അനുദിന മന്ന
ദൈവത്തിനായി ദാഹിക്കുക
Wednesday, 27th of March 2024
1
0
974
Categories :
അഭിഷേകം (Anointing)
താഴ്മ (Humility)
അവര്‍ അക്കരെ കടന്നശേഷം ഏലിയാവ് ഏലിശായോട്: ഞാന്‍ നിങ്കല്‍നിന്ന് എടുത്തുകൊള്ളപ്പെടുംമുമ്പേ ഞാന്‍ നിനക്ക് എന്തു ചെയ്തു തരേണം? ചോദിച്ചുകൊള്‍ക എന്നു പറഞ്ഞു. അതിന് ഏലീശാ: നിന്‍റെ ആത്മാവില്‍ ഇരട്ടി പങ്ക് എന്‍റെമേല്‍ വരുമാറാകട്ടെ എന്നു പറഞ്ഞു. (2 രാജാക്കന്മാര്‍ 2:9)
ദൈവത്തിലുള്ള വലിയ ശക്തിയിലും അധികാരത്തിലും മുമ്പോട്ടുപോകുവാന്‍ ഒന്നാമതായി ആവശ്യമായിരിക്കുന്നത് അതിനു വേണ്ടിയുള്ള ദാഹമാണ്. ഈ ദാഹം ദൈവത്തില്‍ നിന്നുള്ളതാണ് മാത്രമല്ല അത് കൃത്രിമമായി ഉത്തേജിപ്പിക്കപ്പെടുവാന്‍ കഴിയാത്തതുമാണ്. ഏലിശാ ദൈവത്തിനായി ദാഹിച്ചു. ഏലിയാവിന്‍റെ ദാസന്‍ എന്ന നിലയില്‍ ഏലിശ അനേകം അത്ഭുതങ്ങള്‍ കണ്ടു. എന്നാല്‍ അവനു കൂടുതല്‍ വേണമെന്ന് ആഗ്രഹിച്ചു. ഏലിയാവിന്‍റെ ആത്മാവിന്‍റെ ഇരട്ടി പങ്കു കിട്ടുവാന്‍ അവന്‍ ആഗ്രഹിച്ചു. അവന്‍ എലിയാവിനോട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, പ്രവാചകന്‍ ഇപ്രകാരം മറുപടി പറഞ്ഞു, "പ്രയാസമുള്ള കാര്യമാണ് നീ ചോദിച്ചത്". അത് നല്‍കുവാന്‍ കഴിയാത്തതുകൊണ്ടല്ലായിരുന്നു അങ്ങനെ പറഞ്ഞത്. ഉത്തരവാദിത്വത്തിന്‍റെയും ബുദ്ധിമുട്ടിന്‍റെയും ഒരു വലിയ തൂക്കത്തോടെയാണ് വലിയ അഭിഷേകം വന്നത് എന്ന് ഏലിയാവ് അറിഞ്ഞിരുന്നു.
രണ്ടാമതായി, ഉയര്‍ച്ചക്ക് മുമ്പ് താഴ്മ വരുന്നു. 'ഏലിയാവിന്‍റെ ദാസന്‍' ആയിട്ടാണ് എലിശാ അറിയപ്പെട്ടിരുന്നത്. ആരുടെയെങ്കിലും ദാസന്‍ ആയി അറിയപ്പെടുവാന്‍ നിങ്ങള്‍ക്ക് താല്പര്യമാണോ? നിങ്ങളുടെ പേര്‍ പരാമര്‍ശിക്കുന്നുപോലും ഇല്ല. ഇതായിരുന്നു എലിശായുടെ ഒരുക്കം. അനേകം ദൈവമനുഷ്യരുടെ ഒരുക്കങ്ങളും ഇങ്ങനെതന്നെയാണ്. ഫറവോന്‍റെ ദാസനായ യോസേഫിനെ നോക്കുക. ശൌലിന്‍റെ ദാസനായ ദാവീദിനെയും നോക്കുക.
മൂന്നാമതായി, എലിശാ തന്‍റെ വിളിയുടെ മുമ്പില്‍ തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചു. എലിയാവിനോട് കൂടെചേരുവാന്‍ എലിശായെ വിളിച്ചപ്പോള്‍, തന്‍റെ കൃഷി സംബന്ധമായ സകല വ്യവസായങ്ങളും ആ യൌവനക്കാരന്‍ പൂര്‍ണ്ണമായി വിട്ടുകളഞ്ഞു എന്ന് ദൈവവചനം പറയുന്നു. അവന്‍ കാളകളെ അറുത്ത് അവന്‍റെ സമുദായത്തിന് ഒരു വലിയ വിരുന്നു കൊടുത്തു. (1 രാജാക്കന്മാര്‍ 19:19-21). അത് മുഴുവനും അല്ലെങ്കില്‍ ഒന്നുമില്ല. തന്‍റെ പുതിയ സംരംഭം വിജയിച്ചില്ല എങ്കില്‍ തന്‍റെ കൃഷി സംബന്ധമായ വ്യവസായത്തിലേക്ക് മടങ്ങിപോകുവാന്‍ അവനു കഴിയുകയില്ലായിരുന്നു. മുമ്പില്‍ എന്താണ് ഉള്ളതെന്ന് അറിയാതെ, പുറത്തുപോകുവാനുള്ള എലിശായുടെ പ്രഥമപ്രവര്‍ത്തനത്തിനായുള്ള ആത്മാവിനെയാണ് ഇത് പ്രകടിപ്പിക്കുന്നത്. അവന്‍റെ പുറകില്‍ ഉണ്ടായിരുന്ന എല്ലാ പാലങ്ങളെയും അവന്‍ കത്തിച്ചുകളഞ്ഞു. തനിക്കു തിരികെ പോകുവാനുള്ള ഒരു കഴിഞ്ഞകാലം അവനു ഉണ്ടായിരുന്നില്ല.
ദൈവത്തിന്‍റെ അഭിഷേകത്തില്‍ വലിയ ഒരു വ്യാപ്തിയിലേക്ക് പോകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? "നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും". (യിരെമ്യാവ് 29:13). ദൈവത്തിന്‍റെ അഭിഷേകത്തിനായി നിങ്ങളുടെ ഹൃദയത്തില്‍ ഇന്നുതന്നെ ദാഹിക്കുവാന്‍ തുടങ്ങുക. മഹത്വകരമായ കാര്യങ്ങള്‍ വരുവാനുള്ള തുടക്ക സ്ഥലമാണ് ഇത്.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ സാന്നിധ്യത്തിനായും, അങ്ങയുടെ വചനത്തിനായും ഉള്ള ഒരു ദാഹം എന്നില്‍ ഉണ്ടാക്കേണമേ. ഞാന്‍ അങ്ങയിലേക്ക് അടുത്തുവരുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ പ്രതികരണം എന്താണ്?● ആവരണം നീക്കാത്ത കഴിവുകള്: ഉപയോഗിക്കാത്ത ദാനങ്ങളുടെ ആപത്ത്
● സംസാരിക്കപ്പെട്ട വചനത്തിന്റെ ശക്തി
● നമ്മുടെ രക്ഷകന്റെ നിരുപാധികമായ സ്നേഹം
● മറക്കുന്നതിലെ അപകടങ്ങള്
● ബൈബിള് ഫലപ്രദമായി എങ്ങനെ വായിക്കാം.
● പ്രതിഫലനത്തിന് സമയം എടുക്കുക
അഭിപ്രായങ്ങള്‍