അനുദിന മന്ന
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #18
Wednesday, 29th of December 2021
2
1
1582
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
നിങ്ങളുടെ വിടുതലിനു വേണ്ടിയുള്ള ശക്തമായ ഉദ്ദേശം
ദൈവം ഉദ്ദേശ്യങ്ങളുടെ ദൈവമാണ്, ഒരു ഉദ്ദേശമില്ലാതെ ദൈവം ഒന്നുംതന്നെ ചെയ്യുന്നില്ല. ആകയാല്‍, നിങ്ങളുടെ വിടുതലിനായും ഒരു ഉദ്ദേശമുണ്ട്.
ദൈവം നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്നു വിടുവിച്ചു തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തിലാക്കി വെച്ചിരിക്കുന്നു. (കൊലൊസ്സൃര്‍ 1:13)
നിരവധി കൃസ്ത്യാനികള്‍ തങ്ങളുടെ വിടുതലിന്‍റെ ഉദ്ദേശം മനസ്സിലാക്കാത്തത് കൊണ്ടു അവര്‍ വിടുതല്‍ പ്രാപിക്കുന്നതില്‍ പരാജയപ്പെടുകയും വിടുതല്‍ നിലനിര്‍ത്തുവാന്‍ കഴിയാതെ പോകുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങളുടെ വിടുതലിന്‍റെ ഉദ്ദേശം മനസ്സിലാക്കുക എന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് നോക്കുക.
യേശു പത്രോസിന്‍റെ വീട്ടില്‍ വന്നാറെ അവന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവന്‍ അവളുടെ കൈ തൊട്ടു പനി അവളെ വിട്ടു; അവള്‍ എഴുന്നേറ്റ് അവര്‍ക്ക് ശുശ്രൂഷ ചെയ്തു. (മത്തായി 8:14-15)
അവള്‍ രോഗിയായിരുന്നു, എന്നാല്‍ അവള്‍ സൌഖ്യം പ്രാപിച്ച ഉടനെ, താന്‍ എഴുന്നേറ്റു അവര്‍ക്ക് ശുശ്രൂഷ ചെയ്തു. 'അവര്‍' എന്നാല്‍ യേശു മാത്രമല്ല അവനോടു കൂടെ ഉണ്ടായിരുന്ന മറ്റു ആളുകളും എന്നാണര്‍ത്ഥം. അവനെ ശുശ്രൂഷിക്കുക എന്നതാണ് നിങ്ങളുടെ വിടുതലിന്‍റെ ഉദ്ദേശം.
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
സങ്കീര്‍ത്തനങ്ങള്‍ 34 (ഇത് ഉച്ചത്തില്‍ വായിക്കുക)
ഗലാത്യര്‍ 5:1
സങ്കീര്‍ത്തനങ്ങള്‍ 107:6-7
2പത്രോസ് 2:9
സുപ്രധാനമായത്:
നിങ്ങളെത്തന്നെ, നിങ്ങളുടെ വീടിനെ, നിങ്ങളുടെ അവകാശങ്ങളെ, നിങ്ങളുടെ കുടുംബാംഗങ്ങളെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുക. നിങ്ങള്‍ക്ക് വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്കും അങ്ങനെത്തന്നെ ചെയ്യുക.
സ്തുതിയോടും ആരാധനയോടും കൂടെ ആരംഭിക്കുക. കുറച്ചു സമയങ്ങള്‍ (കുറഞ്ഞത് 10 മിനിറ്റ്) കര്‍ത്താവിനെ ആരാധിക്കുവാന്‍ വേണ്ടി ചിലവഴിക്കുക. (നിങ്ങള്‍ക്ക് ആരാധിക്കുവാന്‍ സഹായകരമാകുന്ന ആരാധനാ ഗാനങ്ങള്‍ പാടുകയോ മൃദുവായ സംഗീതം കേള്‍ക്കുകയോ ചെയ്യുക).
പ്രാര്‍ത്ഥന
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥനകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥനയിലേക്ക് പോകുക.
1. എന്നെ പിന്തുടരുന്നവരെ പിന്തുടരുവാനും എന്നെ എതിര്‍ക്കുന്നവരെ എതിര്‍ക്കുവാനും ഉള്ള ശക്തി യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാപിക്കുന്നു.
2. ദുഷ്ട പൂജാഗിരികളില്‍ നിന്നും എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും എതിരായി സേവ ചെയ്യുന്ന ഏതെങ്കിലും സാത്താന്യ പുരോഹിതര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അഗ്നി ന്യായവിധി ഉണ്ടാകുകയും യേശുവിന്‍റെ നാമത്തില്‍ അവരുടെ പ്രവൃത്തികള്‍ നാമാവശേഷമായി തീരുകയും ചെയ്യട്ടെ.
3. കര്‍ത്താവേ, എന്‍റെ കുടുംബ ചരിത്രം മാറ്റിയെഴുതുവാന്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ ഉപയോഗിക്കേണമേ.
4. പൂര്‍വ്വീകമായ ആത്മാക്കളാല്‍ അപഹരിക്കപ്പെട്ട എന്‍റെ എല്ലാ അനുഗ്രഹങ്ങളും അഗ്നിയാല്‍ യേശുവിന്‍റെ നാമത്തില്‍ പുനഃസ്ഥാപിക്കപ്പെടട്ടെ.
5. ഇരുട്ടിന്‍റെ രാജ്യത്തില്‍ എന്നെയോ എന്‍റെ കുടുംബാംഗങ്ങളെയോ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍, അവ തീപിടിച്ചു കത്തി ചാമ്പലാകട്ടെ യേശുവിന്‍റെ നാമത്തില്‍.
6.പരുശുദ്ധാത്മാവിന്‍റെ അഗ്നി യേശുവിന്‍റെ നാമത്തില്‍ എന്‍റെ അടിസ്ഥാനങ്ങളെ ശുദ്ധീകരിക്കേണമേ. യേശുവിന്‍റെ രക്തം എന്‍റെ അടിസ്ഥാനങ്ങളെ കഴുകുമാറാകട്ടെ യേശുവിന്‍ നാമത്തില്‍.
7. എന്‍റെ മേലും എന്‍റെ കുടുംബത്തിന്മേലും ഉള്ള ദുഷ്ട ശക്തിയേ യേശുവിന്‍റെ നാമത്തില്‍ ഞങ്ങളെ വിട്ടുപോകുക.
8. എന്‍റെ ശരീരത്തിലോ എന്‍റെ കുടുംബാംഗങ്ങളുടെ ശരീരത്തിലോ പ്രവേശിച്ചിട്ടുള്ള ഏതെങ്കിലും ദുഷിച്ച ആഹാരമോ പാനീയമോ ഉണ്ടെങ്കില്‍ അത് പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ യേശുവിന്‍റെ നാമത്തില്‍ ശുദ്ധമാക്കപ്പെടട്ടെ. (ഇത് കുറച്ചു സമയങ്ങള്‍ പറയുന്നത് തുടരുക)
9. എന്‍റെ ജീവിതത്തില്‍, എന്‍റെ കുടുംബത്തില്‍ അതുപോലെ ഇന്ത്യാ രാജ്യത്തില്‍ ദൈവത്തിന്‍റെ ചലനങ്ങളെ തടയുന്ന എല്ലാ സാത്താന്യ തന്ത്രങ്ങളും യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നു മാറട്ടെ.
10. 21 ദിവസത്തെ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്ന എല്ലാവരും സകല സാത്താന്യ ബന്ധനങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിച്ചു കര്‍ത്താവിനെ സേവിക്കേണ്ടതിനായി അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അല്പം സമയങ്ങള്‍ ചിലവഴിക്കുക.
Join our WhatsApp Channel
Most Read
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള് അടയ്ക്കുക - III● ഒരു ഉറപ്പുള്ള 'അതെ'
● ചെത്തിയൊരുക്കുന്ന കാലങ്ങള് -2
● വിശ്വസ്തനായ സാക്ഷി
● ലംബവും തിരശ്ചീനവുമായ ക്ഷമ
● അധര്മ്മത്തിനുള്ള പൂര്ണ്ണമായ പരിഹാരം
● ആത്മീയ വാതിലുകള് അടയ്ക്കുന്നു
അഭിപ്രായങ്ങള്‍