ഒരു മകനെ നല്‍കി അനുഗ്രഹിച്ചു, അവനു ഏകദേശം 6 അല്ലെങ്കില്‍ 7 വയസ്സുള്ളപ്പോള്‍ അവള്‍ അവനെ ശീലോമിലേക്ക് കൊണ്ടുപോയി, അവിടെ ദൈവത്തിനു ശുശ്രൂഷ ചെയ്യുവാന്‍ വേണ്ടി ആലയത്തില്‍ വിട്ടേച്ചുപോന്നു. അത് ചെയ്യുന്നത് എത്ര വേദനാജനകമായ കാര്യമായിരുന്നിരിക്കാം. ആ കുഞ്ഞു ശമുവേല്‍ എത്ര അധികം കരഞ്ഞുകാണും?

നിങ്ങള്‍ക്ക്‌ ലഭിച്ചത് തിരികെ നല്‍കുവാന്‍ നിങ്ങള്‍ തയ്യാറാണോ?
ഈ കാരണത്താല്‍ ആയിരിക്കാം അനേകരും ഒരുപക്ഷേ ആദ്യമേ പ്രാപിക്കാതിരിക്കുന്നത് - നാം നമ്മുടെ ഹൃദയം അതില്‍ ഉറപ്പിക്കുന്നു.
ഇന്ന് നിങ്ങള്‍ക്ക്‌ ഉള്ളതെല്ലാം, നാം അത് ദൈവത്തിങ്കല്‍ നിന്നും പ്രാപിച്ചതാണ്. ആകയാല്‍, ആദ്യംതന്നെ ദൈവം നമുക്ക് തന്നതിനെ ദൈവത്തിനു നല്‍കുവാന്‍ ഇത്ര വേദനപ്പെടുന്നത് എന്തുകൊണ്ടാണ്? (1 കൊരിന്ത്യര്‍ 4:7).

 ഹന്ന അവളുടെ മകനെ യഹോവയ്ക്ക് തിരികെ കൊടുത്തതിനു ശേഷം, ദൈവം അവൾക്ക് കൂടുതൽ മക്കളെ നൽകി. ദൈവത്തിന്‍റെ ഉപയോഗത്തിനായും മഹത്വത്തിനായും തിരികെ നൽകിക്കൊണ്ട് ഹന്നയുടെ പാത പിന്തുടരുക. ഒരു ചാനൽ ആകുവാൻ വിളിക്കപ്പെട്ടവരാണ് നിങ്ങൾ. നിങ്ങളിലൂടെ ക്ഷമ ഒഴുകട്ടെ, നിങ്ങളിലൂടെ സമാധാനം ഒഴുകട്ടെ, നിങ്ങളിലൂടെ ധനം ഒഴുകട്ടെ.

പിന്നീട് ദൈവം ഹന്നയെ മൂന്ന് പുത്രന്മാരേയും രണ്ട് പുത്രിമാരേയും നൽകി അനുഗ്രഹിച്ചു. അത്യന്തംപരമായി ചെയ്യുന്നവനാണ് ദൈവം. അവൻ കവിഞ്ഞൊഴുകുന്ന അനുഗ്രഹം നൽകുന്ന ദൈവമാണ്. (എഫെസ്യര്‍ 3:20, സങ്കീര്‍ത്തനം 23:5).

സമാന സാഹചര്യം അബ്രഹാമിന്‍റെ ജീവിതത്തിലും സംഭവിച്ചു. തന്‍റെ ജീവിതകാലം മുഴുവന്‍ അവന്‍ യിസഹാക്കിനായി കാത്തിരുന്നു, ഒരു യാഗമായി ദൈവത്തിനു തിരികെ കൊടുക്കുവാനായി ദൈവം അവനോടു ആവശ്യപ്പെട്ടു! അവന്‍ തന്‍റെ വാഗ്ദത്ത സന്തതിയെ യാഗം അര്‍പ്പിച്ചില്ല കാരണം അവനുവേണ്ടി ദൈവം കരുതി. വിശ്വാസം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹന്നയുടെയും അബ്രഹാമിന്‍റെയും കഥകള്‍ വെളിപ്പെടുത്തുന്നു. 

പ്രാര്‍ത്ഥന
പിതാവാം ദൈവമേ, അങ്ങയുടെ പുത്രനായ യേശുവിന്‍റെ നാമത്തില്‍, അങ്ങയുടെ അനുഗ്രഹത്തിന്‍റെ ഒരു ചാനലാക്കി എന്നെ മാറ്റേണമേ. ഈ മോഹങ്ങള്‍ എന്നില്‍ നിന്നും എടുത്തുക്കളയേണമേ.


Join our WhatsApp Channel


Most Read
● നിങ്ങള്‍ ഒരു യുദ്ധത്തില്‍ ആയിരിക്കുമ്പോള്‍: ഉള്‍ക്കാഴ്ചകള്‍
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല
● ചില നേതാക്കള്‍ വീണതുകൊണ്ട് നാം എല്ലാം അവസാനിപ്പിക്കണമോ?
● പുതിയ ആത്മീക വസ്ത്രം ധരിക്കുക
● ദിവസം 29: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അനുകരണം
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ