അനുദിന മന്ന
കര്‍ത്താവേ എന്‍റെ ദീപത്തെ കത്തിക്കേണമേ
Monday, 11th of March 2024
1
0
777
Categories :
ദൈവവചനം (Word of God)
ദൈവം തന്‍റെ ഏറ്റവും വലിയ രഹസ്യങ്ങള്‍ പൊതുവായ സ്ഥലങ്ങളിലാണ് മറച്ചുവെയ്ക്കുന്നത്. താഴെ കൊടുത്തിട്ടുള്ള വാക്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ചാല്‍, അത് വളരെ ലളിതമെന്നു തോന്നും, എന്നാല്‍ അതില്‍ വിലയേറിയ സമ്പത്ത് ഒളിഞ്ഞുകിടപ്പുണ്ട്.
നീ എന്‍റെ ദീപത്തെ കത്തിക്കും; എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും. (സങ്കീര്‍ത്തനം 18:28).
മനുഷ്യനില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉള്ളത്. മനുഷ്യനില്‍ ഒരു ആത്മാവുണ്ട്, ഒരു പ്രാണനുണ്ട് അതുപോലെ അവന്‍ വസിക്കുന്ന ഒരു ദേഹവും ഉണ്ട്. (1 തെസ്സലൊനീക്യര്‍ 5:23). മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യത്തില്‍ മനുഷ്യന്‍റെ ആത്മാവിനെയാണ് 'എന്‍റെ ദീപം' എന്നത് സൂചിപ്പിക്കുന്നത്. താഴെ പറയുന്ന വാക്യം അത് കൂടുതല്‍ വ്യക്തമാക്കുന്നു.
മനുഷ്യന്‍റെ ആത്മാവ് യഹോവയുടെ ദീപം; അതു ഉദരത്തിന്‍റെ അറകളെയൊക്കെയും ശോധനചെയ്യുന്നു. (സദൃശ്യവാക്യങ്ങള്‍ 20:27).
ഇപ്പോള്‍ ഈ ഒരു അറിവോടെ, നമുക്ക് സങ്കീര്‍ത്തനം 18:28 വായിക്കാം.

നിങ്ങളുടെ ആത്മമനുഷ്യന്‍ പ്രകാശിക്കുക എന്നത് നിര്‍ണ്ണായകമായ കാര്യമാണ്.
ഞാന്‍ നിങ്ങളോടു പറയട്ടെ അതിന്‍റെ കാരണമെന്തെന്ന്?
സ്വാഭാവീകമായി നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളില്‍ വെളിപ്പാടും അറിവും കൊണ്ടുവരുവാന്‍ ദൈവം ഉപയോഗിക്കുന്നത് നിങ്ങളുടെ മനുഷ്യാത്മാവിനെയാണ്.
രാജാധിരാജാവായ യേശു കര്‍ത്താവ് തന്‍റെ ജനത്തിന്‍റെ മദ്ധ്യത്തില്‍ വസിക്കുകയായിരുന്നു, എന്നാല്‍ സ്വാഭാവീക മണ്ഡലത്തില്‍ ചുരുക്കംപേര്‍ മാത്രമാണ് അത് അറിഞ്ഞിരുന്നത്. ഒരു ലളിതമായ മനുഷ്യനായി അവന്‍ ജീവിച്ചു, എന്നിട്ടും ദൈവം അവരുടെ മദ്ധ്യത്തില്‍ ഉണ്ടായിരുന്നു. വലിയ മതനേതാക്കള്‍ക്ക് അവന്‍റെ ശ്രേഷ്ഠതയും മഹത്വവും കാണുവാന്‍ കഴിഞ്ഞില്ല.
അതുപോലെതന്നെ, നിങ്ങള്‍ ആത്മീകമായി പ്രകാശിതമാകാതെ പുറമേനിന്നു നോക്കിയാല്‍ ഒരു കാര്യമോ ഏതെങ്കിലും ആളുകളോ എത്രത്തോളം വിലയേറിയത് ആണെന്ന് നിങ്ങള്‍ക്ക് അറിയുവാന്‍ കഴിയുകയില്ല.
അപ്പോസ്തലനായ പൌലോസ് എഴുതി, എന്നാല്‍ പ്രാകൃതമനുഷ്യന്‍ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മീകമായി വിവേചിക്കേണ്ടതാകയാല്‍ അത് അവനു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല. (1കൊരിന്ത്യര്‍ 2:14).
നിങ്ങള്‍ ഉന്നതമായ വിദ്യാഭ്യാസം ഉള്ളവര്‍ ആയിരിക്കാം, വളരെ ബുദ്ധിമാന്‍ ആയിരിക്കാം എന്നാല്‍ ആത്മീക അറിവ് ഇല്ലാതെ ഇരിക്കുന്നവരും ആകാം. നിങ്ങളുടെ പ്രാകൃത മനസ്സ് വിദ്യാഭ്യാസം നേടിയതായിരിക്കാം, എന്നാല്‍ ദൈവീക വിഷയങ്ങളില്‍ നിങ്ങളുടെ ആത്മാവ് വേണ്ടവിധം അറിവില്ലാത്തത് ആയിരിക്കാം. ഒരു വ്യക്തിയുടെ ആത്മാവ് പ്രകാശിക്കാതിരിക്കുമ്പോള്‍ പലപ്പോഴും ഇതാണ് അവസ്ഥ.
മറ്റെന്തിനെക്കാളും ഉപരിയായി അപ്പോസ്തലനായ പൗലോസ് എഫെസോസിലെ സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത് ഇതാണ്: "നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിക്കണം" (എഫെസ്യര്‍ 1:18).
കര്‍ത്താവിങ്കല്‍ നിന്നും വെളിപ്പാടിന്‍റെ അറിവ് പ്രാപിക്കേണ്ടതിന് നിങ്ങളുടെ ആത്മാവിനെ പ്രകാശിപ്പിക്കേണ്ടത് എങ്ങനെയാണ്?
നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. (സങ്കീര്‍ത്തനം 119:130)
ദൈവത്തിന്‍റെ വചനത്താല്‍ നിങ്ങളെത്തന്നെ നിറയ്ക്കുക. വചനത്തിനു നിങ്ങളെത്തന്നെ നല്‍കുക. അവന്‍റെ വചനത്തിന്‍റെ വികാശനം പ്രകാശം കൊണ്ടുവരുന്നു. നിങ്ങളുടെ ആത്മമനുഷ്യന്‍ പ്രകാശം പ്രാപിക്കുവാന്‍ ഇടയായിത്തീരും.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയെ കാണുവാനും അങ്ങയില്‍ നിന്നും കേള്‍ക്കുവാനും എന്‍റെ കണ്ണുകളെയും കാതുകളെയും തുറക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
● പഴയ പാതകളെ ചോദിക്കുക
● ദിവസം 22: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കയ്പ്പെന്ന ബാധ
● ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു
● മൂന്നു മണ്ഡലങ്ങള്
അഭിപ്രായങ്ങള്‍